Connect with us

News

വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ വിവാദം: ‘ഓപ്പറേഷൻ ചെയ്തത് താനല്ല’ — ഡോ. ലളിതാംബിക

താനല്ല ആ ശസ്ത്രക്രിയ നടത്തിയതെന്നും രോഗിയെ ചികിത്സിച്ചിട്ടില്ലെന്നും ഡോക്ടർ വ്യക്തമാക്കി.

Published

on

ആലപ്പുഴ: 2021-ൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ ഉഷ ജോസഫിന്റെ വയറ്റിൽ ‘മസ്‌കിറ്റോ’ എന്ന സർജറി ഉപകരണം കുടുങ്ങിയെന്ന ആരോപണത്തിൽ പ്രതികരണവുമായി ഡോ. ലളിതാംബിക രംഗത്തെത്തി. താനല്ല ആ ശസ്ത്രക്രിയ നടത്തിയതെന്നും രോഗിയെ ചികിത്സിച്ചിട്ടില്ലെന്നും ഡോക്ടർ വ്യക്തമാക്കി.

മെയ് 5, 2021-ന് വയറിലെ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് നടന്നത്. തുടർന്ന് കഠിന വേദന അനുഭവപ്പെട്ടതായി ഉഷ പറയുന്നു. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ ശേഷമാണ് എംആർഐ പരിശോധനയിൽ വയറ്റിൽ ഉപകരണം കണ്ടെത്തിയത്. ആദ്യം മൂത്രസഞ്ചിയിലെ കല്ലാണെന്ന് പറഞ്ഞിരുന്നുവെങ്കിലും എക്‌സ്‌റേയിൽ ‘കത്രിക’ കണ്ടെത്തിയതായാണ് ഉഷയുടെ ആരോപണം.

എന്നാൽ ഇത് ‘കത്രിക’ എന്ന് വിളിക്കുന്നത് തെറ്റാണെന്നും ‘മസ്‌കിറ്റോ’ എന്ന ചെറിയ സർജറി ഉപകരണമാണ് അതെന്നും ഡോ. ലളിതാംബിക പറഞ്ഞു. “ഇത് വലിയ കത്രികയല്ല. മസ്‌കിറ്റോ എന്ന വാസ്‌കുലാർ ഫോർസെപ്‌സാണ്. തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനാണ് ഇത് വ്യക്തമാക്കുന്നത്,” ഡോക്ടർ പറഞ്ഞു.

“ഞാൻ ആ സമയത്ത് ഹെഡ് ഓഫ് ഡിപ്പാർട്ട്‌മെന്റും യൂണിറ്റ് ചീഫുമായിരുന്നു. അതുകൊണ്ടാകാം രോഗി എന്റെ പേര് പറയുന്നത്. മൂന്നര കിലോയുള്ള ട്യൂമർ നീക്കം ചെയ്ത ശസ്ത്രക്രിയയായിരുന്നുവെങ്കിൽ അത് എനിക്ക് ഓർമ്മയുണ്ടാകും. പക്ഷേ ഞാൻ ആ ഓപ്പറേഷൻ ചെയ്തിട്ടില്ല,” ഡോക്ടർ വ്യക്തമാക്കി. 2021 മെയ് 31-ന് താൻ വിരമിച്ചതായും, കൊവിഡിന്റെ രണ്ടാം തരംഗകാലത്ത് വിവിധ ചുമതലകളിലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

സർക്കാർ ആശുപത്രികളിലെ ഉപകരണങ്ങൾ പരിശോധിക്കുന്ന സംവിധാനത്തിലെ പോരായ്മകളെയും ഡോക്ടർ ചൂണ്ടിക്കാട്ടി. ഓരോ ശസ്ത്രക്രിയയ്ക്കും സ്‌ക്രബ് നഴ്‌സും ഫ്‌ളോർ നഴ്‌സും വേണമെങ്കിലും, ഉപകരണങ്ങളുടെ എണ്ണം രേഖപ്പെടുത്താൻ വേണ്ട സൗകര്യങ്ങളും സ്റ്റാഫും പല ആശുപത്രികളിലും അപര്യാപ്തമാണെന്ന് അവർ പറഞ്ഞു. “നഴ്‌സ് പറഞ്ഞ എണ്ണമനുസരിച്ച് മാത്രമേ ഡോക്ടർക്ക് ഉറപ്പുവരുത്താൻ കഴിയൂ. ഓർമ്മപ്പിശക് സംഭവിച്ചാൽ ഡോക്ടർക്ക് ഒന്നും ചെയ്യാനാവില്ല,” എന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, വണ്ടാനം മെഡിക്കൽ കോളേജിൽ വിവരം അറിയിച്ചപ്പോൾ വിഷയത്തെ ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്നുമാണ് ഉഷയുടെ ആരോപണം. ചികിത്സയ്ക്കായി വലിയ തുക ചെലവായതായും, ഇപ്പോഴും വേദന അനുഭവിക്കുന്നതായും അവർ പറഞ്ഞു. “മെഡിക്കൽ കോളേജിലേക്ക് ഇനി പോകാൻ പേടിയാണ്,” ഉഷ പറഞ്ഞു.

