kerala
മുസ്ലിം യൂത്ത് ലീഗ് യൂത്ത് കോണ്‍ക്ലേവ് നാളെ
രാവിലെ 9.30 ന് പ്രതിനിധികളുടെ ഭാവികേരളത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അവതരിപ്പിക്കും.
കോഴിക്കോട് : ഭാവി കേരളം എങ്ങിനെ ആയിരിക്കണമെന്നതിനെ സംബന്ധിച്ച് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന യൂത്ത് കോണ്‍ക്ലേവ് നാളെ (ഞായര്‍) രാവിലെ 9.30 മുതല്‍ വൈകിട്ട് 6 മണി വരെ കോഴിക്കോട് അരയിടത്തുപാലത്തുള്ള ഹോട്ടല്‍ ടിയാരയില്‍ നടക്കും. നേരത്തേ രജിസ്റ്റര്‍ ചെയ്ത തെരഞ്ഞടുക്കപ്പെട്ടവരാണ് യൂത്ത് കോണ്‍ക്ലേവിലെ പ്രതിനിധികള്‍ . രാവിലെ 9.30 ന് പ്രതിനിധികളുടെ ഭാവികേരളത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അവതരിപ്പിക്കും.
പരിസ്ഥിതി, സാമ്പത്തികം, ഭാവി സെഷനില്‍ അഡ്വ ഹരീഷ് വാസുദേവ്, ഡോ. കെ എസ് അനൂപ് ദാസ് എന്നിവര്‍ പ്രഭാഷണം നടത്തും. കലാ -കായിക- മാധ്യമ-മാനസിക ആരോഗ്യം സെഷനില്‍ രമേഷ് പിഷാരടി, ഡോ. സക്കീര്‍ ഹുസൈന് വി പി, നിഷാദ് റാവുത്തര്‍ സംസാരിക്കും. ഡോ. അഷ്റഫ് വാളൂര്‍ മോഡറേറ്ററാകും. ലീഡേഴ്സ് ടോക്ക് സെഷനില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതിനിധികളുമായി സംവദിക്കും. തുടര്‍ന്ന് വിദ്യാഭ്യാസം, തൊഴില്‍, നൈപുണ്യം സെഷനില്‍ എന്‍ പ്രശാന്ത് ഐ.എ.എസ്, ഡോ. റഷീദ് അഹമ്മദ്, പ്രൊഫ.ഡോ. ആബിദാ ഫാറൂഖി, അക്ഷയ് കുമാര്‍ ഒ സംസാരിക്കും. ഡോ. റാഷിദ് ഗസ്സാലി മോഡറേറ്ററാകും.
സംരഭകത്വം സെഷനില്‍ ഡോ. ടോം ജോസഫ്, ഉമര്‍ അബ്ദുസ്സലാം, കെ.വി ഹുദൈഫ് എന്നിവര്‍ പങ്കെടുക്കും. അഡ്വ. വി കെ ഫൈസല്‍ ബാബു മോഡറേറ്ററാകും. സാമൂഹ്യ ശാക്തീകരണവും സമഗ്ര വികസനവും സെഷനില്‍ പ്രൊഫ. ഡോ. പി നസീര്‍ , സുദേഷ് എം രഘു, പ്രശാന്ത് ഈഴവന്, ഷിബി പീറ്റര്‍ എന്നിവര്‍ പ്രസംഗിക്കും. അഡ്വ. നജ്മ തബ്ഷീറ മോഡറേറ്ററാകും. യൂത്ത് കോണ്‍ക്ലേവ് സമാപന സെഷനില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ യൂത്ത് മാനിഫെസ്റ്റോ പ്രഖ്യാപനം നടത്തും. വിവിധ സെഷനുകളില്‍ സംസ്ഥാന ഭാരവാഹികളായ പി കെ ഫിറോസ്, പി ഇസ്മായില്‍, മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്റഫ് എടനീര്‍, കെ എ മാഹീന്, അഡ്വ കാര്യറ നസീര്‍ , ഗഫൂര്‍ കോല്‍ക്കളത്തില്‍, സി.കെ മുഹമ്മദലി, ടി.പി.എം ജിഷാന്‍, അഡ്വ. ഫാത്തിമ തഹ്ലിയ, ദേശീയ ജനറല്‍ സെക്രട്ടറി ടി.പി അഷ്റഫലി എന്നിവര്‍ പ്രസീഡിയം നിയന്ത്രിക്കും.
kerala
‘ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയാണ് ആഗോള അയ്യപ്പ സംഗമം’ -വി.ഡി. സതീശന്
ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടന്നെന്നും ദേവസ്വം മന്ത്രി കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും വി ഡി സതീശന് ആരോപിച്ചു.
