Connect with us

News

വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില കൂട്ടി; 19 കിലോ സിലിണ്ടറിന് 49 രൂപ വര്‍ധിച്ചു

ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

Published

on

തിരുവനന്തപുരം: വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളുടെ വില ഉയര്‍ത്തി. 19 കിലോ ഭാരമുള്ള വാണിജ്യ എല്‍പിജി സിലിണ്ടറിന് 49 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു സിലിണ്ടറിന്റെ പുതിയ വില 1,147 രൂപയായി. അതേസമയം ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സിലിണ്ടറിനാണ് വിലവര്‍ധന ബാധകമായത്. ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് വില കൂട്ടിയത്, ഇത് വാണിജ്യ മേഖലയ്ക്ക് അധിക സാമ്പത്തിക സമ്മര്‍ദമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ മാസങ്ങളിലും വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ വര്‍ധനയും കുറവും ഉണ്ടായിരുന്നുവെന്നും, ഇന്ധനവിലയില്‍ തുടര്‍ച്ചയായ മാറ്റങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

News

സിജെ റോയിയുടെ സംസ്‌കാരം ഇന്ന്; മരണത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുന്നു

ഡോ. റോയ് സിജെയുടെ മരണത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.

Published

on

By

ബെംഗളൂരു: ആദായ നികുതി വകുപ്പ് റെയ്ഡിനിടെ ബെംഗളൂരുവില്‍ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സിജെയുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകിട്ട് ബെന്നര്‍ഘട്ടയിലെ ഡോ. റോയ് സിജെയുടെ റിസോര്‍ട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശിവാജി നഗര്‍ ബൗറിങ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ ബെന്നര്‍ഘട്ടയിലെ റിസോര്‍ട്ടിലേക്ക് കൊണ്ടുപോകും. രാവിലെ പത്ത് മണി മുതല്‍ റിസോര്‍ട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് സമീപത്തെ പള്ളിയില്‍ അന്ത്യശുശ്രൂഷ ചടങ്ങുകള്‍ നടക്കും. അതിന് ശേഷമായിരിക്കും സംസ്‌കാരം. കേരളത്തില്‍ നിന്നടക്കമുള്ള നിരവധി പേര്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് വിവരം. വിദേശത്തുണ്ടായിരുന്ന റോയ് സിജെയുടെ കുടുംബം ഇന്നലെ തന്നെ ബെംഗളൂരുവില്‍ എത്തിയിരുന്നു.

അതേസമയം, ഡോ. റോയ് സിജെയുടെ മരണത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. ബെംഗളൂരു സൗത്ത് ഡിവിഷന്‍ ഡിസിപി ലോകേഷും അന്വേഷണ സംഘത്തിലുണ്ട്. ഹൃദയത്തിലൂടെ വെടിയുണ്ട തുളച്ചുകയറിയതാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആദായ നികുതി വകുപ്പ് റെയ്ഡ് നടക്കുന്നതിനിടെ ഡോ. റോയ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. റെയ്ഡുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ സംശയാസ്പദമാണെന്നും കുടുംബം ആരോപിച്ചു.

ആദായ നികുതി വകുപ്പിന്റെ റെയ്ഡും തുടര്‍ന്ന് സംഭവിച്ച ദുരൂഹ സാഹചര്യങ്ങളും ഉള്‍പ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

 

Continue Reading

News

ജയില്‍ ശമ്പള വര്‍ധനയെ വിമര്‍ശിച്ച വാട്സാപ്പ് സ്റ്റാറ്റസ്; ഒന്നാം റാങ്കുകാരിയായ എസ്ടി പ്രമോട്ടറെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി

‘ഇനി ജീവിക്കാന്‍ ജയിലാണ് നല്ലത്, പുറത്തിറങ്ങുമ്പോള്‍ വന്‍ തുക ശമ്പളവുമായി വരാം’ എന്നായിരുന്നു  ഷീനാ പ്രകാശ് വാട്സാപ്പില്‍ പോസ്റ്റുചെയ്ത സ്റ്റാറ്റസ്.

Published

on

By

പത്തനാപുരം (കൊല്ലം): ജയില്‍ ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വാട്സാപ്പില്‍ സ്റ്റാറ്റസ് വെച്ച എസ്ടി പ്രമോട്ടര്‍ നിയമന ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ യുവതിയെ ഒഴിവാക്കി. പിറവന്തൂര്‍ പഞ്ചായത്തിലെ കുര്യോട്ടുമല ആദിവാസി പുനരധിവാസ നഗറിലാണ് സംഭവം.

‘ഇനി ജീവിക്കാന്‍ ജയിലാണ് നല്ലത്, പുറത്തിറങ്ങുമ്പോള്‍ വന്‍ തുക ശമ്പളവുമായി വരാം’ എന്നായിരുന്നു  ഷീനാ പ്രകാശ് വാട്സാപ്പില്‍ പോസ്റ്റുചെയ്ത സ്റ്റാറ്റസ്. ഇതിന് പിന്നാലെയാണ് നിയമനത്തില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് ആരോപണം. നാല് പേര്‍ പങ്കെടുത്ത തിരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയ ഷീനാ പ്രകാശിന് പകരം പഞ്ചായത്തിന് പുറത്തുള്ള, പുനലൂര്‍ മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്നയാളെ പ്രമോട്ടറായി നിയമിച്ചു.

