News
തണ്ടപ്പേര് ലഭിക്കാത്തതിന്റെ പേരില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍
മരിച്ച ഇരട്ടക്കുളം സ്വദേശി കൃഷ്ണസ്വാമിയുടെ സ്ഥലത്തിന്റെ അതേ പേരില്‍ മറ്റാരോ തണ്ടപ്പേര് സ്വീകരിച്ചിരുന്നു.
പാലക്കാട്: തണ്ടപ്പേര് ലഭിക്കാത്തതിന്റെ പേരില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍. മരിച്ച ഇരട്ടക്കുളം സ്വദേശി കൃഷ്ണസ്വാമിയുടെ സ്ഥലത്തിന്റെ അതേ പേരില്‍ മറ്റാരോ തണ്ടപ്പേര് സ്വീകരിച്ചിരുന്നു.
ഇതുകൊണ്ടാണ് കൃഷ്ണസ്വാമിക്ക് തണ്ടപ്പേര് ലഭിക്കാത്തതെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ സ്ഥല പരിശോധനയോ ഭൂമിയുടെ അവകാശ പരിശോധനയോ നടത്താതെ ചെയ്ത മ്യൂട്ടേഷന് നടപടി നിയമവിരുദ്ധമെന്ന് റവന്യൂ ഡെപ്യൂട്ടി സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. അഗളി വില്ലേജ് ഓഫീസറെ പാലക്കാട് ജില്ലയുടെ പുറത്തേക്ക് സ്ഥലം മാറ്റാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
News
രണ്ടാം ദിനം ഇരട്ടി കളക്ഷന്‍; ‘ആശകള്‍ ആയിരം’ വിജയകുതിപ്പില്‍
ഫെബ്രുവരി ആറിനാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തിയത്
കൊച്ചി: ജയറാം-കാളിദാസ് ജയറാം കൂട്ടുകെട്ടില്‍ എത്തിയ ‘ആശകള്‍ ആയിരം’ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്നു. ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ഹരിഹരന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജയറാമിന് പ്രേക്ഷകരില്‍ നിന്ന് വലിയ കൈയ്യടി ലഭിക്കുകയാണ്. ‘പഴയ ജയറാമേട്ടന് തിരിച്ചെത്തി’ എന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്നത്.
ഫെബ്രുവരി ആറിന് ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ ഒരു കോടി രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ നേടി. രണ്ടാം ദിനത്തില്‍ ഇരട്ടി വരുമാനമാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ ആഗോള കളക്ഷന്‍ മൂന്ന് കോടി രൂപയിലേക്ക് കുതിക്കുകയാണ്. ബുക്ക് മൈ ഷോ വഴി കഴിഞ്ഞ ദിവസം മാത്രം 36.48 ആയിരം ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും കൃഷ്ണമൂര്‍ത്തിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ‘ഒരു വടക്കന്‍ സെല്‍ഫി’ക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ ജൂഡ് ആന്തണി ജോസഫ് ആണ്. തിരക്കഥ അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേര്‍ന്നാണ് ഒരുക്കിയത്.
സാങ്കേതിക വിഭാഗത്തില്‍ ഡി.ഒ.പി സ്വരൂപ് ഫിലിപ്പ്, സംഗീതം സനല്‍ ദേവ്, എഡിറ്റിംഗ് ഷഫീഖ് പി.വി, പ്രൊഡക്ഷന്‍ ഡിസൈന്‍ നിമേഷ് താനൂര്‍, ഗാനരചന മനു മഞ്ജിത്, ഹരിനാരായണന് എന്നിവരാണ്. പിആര്‍ഒ പ്രതീഷ് ശേഖര്‍. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് എത്തിയ ചിത്രം മികച്ച വേഡ് ഓഫ് മൗത്തിനൊപ്പം ബോക്സ് ഓഫീസിലും ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്.
