Connect with us

More

പുണ്യറമദാനില്‍ ജനസാഗരമായി ഇരു ഹറമുകൾ

Published

on

മക്ക/മദീന: റമദാൻ ആദ്യ ദിനങ്ങളിൽ തന്നെ മക്കയിലെയും മദീനയിലെയും വിശുദ്ധ ഹറമുകൾ തീർഥാടകരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. വാരാന്ത്യത്തോടൊപ്പം ദേശീയ അവധി കൂടി എത്തിയതോടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വൻ ജനപ്രവാഹമാണ് അനുഭവപ്പെടുന്നത്. തിരക്ക് വർധിച്ചതോടെ മക്കയിലെയും മദീനയിലെയും ഹോട്ടൽ മുറികൾക്ക് വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും വാടക മൂന്നും നാലും ഇരട്ടിയായി വർധിച്ചിട്ടുണ്ട്.

തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും കർമ്മങ്ങൾ സുഗമമാക്കാനും ഇരുഹറം കാര്യാലയം പ്രത്യേക ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹറമിലെ വിവിധ ഭാഗങ്ങളിലെ ജനസാന്ദ്രത തത്സമയം അറിയാൻ ഔദ്യോഗിക പോർട്ടലിലൂടെ സാധിക്കും. തിരക്കിന്റെ തോത് വിവിധ നിറങ്ങളിൽ അടയാളപ്പെടുത്തിയ ഈ സംവിധാനം നോക്കി ത്വവാഫിനും സഅ്യിനും അനുയോജ്യമായ സമയം തിരഞ്ഞെടുക്കാൻ തീർത്ഥാടകർക്ക് കഴിയും. സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ അതോറിറ്റി അതീവ ജാഗ്രതയിലാണ്.

india

കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ അറസ്റ്റിൽ

Published

on

ബംഗളൂരു: കർണാടകയിൽ കരാറുകാരനിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ അറസ്റ്റിൽ. ഗഡക് ജില്ലയിലെ ശിരഹട്ടി മണ്ഡലം ബിജെപി എംഎൽഎ ഡോ. ചന്ദ്രു ലമാനിയെയും രണ്ട് പേഴ്‌സണൽ സഹായികളെയുമാണ് ലോകായുക്ത ഉദ്യോഗസ്ഥർ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. മൈനർ ഇറിഗേഷൻ വകുപ്പിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരാറുകാരനിൽ നിന്ന് ലമാനി 11 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ലോകായുക്ത പൊലീസ് അറിയിച്ചു.

ഗഡഗ് താലൂക്കിൽ ചിഞ്ചാലി ഗ്രാമത്തിലെ ക്ലാസ് – ഒന്ന് കരാറുകാരൻ വിജയ് പൂജാർ ലോകായുക്ത പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഫെബ്രുവരി 21 ശനിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് ലക്ഷ്‌മേഹ്‌വാർ പട്ടണത്തിലെ ബാലാജി ആശുപത്രിയിൽ വെച്ച് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബിജെപി എംഎൽഎയെയും അദ്ദേഹത്തിന്റെ പേഴ്‌സണൽ അസിസ്റ്റന്റുമാരായ മഞ്ജുനാഥ് വാൽമീകിയും ഗുരു നായക്കും ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്. ലോകായുക്ത റെയ്ഡിനിടെ, ഗുരു നായക് 50,000 രൂപ അടങ്ങിയ കവർ ആശുപത്രിക്ക് പിന്നിലുള്ള സ്വകാര്യ സ്‌കൂളിന്റെ കോമ്പൗണ്ടിലേക്ക് എറിഞ്ഞു. ആശുപത്രിയിൽ നിന്ന് കണ്ടെത്തിയ 4.50 ലക്ഷം രൂപക്കൊപ്പം ലോകായുക്ത പൊലീസ് ആ തുകയും പിടിച്ചെടുത്തു.

ലോകായുക്ത എസ്പി സിദ്ധലിംഗപ്പയുടെ നേതൃത്വത്തിൽ ഗഡഗ് ലോകായുക്ത ഡിവൈഎസ്പി വിജയ് ബിരാദാർ, ഇൻസ്പെക്ടർ പരമേഷ് കവടഗി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.

Continue Reading

india

മധ‍്യപ്രദേശിൽ ബസും വാനും കൂട്ടിയിടച്ച് അഞ്ച് മരണം; ആറ് പേർക്ക് പരിക്ക്

Published

on

ബിന്ദ്: മധ‍്യപ്രദേശിലെ ബിന്ദ് ജില്ലയിൽ ബസും വാനും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ശിനയാഴ്ച ദേശീയപാതയിൽ നടന്ന അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു.

