News
കേരളത്തിന് വീണ്ടും നിരാശ; സന്തോഷ് ട്രോഫിയില്‍ സര്‍വീസസിന് എട്ടാം കിരീടം
അധികസമയത്തിന്റെ 109-ാം മിനിറ്റില്‍ അഭിഷേക് പവാര്‍ നേടിയ ഗോളാണ് സര്‍വീസസ് വിജയത്തിലേക്കെത്താന്‍ കാരണം.
സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനലില്‍ കേരളത്തിന് വീണ്ടും നിരാശ. ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കേരളത്തെ തോല്‍പ്പിച്ച് സര്‍വീസസ് എട്ടാം തവണയും കിരീടമുയര്‍ത്തി. അധികസമയത്തിന്റെ 109-ാം മിനിറ്റില്‍ അഭിഷേക് പവാര്‍ നേടിയ ഗോളാണ് സര്‍വീസസ് വിജയത്തിലേക്കെത്താന്‍ കാരണം.
നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാകാത്തതിനെ തുടര്‍ന്നാണ് മത്സരം അധികസമയത്തേക്ക് നീട്ടിയത്. 109-ാം മിനിറ്റില്‍ കേരള ഗോള്‍കീപ്പര്‍ തട്ടിയകറ്റിയ പന്ത് പിടിച്ചെടുത്ത് അഭിഷേക് പവാര്‍ വലകുലുക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലും അഭിഷേക് കേരളത്തിനെതിരെ ഗോള്‍ നേടിയിരുന്നു.
മത്സരത്തിലുടനീളം കേരളം മുന്നിട്ടുനിന്നെങ്കിലും ഫിനിഷിംഗിലെ പോരായ്മ വിനയായി. 27-ാം മിനിറ്റില്‍ അര്‍ജുന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചതും വിഘ്നേഷിന്റെ ഗോളെന്നുറച്ച നീക്കങ്ങള്‍ സര്‍വീസസ് ഗോള്‍കീപ്പര്‍ ഗഗന്‍ദീപ് തടഞ്ഞതും കേരളത്തിന് തിരിച്ചടിയാവുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ബംഗാളിനോട് ഫൈനലില്‍ തോറ്റ കേരളത്തിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ തോല്‍വിയാണ്.
india
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: കര്‍ഷകരെയും രാജ്യത്തെയും ഒറ്റിക്കൊടുത്തു; പ്രതിപക്ഷം പ്രതിഷേധത്തില്‍
ഈ കരാര്‍ ഇന്ത്യന്‍ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നതാണെന്നും രാജ്യത്തിന്റെ ആത്മാഭിമാനവും സാമ്പത്തിക താല്‍പ്പര്യങ്ങളും അമേരിക്കയ്ക്ക് മുന്നില്‍ അടിയറവ് വെച്ചതായും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
ന്യൂഡല്‍ഹി: അമേരിക്കയുമായി ഇന്ത്യ ഒപ്പിട്ട വ്യാപാര കരാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപകമായി പ്രതിഷേധത്തില്‍. ഈ കരാര്‍ ഇന്ത്യന്‍ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നതാണെന്നും രാജ്യത്തിന്റെ ആത്മാഭിമാനവും സാമ്പത്തിക താല്‍പ്പര്യങ്ങളും അമേരിക്കയ്ക്ക് മുന്നില്‍ അടിയറവ് വെച്ചതായും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
അമേരിക്കന്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 70 മുതല്‍ 80 ലക്ഷം രൂപ വരെ (ചില സന്ദര്‍ഭങ്ങളില്‍ ഒരു കോടിയിലധികം) സബ്സിഡി ലഭിക്കുന്നുണ്ട്. വന്‍തോതില്‍ സബ്സിഡി നല്കി ഉല്‍പ്പാദിപ്പിക്കുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ തീരുവയില്ലാതെ ഇന്ത്യന്‍ വിപണിയിലെത്തുന്നത് പ്രാദേശിക കര്‍ഷകരുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് എ.എ.പി എം.പി സഞ്ജയ് സിംഗ് പറഞ്ഞു.
