Connect with us

News

ഗസ്സയുടെ ഭരണം ഫലസ്തീനികള്‍ക്ക്, വിദേശ ഭരണം അംഗീകരിക്കില്ല: കടുത്ത നിലപാടുമായി ഹമാസ്

ട്രംപ് രൂപീകരിച്ച ‘ബോര്‍ഡ് ഓഫ് പീസ്’ ഗസ്സയുടെ പുനര്‍നിര്‍മ്മാണത്തില്‍ സന്തുലിതമായ നിലപാട് സ്വീകരിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

Published

on

ഗസ്സയില്‍ നിരായുധീകരണം നടപ്പിലാക്കണമെന്ന ഇസ്രാഈലിന്റെയും അമേരിക്കയുടെയും ആവശ്യം ഹമാസ് തള്ളി. ഇന്ന് ദോഹയില്‍ നടന്ന കോണ്‍ഫറന്‍സില്‍ മുതിര്‍ന്ന ഹമാസ് നേതാവ് ഖാലിദ് മിഷാല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗസ്സയുടെ മേല്‍ വിദേശ ഭരണമോ ഇടപെടലോ അനുവദിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഹമാസിന്റെ ആയുധങ്ങള്‍ പിടിച്ചെടുക്കാനുള്ള നീക്കം ‘പ്രതിരോധത്തെ ക്രിമിനല്‍ വല്‍ക്കരിക്കുന്നതിന്’ തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. അധിനിവേശം തുടരുന്നിടത്തോളം കാലം പ്രതിരോധവും തുടരുമെന്ന് മിഷാല്‍ വ്യക്തമാക്കി.

ഗസ്സയുടെ ഭരണം ഗസ്സയിലെ ജനങ്ങള്‍ക്കും ഫലസ്തീനികള്‍ക്കും ഉള്ളതാണെന്നും, വിദേശ ശക്തികളുടെ മേല്‍നോട്ടം അംഗീകരിക്കില്ലെന്നും ഹമാസ് വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച ‘ബോര്‍ഡ് ഓഫ് പീസ്’ ഗസ്സയുടെ പുനര്‍നിര്‍മ്മാണത്തില്‍ സന്തുലിതമായ നിലപാട് സ്വീകരിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ രണ്ടാം ഘട്ടത്തിലാണ് ഹമാസിനെ നിരായുധീകരിക്കുന്നത് സംബന്ധിച്ച വ്യവസ്ഥ നിലനില്‍ക്കുന്നത്. എന്നാല്‍ ഇത് തങ്ങളുടെ ‘റെഡ് ലൈന്‍’ ആണെന്നാണ് ഹമാസ് സൂചിപ്പിക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

കേരളത്തിന് വീണ്ടും നിരാശ; സന്തോഷ് ട്രോഫിയില്‍ സര്‍വീസസിന് എട്ടാം കിരീടം

അധികസമയത്തിന്റെ 109-ാം മിനിറ്റില്‍ അഭിഷേക് പവാര്‍ നേടിയ ഗോളാണ് സര്‍വീസസ് വിജയത്തിലേക്കെത്താന്‍ കാരണം.

Published

on

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനലില്‍ കേരളത്തിന് വീണ്ടും നിരാശ. ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കേരളത്തെ തോല്‍പ്പിച്ച് സര്‍വീസസ് എട്ടാം തവണയും കിരീടമുയര്‍ത്തി. അധികസമയത്തിന്റെ 109-ാം മിനിറ്റില്‍ അഭിഷേക് പവാര്‍ നേടിയ ഗോളാണ് സര്‍വീസസ് വിജയത്തിലേക്കെത്താന്‍ കാരണം.

നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാകാത്തതിനെ തുടര്‍ന്നാണ് മത്സരം അധികസമയത്തേക്ക് നീട്ടിയത്. 109-ാം മിനിറ്റില്‍ കേരള ഗോള്‍കീപ്പര്‍ തട്ടിയകറ്റിയ പന്ത് പിടിച്ചെടുത്ത് അഭിഷേക് പവാര്‍ വലകുലുക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലും അഭിഷേക് കേരളത്തിനെതിരെ ഗോള്‍ നേടിയിരുന്നു.

മത്സരത്തിലുടനീളം കേരളം മുന്നിട്ടുനിന്നെങ്കിലും ഫിനിഷിംഗിലെ പോരായ്മ വിനയായി. 27-ാം മിനിറ്റില്‍ അര്‍ജുന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചതും വിഘ്നേഷിന്റെ ഗോളെന്നുറച്ച നീക്കങ്ങള്‍ സര്‍വീസസ് ഗോള്‍കീപ്പര്‍ ഗഗന്‍ദീപ് തടഞ്ഞതും കേരളത്തിന് തിരിച്ചടിയാവുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ബംഗാളിനോട് ഫൈനലില്‍ തോറ്റ കേരളത്തിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ തോല്‍വിയാണ്.