മലപ്പുറം: ശബരിമലയില്‍ നടന്നതുപോലെയുള്ള കൊള്ളയാണ് ആഗോള അയ്യപ്പ സംഗമത്തിലും നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആഗോള അയ്യപ്പ സംഗമം നടത്തി. അവിടെ നടന്ന കൊള്ളയുടെ കണക്കുകളാണ് പുറത്ത് വരുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടന്നെന്നും ദേവസ്വം മന്ത്രി കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും വി ഡി സതീശന് ആരോപിച്ചു. സര്‍ക്കാര്‍ പരസ്പരം വിരുദ്ധമായ കണക്കുകളാണ് ഹൈക്കോടതിയില്‍ കൊടുത്തത്. അയ്യപ്പന്റെ പേരില്‍ മുഖ്യമന്ത്രി തട്ടിപ്പ് നടത്തേണ്ടിയിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.
ഉത്തരവാദി ആരാണെങ്കിലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ദേവസ്വം ബോര്‍ഡിനും സര്‍ക്കാറിനും ഉത്തരവാദിത്വമുണ്ട്. ദേവസ്വം ബോര്‍ഡ് വാര്‍ത്താ കുറിപ്പ് ഇറക്കാതെ കൃത്യമായി കണക്ക് കോടതിയില്‍ കൊടുക്കണം. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തിയ പരിപാടിയുടെ പരിണിതഫലമാണ് ഇത്. സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെങ്കില്‍ ഗോവിന്ദന് മാസ്റ്റര്‍ എന്തിനാണ് പ്രതിരോധിക്കുന്നത്. മുഖ്യമന്ത്രി ഇതില്‍ ശ്രദ്ധിക്കണമായിരുന്നെന്നും വി ഡി സതീശന് പറഞ്ഞു.
kerala
കേരള ജനതയുടെ അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും -വി.ഡി സതീശന്
മലപ്പുറത്ത് തരംഗമായി പുതുയുഗ യാത്ര
കൊണ്ടോട്ടി: സംസ്ഥാനത്തെ ജനങ്ങളുടെ ഹൃദയാഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി ഒരു മഹാ യുദ്ധത്തിനൊരുങ്ങുകയാണ് യു.ഡി.എഫെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പുതുയുഗ യാത്രക്ക് മലപ്പുറം കൊണ്ടോട്ടിയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 വര്‍ഷക്കാലമായി കേരളത്തെ ഇടത് സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കി.
6 ലക്ഷം കോടി രൂപയുടെ കടബാധ്യത ജനത്തിന്റെ തലയില്‍ വെച്ചിട്ടുണ്ട്. എവിടെയെല്ലാം സര്‍ക്കാര്‍ പരാജയപ്പെട്ടോ, അവിടെ നിന്നെല്ലാം കേരളത്തെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് യു.ഡി.എഫിന്റെ ബാധ്യതയാണ്. കട്ടവരെ സംരക്ഷിക്കാന്‍ മാത്രം നിലനിര്‍ത്തുന്ന പാര്‍ട്ടിയായി സി.പി.എം മാറി. വര്‍ഗീയത മാത്രമാണ് എല്‍.ഡി.എഫ് അജണ്ട. മതേതരത്വം നിലനിര്‍ത്തുന്നതില്‍ പാണക്കാട് സാദിഖലി തങ്ങള്‍ നേതൃത്വം നല്കുന്ന മുസ്ലിം ലീഗ് വഹിക്കുന്ന പങ്ക് മതേതര കേരളം തിരിച്ചറിഞ്ഞതാണ് എന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കെ.കെ.ആലിബാപ്പു അധ്യക്ഷനായി.
kerala
പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതി: ‘മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും പരാതി നല്‍കിയിട്ട് കേസെടുക്കാന്‍ പോലും തയ്യാറായില്ല’: അതിജീവത
ചലചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികപീഡന പരാതിയിലെ വെളിപ്പെടുത്തലുകള്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പും പിടി കുഞ്ഞുമുഹമ്മദിനെതിരെ ഉയര്‍ന്ന പരാതിയില്‍ തീര്‍ത്തും വ്യത്യസ്തമായൊരു നിലപാടാണ് സ്വീകരിച്ചതെന്നും, മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍പോലും തയ്യാറായില്ലെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. താന്‍ നല്കിയ ലൈംഗിക പീഡന പരാതിയില്‍ എഫ്ഐആര്‍ ഇടാതെ ആരോപണ വിധേയനായവ്യക്തിയെ സംരക്ഷിക്കുന്നതിനായി പൊലീസും സര്‍ക്കാരും ഒളിച്ചുകളി നടത്തിയെന്നാണ് അതിജീവതയുടെ ആരോപണം. നിശബ്ദയാകാന്‍ ഒരുക്കമല്ലെന്ന തലക്കെട്ടില്‍ പരാതിക്കാരിയെഴുതിയ ലേഖനത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്.
പിടി കുഞ്ഞുമുഹമ്മദിനെതിരെ തെളിവുകളുണ്ടെന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പരസ്യ പ്രതികരണവുമായി പരാതിക്കാരി രംഗത്തെത്തിയത്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കുള്ള തീരുമാനത്തിലാണ് പരാതിക്കാരി.