കേസ് ഷീറ്റ് തുറന്നാൽ ശസ്ത്രക്രിയ നിർവഹിച്ചത് ആരാണെന്ന് വ്യക്തത വരുമെന്നും ഡോ. ലളിതാംബിക പ്രതികരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

മധ്യപ്രദേശില്‍ ദിനംപ്രതി 130ല്‍ അധികം സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്നു; ആറു വര്‍ഷത്തില്‍ 2.74 ലക്ഷം കേസുകള്‍

ആറു വര്‍ഷമായി ദിനംപ്രതി 130ല്‍ അധികം സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്.

Published

on

By

ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്ന സംഭവങ്ങള്‍ ആശങ്കാജനകമായി തുടരുന്നതായി സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. 2020 മുതല്‍ 2026 ജനുവരി 28 വരെ സംസ്ഥാനത്ത് ആകെ 2,74,311 സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതായതായി മുഖ്യമന്ത്രി മോഹന്‍ യാദവ് നിയമസഭയില്‍ സ്ഥിരീകരിച്ചു.

ഓരോ വര്‍ഷവും ശരാശരി 45,000 കേസുകളും, പ്രതിമാസം ഏകദേശം 3,700 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. അതായത്, ആറു വര്‍ഷമായി ദിനംപ്രതി 130ല്‍ അധികം സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്.

ഇതില്‍ 2,35,977 പേരെ കണ്ടെത്തിയതായി സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും, 68,334 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വര്‍ഷങ്ങളിലായി കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്നതും ശ്രദ്ധേയമാണ്. 2020ല്‍ 30,000ത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍, 2021ല്‍ അത് 39,000 കടന്നു. 2023ല്‍ 40,000ല്‍ അധികം കേസുകളും 2025ല്‍ 31,000ത്തിലധികം കേസുകളും രേഖപ്പെടുത്തി. 2026ന്റെ ആദ്യ ആഴ്ചകളില്‍ തന്നെ 1,000ത്തിലധികം സ്ത്രീകളെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇന്‍ഡോര്‍, ഭോപ്പാല്‍, ഗ്വാളിയോര്‍, ജബല്‍പൂര്‍, ഉജ്ജൈന്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഉയര്‍ന്ന കേസുകള്‍ രേഖപ്പെടുത്തുന്നത്. ഗോത്ര മേഖലകളിലും അതിര്‍ത്തി ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്ത കേസുകളും കണ്ടെത്തിയ കേസുകളും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നതായി സൂചനയുണ്ട്.

അതേസമയം, രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും കാണാതാകുന്നവരുടെ എണ്ണം ആശങ്ക ഉയര്‍ത്തുന്നു. 2025 ജനുവരി 1 മുതല്‍ 15 വരെ രണ്ടാഴ്ചക്കിടെ 807 പേരെയാണ് കാണാതായത്. ഇതില്‍ 509 പേര്‍ സ്ത്രീകളാണ്. ശരാശരി ദിവസേന 54 പേരാണ് കാണാതാകുന്നത്.

കാണാതായ 807 പേരില്‍ 191 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരില്‍ 146 പേര്‍ പെണ്‍കുട്ടികളാണ്. 616 പേര്‍ മുതിര്‍ന്നവരില്‍ 363 പേര്‍ സ്ത്രീകളാണ്. രണ്ടാഴ്ചക്കിടെ കാണാതായവരില്‍ 235 പേരെ കണ്ടെത്തിയെങ്കിലും 572 പേര്‍ ഇപ്പോഴും കണ്ടെത്താനുണ്ട്.

2025ല്‍ മാത്രം ഡല്‍ഹിയില്‍ 24,508 പേര്‍ കാണാതായി. ഇതില്‍ 14,870 പേര്‍ സ്ത്രീകളാണ്. 15,421 പേരെ കണ്ടെത്തിയെങ്കിലും 9,087 പേര്‍ ഇപ്പോഴും കാണാമറയത്താണ്.