 

Continue Reading

india

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: കര്‍ഷകരെയും രാജ്യത്തെയും ഒറ്റിക്കൊടുത്തു; പ്രതിപക്ഷം പ്രതിഷേധത്തില്‍

ഈ കരാര്‍ ഇന്ത്യന്‍ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നതാണെന്നും രാജ്യത്തിന്റെ ആത്മാഭിമാനവും സാമ്പത്തിക താല്‍പ്പര്യങ്ങളും അമേരിക്കയ്ക്ക് മുന്നില്‍ അടിയറവ് വെച്ചതായും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: അമേരിക്കയുമായി ഇന്ത്യ ഒപ്പിട്ട വ്യാപാര കരാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപകമായി പ്രതിഷേധത്തില്‍. ഈ കരാര്‍ ഇന്ത്യന്‍ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നതാണെന്നും രാജ്യത്തിന്റെ ആത്മാഭിമാനവും സാമ്പത്തിക താല്‍പ്പര്യങ്ങളും അമേരിക്കയ്ക്ക് മുന്നില്‍ അടിയറവ് വെച്ചതായും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

അമേരിക്കന്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 70 മുതല്‍ 80 ലക്ഷം രൂപ വരെ (ചില സന്ദര്‍ഭങ്ങളില്‍ ഒരു കോടിയിലധികം) സബ്സിഡി ലഭിക്കുന്നുണ്ട്. വന്‍തോതില്‍ സബ്സിഡി നല്‍കി ഉല്‍പ്പാദിപ്പിക്കുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ തീരുവയില്ലാതെ ഇന്ത്യന്‍ വിപണിയിലെത്തുന്നത് പ്രാദേശിക കര്‍ഷകരുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് എ.എ.പി എം.പി സഞ്ജയ് സിംഗ് പറഞ്ഞു.

കരാര്‍ പ്രകാരം യുഎസ് വ്യാവസായിക, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ ഇന്ത്യ പൂര്‍ണ്ണമായും ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതാണ്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള തുണിത്തരങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് അമേരിക്ക 18 ശതമാനം തീരുവ തുടരുമെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം വിമര്‍ശിച്ചിരുന്നു.

മോദി തന്റെ സുഹൃത്തുക്കളായ അംബാനി, അദാനി എന്നിവരുടെ ബിസിനസ് താല്‍പ്പര്യങ്ങള്‍ക്കായി രാജ്യത്തിന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ ബലികഴിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ഇത് ഒരു കരാറല്ല, മറിച്ച് ഒരു ‘കീഴടങ്ങല്‍’ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാണിജ്യ മന്ത്രിയും വിദേശകാര്യ മന്ത്രിയും പരസ്പരം പഴിചാരി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും ഭരണം ഒരു ‘സര്‍ക്കസായി’ മാറിയെന്നും ശിവസേന നേതാവ് ആദിത്യ താക്കറെ ആരോപിച്ചു.

 

Continue Reading

india

പത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നിര്‍ബന്ധമാക്കണം; സ്വകാര്യ ബില്ലുമായി അഡ്വ. ഹാരിസ് ബീരാന്‍ എംപി

കൃത്യമായ ഇടവേളകളില്‍ രാജ്യവ്യാപകമായി സെന്‍സസ് നടത്താത്ത പക്ഷം ഭൂരിഭാഗം ജനങ്ങള്‍ക്കും സര്‍ക്കാര്‍ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും ഗുണഫലം ലഭിക്കാതെ പോകുമെന്ന് അദ്ദേഹം ബില്ലില്‍ ചൂണ്ടിക്കാട്ടി.

Published

on

ഇന്ത്യയില്‍ പത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നടത്തുന്നത് നിര്‍ബന്ധമാക്കുന്നതിനായി 1948-ലെ സെന്‍സസ് ആക്ട് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം.പി അഡ്വ. ഹാരിസ് ബീരാന്‍ രാജ്യസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. കൃത്യമായ ഇടവേളകളില്‍ രാജ്യവ്യാപകമായി സെന്‍സസ് നടത്താത്ത പക്ഷം ഭൂരിഭാഗം ജനങ്ങള്‍ക്കും സര്‍ക്കാര്‍ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും ഗുണഫലം ലഭിക്കാതെ പോകുമെന്ന് അദ്ദേഹം ബില്ലില്‍ ചൂണ്ടിക്കാട്ടി. 2011-ലാണ് ഇന്ത്യയില്‍ അവസാനമായി സെന്‍സസ് നടന്നത്. 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് കോവിഡ് മഹാമാരിയെത്തുടര്‍ന്ന് വൈകുകയായിരുന്നു. ഇത് ആറ് വര്‍ഷത്തോളം വൈകി 2027-ല്‍ മാത്രമേ പൂര്‍ത്തിയാകൂ എന്ന സാഹചര്യത്തിലാണ് ഈ നിയമഭേദഗതി നിര്‍ദ്ദേശം.

നിലവിലെ ഭരണഘടനയിലോ 1948-ലെ സെന്‍സസ് ആക്ടിലോ കൃത്യമായ ഇടവേളകളില്‍ സെന്‍സസ് നടത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്നില്ല. എന്നാല്‍ സ്വാതന്ത്ര്യാനന്തരം പത്ത് വര്‍ഷത്തിലൊരിക്കല്‍ എന്ന രീതിയാണ് പിന്തുടര്‍ന്നു പോന്നത്. ഇത് നിയമപരമായി തന്നെ ഉറപ്പാക്കണമെന്നാണ് ബില്ലിലെ ആവശ്യം. കൃത്യമായ ജനസംഖ്യാ കണക്കുകളും ജാതി തിരിച്ചുള്ള വിവരങ്ങളും ഇല്ലാതെ, സംവരണം, സാമൂഹ്യനീതി ഉറപ്പാക്കല്‍ തുടങ്ങിയ ഭരണഘടനാപരമായ നയങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയില്ലെന്ന് ബില്ലില്‍ പറയുന്നു.

 

Continue Reading

Trending