News
ബാലരാമപുരത്ത് ദുരൂഹ മരണം; സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: ബാലരാമപുരത്ത് 62 വയസുള്ള സ്ത്രീയുടെ മൃതദേഹം വീടിന് പിന്നിലെ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോട്ടുകാല്‍ സ്വദേശി ശോഭനയുടെ മൃതദേഹമാണ് അയല്‍വാസികള്‍ ഇന്ന് രാവിലെ 11 മണിയോടെ കണ്ടെത്തിയത്.
ശോഭനയുടെ ഭര്‍ത്താവ് സുധാകരന് കൂലിപ്പണിക്കാരനാണ്. ഇവര്‍ക്കു രണ്ട് മക്കളുണ്ട്. വീട്ടില്‍ മറ്റ് ആരുമില്ലാത്ത സമയത്താണ് ശോഭനയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ എന്താണ് കൃത്യമായി നടന്നതെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. പ്രാഥമികമായി ഇത് ആത്മഹത്യയായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍, ജീവനൊടുക്കാന്‍ തക്കവിധത്തിലുള്ള പ്രശ്നങ്ങളോ മറ്റ് കാരണങ്ങളോ ശോഭനയ്ക്കുണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികളില്‍ നിന്നുള്ള പ്രാഥമിക വിവരം.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ട് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
News
ഓര്‍മയുണ്ടായിരുന്നത് പേരും താമസ സ്ഥലവും മാത്രം; തമിഴ്നാട്ടില്‍ നിന്നും കാണാതായ വനിതാ ഡോക്ടറെ കൊച്ചിയില്‍ കണ്ടെത്തി
മൂന്ന് മാസം മുൻപ് തമിഴ്നാട് നാഗർകോവിലിൽ നിന്നും കാണാതായ വനിതാ ഡോക്ടറെ കൊച്ചിയിൽ കണ്ടെത്തി. ഓർമ്മ നഷ്ടപ്പെട്ട നിലയിൽ വൈറ്റിലയിൽ കണ്ടെത്തിയ ഡോക്ടറെ, പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മാതാപിതാക്കളെ കണ്ടെത്തി നാട്ടിലേക്ക് തിരികെ അയച്ചു.
കൊച്ചി: മൂന്ന് മാസം മുമ്പ് തമിഴ്നാട് നാഗര്‍കോവിലില്‍ നിന്ന് കാണാതായ 39 വയസ്സുള്ള വനിതാ ഡോക്ടറെ കൊച്ചിയില്‍ കണ്ടെത്തി. ഫെബ്രുവരി ഒന്നിന് രാത്രി 10 മണിയോടെ വൈറ്റില ഹബ്ബില്‍ ഇരുന്ന് കരയുന്ന യുവതിയെ കണ്ട നാട്ടുകാരാണ് പൊലീസിന്റെ കണ്ട്രോള് റൂമില്‍ വിവരം അറിയിച്ചത്.
തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. യുവതിക്ക് സ്വന്തം പേരും മുമ്പ് താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തിന്റെ പേരും മാത്രമാണ് ഓര്‍മയുണ്ടായിരുന്നത്. പിന്നീട് കാക്കനാട്ടെ സംരക്ഷണ കേന്ദ്രത്തില്‍ ഇവരെ പാര്‍പ്പിച്ചു.
വനിതാ സ്റ്റേഷന് എസ്.ഐ. സിബി കെ. ദാസിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. ശര്‍മിളയും സി.പി.ഒമാരായ അമൃത, വീണ എന്നിവരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, യുവതി താമസിച്ചിരുന്ന സൗത്ത് ജനതാ റോഡിലെ പേയിംഗ് ഗസ്റ്റ് സ്ഥാപനം കണ്ടെത്തി. അവിടെ നടത്തിയ പരിശോധനയില്‍ യുവതിയുടെ ബാഗ്, മൊബൈല്‍ ഫോണ്‍, ആധാര്‍ കാര്‍ഡ് തുടങ്ങിയവ കണ്ടെത്തി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണില്‍ നിന്ന് ലഭിച്ച മറ്റൊരു നമ്പറിലൂടെ ബന്ധപ്പെടുകയായിരുന്നു. അത് യുവതിയുടെ മുന്‍ ഭര്‍ത്താവിന്റെ നമ്പറാണെന്ന് കണ്ടെത്തി. ഇരുവരും തമ്മിലുള്ള ബന്ധം വേര്‍പിരിഞ്ഞതാണെന്ന് അദ്ദേഹം അറിയിക്കുകയും, യുവതിയുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍ പൊലീസിന് കൈമാറുകയും ചെയ്തു.