News
’15 മിനിറ്റില്‍ വീട്ടിലെത്തും’; അവസാന ഫോണ്‍വിളിക്ക് പിന്നാലെ യുവാവിന്റെ യാത്ര മരണത്തിലേക്ക്
മാതാപിതാക്കളുടെ വിവാഹ വാര്‍ഷികാഘോഷങ്ങള്‍ക്കായി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാള്‍ സെന്റര്‍ ജീവനക്കാരനായ കമല്‍ ധ്യാനി
ന്യൂഡല്‍ഹി: മാതാപിതാക്കളുടെ വിവാഹ വാര്‍ഷികാഘോഷങ്ങള്‍ക്കായി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാള്‍ സെന്റര്‍ ജീവനക്കാരനായ കമല്‍ ധ്യാനി ദാരുണമായി മരിച്ചു. ’15 മിനിറ്റിനുള്ളില്‍ വീട്ടിലെത്തും” എന്ന് അവസാനമായി സഹോദരനോട് ഫോണില്‍ പറഞ്ഞ ശേഷമായിരുന്നു കമലിന്റെ യാത്ര.
വളരെ നേരം കഴിഞ്ഞിട്ടും കമല്‍ വീട്ടിലെത്താതിരുന്നതോടെ കുടുംബം ഫോണിലൂടെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് കമലിന്റെ ഓഫീസിലും വിവിധ പൊലീസ് സ്റ്റേഷനുകളിലും കുടുംബം തിരച്ചില്‍ നടത്തി. എന്നാല്‍ പുലര്‍ച്ചെ പൊലീസ് വീട്ടിലെത്തി മരണവിവരം അറിയിക്കുകയായിരുന്നു.
പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ മോട്ടോര്‍സൈക്കിളില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ഡല്‍ഹി ജല്‍ ബോര്‍ഡിന് സമീപം, യാതൊരു മുന്നറിയിപ്പ് ബാരിക്കേഡുകളുമില്ലാതെ കുഴിച്ചിരുന്ന ഏകദേശം 1520 അടി ആഴമുള്ള കുഴിയില്‍ കമല്‍ വീണതാണ് അപകടകാരണം. കുഴിയില്‍ ഏകദേശം എട്ട് മണിക്കൂറോളം കമല്‍ കുടുങ്ങിക്കിടന്നതായി കണ്ടെത്തി.
അപകടം കണ്ട ചിലര്‍ കരാറുകാരനെ വിവരം അറിയിച്ചിരുന്നെങ്കിലും, ഇയാള്‍ പൊലീസിനെയോ ആംബുലന്‍സിനെയോ വിളിക്കാതെ അനാസ്ഥ കാണിച്ചുവെന്നാണ് ആരോപണം. ആവശ്യമായ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ കമലിന്റെ ജീവന് രക്ഷിക്കാനാകുമായിരുന്നു എന്നാണ് കുടുംബത്തിന്റെ വാദം.
രാത്രി മുഴുവന്‍ കുടുംബം കമലിനെ തേടി വിവിധ പൊലീസ് സ്റ്റേഷനുകളായ ദാബി, വികാരി, സാഗര്‍പൂര്‍ എന്നിവിടങ്ങളില്‍ സഹായം തേടിയെങ്കിലും മതിയായ പ്രതികരണം ലഭിച്ചില്ലെന്ന് സഹോദരന് കരണ്‍ പറഞ്ഞു. പൊലീസ് നടപടികളിലെ വീഴ്ചയാണ് കമലിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു.
News
ആര്.സി.ബിയെ വാങ്ങാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകള്‍; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ഏകദേശം 16,300 കോടി രൂപ മുടക്കി ടീം സ്വന്തമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം.
