Connect with us

News

ജയില്‍ ശമ്പള വര്‍ധനയെ വിമര്‍ശിച്ച വാട്സാപ്പ് സ്റ്റാറ്റസ്; ഒന്നാം റാങ്കുകാരിയായ എസ്ടി പ്രമോട്ടറെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി

‘ഇനി ജീവിക്കാന്‍ ജയിലാണ് നല്ലത്, പുറത്തിറങ്ങുമ്പോള്‍ വന്‍ തുക ശമ്പളവുമായി വരാം’ എന്നായിരുന്നു  ഷീനാ പ്രകാശ് വാട്സാപ്പില്‍ പോസ്റ്റുചെയ്ത സ്റ്റാറ്റസ്.

Published

on

പത്തനാപുരം (കൊല്ലം): ജയില്‍ ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വാട്സാപ്പില്‍ സ്റ്റാറ്റസ് വെച്ച എസ്ടി പ്രമോട്ടര്‍ നിയമന ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ യുവതിയെ ഒഴിവാക്കി. പിറവന്തൂര്‍ പഞ്ചായത്തിലെ കുര്യോട്ടുമല ആദിവാസി പുനരധിവാസ നഗറിലാണ് സംഭവം.

‘ഇനി ജീവിക്കാന്‍ ജയിലാണ് നല്ലത്, പുറത്തിറങ്ങുമ്പോള്‍ വന്‍ തുക ശമ്പളവുമായി വരാം’ എന്നായിരുന്നു  ഷീനാ പ്രകാശ് വാട്സാപ്പില്‍ പോസ്റ്റുചെയ്ത സ്റ്റാറ്റസ്. ഇതിന് പിന്നാലെയാണ് നിയമനത്തില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് ആരോപണം. നാല് പേര്‍ പങ്കെടുത്ത തിരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയ ഷീനാ പ്രകാശിന് പകരം പഞ്ചായത്തിന് പുറത്തുള്ള, പുനലൂര്‍ മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്നയാളെ പ്രമോട്ടറായി നിയമിച്ചു.

അതത് ആദിവാസി നഗറുകളില്‍ ഒന്നാം റാങ്ക് നേടുന്നയാളെ പ്രമോട്ടറായി നിയമിക്കുന്നതാണ് നിലവിലുള്ള കീഴ്വഴക്കം. എന്നാല്‍, ഒന്നാം സ്ഥാനം നേടിയിട്ടും നിയമനം വൈകിയതിനെ തുടര്‍ന്ന് ഷീനാ പ്രകാശ് ട്രൈബല്‍ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയായിരുന്നു. അപ്പോഴാണ് സര്‍ക്കാരിനെതിരെ സ്റ്റാറ്റസ് ഇട്ടതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിനാല്‍ നിയമിക്കാനാവില്ലെന്ന് അറിയിച്ചതായി പറയുന്നത്.

പിറവന്തൂര്‍ പഞ്ചായത്തില്‍ മൂന്ന് ആദിവാസി പുനരധിവാസ നഗറുകളാണുള്ളത്. ഇവിടങ്ങളിലേക്കായി രണ്ട് എസ്ടി പ്രമോട്ടര്‍മാരെയാണ് നിയമിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

കോഴിക്കോട് 26കാരിയുടെ കൊലപാതകം: മരണശേഷം മൂന്ന് തവണ പീഡനം, ബ്ലാക്ക്മെയില്‍ ദൃശ്യങ്ങളും ആസൂത്രിത കൊലപാതകവും പുറത്ത്

വർക്‌ഷോപ്പിൽ വന്നില്ലെങ്കിൽ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയെന്ന് വൈശാഖന്‍റെ മൊഴി

Published

on

By

കോഴിക്കോട്: മാളിക്കടവില്‍ 26കാരിയെ കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. കൊലപാതകത്തിന് ശേഷം യുവതിയെ മൂന്ന് തവണ പീഡിപ്പിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രതിയായ വൈശാഖന്റെ ഇന്‍ഡസ്ട്രിയിലെ വര്‍ക്ഷോപ്പില്‍ നിന്ന് പൊലീസ് കണ്ടെത്തി. മൂന്ന് മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ കൊലപാതകം ആസൂത്രണം ചെയ്ത മുഴുവന്‍ ഘട്ടങ്ങളും വ്യക്തമായി കാണുന്നുവെന്നാണ് പൊലീസ് പറയുന്നത്.

യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി, വര്‍ക്ഷോപ്പിലേക്ക് എത്തിയില്ലെങ്കില്‍ അവ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി യുവതിയെ നിയന്ത്രിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ജനുവരി 24ന് ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ സ്വന്തം സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഉറക്കഗുളിക കലര്‍ത്തിയ ശീതളപാനീയം യുവതിക്ക് നല്‍കി അവശയാക്കിയ ശേഷം, തൂങ്ങിമരിക്കാനെന്ന വ്യാജേന രണ്ട് കുരുക്കുകള്‍ തയ്യാറാക്കി. യുവതി കഴുത്തില്‍ കുരുക്കിട്ട ഉടനെ സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിച്ച് പ്രതി കൊലപാതകം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷവും യുവതിയെ പ്രതി പീഡിപ്പിച്ചതായാണ് കണ്ടെത്തല്‍. ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയതിന് ശേഷം യുവതിയെ മര്‍ദിച്ചും ബലാത്സംഗം ചെയ്തുമാണ് പ്രതി ക്രൂരത കാട്ടിയത്. ഭാര്യയ്ക്ക് യുവതിയുമായുള്ള ബന്ധം അറിയുമെന്ന ഭയവും, യുവതിക്ക് പുതിയ കാമുകിയുടെ വിവരം അറിഞ്ഞതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തിന് പിന്നിലെ പ്രേരണയെന്ന് പൊലീസ് വ്യക്തമാക്കി. പത്ത് വര്‍ഷത്തോളമായി ഇരുവരും ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍.

അതേസമയം, സംഭവം നടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് യുവതി തന്റെ ആശങ്കകള്‍ ഡയറിയില്‍ രേഖപ്പെടുത്തി കൗണ്‍സലര്‍ക്കു അയച്ചതും അന്വേഷണത്തില്‍ നിര്‍ണായകമായി. താന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി വൈശാഖന്‍ ആയിരിക്കുമെന്നും വ്യക്തമാക്കുന്ന കുറിപ്പാണ് യുവതി എഴുതിയത്. സമയം, ഒപ്പ് എന്നിവ രേഖപ്പെടുത്തി ഫോട്ടോ എടുത്ത് കൗണ്‍സലര്‍ക്കു അയച്ച ശേഷമാണ് യുവതി സംഭവസ്ഥലത്തേക്ക് പോയത്. ഡയറി ബാഗില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

സിസിടിവി ദൃശ്യങ്ങളും ഡയറി കുറിപ്പും ഉള്‍പ്പെടെയുള്ള തെളിവുകളാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായതെന്നും, ഇത് ആസൂത്രിത കൊലപാതകമാണെന്നതില്‍ സംശയമില്ലെന്നും പൊലീസ് അറിയിച്ചു.

 

 

Continue Reading

kerala

എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് പ്രൗഢമായ സമാപനം; എം.എസ്.എഫിന്റേത് വിമശനങ്ങളെ അതീജവിച്ച് മുന്നേറിയ പാരമ്പര്യം: സാദിഖലി തങ്ങള്‍

Published

on

മലപ്പുറം: മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിന് പ്രൗഢ സമാപ്തി. മൂന്ന് ദിവസം നീണ്ടു നിന്ന സംസ്ഥാന സമ്മേളനം വിദ്യാര്‍ഥി മഹാറാലിയോടെ സമാപിച്ചു. ജനുവരി 29,30,31 തിയ്യതികളിയായി മലപ്പുറം ജില്ലയില്‍ നടന്ന സംസ്ഥാന സമ്മേളനം ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തിലാണ് നടന്നത്. പൊതു സമ്മേളനം മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

default

വിമര്‍ശനങ്ങളെ അതീജീവിച്ച് മുന്നേറിയ പാരമ്പര്യമാണ് എം.എസ്.എഫിനുള്ളതെന്നും വിമര്‍ശിക്കുന്തോറും കൂടുതല്‍ ശക്തമാവുന്ന പ്രസ്ഥാന വളര്‍ച്ചയാണ് സംഘടനക്കുണ്ടായതെന്നും തങ്ങള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കിടയില്‍ നന്മയുടെ സന്ദേശമുയര്‍ത്തി എം.എസ്.എഫ് എന്തു പദ്ധതികള്‍ ആവിഷ്‌കരിച്ചാലും എതിരാളികള്‍ തലപൊക്കും. സി.എച്ച് പറഞ്ഞതു പോലെ അടിച്ചമര്‍ത്തും തോറും വളരുന്ന പ്രസ്ഥാനമാണ് മുസ്്ലിംലീഗ്. സമാനമാണ് അതിന്റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്‌കൂള്‍ തലത്തില്‍ തുടക്കമിട്ട ഈ വിദ്യാര്‍ഥി മുന്നേറ്റം ഇന്ന് ദേശീയ തലത്തില്‍ കാമ്പസുകളില്‍ യുണിയന്‍ ഭരിക്കുന്ന തലത്തിലേക്ക് നമ്മള്‍ മാറ്റിയെഴുതി. കാമ്പസുകള്‍ക്കുള്ളില്‍ മൂല്യങ്ങളെ ഉയര്‍ത്തിപിടിച്ചാണ് എം.എസ്.എഫ് പോരാടിയത്. നാലു വോട്ടുകള്‍ക്ക് വേണ്ടി മൂല്യങ്ങളെ കാറ്റില്‍ പറത്തിയ പാരമ്പര്യം നമുക്കില്ല. ധാര്‍മികതയുടെയും മൂല്യബോധത്തിന്റെയും പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ സംഘടിച്ചത്. സി.എച്ചും സീതി സാഹിബും ഉയര്‍ത്തിയ ആദര്‍ശ ബോധത്തെയാണ് നമ്മള്‍ അവര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയത്. അതില്‍ വിദ്യാര്‍ത്ഥികള്‍ ആകൃഷ്ടരായി. ലോകത്തിന്റെ നാനാഭാഗങ്ങളിലും നമ്മുടെ മക്കള്‍ ഉണ്ട്. അവിടെ പല പ്രമുഖ കമ്പനികളുടെ അധിപന്‍മാരായി അവര്‍ ജ്വലിച്ചു നില്‍ക്കുമ്പോള്‍ അവര്‍ക്ക് അടിത്തറപാടിക മുസ്്ലിംലീഗിന് അത്മാഭിമാനത്തിന്റെ നിമിഷങ്ങളാണെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു.

