News
മലപ്പുറം നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗ് യുവജന റാലി രജിസ്ട്രേഷന് ആരംഭിച്ചു
പഞ്ചായത്ത്, മുനിസിപ്പല്‍ യൂണിറ്റ് തലങ്ങളില്‍ രജിസ്ട്രേഷന് ഉദ്ഘാടനങ്ങള്‍ നടക്കും.
അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് മുദ്രാവാക്യത്തിൽ മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന യുവജന റാലി രജിസ്ട്രേഷന് പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ മുസ് ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ നിയോജക മണ്ഡലം ഉപാധ്യക്ഷന്‍ രജിസ്ട്രേഷന് കോഡിനേറ്റര്‍ കൂടിയായ സലാം വളമംഗലത്തെ രജിസ്റ്റര്‍ ചെയ്താണ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഫെബ്രുവരി 1 മുതല്‍ 5 വരെയാണ് രജിസ്ട്രേഷന് കാലാവധി. രജിസ്റ്റര്‍ ചെയ്ത അംഗങ്ങല്‍ക്ക് റാലിയില്‍ കൊടിയും മറ്റു സജീകരണങ്ങളും ലഭ്യമാക്കും. പഞ്ചായത്ത്, മുനിസിപ്പല്‍ യൂണിറ്റ് തലങ്ങളില്‍ രജിസ്ട്രേഷന് ഉദ്ഘാടനങ്ങള്‍ നടക്കും.
മുസ് ലിം യൂത്ത് ലീഗ് സ്റ്റേറ്റ് ഉപാധ്യക്ഷന്‍ മുജീബ് കാടേരി, മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, ജനറല്‍ സെക്രട്ടറി മുസ്തഫ ലത്തീഫ്, ട്രഷറര്‍ ബാവ വിസപ്പടി, മുസ് ലിം ലീഗ് മുനിസിപ്പല്‍ ട്രഷറര്‍ പിപി മഹ്ബൂബ് സന്നിഹിതരായി. മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്റ് എപി ശരീഫ്, ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, ട്രഷറര്‍ കെപി സവാദ് മാസ്റ്റര്‍ ഭാരവാഹികളായ സമീര്‍ കപ്പൂര്‍, റബീബ് ചെമ്മങ്കടവ്, ശിഹാബ് അരീക്കത്ത്, കുഞ്ഞിമാന് മൈലാടി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെവിഎം മന്‍സൂര്‍, അഫ്സല് പുല്‍പ്പറ്റ, നൗഷാദ് ഒളമതില്‍, സമീര്‍ അറവങ്കര, അനസ് ചിറ്റത്തുപാറ, മലപ്പുറം നഗരസഭാ കൗണ്‍സിലര്‍ സമദ് സീമാടന്‍ നേതൃത്വം നല്കി.
News
വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില കൂട്ടി; 19 കിലോ സിലിണ്ടറിന് 49 രൂപ വര്‍ധിച്ചു
ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
തിരുവനന്തപുരം: വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളുടെ വില ഉയര്‍ത്തി. 19 കിലോ ഭാരമുള്ള വാണിജ്യ എല്‍പിജി സിലിണ്ടറിന് 49 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു സിലിണ്ടറിന്റെ പുതിയ വില 1,147 രൂപയായി. അതേസമയം ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സിലിണ്ടറിനാണ് വിലവര്‍ധന ബാധകമായത്. ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് വില കൂട്ടിയത്, ഇത് വാണിജ്യ മേഖലയ്ക്ക് അധിക സാമ്പത്തിക സമ്മര്‍ദമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ മാസങ്ങളിലും വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ വര്‍ധനയും കുറവും ഉണ്ടായിരുന്നുവെന്നും, ഇന്ധനവിലയില്‍ തുടര്‍ച്ചയായ മാറ്റങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
News
സിജെ റോയിയുടെ സംസ്കാരം ഇന്ന്; മരണത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുന്നു
ഡോ. റോയ് സിജെയുടെ മരണത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.
ബെംഗളൂരു: ആദായ നികുതി വകുപ്പ് റെയ്ഡിനിടെ ബെംഗളൂരുവില്‍ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് ഡോ. റോയ് സിജെയുടെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് ബെന്നര്‍ഘട്ടയിലെ ഡോ. റോയ് സിജെയുടെ റിസോര്‍ട്ടിലാണ് സംസ്കാര ചടങ്ങുകള്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശിവാജി നഗര്‍ ബൗറിങ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ ബെന്നര്‍ഘട്ടയിലെ റിസോര്‍ട്ടിലേക്ക് കൊണ്ടുപോകും. രാവിലെ പത്ത് മണി മുതല്‍ റിസോര്‍ട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് സമീപത്തെ പള്ളിയില്‍ അന്ത്യശുശ്രൂഷ ചടങ്ങുകള്‍ നടക്കും. അതിന് ശേഷമായിരിക്കും സംസ്കാരം. കേരളത്തില്‍ നിന്നടക്കമുള്ള നിരവധി പേര് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് വിവരം. വിദേശത്തുണ്ടായിരുന്ന റോയ് സിജെയുടെ കുടുംബം ഇന്നലെ തന്നെ ബെംഗളൂരുവില്‍ എത്തിയിരുന്നു.