മാതാപിതാക്കളുമായി ബന്ധപ്പെടുമ്പോഴാണ്, മൂന്ന് മാസം മുന്‍പ് ഡോക്ടറെ കാണാതായതായി നാഗര്‍കോവില്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് വ്യക്തമായത്. നാലു ദിവസം മുന്‍പ് തമിഴ്നാട് പൊലീസ് കൊച്ചിയില്‍ എത്തിയെങ്കിലും യുവതിയെ കണ്ടെത്താന്‍ കഴിയാതെ മടങ്ങിയിരുന്നു.
സിറ്റി പൊലീസിന്റെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് പൊലീസും മാതാപിതാക്കളും കൊച്ചിയിലെത്തി യുവതിയെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
News
‘ഒരു സ്ത്രീയെയും ഗര്‍ഭം പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിക്കാനാവില്ല’; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഏഴ് മാസത്തെ ഗര്‍ഭഛിദ്രത്തിന് സുപ്രിംകോടതി അനുമതി
പ്രത്യുല്പാദനപരമായ സ്വയംനിര്‍ണയാവകാശം സ്ത്രീക്കുണ്ടെന്നും കോടതി പറഞ്ഞു
ന്യൂഡല്‍ഹി: കോടതിക്ക് ഒരു സ്ത്രീയെയും ഗര്‍ഭകാലം പൂര്‍ത്തീകരിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. പ്രത്യുല്പാദനപരമായ സ്വയംനിര്‍ണയാവകാശം സ്ത്രീയ്ക്കുണ്ടെന്നും, അതില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ഏഴ് മാസം (30 ആഴ്ച) പൂര്‍ത്തിയായ ഗര്‍ഭം അലസിപ്പിക്കണമെന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആവശ്യം അനുവദിച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ്.
ജസ്റ്റിസ് ബി.വി. നാഗരത്നയും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാനും അടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഗര്‍ഭം തുടരണോ വേണ്ടയോ എന്നത് സ്ത്രീയുടെ പ്രത്യുല്പാദനപരമായ സ്വാതന്ത്ര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ഗര്‍ഭഛിദ്രം ആവശ്യപ്പെട്ട് സ്ത്രീ നിരന്തരം ആവശ്യമുന്നയിക്കുന്ന സാഹചര്യത്തില്‍, അവരെ പ്രസവത്തിന് നിര്‍ബന്ധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഈ പ്രത്യേക കേസില്‍, ഗര്‍ഭം തുടരാന്‍ താല്പര്യമില്ലെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും, ആഗ്രഹിക്കാതെയുള്ള ഗര്‍ഭധാരണമാണിതെന്നും അവള് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഒരു സ്ത്രീയെ, പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ, ഗര്‍ഭകാലം പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
ധാര്‍മികവും നിയമപരവുമായ സങ്കീര്‍ണതകള്‍ ഉള്ള കേസാണിതെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ഒരു കുഞ്ഞ് ജനിക്കുക എന്നത് പുതിയൊരു ജീവിതം സൃഷ്ടിക്കുന്നതാണെങ്കിലും, ഈ കേസില്‍ പെണ്‍കുട്ടിയുടെ ആഗ്രഹത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും കോടതി പറഞ്ഞു.
പെണ്‍കുട്ടിക്ക് എല്ലാ സുരക്ഷിത മെഡിക്കല്‍ മാര്‍ഗങ്ങളും പാലിച്ച് ഗര്‍ഭഛിദ്രം നടത്താന്‍ മുംബൈയിലെ ജെ.ജെ ആശുപത്രിക്ക് സുപ്രിംകോടതി നിര്‍ദേശം നല്കി. നേരത്തെ ബോംബെ ഹൈക്കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി സുപ്രിംകോടതിയെ സമീപിച്ചത്.
News
‘ടൈം മെഷീന് കിട്ടിയാല്‍ 2014ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും’; നടന് കിഷോറിന്റെ വാക്കുകള്‍ വൈറല്‍
വെറുപ്പ് ഇന്‍വെസ്റ്റ്മെന്റാക്കി അധികാരത്തില്‍ വരുന്നവര്‍ അപകടകാരികള്‍
കന്നഡ സിനിമയിലൂടെ അഭിനയരംഗത്തെത്തി പിന്നീട് തെന്നിന്ത്യയാകെ ശ്രദ്ധേയ സാന്നിധ്യമായ നടന് കിഷോര്‍ വീണ്ടും വാര്‍ത്തകളില്‍. മലയാളത്തിലും അഭിനയിച്ചിട്ടുള്ള കിഷോര്‍ വില്ലന്‍ വേഷങ്ങളിലൂടെയും നായകനായും കയ്യടി നേടിയിട്ടുള്ള താരമാണ്. ഓണ്‍സ്ക്രീന്‍ പ്രകടനങ്ങള്‍ക്ക് പുറമേ, ഓഫ്സ്ക്രീനിലെ നിലപാടുകളിലൂടെയും അദ്ദേഹം പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.