അതത് ആദിവാസി നഗറുകളില്‍ ഒന്നാം റാങ്ക് നേടുന്നയാളെ പ്രമോട്ടറായി നിയമിക്കുന്നതാണ് നിലവിലുള്ള കീഴ്വഴക്കം. എന്നാല്‍, ഒന്നാം സ്ഥാനം നേടിയിട്ടും നിയമനം വൈകിയതിനെ തുടര്‍ന്ന് ഷീനാ പ്രകാശ് ട്രൈബല്‍ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയായിരുന്നു. അപ്പോഴാണ് സര്‍ക്കാരിനെതിരെ സ്റ്റാറ്റസ് ഇട്ടതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിനാല്‍ നിയമിക്കാനാവില്ലെന്ന് അറിയിച്ചതായി പറയുന്നത്.

പിറവന്തൂര്‍ പഞ്ചായത്തില്‍ മൂന്ന് ആദിവാസി പുനരധിവാസ നഗറുകളാണുള്ളത്. ഇവിടങ്ങളിലേക്കായി രണ്ട് എസ്ടി പ്രമോട്ടര്‍മാരെയാണ് നിയമിക്കുന്നത്.

Continue Reading

News

കോഴിക്കോട് 26കാരിയുടെ കൊലപാതകം: മരണശേഷം മൂന്ന് തവണ പീഡനം, ബ്ലാക്ക്മെയില്‍ ദൃശ്യങ്ങളും ആസൂത്രിത കൊലപാതകവും പുറത്ത്

വർക്‌ഷോപ്പിൽ വന്നില്ലെങ്കിൽ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയെന്ന് വൈശാഖന്‍റെ മൊഴി

Published

on

By

കോഴിക്കോട്: മാളിക്കടവില്‍ 26കാരിയെ കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. കൊലപാതകത്തിന് ശേഷം യുവതിയെ മൂന്ന് തവണ പീഡിപ്പിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രതിയായ വൈശാഖന്റെ ഇന്‍ഡസ്ട്രിയിലെ വര്‍ക്ഷോപ്പില്‍ നിന്ന് പൊലീസ് കണ്ടെത്തി. മൂന്ന് മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ കൊലപാതകം ആസൂത്രണം ചെയ്ത മുഴുവന്‍ ഘട്ടങ്ങളും വ്യക്തമായി കാണുന്നുവെന്നാണ് പൊലീസ് പറയുന്നത്.

യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി, വര്‍ക്ഷോപ്പിലേക്ക് എത്തിയില്ലെങ്കില്‍ അവ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി യുവതിയെ നിയന്ത്രിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ജനുവരി 24ന് ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ സ്വന്തം സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഉറക്കഗുളിക കലര്‍ത്തിയ ശീതളപാനീയം യുവതിക്ക് നല്‍കി അവശയാക്കിയ ശേഷം, തൂങ്ങിമരിക്കാനെന്ന വ്യാജേന രണ്ട് കുരുക്കുകള്‍ തയ്യാറാക്കി. യുവതി കഴുത്തില്‍ കുരുക്കിട്ട ഉടനെ സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിച്ച് പ്രതി കൊലപാതകം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷവും യുവതിയെ പ്രതി പീഡിപ്പിച്ചതായാണ് കണ്ടെത്തല്‍. ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയതിന് ശേഷം യുവതിയെ മര്‍ദിച്ചും ബലാത്സംഗം ചെയ്തുമാണ് പ്രതി ക്രൂരത കാട്ടിയത്. ഭാര്യയ്ക്ക് യുവതിയുമായുള്ള ബന്ധം അറിയുമെന്ന ഭയവും, യുവതിക്ക് പുതിയ കാമുകിയുടെ വിവരം അറിഞ്ഞതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തിന് പിന്നിലെ പ്രേരണയെന്ന് പൊലീസ് വ്യക്തമാക്കി. പത്ത് വര്‍ഷത്തോളമായി ഇരുവരും ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍.

അതേസമയം, സംഭവം നടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് യുവതി തന്റെ ആശങ്കകള്‍ ഡയറിയില്‍ രേഖപ്പെടുത്തി കൗണ്‍സലര്‍ക്കു അയച്ചതും അന്വേഷണത്തില്‍ നിര്‍ണായകമായി. താന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി വൈശാഖന്‍ ആയിരിക്കുമെന്നും വ്യക്തമാക്കുന്ന കുറിപ്പാണ് യുവതി എഴുതിയത്. സമയം, ഒപ്പ് എന്നിവ രേഖപ്പെടുത്തി ഫോട്ടോ എടുത്ത് കൗണ്‍സലര്‍ക്കു അയച്ച ശേഷമാണ് യുവതി സംഭവസ്ഥലത്തേക്ക് പോയത്. ഡയറി ബാഗില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

സിസിടിവി ദൃശ്യങ്ങളും ഡയറി കുറിപ്പും ഉള്‍പ്പെടെയുള്ള തെളിവുകളാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായതെന്നും, ഇത് ആസൂത്രിത കൊലപാതകമാണെന്നതില്‍ സംശയമില്ലെന്നും പൊലീസ് അറിയിച്ചു.

 

 

Continue Reading

Trending