More
യുഎസില്‍ വാഹനാപകടം: മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
വാഷിങ്ടണ്‍: അമേരിക്കയില്‍ പൊലീസ് ഓഫീസര്‍ ഓടിച്ച വണ്ടി ഇടിച്ച് മരിച്ച ഇന്ത്യന്‍ യുവതിയുടെ കുടുംബത്തിന് വന്‍ തുക നഷ്ടപരിഹാരം. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ജാഹ്നവി കണ്ഡുലയുടെ കുടുംബത്തിന് 29 ദശക്ഷം ഡോളറാണ് ( 262 കോടി രൂപ)നഷ്ടപരിഹാരമായി ലഭിക്കുക. വാഷിങ്ടണിലെ സിയാറ്റില്‍ നഗര ഭരണകൂടം ആണ് നഷ്ടപരിഹാരം അനുവദിച്ചത്. 2023 ല്‍ ആയിരുന്നു യുവതിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം. അമേരിക്കയിലെ സിയാറ്റിലില്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ പൊലീസ് വാഹനമിടിച്ചായിരുന്നു അപകടം.
ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് ആണ് നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചത്. ‘ജാഹ്നവി കണ്ഡുലയുടെ മരണം അതീവ ദുഃഖകരമാണ്. സാമ്പത്തിക പരമായ ഈ ഒത്തുതീര്‍പ്പ് 23 കാരിയുടെ കുടുംബത്തിന് ആശ്വാസം നല്‍കുമെന്ന് നഗരം പ്രതീക്ഷിക്കുന്നു.’ എന്നാണ് സിറ്റി അറ്റോര്‍ണിയുടെ പ്രതികരണം.
സൗത്ത്‌ലേക്ക് യൂണിയനിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി കാംപസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു. ഡിസംബറില്‍ പഠനം പൂര്‍ത്തിയാക്കാനിരിക്കെയായിരുന്നു അപകടം ഉണ്ടായത്. പൊലീസുകാരനായ കെവിന്‍ ഡേവ് ഓടിച്ച കാര്‍ അമിത വേഗതയിലെത്തി കുട്ടിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ (25 മൈല്‍) വേഗപരിധിയുള്ള പ്രദേശത്ത് 119 കിലോമീറ്റര്‍ (74 മൈല്‍) വേഗതയില്‍ ആയിരുന്നു കെവിന്‍ ഡേവ് വാഹനം ഓടിച്ചിരുന്നത്. ജാഹ്നവിയുടെ മരണത്തിനിടയാക്കിയ വാഹനാപകത്തെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് പ്രതിഷേധം വര്‍ധിപ്പിച്ചു.
ജാഹ്നവി കണ്ഡുലയുടെ മരണത്തെയാണ് അപകടം ഉണ്ടാക്കിയ യുഎസ് പൊലീസ് ഉദ്യോഗസ്ഥന്‍ പരിഹാസച്ചിരിയാടെ അധിക്ഷേപിച്ചതും വലിയ പ്രതിഷേധം ഉയത്തിയിരുന്നു. ഉ ദ്യോഗസ്ഥന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയിലെ ദൃശ്യങ്ങളും സംഭാഷണവും പുറത്തുവന്നതോടെ, സംഭവം വിവാദമാകുകയായിരുന്നു. സിയാറ്റില്‍ പൊലീസ് ഓഫീസേഴ്‌സ് ഗില്‍ഡ് വൈസ് പ്രസിഡന്റ് ഡാനിയല്‍ ഓഡറര്‍, ഗില്‍ഡിന്റെ പ്രസിഡന്റിനോട് വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെയായിരുന്നു ജാഹ്നവിയുടെ ജീവന് വിലയില്ലെന്ന പരാമര്‍ശം ഉദ്യോഗസ്ഥന്‍ നടത്തിയത്. ‘അവള്‍ മരിച്ചു, സാധാരണക്കാരിയാണ്, ഒരു ചെക്ക് എഴുതൂ. പതിനൊന്നായിരം ഡോളര്‍. അവള്‍ക്ക് 26 വയസ്സായിരുന്നു, അവളുടെ ജീവന് വലിയ വിലയില്ല’- തമാശമട്ടില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറയുകയും ചിരിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.
india
എം.എസ്.എഫ് അലിഗഡ് തിങ്ക് ഫെസ്റ്റിന് പ്രൗഢ സമാപനം
അലിഗഡ്: അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി എം.എസ്.എഫ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഖായിദെ മില്ലത്ത് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച തിങ്ക് ഫെസ്റ്റിന് പ്രൗഢ സമാപനം. ‘തിങ്ക് ഫോർ ആൻഡ് ഫോർവേഡ്’ എന്ന പ്രമേയത്തിൽ രണ്ട് ദിനങ്ങളിലായി സംഘടിപ്പിച്ച ഫെസ്റ്റിന് യൂനിവേഴ്സിറ്റിയിലെ ജവാഹർലാൽ നെഹ്റു മെമ്മോറിയൽ മെഡിക്കൽ കോളേജ് ഓഡിറ്റോറിയം വേദിയായി.

