Connect with us

Health

ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്, ഒ പി ബഹിഷ്‌കരിക്കും

Published

on

തിരുവനന്തപുരം: കേരളത്തിലെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം ഇന്ന് മുതല്‍. വിവിധ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് സമരം കടുപ്പിക്കാന്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിറ്റിഎയുടെ തീരുമാനം. ഇന്ന് മുതല്‍ വീണ്ടും അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണവും അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണവും ആരംഭിക്കും.

ആവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാല്‍റ്റി, ലേബര്‍ റൂം, ഐ.സി.യു, ഐ.പി. ചികിത്സ, മറ്റ് അടിയന്തര ചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കി. എല്ലാ മെഡിക്കല്‍ കോളജുകളിലും ഇന്ന് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.

സമരത്തിന്റെ ഭാഗമായി ഫെബ്രുവരി 19 ന് സെക്രട്ടേറിയേറ്റിനു മുന്നില്‍ സംഘടന ധര്‍ണ നടത്തും. രാവിലെ 10 മണി മുതല്‍ ആണ് ധര്‍ണ്ണ. അന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തും. ഫെബ്രുവരി 26 മുതല്‍ എല്ലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കാനാണ് കെജിഎംസിറ്റിഎ ആഹ്വാനം ചെയ്തിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

പതിവായി റാഗി കഴിക്കുന്നവരാണോ? എന്നാല്‍ അറിഞ്ഞിരിക്കുക ഈ കാര്യങ്ങള്‍

സ്ത്രീകള്‍ റാഗി പതിവായി കഴിക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്തുന്നു.

Published

on

By

പതിവായി റാഗി കഴിക്കുന്നതുക്കൊണ്ട് അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങളാണുള്ളത്. റാഗിയിലെ ഉയര്‍ന്ന നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കുന്നു. രാഗിയുടെ നാരുകള്‍ കാര്‍ബോഹൈഡ്രേറ്റ് ആഗിരണം മന്ദഗതിയിലാക്കുന്നതിനാല്‍ ഇതിന് ഗ്ലൈസെമിക് പ്രതികരണം കുറവാണ്. കാലക്രമേണ, ഇത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താന്‍ സഹായിക്കും. പ്രത്യേകിച്ച് പ്രമേഹമോ പ്രീഡയബറ്റിസോ ഉള്ളവരില്‍.

റാഗിയില്‍ സ്വാഭാവികമായും ഭക്ഷണ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ പിന്തുണയ്ക്കുകയും മലബന്ധം തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. റാഗിയിലെ അന്നജം ഒരു പ്രീബയോട്ടിക് ആയി പ്രവര്‍ത്തിക്കുകയും ആരോഗ്യകരമായ കുടല്‍ ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആരോഗ്യകരമായ ഒരു കുടല്‍ മൈക്രോബയോം മികച്ച പ്രതിരോധശേഷി, മെച്ചപ്പെട്ട മാനസികാവസ്ഥ, വീക്കം കുറയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

സ്ത്രീകള്‍ റാഗി പതിവായി കഴിക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്തുന്നു. ആര്‍ത്തവ ദിനങ്ങളിലെ അസ്വസ്ഥകള്‍ കുറയ്ക്കാന്‍ റാഗി സഹായിക്കും. ഗര്‍ഭകാലത്തും അസ്ഥികളുടെ സാന്ദ്രതയ്ക്ക് ഇത് വളരെ പ്രധാനമാണ്. ഉയര്‍ന്ന അളവിലുള്ള നാരുകള്‍ കൂടുതല്‍ നേരം വയറു നിറഞ്ഞതായി നിലനിര്‍ത്തുന്നു. ഇത് ആസക്തിയും അമിതഭക്ഷണവും കുറയ്ക്കുന്നു. വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന അമിനോ ആസിഡുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ ഉറവിടമായതിനാല്‍ ഇത് ഹീമോഗ്ലോബിന്‍ അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. റാഗി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്‌ട്രോള്‍ (ഘഉഘ) കുറയ്ക്കാന്‍ സഹായിക്കുകയും ആരോഗ്യകരമായ ഹൃദയത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