2016 മുതല്‍ 2026 വരെ ഒരു ദശാബ്ദത്തില്‍ ആകെ 2,32,737 പേരെയാണ് ഡല്‍ഹിയില്‍ കാണാതായത്. ഇതില്‍ ഏകദേശം 1.8 ലക്ഷം പേരെ കണ്ടെത്തിയപ്പോള്‍ 52,000ത്തിലധികം പേര്‍ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 2025 വര്‍ഷം തന്നെ ഒരു പതിറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെ കാണാതായ വര്‍ഷമായും രേഖപ്പെടുത്തിയിട്ടുണ്ട്.

Continue Reading

News

Amazon ലോകത്തിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള കമ്പനി; Walmart രണ്ടാമത്

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്ന വാൾമാർട്ടിനെ മറികടന്നാണ് ആമസോണിന്റെ ഈ നേട്ടം.

Published

on

By

വാഷിങ്ടൺ: വരുമാന കണക്കിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി ആമസോൺ മുന്നിലെത്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്ന വാൾമാർട്ടിനെ മറികടന്നാണ് ആമസോണിന്റെ ഈ നേട്ടം.

കഴിഞ്ഞ 12 മാസത്തിനിടെ ആമസോൺ 717 ബില്യൺ ഡോളർ വരുമാനം നേടി. അതേസമയം വാൾമാർട്ടിന്റെ വരുമാനം 713.2 ബില്യൺ ഡോളറായിരുന്നു. റീട്ടെയിൽ വ്യാപാരത്തോടൊപ്പം ക്ലൗഡ് കമ്പ്യൂട്ടിംഗ് മേഖലയിൽ, പ്രത്യേകിച്ച് ആമസോൺ വെബ് സർവീസസിന്റെ വളർച്ച, കമ്പനിയുടെ വരുമാന വർധനയ്ക്ക് പ്രധാന കാരണമായി.

ഓൺലൈൻ വിപണിയിൽ ആമസോണിന് ശക്തമായ ആധിപത്യമുണ്ട്. കമ്പനിയുടെ വെബ്സൈറ്റും ആപ്പും ഏകദേശം 2.7 ബില്യൺ ആളുകൾ സന്ദർശിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഓഫ്‌ലൈൻ സ്റ്റോർ ശൃംഖലയിൽ വാൾമാർട്ടിനാണ് മുൻതൂക്കം. യു.എസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ വാൾമാർട്ടിന് ആയിരക്കണക്കിന് സ്റ്റോറുകളുണ്ട്.

അതേസമയം, വിപണിമൂല്യത്തിൽ ആമസോൺ ഇപ്പോഴും ഒന്നാമതല്ല. 4.5 ട്രില്യൺ ഡോളർ വിപണിമൂല്യമുള്ള Nvidia ആണ് ഈ പട്ടികയിൽ മുന്നിലുള്ളത്. ആമസോണിന്റെ വിപണിമൂല്യത്തിന്റെ ഏകദേശം ഇരട്ടിയാണ് നിവിഡിയയുടെ മൂല്യം.

Continue Reading

News

ചേർത്തല താലൂക്ക് ആശുപത്രിയിലും ചികിത്സാപ്പിഴവ് ആരോപണം; മുറിവിൽ ചില്ലുകഷണങ്ങൾ നീക്കാതെ കെട്ടിയതായി പരാതി

കയ്യിലെ മുറിവിൽ നിന്നുള്ള ചില്ലുകഷണങ്ങൾ നീക്കാതെയാണ് വച്ചുകെട്ടിയതെന്നാണ് പരാതിയുമായി രോഗി രംഗത്തെത്തിയത്.

Published

on

By

ചേർത്തല: ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. കയ്യിലെ മുറിവിൽ നിന്നുള്ള ചില്ലുകഷണങ്ങൾ നീക്കാതെയാണ് വച്ചുകെട്ടിയതെന്നാണ് പരാതിയുമായി രോഗി രംഗത്തെത്തിയത്.

ഓട്ടോ അപകടത്തിൽ പരുക്കേറ്റ തുറവൂർ സ്വദേശി രാധാകൃഷ്ണപിള്ള ഡിസംബർ 16-നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മുറിവ് കെട്ടിയെങ്കിലും, മുറിവ് ഉണങ്ങാതിരുന്നതിനെ തുടർന്ന് വീണ്ടും ചികിത്സ തേടി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കയ്യിൽ ചില്ലുകഷണങ്ങൾ ശേഷിക്കുന്നതായി കണ്ടെത്തി.

63 ദിവസങ്ങൾക്ക് ശേഷം നടത്തിയ ശസ്ത്രക്രിയയിലൂടെ അഞ്ച് ചില്ലുകഷണങ്ങളാണ് പുറത്തെടുത്തത്. സംഭവത്തിൽ ബന്ധപ്പെട്ട ഡോക്ടർക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

 

Continue Reading

Trending