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ് മുഹമ്മദ് ഗുൽറെസ് ഫെസ്റ്റ് ഉൽഘടനം ചെയ്തു. ന്യൂതന ശാസ്ത്രീയ മുന്നേറ്റങ്ങളെ ചർച്ചക്കെടുത്ത ഈ വിദ്യാർത്ഥി കൂട്ടായ്മ സർ സയ്യിദിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളെ ഉയർത്തിപ്പിടിക്കുന്നതിൽ വിജയിച്ചു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദ്യ ദിനം റീ-തിങ്കിങ് ദി പോസ്റ്റ് ഹ്യൂമൻ സബ്ജെക്ട് എന്ന ബാനറിൽ നടന്ന പാനൽ ഡിസ്കഷന് പ്രൊഫ് സമി റാഫിഖ്, പ്രൊഫ് ഷാഹിദുൽ ഹഖ്, പ്രൊഫ് സയ്യിദ് സൽമാൻ അബ്ബാസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന സ്റ്റാർട്ട്‌ആപ്പ് ആൻഡ് ഇന്നോവഷൻ സെഷനിൽ എംഎസ്എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു വിദ്യാർത്ഥികമായി സംവദിച്ചു. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജിലെ റോബോ ക്ലബ്ബുമായി ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച റോബോട്ടിക് ഡെമൻസ്ട്രേഷനും തിങ്ക് ഫെസ്റ്റ് വേദിയായി.

രണ്ടാം ദിനം പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ സുന്ദർ സാരുകൈ, അക്കാദമിഷ്യനും പ്രൊഫസറുമായ മാർക്കോസ് സെവേറൊ ഡി അൽമെയ്ദ (ബ്രസീൽ) എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വേദിയിൽ അലിഗഡ് പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സൂഫി ഖവ്വാലി ഗായകനുമായി ഫൈസാൻ ഇലാഹിയുടെ സൂഫി സംഗീത വിരുന്നോട് കൂടി സമാപിച്ചു.
ഇന്റലിജൻസ് ആൻഡ് പോസ്റ്റ് ഹ്യുമാനിസം, റോബോട്ടിക്സ്,എഐ ആൻഡ് ടെക്നോളജി, സ്റ്റാർട്അപ്പ് ആൻഡ് ഇന്നോവഷൻ തുടങ്ങിയ വിഷയങ്ങളിൽ തൗസിഫ് റഹ്മാൻ, ദിവ്യങ്ക് സാന്ധില്യ, ഡോ. അബ്ദു റഹീം, ഡോ മുഹിബ്ബുൽ ഹഖ്, ഡോ. എകെ മുനീർ, പ്രൊഫ. ഇക്രം ഖാൻ, ഡോ.നാദിയ സിദ്ദിഖി, ഇമ്രാൻ ഖാൻ, ഡോ. എൻപി അബ്ദുൽ അസീസ് തുടങ്ങിയ അക്കാദമിക വിദഗ്ധർ സംബന്ധിച്ചു.
kerala
വാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് ഞാൻ തന്നെ; മോഹൻലാൽ സ്വർണം നൽകാമെന്നു പറഞ്ഞു, പലരും പങ്കാളികളായി: സുരേഷ് ഗോപി
കൊല്ലം: ശബരിമല കൊടിമരത്തിലെ വാജിവാഹനത്തിൽ താൻ തന്നെയാണ് സ്വർണപ്പാളി ഒട്ടിച്ചതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അഷ്ടദിക്പാലക ശിൽപങ്ങളിൽ തന്റെ മകനും സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കരും ചേർന്നാണു സ്വർണം ഒട്ടിച്ചത്. എന്റെ വല്യമ്മാവൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചെയർമാനായിരിക്കുന്ന കാലത്താണ് കൊടിമരം പുനഃസ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തിൽ തെളിയുന്നത്.
