Connect with us

News

’15 മിനിറ്റില്‍ വീട്ടിലെത്തും’; അവസാന ഫോണ്‍വിളിക്ക് പിന്നാലെ യുവാവിന്റെ യാത്ര മരണത്തിലേക്ക്

മാതാപിതാക്കളുടെ വിവാഹ വാര്‍ഷികാഘോഷങ്ങള്‍ക്കായി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാള്‍ സെന്റര്‍ ജീവനക്കാരനായ കമല്‍ ധ്യാനി

Published

on

ന്യൂഡല്‍ഹി: മാതാപിതാക്കളുടെ വിവാഹ വാര്‍ഷികാഘോഷങ്ങള്‍ക്കായി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാള്‍ സെന്റര്‍ ജീവനക്കാരനായ കമല്‍ ധ്യാനി ദാരുണമായി മരിച്ചു. ’15 മിനിറ്റിനുള്ളില്‍ വീട്ടിലെത്തും” എന്ന് അവസാനമായി സഹോദരനോട് ഫോണില്‍ പറഞ്ഞ ശേഷമായിരുന്നു കമലിന്റെ യാത്ര.

വളരെ നേരം കഴിഞ്ഞിട്ടും കമല്‍ വീട്ടിലെത്താതിരുന്നതോടെ കുടുംബം ഫോണിലൂടെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് കമലിന്റെ ഓഫീസിലും വിവിധ പൊലീസ് സ്റ്റേഷനുകളിലും കുടുംബം തിരച്ചില്‍ നടത്തി. എന്നാല്‍ പുലര്‍ച്ചെ പൊലീസ് വീട്ടിലെത്തി മരണവിവരം അറിയിക്കുകയായിരുന്നു.

പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ മോട്ടോര്‍സൈക്കിളില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ഡല്‍ഹി ജല്‍ ബോര്‍ഡിന് സമീപം, യാതൊരു മുന്നറിയിപ്പ് ബാരിക്കേഡുകളുമില്ലാതെ കുഴിച്ചിരുന്ന ഏകദേശം 1520 അടി ആഴമുള്ള കുഴിയില്‍ കമല്‍ വീണതാണ് അപകടകാരണം. കുഴിയില്‍ ഏകദേശം എട്ട് മണിക്കൂറോളം കമല്‍ കുടുങ്ങിക്കിടന്നതായി കണ്ടെത്തി.

അപകടം കണ്ട ചിലര്‍ കരാറുകാരനെ വിവരം അറിയിച്ചിരുന്നെങ്കിലും, ഇയാള്‍ പൊലീസിനെയോ ആംബുലന്‍സിനെയോ വിളിക്കാതെ അനാസ്ഥ കാണിച്ചുവെന്നാണ് ആരോപണം. ആവശ്യമായ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ കമലിന്റെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നു എന്നാണ് കുടുംബത്തിന്റെ വാദം.
രാത്രി മുഴുവന്‍ കുടുംബം കമലിനെ തേടി വിവിധ പൊലീസ് സ്റ്റേഷനുകളായ ദാബി, വികാരി, സാഗര്‍പൂര്‍ എന്നിവിടങ്ങളില്‍ സഹായം തേടിയെങ്കിലും മതിയായ പ്രതികരണം ലഭിച്ചില്ലെന്ന് സഹോദരന്‍ കരണ്‍ പറഞ്ഞു. പൊലീസ് നടപടികളിലെ വീഴ്ചയാണ് കമലിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ആര്‍.സി.ബിയെ വാങ്ങാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകള്‍; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ഏകദേശം 16,300 കോടി രൂപ മുടക്കി ടീം സ്വന്തമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം.

Published

on

By

ബംഗളൂരു: ഐ.പി.എല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ (RCB) വാങ്ങാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സഹഉടമകള്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. ഏകദേശം 16,300 കോടി രൂപ മുടക്കി ടീം സ്വന്തമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് ലിമിറ്റഡ് (ഡീയാജിയോ ഗ്രൂപ്പ്) ആണ് ആര്‍.സി.ബിയുടെ പുരുഷ-വനിത ടീമുകളുടെ ഉടമസ്ഥര്‍. ടീമിന്റെ വില്‍പനാ സാധ്യതകള്‍ വിലയിരുത്തുന്നതിനായി ബംഗളൂരു ആസ്ഥാനമായ കണ്‍സള്‍ട്ടിങ് സ്ഥാപനത്തെ നിയോഗിച്ചിട്ടുണ്ടെന്നും, വിവിധ കമ്പനികളില്‍ നിന്ന് ബിഡുകള്‍ ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

പൂനാവാല ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, എസ്.ഡബ്ല്യു ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളും ആര്‍.സി.ബി വാങ്ങാനുള്ള മത്സരത്തില്‍ ഉണ്ടെന്നാണ് സൂചന. അതേസമയം, ജയ്പൂര്‍ ആസ്ഥാനമായ രാജസ്ഥാന്‍ റോയല്‍സിനെയും സ്വന്തമാക്കുന്നതില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സഹഉടമകള്‍ക്ക് താല്‍പര്യമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.