കരാര്‍ പ്രകാരം യുഎസ് വ്യാവസായിക, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ ഇന്ത്യ പൂര്‍ണ്ണമായും ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതാണ്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള തുണിത്തരങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് അമേരിക്ക 18 ശതമാനം തീരുവ തുടരുമെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം വിമര്‍ശിച്ചിരുന്നു.
മോദി തന്റെ സുഹൃത്തുക്കളായ അംബാനി, അദാനി എന്നിവരുടെ ബിസിനസ് താല്‍പ്പര്യങ്ങള്‍ക്കായി രാജ്യത്തിന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ ബലികഴിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര പറഞ്ഞു. ഇത് ഒരു കരാറല്ല, മറിച്ച് ഒരു ‘കീഴടങ്ങല്‍’ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാണിജ്യ മന്ത്രിയും വിദേശകാര്യ മന്ത്രിയും പരസ്പരം പഴിചാരി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും ഭരണം ഒരു ‘സര്‍ക്കസായി’ മാറിയെന്നും ശിവസേന നേതാവ് ആദിത്യ താക്കറെ ആരോപിച്ചു.
india
പത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നിര്‍ബന്ധമാക്കണം; സ്വകാര്യ ബില്ലുമായി അഡ്വ. ഹാരിസ് ബീരാന് എംപി
കൃത്യമായ ഇടവേളകളില്‍ രാജ്യവ്യാപകമായി സെന്‍സസ് നടത്താത്ത പക്ഷം ഭൂരിഭാഗം ജനങ്ങള്‍ക്കും സര്‍ക്കാര്‍ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും ഗുണഫലം ലഭിക്കാതെ പോകുമെന്ന് അദ്ദേഹം ബില്ലില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ പത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നടത്തുന്നത് നിര്‍ബന്ധമാക്കുന്നതിനായി 1948-ലെ സെന്‍സസ് ആക്ട് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം.പി അഡ്വ. ഹാരിസ് ബീരാന് രാജ്യസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. കൃത്യമായ ഇടവേളകളില്‍ രാജ്യവ്യാപകമായി സെന്‍സസ് നടത്താത്ത പക്ഷം ഭൂരിഭാഗം ജനങ്ങള്‍ക്കും സര്‍ക്കാര്‍ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും ഗുണഫലം ലഭിക്കാതെ പോകുമെന്ന് അദ്ദേഹം ബില്ലില്‍ ചൂണ്ടിക്കാട്ടി. 2011-ലാണ് ഇന്ത്യയില്‍ അവസാനമായി സെന്‍സസ് നടന്നത്. 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് കോവിഡ് മഹാമാരിയെത്തുടര്‍ന്ന് വൈകുകയായിരുന്നു. ഇത് ആറ് വര്‍ഷത്തോളം വൈകി 2027-ല്‍ മാത്രമേ പൂര്‍ത്തിയാകൂ എന്ന സാഹചര്യത്തിലാണ് ഈ നിയമഭേദഗതി നിര്‍ദ്ദേശം.
നിലവിലെ ഭരണഘടനയിലോ 1948-ലെ സെന്‍സസ് ആക്ടിലോ കൃത്യമായ ഇടവേളകളില്‍ സെന്‍സസ് നടത്തണമെന്ന് നിഷ്കര്‍ഷിക്കുന്നില്ല. എന്നാല്‍ സ്വാതന്ത്ര്യാനന്തരം പത്ത് വര്‍ഷത്തിലൊരിക്കല്‍ എന്ന രീതിയാണ് പിന്തുടര്ന്നു പോന്നത്. ഇത് നിയമപരമായി തന്നെ ഉറപ്പാക്കണമെന്നാണ് ബില്ലിലെ ആവശ്യം. കൃത്യമായ ജനസംഖ്യാ കണക്കുകളും ജാതി തിരിച്ചുള്ള വിവരങ്ങളും ഇല്ലാതെ, സംവരണം, സാമൂഹ്യനീതി ഉറപ്പാക്കല്‍ തുടങ്ങിയ ഭരണഘടനാപരമായ നയങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയില്ലെന്ന് ബില്ലില്‍ പറയുന്നു.