 

Continue Reading

Health

ചര്‍മ്മത്തിലെ ഈ മാറ്റങ്ങള്‍ ഫാറ്റി ലിവര്‍ സൂചനയാകാം; ഇന്ത്യയില്‍ രോഗബാധിതര്‍ വര്‍ദ്ധിക്കുന്നതായി പഠനം

ഇന്ത്യയിലെ മുതിര്‍ന്നവരില്‍ 30 മുതല്‍ 40 ശതമാനം വരെ ആളുകള്‍ക്ക് ‘നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്’ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Published

on

ലോകമെമ്പാടും അതിവേഗം പടരുന്ന ഒരു രോഗമായി ഫാറ്റി ലിവര്‍ മാറി. ലാന്‍സെറ്റ് ജേണലിന്റെ ഏറ്റവും പുതിയ പഠനമനുസരിച്ച്, 2026-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഫാറ്റി ലിവര്‍ ബാധിതരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ മുതിര്‍ന്നവരില്‍ 30 മുതല്‍ 40 ശതമാനം വരെ ആളുകള്‍ക്ക് ‘നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്’ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മദ്യപാനം മാത്രമല്ല, തെറ്റായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ, പ്രമേഹം, പൊണ്ണത്തടി എന്നിവയും ഈ രോഗത്തിന് കാരണമാകുന്നു. കരളിന്റെ ആരോഗ്യം മോശമാകുന്നത് നമ്മുടെ ചര്‍മ്മത്തിലൂടെ ചില സൂചനകള്‍ നല്‍കും. അവയെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടേണ്ടത് അനിവാര്യമാണ്.

കണ്ണുകള്‍ക്ക് താഴെയുള്ള കറുത്ത വൃത്തങ്ങള്‍:

ഉറക്കക്കുറവ് മാത്രമല്ല, കരളിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളിലെ തകരാറും കണ്ണുകള്‍ക്ക് താഴെ കറുത്ത വൃത്തങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും.

കവിളിലെ ചുവപ്പ് നിറം:

കവിളുകളില്‍ വിട്ടുമാറാത്ത ചുവപ്പ് നിറം കാണപ്പെടുന്നത് രക്തക്കുഴലുകളിലെ മാറ്റങ്ങള്‍ മൂലമാകാം. ഇത് കരള്‍ രോഗത്തിന്റെ ലക്ഷണമാകാനും സാധ്യതയുണ്ട്.

ചര്‍മ്മത്തിലെ മഞ്ഞനിറം:

കരള്‍ വീക്കം ഫൈബ്രോസിസിലേക്ക് മാറുന്നതിന്റെ ലക്ഷണമാണ് മഞ്ഞപ്പിത്തം. ഇത് ചര്‍മ്മവും കണ്ണിലെ വെള്ളയും മഞ്ഞനിറമാകാന്‍ കാരണമാകും.

ചൊറിച്ചിലും ചര്‍മ്മത്തിലെ വരള്‍ച്ചയും:

ചൊറിച്ചിലോ ചര്‍മ്മത്തില്‍ വരണ്ട പാടുകളോ പ്രത്യക്ഷപ്പെടുന്നത് കരളിലെ വിഷാംശങ്ങള്‍ പുറന്തള്ളപ്പെടാത്തത് മൂലമാകാം.

മുഖത്തെ വീക്കം:

കരളിലെ പ്രോട്ടീന്‍ നിര്‍മ്മാണത്തിലെ തകരാറുകള്‍ ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥയെ ബാധിക്കുകയും കണ്ണുകള്‍ക്കും മുഖത്തിനും ചുറ്റും നീര്‍വീക്കം ഉണ്ടാക്കുകയും ചെയ്യും.