ഭരത് ശർമ്മ, അതുൽ ശിവാരെ, ജഗദീഷ് ബദൗരിയ, പ്രദീപ് പ്രജാപതി, ആനന്ദ് ബദൗരിയ എന്നിവരാണ് മരിച്ചത്. പുലർച്ചെ 2.30 ഓടുകൂടി ഗോഹദ് ചൗരഹ പോലീസ്റ്റേഷന്‍ പരിധിയിലായിരുന്നു അപകടം.

സംഭവസ്ഥലത്ത് വച്ച് നാല് പേരും മറ്റൊരാൾ ആശുപത്രിയിൽ ചികിത്സക്കിടെയുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ വിദഗ്ദ ചികിത്സക്കായി ഗ്വാളിയാറിലേക്ക് മാറ്റി. അപകടസമയത്ത് ബസിൽ യാത്രക്കാരില്ലായിരുന്നു. കൂട്ടിയിടുടെ ആഘാതത്തിൽ വാന്‍ പൂർണ്ണമായി തകർന്നു.

അപകടം നടന്നതിന് പിന്നാലെ വാനിൽ കുടുങ്ങിയവരെ പ്രദേശവാസികളെത്തി പുറത്തെടുക്കുകയായിരുന്നു. ഗ്വാളിയാറിൽ നിന്നും ബിന്ദിലേക്ക് പുറപ്പെട്ട വാനിലേക്ക് വിവാഹ സംഘത്തെ ഇറക്കി വരികയായിരുന്ന ബസ് ഇടിച്ചുകയറുകയായിരുന്നു. അമിതവേഗതയാണ് അപകടകാരണം.

Continue Reading

india

ആറ് സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഗുജറാത്തിൽ 68 ലക്ഷം പേർ പുറത്ത്

കേരളത്തിലും വോട്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പുതുക്കലിന് മുൻപ് 2,78,50,855 ആയിരുന്ന വോട്ടർമാരുടെ എണ്ണം 9,06,211 പേർ കുറഞ്ഞ് 2,69,44,644 ആയി മാറി.

Published

on

ന്യൂഡൽഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ (Special Intensive Revision – SIR) നടപടികൾ പൂർത്തിയായി. അർഹരല്ലാത്ത ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

പട്ടിക പുതുക്കിയതിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടത് ഗുജറാത്തിലാണ്. ഏകദേശം 68,12,711 വോട്ടർമാരാണ് ഗുജറാത്തിലെ പട്ടികയിൽ നിന്നും പുറത്തായത്. പുതുക്കലിന് മുൻപ് 5.08 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം ഇതോടെ 4.40 കോടിയായി കുറഞ്ഞു (-13.40%).

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും എസ്.ഐ.ആർ അന്തിമ പട്ടിക നടപടികൾ പൂർത്തിയായി. മധ്യപ്രദേശിൽ 34,25,078 പേരെ ഒഴിവാക്കി 5.39 കോടി വോട്ടർമാരെ പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനിലും സമാനാവസ്ഥയാണ്. രാജസ്ഥാനിൽ 31,36,286 പേരെയാണ് പുതിയ പട്ടികയിൽ നിന്നും ഒഴുവാക്കിയത്. ഇതോടെ ആകെ വോട്ടർമാർ 5.15 കോടിയായി. ഛത്തീസ്‌ഗഡിൽ പുതിയ എസ്.ഐ.ആർ പട്ടിക പ്രകാരം 24,99,823 പേരെ ഒഴിവാക്കിയിട്ടുണ്ട്.

കേരളത്തിലും വോട്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പുതുക്കലിന് മുൻപ് 2,78,50,855 ആയിരുന്ന വോട്ടർമാരുടെ എണ്ണം 9,06,211 പേർ കുറഞ്ഞ് 2,69,44,644 ആയി മാറി.

മരണം, സ്ഥിരമായി താമസം മാറി കൊണ്ടിരിക്കൽ, ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടർ പട്ടികയിൽ പേര് വരിക, മറ്റ് അയോഗ്യതകൾ എന്നിവയാണ് വോട്ടർമാരെ ഒഴിവാക്കാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പുതിയ വോട്ടർമാരെ ചേർത്തതിന് ശേഷമുള്ള അന്തിമ കണക്കാണിത്. വോട്ടർ പട്ടിക പുതുക്കൽ ഒരു തുടർച്ചയായ പ്രക്രിയയാണ്. അർഹരായ പൗരന്മാർക്ക് ഇപ്പോഴും പേര് ചേർക്കാനും തിരുത്തലുകൾ വരുത്താനും അവസരമുണ്ട്.

പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ പുതുക്കിയ പട്ടിക ഈ മാസം അവസാനം പുറത്തുവിടും. രാജ്യവ്യാപകമായി നടക്കുന്ന ഈ ശുദ്ധീകരണ പ്രക്രിയയുടെ അടുത്ത ഘട്ടം ഏപ്രിൽ മാസത്തിൽ ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.

Continue Reading

Trending