ബംഗളൂരു: ഐ.പി.എല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (RCB) വാങ്ങാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സഹഉടമകള്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. ഏകദേശം 16,300 കോടി രൂപ മുടക്കി ടീം സ്വന്തമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് സ്പോര്‍ട്സ് ലിമിറ്റഡ് (ഡീയാജിയോ ഗ്രൂപ്പ്) ആണ് ആര്.സി.ബിയുടെ പുരുഷ-വനിത ടീമുകളുടെ ഉടമസ്ഥര്‍. ടീമിന്റെ വില്പനാ സാധ്യതകള്‍ വിലയിരുത്തുന്നതിനായി ബംഗളൂരു ആസ്ഥാനമായ കണ്‍സള്‍ട്ടിങ് സ്ഥാപനത്തെ നിയോഗിച്ചിട്ടുണ്ടെന്നും, വിവിധ കമ്പനികളില്‍ നിന്ന് ബിഡുകള്‍ ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
പൂനാവാല ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, എസ്.ഡബ്ല്യു ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളും ആര്.സി.ബി വാങ്ങാനുള്ള മത്സരത്തില്‍ ഉണ്ടെന്നാണ് സൂചന. അതേസമയം, ജയ്പൂര്‍ ആസ്ഥാനമായ രാജസ്ഥാന് റോയല്‍സിനെയും സ്വന്തമാക്കുന്നതില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സഹഉടമകള്‍ക്ക് താല്പര്യമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.
എന്നാല്‍ ഐ.പി.എല്ലിന്റെ 19-ാം എഡിഷന് അവസാനിക്കുന്നതുവരെ ആര്.സി.ബിയുടെ ഉടമസ്ഥതയില്‍ മാറ്റം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. നേരത്തെ സ്മൃതി മന്ദാനയുടെ നേതൃത്വത്തിലുള്ള ആര്.സി.ബി വനിത ടീം വനിത ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരുന്നു. പുരുഷ ഐ.പി.എല്ലില്‍ കഴിഞ്ഞ സീസണില്‍ കിരീടം നേടിയതും ബംഗളൂരുവാണ്. ഇനി വരുന്ന സീസണില്‍ കിരീടം നിലനിര്‍ത്തുക എന്നതാണ് ടീമിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
-
More1 day ago‘ഇന്നും നാളെയും ഇനി വരാനിരിക്കുന്ന ദിവസങ്ങളിലും ഞങ്ങൾ അപരിചിതനൊപ്പമായിരിക്കും’: കുടിയേറ്റ നയം വ്യക്തമാക്കി മംദാനി’
-
kerala1 day ago‘തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന് കണ്ടംവഴി ഓടുന്ന സ്പീഡ് ആയിരിക്കും 110; എല്ലാ കാര്യത്തിലും അഭിപ്രായം പറയാന്‍ ഞാനില്ല’: വി ഡി സതീശന്
-
News1 day agoചരിത്രവിജയവുമായി ഇന്ത്യന്‍ ടീം; അണ്ടര്‍-19 ലോകകപ്പ് ജേതാക്കള്‍ക്ക് 7.5 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
-
News1 day ago‘ടൈം മെഷീന് കിട്ടിയാല്‍ 2014ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും’; നടന് കിഷോറിന്റെ വാക്കുകള്‍ വൈറല്‍
-
News1 day agoമധ്യപ്രദേശില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ക്രൂരത; കൂട്ടബലാത്സംഗ കേസില്‍ നാല് പേര് പിടിയില്‍
-
News24 hours ago‘ഒരു സ്ത്രീയെയും ഗര്‍ഭം പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിക്കാനാവില്ല’; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഏഴ് മാസത്തെ ഗര്‍ഭഛിദ്രത്തിന് സുപ്രിംകോടതി അനുമതി
-
News23 hours agoഓര്‍മയുണ്ടായിരുന്നത് പേരും താമസ സ്ഥലവും മാത്രം; തമിഴ്നാട്ടില്‍ നിന്നും കാണാതായ വനിതാ ഡോക്ടറെ കൊച്ചിയില്‍ കണ്ടെത്തി
-
News22 hours agoറീല്‍ ചിത്രീകരണത്തിനിടെ ദാരുണാന്ത്യം; യുവതി അബദ്ധത്തില്‍ തൂങ്ങിമരിച്ചു