സ്‌പൈഡര്‍ ആന്‍ജിയോമാസ്:

ചര്‍മ്മത്തിന് താഴെ ചിലന്തിവലയുടെ ആകൃതിയില്‍ ചുവന്ന രക്തക്കുഴലുകള്‍ തെളിഞ്ഞു വരുന്നത് കരള്‍ രോഗം സിറോസിസിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്.

 

Continue Reading

Health

വെറും വയറ്റിലാണോ ഗ്രീൻ ടീ കുടിക്കുന്നത്? എങ്കിൽ സൂക്ഷിക്കുക!

ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍ ലഭിക്കണമെങ്കില്‍ അത് ശരിയായ രീതിയില്‍, കൃത്യമായ സമയത്ത് കുടിക്കണം.

Published

on

ഗ്രീന്‍ ടീ കുറച്ചു ദിവസം കുടിച്ചാല്‍ ഉടന്‍ തടി കുറയും എന്നൊക്കെയുള്ള പ്രതീക്ഷയോടെയാണ് പലരും കുടിക്കുന്നത്. എന്നാല്‍ ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍ ലഭിക്കണമെങ്കില്‍ അത് ശരിയായ രീതിയില്‍, കൃത്യമായ സമയത്ത് കുടിക്കണം.

ഗ്രീന്‍ ടീയില്‍ നിന്ന് പരമാവധി ഗുണം ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ താഴെ നല്‍കുന്നു:

1. തിളച്ച വെള്ളം ഉപയോഗിക്കരുത്

തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഗ്രീന്‍ ടീ ഇടുന്നത് അതിലെ ‘കാറ്റക്കിന്‍സ്’ (Catechins) എന്ന ഗുണകരമായ ഘടകങ്ങളെ നശിപ്പിക്കും. വെള്ളം തിളച്ച ശേഷം അടുപ്പില്‍ നിന്ന് മാറ്റി വെച്ച്, ഏകദേശം 80°C ചൂടായതിനു ശേഷം മാത്രം ടീ ബാഗോ പൊടിയോ ചേര്‍ക്കുക.

2. ശരിയായ സമയം കണ്ടെത്തുക

രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. ആഹാരം കഴിച്ച ഉടനെയും ഗ്രീന്‍ ടീ കുടിക്കരുത്. ഇത് ഭക്ഷണത്തിലെ ഇരുമ്പ് (Iron) ആഗിരണം ചെയ്യുന്നത് തടയാനുള്ള സാധ്യതയുണ്ട്. ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പോ പിമ്പോ കുടിക്കുന്നതാണ് നല്ലത്.

3. മധുരം ഒഴിവാക്കാം

ശരീരഭാരം കുറയ്ക്കുക എന്നതാണ് ലക്ഷ്യമെങ്കില്‍ പഞ്ചസാരയോ തേനോ അമിതമായി ചേര്‍ക്കുന്നത് ഒഴിവാക്കണം. എന്നാല്‍ രുചി കൂട്ടാന്‍ അല്പം നാരങ്ങാനീര് ചേര്‍ക്കുന്നത് നല്ലതാണ്. നാരങ്ങയിലെ വിറ്റാമിന്‍ സി ഗ്രീന്‍ ടീയിലെ ആന്റി ഓക്‌സിഡന്റുകളെ ശരീരം ആഗിരണം ചെയ്യുന്നത് എളുപ്പമാക്കും.

4. അളവ് പ്രധാനം

ദിവസവും 2-3 കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. അതില്‍ കൂടുതല്‍ കുടിക്കുന്നത് ഉറക്കമില്ലായ്മയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.

ഗ്രീന്‍ ടീ സഹായി മാത്രമാണ്. അതോടൊപ്പം കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണരീതിയും പിന്തുടര്‍ന്നാല്‍ മാത്രമേ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കൂ.

 

Continue Reading

Trending