മുസ്്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.എം.എ സലാം, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ടി.എ അഹമ്മദ് കബീര്‍, എം.സി മായിന്‍ ഹാജി, ടി.എം സലിം, സി.പി സൈതലവി, പ്രഫ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കെ.എം ഷാജി, പി.എം സാദിഖലി, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, മഞ്ഞളാംകുഴി അലി എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, പി ഉബൈദുല്ല എം.എല്‍.എ, അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, പി കെ അബ്ദുറബ്ബ്, പി.കെ ഫിറോസ്, സി.കെ സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു, ടി.പി അഷ്റഫലി, അഡ്വ. ഷിബു മീരാന്‍, അഡ്വ. നൂര്‍ബിന റഷീദ്, പി.എ ജബാര്‍ ഹാജി, മുജീബ് കാടേരി, അഹമ്മദ് സാജു, അസലം എം.ടി, അഡ്വ സജല്‍, ഷറഫുദ്ദീന്‍ പിലാക്കല്‍, കെ.ടി റഊഫ് , ഫാരിസ് പൂക്കോട്ടൂര്‍, ബിലാല്‍ റഷീദ്, അഡ്വ. അല്‍ത്താഫ് സുബൈര്‍, ഡോ. ആയിഷ ബാനു, അനസ് എതിര്‍ത്തോട്, ഫിറോസ് പള്ളത്ത്, നൗഫല്‍ കുളപ്പട, പി.എ ജവാദ് , വി എം റഷാദ്, അഡ്വ. അല്‍ റസിന്‍, അഡ്വ. മുനവര്‍ അലി സാദത്ത്, ഇര്‍ഷാദ് മൊഗ്രാല്‍, നജീബ് തങ്ങള്‍, ഷാക്കിര്‍ പാറയില്‍, അഖില്‍ ആനക്കയം, അഡ്വ. റുമൈസ റഫീഖ്, അഡ്വ. തൊഹാനി പ്രസംഗിച്ചു.

default

 

Continue Reading

india

‘ഇഷാന്റെ ആറാട്ട്’;ന്യൂസിലന്റിന് എതിരെ ഇന്ത്യയ്ക്ക് 46 റണ്‍സ് ജയം

Published

on

കാര്യവട്ടം ട്വന്റി 20 യില്‍ ന്യൂസീലന്‍ഡിനെ  തകര്‍ത്തെറിഞ്ഞ് ഇന്ത്യ. പരമ്പരയിലെ അവസാന മത്സരത്തില്‍ എതിരാളികളെ 46 റണ്‍സിന് തോല്‍പ്പിച്ചു. ജയിക്കാന്‍ 272 റണ്‍സ് വേണ്ടിയിരുന്ന ന്യൂസീലന്‍ഡ് 19.4 ഓവറില്‍ 225 റണ്‍സിനു എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് കിവിപ്പടയുടെ നട്ടെല്ലൊടിച്ചത്. മൂന്നു മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കി കഴിഞ്ഞിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. 43 പന്തുകളില്‍ നിന്ന് 103 റണ്‍സെടുത്ത ഇഷാൻ ആണ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിന്റെ നട്ടെല്ലായത്. 10 സിക്സുകളും ആറു ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിംങ്സ്.  28 പന്തുകളിൽ അർധ സെഞ്ചറിയിലെത്തിയ ഇഷാൻ പിന്നീടുള്ള 14 പന്തുകളിലാണ് 100 ലെത്തിയത്. 30 പന്തിൽ 63 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇന്ത്യയ്ക്കായി തിളങ്ങി

അഭിഷേക് ശർമ (16 പന്തിൽ 30), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 42) എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ആറു പന്തുകൾ നേരിട്ട സഞ്ജു ആറ് റൺസെടുത്തു പുറത്തായി. മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ലോക്കി ഫെർഗൂസനെ കവറിനു മുകളിലൂടെ സിക്സർ പറത്താൻ ശ്രമിച്ച സഞ്ജുവിനു പിഴയ്ക്കുകയായിരുന്നു. ബെവൻ ജേക്കബ്സ് ക്യാച്ചെടുത്താണ് സഞ്ജുവിന്റെ മടക്കം.

Continue Reading

Trending