Connect with us

india

പ്രതിഷേധം കനത്തു; മുസ്‌ലിംകളെ വെടിവെക്കുന്ന അസം മുഖ്യമന്ത്രിയുടെ AI വീഡിയോ ബിജെപി നീക്കം ചെയ്തു

പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി.

Published

on

ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മുസ്‌ലിംകള്‍ക്കുനേരെ തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുന്നതായി ചിത്രീകരിക്കുന്ന വിവാദ AI വീഡിയോ ബിജെപി പിന്‍വലിച്ചു. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി. വംശഹത്യയ്ക്കുള്ള പരസ്യമായ ആഹ്വാനമാണിതെന്നും കോടതി ഇതിനെതിരെ അടിയന്തരമായി ഇടപെടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

‘ബിജെപി ഇല്ലാത്ത അസം’ എന്ന പേരില്‍ പങ്കുവെച്ച വീഡിയോയില്‍, മുസ്‌ലിംകള്‍ അസമിനെ കീഴടക്കുന്നതായും അവരെ മുഖ്യമന്ത്രി നേരിട്ട് തോക്കെടുത്ത് വെടിവയ്ക്കുന്നതായും ദൃശ്യവല്‍ക്കരിച്ചിരുന്നു. സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ 90 ശതമാനമായി മാറുമെന്ന തെറ്റായ കണക്കുകളും വീഡിയോയിലുണ്ട്.

ഇതൊരു ട്രോളായി കാണാനാവില്ലെന്നും വര്‍ഗീയ വിദ്വേഷം പടര്‍ത്താനുള്ള ഗൂഢശ്രമമാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ബിജെപിയുടെ തനിനിറമാണ് ഇതിലൂടെ പുറത്തുവന്നതെന്നും കോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അസം ബിജെപിയുടെ നടപടി യുഎപിഎ വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചു.

പ്രതിഷേധം ശക്തമായതോടെ അസം ബിജെപി തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് വീഡിയോ നീക്കം ചെയ്‌തെങ്കിലും, ചെയ്ത കുറ്റം ഇല്ലാതാകുന്നില്ലെന്നാണ് കോണ്‍ഗ്രസ് പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

അണ്ടർ 19 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ

100 റൺസിനാണ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ജയം

Published

on

അണ്ടർ 19 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. 100 റൺസിനാണ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ജയം. 412 എന്ന ഇന്ത്യയുടെ കൂറ്റൻ സ്കോർ പിന്തുടർന്ന ഇംഗ്ലണ്ട് 311 റൺസിന് ഓൾഔട്ടായി. ഇന്ത്യയുടെ ആറാം ലോക കിരീടമാണിത്. 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്.

ഇംഗ്ലീഷ് ബൗളർമാരെ തല്ലിച്ചതച്ച ഇന്ത്യയ്ക്കായി 80 പന്തിൽ 175 റൺസ് നേടിയ വൈഭവിന്റെ പ്രകടനം ഇന്ത്യയ്ക്ക് വൻ ആത്മവിശ്വാസമാണ് നൽകിയത്. അണ്ടർ-19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്ന് കാഴ്ചവെച്ചാണ് വൈഭവ് സൂര്യവംശിയെന്ന പതിന്നാലുകാരൻ മടങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് നേടി.

Continue Reading

india

‘ഡല്‍ഹി കലാപത്തിനിടെ മുസ്‌ലിം യുവാക്കളെ മർദിച്ച് കൊലപ്പെടുത്തുകയും ദേശീയഗാനം ചൊല്ലിക്കുകയും ചെയ്‌തു’; കുറ്റക്കാരായ പോലീസുകാർക്ക് സമൻസ് അയച്ച് ഡല്‍ഹി കോടതി

Published

on

2020 ൽ വടക്കുകിഴക്കൻ ഡല്‍ഹിയിൽ നടന്ന മുസ്‌ലിം വിരുദ്ധ കലാപത്തിനിടയിലാണ് അവശരായ ഒരു കൂട്ടം മുസ്‌ലിം യുവാക്കളെ ദൽഹി പോലീസ് അംഗങ്ങൾ മർദിക്കുകയും ദേശീയ ഗാനം ചൊല്ലാൻ നിർബന്ധിക്കുകയും ചെയ്യുന്ന വീഡിയോ പുറത്ത് വന്നത്. വിഡിയോയിൽ ഉണ്ടായിരുന്ന ഫൈസാൻ (23 ) എന്ന യുവാവ് അധികം വൈകാതെ മർദനത്തിലേറ്റ പരിക്ക് മൂലം മരിക്കുകയും ചെയ്‌തു. ഇതേ തുടർന്ന് പോലീസിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

കേസിൽ ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ 2024 ൽ ഡല്‍ഹി ഹൈക്കോടതി അന്വേഷണം സിബിഐയെ ഏൽപിച്ചു. സിബിഐ ഡല്‍ഹി പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ രവീന്ദർ കുമാർ , കോൺസ്റ്റബിൾ പവൻ യാദവ് എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. നടന്നത് വിദ്വേഷകുറ്റമാണെന്ന് നിരീക്ഷിച്ച ജഡ്‌ജ്‌ അനൂപ് ജയറാം നിയമം സംരക്ഷിക്കേണ്ട പോലീസുദ്യോഗസ്ഥർ തന്നെ കേസിൽ വെറുപ്പിന്റെ വാഹകരായി എന്ന് അഭിപ്രായപ്പെട്ടു.

Continue Reading

india

അനധികൃത കർക്കരി ഖനിയിൽ സ്‌ഫോടനം; 18 തൊഴിലാളികൾക്ക് ദാരുണാന്ത്യം

Published

on

ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ 18 തൊഴിലാളികൾക്ക് ദാരുണാന്ത്യം. നിരവധിപേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഖനി ഉടമകളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തങ്‌സ്‌കു മേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഖനി നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് എസ്പി വികാസ് കുമാർ പറഞ്ഞു. പരിക്കേറ്റവരെ ഷില്ലോങ്ങിലെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

പരിസ്ഥിതിക്കും സുരക്ഷക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി 2014ൽ ദേശീയ ഹരിത ട്രൈബ്യൂണൽ മേഘാലയയിൽ റാറ്റ് ഹോൾ ഖനനം നിരോധിച്ചിരുന്നു. പിന്നീട് സുപ്രിംകോടതി ഇത് ശരിവെച്ചു. ഒരാൾക്ക് മാത്രം കടന്നുചെല്ലാൻ കഴിയുന്ന 3-4 അടി മാത്രം ഉയരമുള്ള ഇടുങ്ങിയ തുരങ്കങ്ങൾ നിർമിച്ച് അതിലൂടെ ഇറങ്ങി കൽക്കരി പുറത്തെടുക്കുന്ന രീതിയാണ് റാറ്റ് ഹോൾ ഖനനം.

Continue Reading

Trending