main stories
കേന്ദ്ര ബജറ്റ് ഇന്ന്
ആദായ നികുതിയില്‍ ഇളവ് പ്രതീക്ഷിക്കേണ്ടെന്ന് സൂചനകള്‍
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കേ ആദായ നികുതിയില്‍ ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് സൂചന നല്‍കി സര്‍ക്കാര്‍ വൃത്തങ്ങള്‍. അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപത്തിനുമായിരിക്കും ബജറ്റില്‍ ഊന്നല്‍. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ സാമൂഹിക, സുരക്ഷാ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചേക്കും.
മൂന്നാം മോദി സര്‍ക്കാറിന്റെ മൂന്നാം ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. തുടര്‍ച്ചയായി 9 ബജറ്റവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോര്‍ഡ് ഇതോടെ നിര്‍മ്മല സീതാരാമന് സ്വന്തമാകും. രാജ്യത്തെ മധ്യവര്‍ഗം ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ആദായ നികുതി ഘടനയില്‍ ഇത്തവണയും ഇളവുണ്ടാകുമോയെന്നതാണ്.
ഇളവ് പ്രതി ക്ഷിക്കേണ്ടതില്ലെന്നാണ് ഏറ്റവുമൊടുവിലും ലഭിക്കുന്ന സൂചനകള്‍. എന്നാല്‍, പുതിയ സ്‌കീമിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകും. പുതിയ സ്‌കീമില്‍ സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 75000 രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയായി ഉയര്‍ത്തുമെന്ന പ്രതീക്ഷയുണ്ട്. പുതിയ സ്‌കീമിലും രണ്ട് ലക്ഷം രൂപ ഭവന വായ്പാ പലിശ ഇളവ് നല്‍കണമെന്ന നിര്‍ദേശമുണ്ട്. പഴയ സ്‌കീമില്‍ തുടരുന്നവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയില്ല. ഇതിനോടകം 72 ശതമാനം ആളുകള്‍ പുതിയ സ്‌കീമിലേക്ക് മാറിക്കഴിഞ്ഞു.
തിരഞ്ഞെടുപ്പടുത്ത സംസ്ഥാനങ്ങള്‍ക്ക് കാര്യമായ പ്രഖ്യാപനങ്ങള്‍ നല്‍കുന്ന പതിവ് ആവര്‍ത്തിക്കുമോയെന്നും ഉറ്റു നോക്കുകയാണ്. കേരളം എയിംസും അതിവേഗ റെയില്‍ പാതയുമടക്കം ഒരു പിടി പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന നാലു സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണു കരുതപ്പെടുന്നത്.
kerala
ഇ ഡി റെയ്ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി
ബെംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിനടുത്തുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ വച്ചാണ് സംഭവം.
ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിനടുത്തുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ വച്ചാണ് സംഭവം. ആത്മഹത്യ ശ്രമത്തിന് പിന്നാലെ എച്ച്എസ്ആര്‍ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു.
കൊച്ചി സ്വദേശിയാണ് റോയ്. കേരളത്തിന് അകത്തും പുറത്തും നിരവധി ബിസിനസ് സംരംഭങ്ങളുള്ള വ്യക്തിയാണ് റോയ്.
india
ആത്മാര്‍ത്ഥതയുള്ള നേതാവ്, വര്‍ഗീയതക്കെതിരായ ഉറച്ച ശബ്ദം: രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശശി തരൂര്‍
വര്‍ഗീയതയ്ക്കും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരെ നിരന്തരം സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയെ എല്ലാവര്‍ക്കും ഇഷ്ടമാണെന്നും തനിക്കും അതില്‍ മറ്റൊരു അഭിപ്രായമില്ലെന്നും തരൂര്‍ പറഞ്ഞു.
ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശശി തരൂര്‍ എം.പി. രാഹുല്‍ ഗാന്ധി ആത്മാര്‍ത്ഥതയുള്ള നേതാവാണെന്നും വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തെ ഏറ്റവും ഉറച്ച ശബ്ദമാണെന്നും തരൂര്‍ പറഞ്ഞു. എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി ന്യൂഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം തരൂര്‍ ചര്‍ച്ച നടത്തിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കായി തരൂര്‍ സജീവമായി ഇറങ്ങാനും കേരളത്തിലുടനീളം അദ്ദേഹം പ്രചാരണത്തിന് നേതൃത്വം നല്‍കാനും തീരുമാനമായി.
കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങളെ തരൂര്‍ പൂര്‍ണ്ണമായും തള്ളി. ‘ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണ്, പാര്‍ട്ടി വിട്ട് എങ്ങോട്ടും പോകില്ല. കേരളത്തിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകും, മുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും’ എന്ന് തരൂര്‍ വ്യക്തമാക്കി.
വര്‍ഗീയതയ്ക്കും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരെ നിരന്തരം സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയെ എല്ലാവര്‍ക്കും ഇഷ്ടമാണെന്നും തനിക്കും അതില്‍ മറ്റൊരു അഭിപ്രായമില്ലെന്നും തരൂര്‍ പറഞ്ഞു.
kerala
എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി
മലപ്പുറം : എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന് മലപ്പുറം വലിയവരമ്പിൽ തുടക്കമായി, 27ന് കണ്ണൂർ തളിപ്പറമ്പിൽ നിന്നും ആരംഭിച്ച പതാക ജാഥയും കൊടുങ്ങല്ലൂരിൽ നിന്നും ആരംഭിച്ച കൊടിമര ജാഥയും ഇന്ന് കൊലപ്പുറത്ത് സംഗമിച്ചു, തുടർന്ന് രണ്ട് ജാഥകളും ഒന്നിച്ചു സമ്മേളന നഗരിയിലേക്ക് എത്തി, എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് പതാക ഏറ്റുവാങ്ങി സമ്മേളന നഗരിയിൽ സ്ഥാപിച്ച കൊടിമരത്തിൽ ഉയർത്തി, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്തു സയ്യിദ് റാജിഹലി ശിഹാബ് തങ്ങൾ പ്രാർത്ഥന നിർവഹിച്ചു, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്, ട്രഷറർ അസ്ഹർ പെരുമുക്ക് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടിപി അഷ്‌റഫലി, എം എസ് എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് കടേരി, എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് എം ടി അസ്‌ലം, എം എസ് എഫ് സംസ്ഥാന ഭാരവാഹികളായ ശറഫുദ്ധീൻ പിലാക്കൽ, ഫാരിസ് പൂക്കോട്ടൂർ, ബിലാൽ റഷീദ്, അഖിൽ ആനക്കയം, ഇർഷാദ് മൊഗ്രാൽ, അനസ് എതിർത്തോട്, അഡ്വ: അൽ റസിൻ, റുമൈസ റഫീഖ്, ശാക്കിർ പാറയിൽ, പി എ ജവാദ്, ഡോ :ആയിഷ ബാനു, അഡ്വ : തൊഹാനി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കബീർ മുതുപറമ്പ, വി എ വഹാബ്, കെ എൻ ഹക്കീം തങ്ങൾ, ജലീൽ കാടാമ്പുഴ, എം വി ഹസ്സൈനാർ, റാഷിദ് കോക്കൂർ, അഡ്വ: അജാസ്, അഫ്ശീല, നഹ്‌ല,എ വി നബീൽ, ഫിദ ടി പി പങ്കെടുത്തു.
-
india17 hours agoമഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു
-
india2 days agoസുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
-
GULF18 hours agoസൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത
-
kerala2 days agoബിസിനസ് ലോകത്തെ നടുക്കി സി.ജെ. റോയിയുടെ വിയോഗം
-
kerala2 days agoഎന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
-
kerala2 days ago‘ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചത്’
-
Culture19 hours agoഇനി ആ ബിസ്കറ്റ് മണമില്ല; മുംബൈയുടെ പാര്‍ലെ-ജി ഫാക്ടറി ഓര്‍മ്മയാകുന്നു
-
Health18 hours agoവെറും വയറ്റിലാണോ ഗ്രീൻ ടീ കുടിക്കുന്നത്? എങ്കിൽ സൂക്ഷിക്കുക!