അതേസമയം, ഡോ. റോയ് സിജെയുടെ മരണത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. ബെംഗളൂരു സൗത്ത് ഡിവിഷന് ഡിസിപി ലോകേഷും അന്വേഷണ സംഘത്തിലുണ്ട്. ഹൃദയത്തിലൂടെ വെടിയുണ്ട തുളച്ചുകയറിയതാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആദായ നികുതി വകുപ്പ് റെയ്ഡ് നടക്കുന്നതിനിടെ ഡോ. റോയ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. റെയ്ഡുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ സംശയാസ്പദമാണെന്നും കുടുംബം ആരോപിച്ചു.
ആദായ നികുതി വകുപ്പിന്റെ റെയ്ഡും തുടര്‍ന്ന് സംഭവിച്ച ദുരൂഹ സാഹചര്യങ്ങളും ഉള്‍പ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
News
ജയില്‍ ശമ്പള വര്‍ധനയെ വിമര്‍ശിച്ച വാട്സാപ്പ് സ്റ്റാറ്റസ്; ഒന്നാം റാങ്കുകാരിയായ എസ്ടി പ്രമോട്ടറെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി
‘ഇനി ജീവിക്കാന്‍ ജയിലാണ് നല്ലത്, പുറത്തിറങ്ങുമ്പോള്‍ വന്‍ തുക ശമ്പളവുമായി വരാം’ എന്നായിരുന്നു ഷീനാ പ്രകാശ് വാട്സാപ്പില്‍ പോസ്റ്റുചെയ്ത സ്റ്റാറ്റസ്.
പത്തനാപുരം (കൊല്ലം): ജയില്‍ ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വാട്സാപ്പില്‍ സ്റ്റാറ്റസ് വെച്ച എസ്ടി പ്രമോട്ടര്‍ നിയമന ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ യുവതിയെ ഒഴിവാക്കി. പിറവന്തൂര്‍ പഞ്ചായത്തിലെ കുര്യോട്ടുമല ആദിവാസി പുനരധിവാസ നഗറിലാണ് സംഭവം.
‘ഇനി ജീവിക്കാന്‍ ജയിലാണ് നല്ലത്, പുറത്തിറങ്ങുമ്പോള്‍ വന്‍ തുക ശമ്പളവുമായി വരാം’ എന്നായിരുന്നു ഷീനാ പ്രകാശ് വാട്സാപ്പില്‍ പോസ്റ്റുചെയ്ത സ്റ്റാറ്റസ്. ഇതിന് പിന്നാലെയാണ് നിയമനത്തില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് ആരോപണം. നാല് പേര് പങ്കെടുത്ത തിരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയ ഷീനാ പ്രകാശിന് പകരം പഞ്ചായത്തിന് പുറത്തുള്ള, പുനലൂര്‍ മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്നയാളെ പ്രമോട്ടറായി നിയമിച്ചു.
അതത് ആദിവാസി നഗറുകളില്‍ ഒന്നാം റാങ്ക് നേടുന്നയാളെ പ്രമോട്ടറായി നിയമിക്കുന്നതാണ് നിലവിലുള്ള കീഴ്വഴക്കം. എന്നാല്‍, ഒന്നാം സ്ഥാനം നേടിയിട്ടും നിയമനം വൈകിയതിനെ തുടര്‍ന്ന് ഷീനാ പ്രകാശ് ട്രൈബല്‍ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയായിരുന്നു. അപ്പോഴാണ് സര്‍ക്കാരിനെതിരെ സ്റ്റാറ്റസ് ഇട്ടതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിനാല്‍ നിയമിക്കാനാവില്ലെന്ന് അറിയിച്ചതായി പറയുന്നത്.
പിറവന്തൂര്‍ പഞ്ചായത്തില്‍ മൂന്ന് ആദിവാസി പുനരധിവാസ നഗറുകളാണുള്ളത്. ഇവിടങ്ങളിലേക്കായി രണ്ട് എസ്ടി പ്രമോട്ടര്‍മാരെയാണ് നിയമിക്കുന്നത്.
-
india17 hours agoമഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു
-
india2 days agoസുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
-
Culture18 hours agoഇനി ആ ബിസ്കറ്റ് മണമില്ല; മുംബൈയുടെ പാര്‍ലെ-ജി ഫാക്ടറി ഓര്‍മ്മയാകുന്നു
-
GULF17 hours agoസൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത
-
kerala2 days agoബിസിനസ് ലോകത്തെ നടുക്കി സി.ജെ. റോയിയുടെ വിയോഗം
-
kerala2 days agoഎന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
-
kerala1 day ago‘ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചത്’
-
kerala18 hours agoവെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞു കയറി; റോയിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