india
‘ഇന്ത്യയുടെ പരമാധികാരം മോദി പണയം വെക്കുന്നു’: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ബഹുജന പ്രക്ഷോഭത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് വരണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ഡല്‍ഹി ഖാഇദേ മില്ലത് സെന്ററില്‍ നടന്ന ദേശീയ കമ്മിറ്റി യോഗത്തില്‍ യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ.സര്‍ഫറാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം പി പാര്‍ട്ടി പരിപാടികളും പാര്‍ലിമെന്റ് ഇടപെടലുകളും വിശദീകരിച്ചു സംസാരിച്ചു. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ‘ബുന്‍യാദ്’ ക്യാമ്പയിന് കലണ്ടറിന് യോഗം അന്തിമരൂപം നല്കി. സംസ്ഥാന തലങ്ങളിലെ ‘ബുന്‍യാദ്’ സൗഹൃദ ഇഫ്താറോടെ തുടക്കമാവും. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടിപി അശ്റഫലി സ്വാഗതവും സെക്രട്ടറി അസ്ഹറുദീന് ചൗദരി നന്ദിയും പറഞ്ഞു. അഡ്വ.ഷിബു മീരാന്‍, സജ്ജാദ് ഹുസൈന് അക്തര്‍ ബീഹാര്‍, സികെ ശാക്കിര്‍, സാജിദ് നടുവണ്ണൂര്‍, അഡ്വ കുമെയില്‍ അന്‍സാരി കാന്‍പുര്‍, അഡ്വ.മഞ്ചൂര്‍ അഹമ്മദ് ഹരിയാന, അഡ്വ. സലീം ഹുസൈന് ഫരീദബാദ്, ടി.എ ഫാസില്‍, ശഹസാദ് അബ്ബാസി ഡല്‍ഹി, മുഹമ്മദ് സജ്ജാദ് ബംഗാള്‍, അഡ്വ സയ്യിദ് മര്‍സൂക് ബാഫഖി, എംപി അബ്ദുല്‍ അസീസ്, ആഷിക് ഇലാഹി മീററ്റ് സംസാരിച്ചു.
-
More1 day ago‘ഇന്നും നാളെയും ഇനി വരാനിരിക്കുന്ന ദിവസങ്ങളിലും ഞങ്ങൾ അപരിചിതനൊപ്പമായിരിക്കും’: കുടിയേറ്റ നയം വ്യക്തമാക്കി മംദാനി’
-
News1 day ago‘ടൈം മെഷീന് കിട്ടിയാല്‍ 2014ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും’; നടന് കിഷോറിന്റെ വാക്കുകള്‍ വൈറല്‍
-
kerala1 day ago‘തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന് കണ്ടംവഴി ഓടുന്ന സ്പീഡ് ആയിരിക്കും 110; എല്ലാ കാര്യത്തിലും അഭിപ്രായം പറയാന്‍ ഞാനില്ല’: വി ഡി സതീശന്
-
News1 day agoചരിത്രവിജയവുമായി ഇന്ത്യന്‍ ടീം; അണ്ടര്‍-19 ലോകകപ്പ് ജേതാക്കള്‍ക്ക് 7.5 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
-
News1 day agoമധ്യപ്രദേശില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ക്രൂരത; കൂട്ടബലാത്സംഗ കേസില്‍ നാല് പേര് പിടിയില്‍
-
News1 day ago‘ഒരു സ്ത്രീയെയും ഗര്‍ഭം പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിക്കാനാവില്ല’; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഏഴ് മാസത്തെ ഗര്‍ഭഛിദ്രത്തിന് സുപ്രിംകോടതി അനുമതി
-
News1 day agoഓര്‍മയുണ്ടായിരുന്നത് പേരും താമസ സ്ഥലവും മാത്രം; തമിഴ്നാട്ടില്‍ നിന്നും കാണാതായ വനിതാ ഡോക്ടറെ കൊച്ചിയില്‍ കണ്ടെത്തി
-
News1 day agoറീല്‍ ചിത്രീകരണത്തിനിടെ ദാരുണാന്ത്യം; യുവതി അബദ്ധത്തില്‍ തൂങ്ങിമരിച്ചു