ലൈംഗിക പീഡനശ്രമം സംബന്ധിച്ചുള്ള പരാതി മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഗൗരവത്തോടെ ഇടപെട്ടത്. നവംബര്‍ 24ന് മുഖ്യമന്ത്രിക്ക് നല്കിയ രഹസ്യ പരാതിയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരിയുടെ വീട്ടിലെത്തി. മൊഴി രേഖപ്പെടുത്തിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തില്ല. തദേശ തിരഞ്ഞെടുപ്പ്, ഐഎഫ്എഫ്കെ എന്നിവയ്ക്ക് ശേഷം കേസ് ഉന്നത ഇടപെടലിലൂടെ അവസാനിപ്പിക്കാനുള്ള നീക്കമാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് ആശ ആച്ചി ജോസഫിന്റെ ആരോപണം. നിന്റെ നന്മയ്ക്കായി മിണ്ടാതിരിക്കണം, കാര്യങ്ങള്‍ സങ്കീര്‍ണമാക്കരുത്, സംരക്ഷണം ലഭിക്കും പക്ഷേ, മിണ്ടാതിരിക്കണം എന്നൊക്കെയായിരുന്നു ചിലര്‍ ഉപദേശിച്ചതെന്നാണ് ലേഖനത്തിലൂടെ പരാതിക്കാരി ആരോപിക്കുന്നത്. മിണ്ടാതിരിക്കുക എന്നത് തന്റെ അന്തസിനുമേല്‍ നടക്കുന്ന രണ്ടാമത്തെ അതിക്രമമായി തോന്നിയെന്നും അവര്‍ പറയുന്നു.
സര്‍ക്കാര്‍ സ്ത്രീപക്ഷത്താണെന്ന് ആണയിടുമ്പോഴും പി ടി കുഞ്ഞുമുഹമ്മദിനെതിരെ നല്കിയ പീഡന പരാതിയില്‍ കേസെടുക്കാന്‍ വൈകിപ്പിച്ചതിന് പിന്നില്‍ വലിയ ഇടപെടല്‍ നടന്നുവെന്നും, നിരവധി പേര് പരാതി പിന്‍വലിക്കണമെന്ന ആവശ്യവുമായി തന്നെ സമീപിച്ചുവെന്നുമാണ് പരാതിക്കാരി കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ വെളിപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് നടന്ന 33ാമത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിക്കേണ്ട സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജൂറി കമ്മിറ്റി അംഗമായിരുന്നു പരാതിക്കാരി. സ്ക്രീനിംഗ് കഴിഞ്ഞ ദിവസം വൈകുന്നേരം പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സിപിഎം സഹയാത്രികനായ പിടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ആരോപണം.
നടി അക്രമിക്കപ്പെട്ട സംഭവത്തിത് ശേഷം സിനിമാ മേഖലയില്‍ തിരുത്തലുകള്‍ ഉണ്ടാക്കാനായി നടന്ന ശ്രമങ്ങളൊന്നും ഫലം കണ്ടില്ലെന്നതാണ് പിടി കുഞ്ഞുമുഹമ്മദുമായി ബന്ധപ്പെട്ടുണ്ടായ ലൈംഗിക ആരോപണം വ്യക്തമാക്കുന്നത്. പരാതിയില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാനോ, നിശബ്ദയാക്കാനോ കഴിയില്ലെന്നുള്ള വ്യക്തമായ സന്ദേശം നല്‍കിയാണ് അതിജീവത ലേഖനം അവസാനിപ്പിക്കുന്നത്.
-
kerala2 days agoഎന്തിനാണ് പച്ചക്കള്ളങ്ങള്‍ പറയുന്നത്? സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്, സംഭവിച്ചത് കുടുംബത്തില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യങ്ങള്‍: വി.ഡി സതീശന്
-
kerala2 days agoസിപിഎമ്മിനകത്ത് ഒരുപാട് നയവ്യതിയാനം സംഭവിക്കുന്നുണ്ട്: എ. സുരേഷ്
-
india2 days agoസി.ജെ റോയിയുടെ മരണം: ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് എസ്ഐടി
-
More2 days agoയുഎസില്‍ വാഹനാപകടം: മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
-
india2 days ago‘മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ?’: ദേശീയ പണിമുടക്കിന് പൂര്‍ണ്ണ പിന്തുണയുമായി രാഹുല്‍ ഗാന്ധി
-
india2 days agoപശ്ചിമബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യും: വിദ്വേഷ പരാമര്‍ശവുമായി സുവേന്ദു അധികാരി
-
News2 days agoകൊല്ലപ്പെട്ട ഫലസ്തീനികളുടെ അവയവങ്ങള്‍ അടിച്ചുമാറ്റാന്‍ നെതന്യാഹു അനുമതി തേടി; സോഷ്യല്‍ മീഡിയ പോസ്റ്റ്
-
kerala2 days agoവാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് ഞാൻ തന്നെ; മോഹൻലാൽ സ്വർണം നൽകാമെന്നു പറഞ്ഞു, പലരും പങ്കാളികളായി: സുരേഷ് ഗോപി