പുതിയ ചിത്രം *’മെല്ലിസൈ’*യുടെ പ്രമോഷന് പരിപാടിക്കിടെ കിഷോര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ‘ടൈം മെഷീന് കിട്ടിയാല്‍ എന്ത് ചെയ്യും?’ എന്ന ചോദ്യത്തിന് മറുപടിയായി, 2014ലേക്ക് പോയി പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാറ്റുമെന്നാണ് താന്‍ ചെയ്യുകയെന്ന് കിഷോര്‍ പറഞ്ഞു.
”ഞാന്‍ പറയുന്നത് നിങ്ങള്‍ ഇടുമോ എന്നറിയില്ല. എങ്കിലും പറയാം. 2014ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും. ഇന്ത്യയാകെ മാറി. ഇന്ന് നമ്മള് കാണുന്ന വെറുപ്പ് വളരെ അപകടകരമാണ്. ഇത് ഇങ്ങനെ തന്നെ തുടരുകയാണെങ്കില്‍ മാറാന്‍ പതിറ്റാണ്ടുകള്‍ എടുക്കും,” എന്നാണ് കിഷോര്‍ പറഞ്ഞത്. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചും കിഷോര്‍ സംസാരിച്ചു. ”ഈ സിനിമയും സംസാരിക്കുന്നത് സ്നേഹത്തെക്കുറിച്ചാണ്. സ്നേഹമില്ലാതെ ഒന്നുമില്ല. മനുഷ്യര്‍ക്ക് ഒരുമിച്ച് ജീവിക്കാനാകില്ല. വെറുപ്പിനെ ഇന്‍വെസ്റ്റ്മെന്റാക്കി അധികാരത്തില്‍ വരുന്നവര്‍ അത്യന്തം അപകടകാരികളാണ്. അത് ഏതൊരു കമ്യൂണിറ്റിയെയായാലും, നാടായാലും, രാജ്യമായാലും ശരി,” എന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെയും പരാമര്‍ശിച്ച കിഷോര്‍, ”ട്രംപിനെ നോക്കൂ. അത് അപകടകരമാണ്. മനുഷ്യര്‍ സോഷ്യല്‍ ആനിമലുകളാണ്,” എന്നും അഭിപ്രായപ്പെട്ടു. കിഷോറിന്റെ ഈ പരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ
-
Film3 days ago‘വീല്‍ ചെയറിലിരിക്കുന്നെന്ന് കരുതേണ്ട, പലതും നിങ്ങളെ ഞെട്ടിക്കും’; വാരാണസിയിലെ വില്ലന്‍ കഥാപാത്രത്തെ കുറിച്ച് പൃഥ്വിരാജ്
-
main stories3 days ago‘ആര്‍എസ്എസും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിക്കുന്നു, മോദി സാമൂഹ്യഘടനയെ തകര്‍ത്തു’ -മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
News3 days agoഅമ്മയോടൊപ്പം ഒളിച്ചോടിയതിന്റെ പ്രതികാരം; 10 വര്‍ഷത്തിന് ശേഷം മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
-
News3 days agoഗുഡ്ബൈ ടു യു.എസ്; ഉപരിപഠനത്തിന് യൂറോപ്യന്‍ രാജ്യങ്ങള്‍ തിരഞ്ഞെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
-
health3 days agoവായ്പുണ്ണിനെ നിസാരമായി കാണുന്നുണ്ടോ? ചിലപ്പോള്‍ കാന്‍സര്‍ ആവാം
-
GULF23 hours agoഅബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടറായി വീണ്ടും എംഎ യൂസുഫലി
-
News2 days agoവ്യോമാതിര്‍ത്തികളില്‍ നിയന്ത്രണം; അന്താരാഷ്ട്ര സര്‍വിസുകള്‍ വെട്ടിക്കുറച്ച് ഇന്‍ഡിഗോ
-
india2 days agoമോദി സ്പീക്കറുടെ പിറകിൽ ഒളിക്കുകയാണ്, മൂന്നു വനിതകൾ നിന്നപ്പോൾ സഭയിലേക്ക് വരാൻ ധൈര്യമില്ല: പ്രിയങ്ക ഗാന്ധി