എന്നാല്‍ ഐ.പി.എല്ലിന്റെ 19-ാം എഡിഷന്‍ അവസാനിക്കുന്നതുവരെ ആര്‍.സി.ബിയുടെ ഉടമസ്ഥതയില്‍ മാറ്റം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. നേരത്തെ സ്മൃതി മന്ദാനയുടെ നേതൃത്വത്തിലുള്ള ആര്‍.സി.ബി വനിത ടീം വനിത ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരുന്നു. പുരുഷ ഐ.പി.എല്ലില്‍ കഴിഞ്ഞ സീസണില്‍ കിരീടം നേടിയതും ബംഗളൂരുവാണ്. ഇനി വരുന്ന സീസണില്‍ കിരീടം നിലനിര്‍ത്തുക എന്നതാണ് ടീമിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

Continue Reading

News

ചരിത്രമാകാനൊരുങ്ങി കുണിയ

സമസ്ത സമ്മേളനത്തിന് ഇന്ന് സമാപനം

Published

on

By

കുണിയ: ആദര്‍ശ വിശുദ്ധിയുടെ ഒരു നൂറ്റാണ്ടിന്റെ അടയാളപ്പെടുത്തലായി സമസ്ത രചിക്കുന്ന ഇതിഹാസത്തിന് സാക്ഷിയാകാനൊരുങ്ങുകയാണ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരി. ആയിരത്തോളം പേര്‍ക്കിരിക്കാവുന്ന വേദിയും ലക്ഷങ്ങളെ ഉള്‍ക്കൊള്ളാനൊരുങ്ങി നില്‍ക്കുന്ന സദസുമുള്‍പ്പെടെ അത്ഭുതകരമായ സംവിധനങ്ങളാണ് കാസര്‍ക്കോട് ജില്ലയിലെ കുണിയയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഒരു വര്‍ഷം മുമ്പ് ബെംഗളുരുവില്‍ പ്രഖ്യാപിച്ച സമാപന സമ്മേളനത്തിന് മാസങ്ങള്‍ നീണ്ടുനിന്ന ഒരുക്കങ്ങളാണ് നടത്തിയത്. 33313 പേര്‍ സംഗമിച്ച പഞ്ചദിന ക്യാമ്പിനൊടുവില്‍ നടക്കുന്ന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലാ റെക്ടര്‍ ഡോ. സലാമ ജുമുഅ അലി ദാവൂദ് ഉദ്ഘാടനം ചെയ്യും.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും. നിരവധി വിദേശ പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കേരള, കര്‍ണാടക മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, കെ. സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ സംസാരിക്കും.

ദക്ഷിണേന്ത്യയില്‍നിന്ന് മാത്രമല്ല, ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങളില്‍നിന്നും കാസര്‍കോട്ടേക്കുള്ള ജനങ്ങളുടെ ഒഴുക്ക് ആരംഭിച്ചിരിക്കുകയാണ്. അഭൂതപൂര്‍വമായ ജനമായിരിക്കും സമ്മേളനത്തിനെത്തുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Continue Reading

News

മെഡിക്കല്‍ കോളജിലെ ശമ്പളപരിഷ്‌കരണ കുടിശിക; KGMCTA സമരം ശക്തമാക്കും

ഉചിതമായ തീരുമാനം എടുക്കാതിരുന്നാല്‍ തുടര്‍ സമരം ശക്തമാക്കും എന്ന് സംഘടന വ്യക്തമാക്കുന്നു.

Published

on

By

കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ശമ്പളപരിഷ്‌കരണ കുടിശിക സംബന്ധിച്ച നടപടി ഉടന്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് KGMCTA മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉചിതമായ തീരുമാനം എടുക്കാതിരുന്നാല്‍ തുടര്‍ സമരം ശക്തമാക്കും എന്ന് സംഘടന വ്യക്തമാക്കുന്നു.

നിലവിലെ കുടിശ്ശിക 2016 മുതല്‍ ലഭിക്കേണ്ടതാണ്, എന്നാല്‍ ഇന്നലെ സര്‍ക്കാര്‍ ഉത്തരവില്‍ ഇതിന് തീരുമാനമില്ലായിരുന്നു. KGMCTA ചട്ടപ്പടി സമരം, നിസ്സഹകരണവും, റിലേ സത്യാഗ്രഹവും, കുടിശിക നല്‍കുന്നത് വരെ തുടരുമെന്ന് അറിയിച്ചു.

കേന്ദ്ര നിര്‍വാഹക സമിതി അടുത്ത ദിവസങ്ങളില്‍ യോഗം ചേരും. പ്രശ്‌നം ഉടന്‍ പരിഹരിക്കാതിരുന്നാല്‍ സമരങ്ങള്‍ ശക്തമാക്കുമെന്നും KGMCTA മുന്നറിയിപ്പ് നല്‍കി.

ശമ്പള സമരത്തിന്റെ ഭാഗമായി മുന്‍പ് തീരുമാനിച്ച ഓപ്പറേഷണല്‍ ബഹിഷ്‌കരണവും അധ്യാപന ബഹിഷ്‌കരണവും താല്‍ക്കാലികമായി പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍, ഉടന്‍ പരിഹാരം കാണണമെന്നും സംഘടന പ്രാവര്‍ത്തികമായി ആവശ്യം ഉന്നയിക്കുന്നു.

 

Continue Reading

Trending