Connect with us

main stories

മുസ്‌ലിംകളെ പുറത്താക്കാൻ ആഹ്വാനം ചെയ്‌ത ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്ര ധനസഹായം; വിവാദ പ്രസ്താവനകൾക്കെതിരെ വിമർശനം

മുസ്‌ലിംകളെ പുറത്താക്കാൻ ആഹ്വാനം ചെയ്‌ത ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്ര സർക്കാർ വക 63 ലക്ഷം ധനസഹായം

Published

on

ന്യൂഡല്‍ഹി: മുസ്ലിംകളെ പുറത്താക്കാന്‍ ആഹ്വാനം ചെയ്ത ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ത കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ‘സനാതന്‍ രാഷ്ട്ര ശംഖനാദ് മഹോത്സവ്’ സമ്മേളനത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 63 ലക്ഷം രൂപ ധനസഹായം ലഭിച്ചതായി റിപ്പോര്‍ട്ട്.

സമ്മേളനത്തില്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്നും മുസ്ലിംകളെ പുറത്താക്കണമെന്നും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പരിപാടിയില്‍ പങ്കെടുത്ത സുരേഷ് ചാവങ്കെ, രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കണമെന്നും മുസ്ലിം ജനസംഖ്യ നിയന്ത്രണത്തിനുള്ള നടപടികള്‍ വേണമെന്നും പ്രസംഗിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ബിജെപി ഡല്‍ഹി നേതാവായ അശ്വിനി ഉപാധ്യായിയും വിവാദ പ്രസ്താവന നടത്തിയതായി പറയുന്നു. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും അദ്ദേഹം നടത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വിവാദ പ്രസ്താവനകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ധനസഹായം സംബന്ധിച്ച് രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ ശക്തമായി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

main stories

മുണ്ടക്കൈ-ചൂരല്‍മല ഭവന പദ്ധതി; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, ഫെബ്രുവരി 28ന് ശേഷം മാത്രം പ്രവേശനം – പി.എം.എ സലാം

വീടുകള്‍ ഭംഗിയോടെയും വൃത്തിയോടെയും ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Published

on

By

മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്കായി മുസ്ലിംലീഗ് ആദ്യഘട്ടത്തില്‍ നിര്‍മിച്ച ഭവനങ്ങളുടെ അവസാനഘട്ട മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. വീടുകള്‍ ഭംഗിയോടെയും വൃത്തിയോടെയും ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രോജക്ട് സൈറ്റിലേക്ക് വലിയ തോതില്‍ ആളുകള്‍ എത്തുന്നതുമൂലം നിര്‍മാണ-അവസാനപണികള്‍ക്ക് പ്രയാസം നേരിടുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഫെബ്രുവരി 28-നുള്ള ഉദ്ഘാടനം കഴിഞ്ഞ് മാത്രമേ പ്രവര്‍ത്തകരും പൊതുജനങ്ങളും സൈറ്റ് സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്താവൂ എന്ന് അഭ്യര്‍ത്ഥിച്ചു.

മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രസ്താവനയില്‍ എല്ലാവരും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. ദുരിതബാധിതര്‍ക്കുള്ള വീടുകളുടെ കൈമാറ്റം സുഗമമായി നടത്തുന്നതിനായാണ് നിയന്ത്രണ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

സര്‍ക്കാരിന് തിരിച്ചടി; നവകേരള സര്‍വ്വേ ഹൈക്കോടതി റദ്ദാക്കി

കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയര്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

Published

on

നവകേരള സര്‍വ്വേയില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി. നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം ഹൈക്കോടതി റദ്ദാക്കി. കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയര്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നവ കേരള സര്‍വ്വേ എന്ന പേരില്‍ കേരള സര്‍ക്കാര്‍, സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സിപിഐഎം എല്‍ഡിഎഫ് അനുഭാവികളെയും പ്രവര്‍ത്തകരേയും വിന്യസിച്ചുകൊണ്ട് ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍ നടത്തുന്നതിന്റെ ഭാഗമായി നടത്തിയ പദ്ധതിയെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നതില്‍ പദ്ധതിയെ തടഞ്ഞുകൊണ്ട് ഉത്തരവ് ലഭിച്ചു. ഈ പദ്ധതി സര്‍ക്കാരിന്റെ പ്രവര്‍ത്തന മാര്‍ഗരേഖയ്ക്ക് വിരുദ്ധവും ഉത്തരവാദിത്വരഹിതമായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നതുമാണ് എന്ന് കണ്ടുകൊണ്ട് ഇതിനായി മാറ്റിവെച്ച 20 കോടി രൂപ നല്‍കാന്‍ പാടുള്ളതല്ല എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിപ്രസ്താവന നടത്തി. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജെയിന്‍ ജയ്‌സണ്‍ മാത്യുവാണ് അലോഷ്യസ് സേവിയറിനായി കോടതിയില്‍ ഹാജരായത്.

Continue Reading

kerala

‘ശബരിമല എല്ലാവരുടെയും വികാരമാണ്, കള്ളത്തരം കാണിച്ചവരെ അയ്യപ്പന്‍ വെറുതെ വിടുമോ’: ഇഡിക്ക് മുന്നില്‍ ഹാജരായി നടന്‍ ജയറാം

ഇന്ന് രാവിലെ 11 മണിയോടെയാണ് നടന്‍ ചോദ്യം ചെയ്യലിനായി എത്തിയത്.

Published

on

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടന്‍ ജയറാം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസില്‍ ഹാജരായി. ഇന്ന് രാവിലെ 11 മണിയോടെയാണ് നടന്‍ ചോദ്യം ചെയ്യലിനായി എത്തിയത്. കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് ഓരോരുത്തരുടേയും കടമയാണെന്നും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ കടത്തി കള്ളപ്പണം വെളുപ്പിച്ചു എന്ന ആരോപണത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ജയറാമിന്റെ ബന്ധവും സാമ്പത്തിക ഇടപാടുകളുമാണ് പ്രധാനമായും ഇഡി പരിശോധിക്കുന്നത്.

‘ശബരിമലയെന്നത് ജാതിമതഭേദമന്യേ എല്ലാവരും എത്തുന്ന പുണ്യസ്ഥലമാണ്. അവിടെ ഇത്തരം തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് വെളിച്ചത്തുകൊണ്ടുവരാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. കഴിഞ്ഞ 38 വര്‍ഷമായി നിരവധി ക്ഷേത്രചടങ്ങുകളില്‍ ഞാന്‍ പങ്കെടുക്കാറുണ്ട്. അത്തരത്തിലാണ് ശബരിമലയുമായി ബന്ധപ്പെട്ടവര്‍ എന്നെ പൂജയ്ക്കായി വിളിച്ചത്. ഇതിന് പിന്നില്‍ കള്ളത്തരങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തട്ടെ. അയ്യപ്പന്‍ അവരെ വെറുതെ വിടുമോ?’

ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയും വാതിലും നിര്‍മ്മാണ വേളയില്‍ പോറ്റി ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയിരുന്നു. എന്നാല്‍ ശബരിമലയില്‍ വെച്ചുള്ള പരിചയം മാത്രമാണ് പോറ്റിയുമായുള്ളതെന്നും തനിക്ക് തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്നുമാണ് താരം നേരത്തെ എസ്‌ഐടിക്ക് നല്‍കിയ മൊഴി. ഇതില്‍ വ്യക്തത വരുത്താനാണ് ഇഡി ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്.

 

Continue Reading

Trending