300–400 വർഷം നിലനിൽക്കാനുള്ള കൊടിമരമാണ് എന്നാണ് പറഞ്ഞിരുന്നത്. എന്റെ വിയർപ്പിന്റെ അംശം അതിലുണ്ടാകണം എന്ന് ആഗ്രഹിച്ചു. വീട്ടിൽ നിന്നുള്ള സ്വർണം ജ്വല്ലറിയിൽ കൊടുത്താണ് 24 കാരറ്റ് സ്വർണമാക്കിയത്. മോഹൻലാൽ തന്നെ വിളിച്ച് സ്വർണം നൽകാമെന്നു പറഞ്ഞു. ഇങ്ങനെ പലരും അതിൽ പങ്കാളികളായി. അജയ് തറയിൽ, പ്രയാർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള വലിയ ഭക്തർ എല്ലാം കൃത്യമായി രേഖപ്പെടുത്തിയാണ് വാങ്ങിവച്ചത്. അതിനു രസീത് വാങ്ങാൻ നിന്നില്ല. ഭഗവാന് സമർപ്പിച്ചതാണ്. പൊലീസ് അന്വേഷിക്കട്ടെ. ഞാൻ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ല. അവർ സൂക്ഷിച്ചിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
kerala
എന്തിനാണ് പച്ചക്കള്ളങ്ങള്‍ പറയുന്നത്? സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്, സംഭവിച്ചത് കുടുംബത്തില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യങ്ങള്‍: വി.ഡി സതീശന്‍
കോഴിക്കോട്: പുതുയുഗ യാത്രയില്‍ കുറ്റ്യാടി വേദിയിലെ സംഭവത്തെ മുന്‍നിര്‍ത്തി വ്യാജ വാര്‍ത്ത നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുല്ലപ്പള്ളി വീണുപോയി എന്നൊക്കെയാണ് ഒരു പ്രധാനപ്പെട്ട വാര്‍ത്ത കൊടുത്തതെന്നും മനപൂര്‍വം വിവാദം സൃഷ്ടിക്കുന്നത് യാത്രയുടെ ശോഭ കെടുത്താനാണെന്നും സതീശന്‍ ആരോപിച്ചു.
‘ഞങ്ങളുടെ പരിപാടിയുടെ സമയം വല്ലാതെ വൈകിയിരുന്നു. ഒരുപാട് അതിക്രമിച്ചപ്പോള്‍ ഇനി പ്രതിപക്ഷ നേതാവ് സംസാരിക്കട്ടെയെന്ന് ഷാഫി പറമ്പില്‍ എംപി തന്നെയാണ് ഇങ്ങോട്ട് പറഞ്ഞത്. തിരക്ക് കാരണം പല സ്ഥലങ്ങളിലും ഉദ്ദേശിച്ച സമയത്ത് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. കുറ്റ്യാടിയില്‍ എത്തിയപ്പോഴേക്കും ഒരുപാട് വൈകുകയായിരുന്നു. അങ്ങനെയാണ് ഇനി ജാഥാ ക്യാപ്റ്റന്‍ സംസാരിക്കട്ടെയെന്ന് ഷാഫി പറഞ്ഞത്. അത് പാടില്ല, സംസാരിക്കണമെന്ന് പറഞ്ഞ് പ്രമോദാണ് ഇടപെട്ടത്. എന്നിട്ട്, പ്രധാനപ്പെട്ട ഒരു മാധ്യമം കൊടുത്ത വാര്‍ത്തയാണ് മുല്ലപ്പള്ളി വീണുപോയെന്ന്. എന്തിനാണ് ഇങ്ങനെ പച്ചക്കള്ളങ്ങള്‍ പടച്ചുവിടുന്നത്?’ സതീശന്‍ ചോദിച്ചു.
‘ഒരു കുടുംബത്തിലുണ്ടാകുന്നത് പോലുള്ള കാര്യങ്ങളല്ലേ അവിടെയും സംഭവിച്ചിരിക്കുന്നത്? കുറ്റ്യാടിയിലെ ഉന്തും തള്ളിനുമിടെയാണ് ഡിസിസി പ്രസിഡന്റിന്റെ കൈക്ക് പരിക്ക് പറ്റിയതെന്ന് വരെ പറഞ്ഞുപരത്തുകയുണ്ടായി. അച്ചടക്കലംഘനമൊന്നും ഉണ്ടായതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. യുഡിഎഫ് ചെയര്‍മാന്‍, ഡിസിസി പ്രസിഡന്റ്, മുതിര്‍ന്ന നേതാവ് പാറക്കല്‍ അബ്ദുല്ല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരായിരുന്നില്ലേ അവിടെ ഉണ്ടായിരുന്നത്. അടിച്ചേല്‍പ്പിക്കപ്പെട്ട അച്ചടക്കമൊന്നും ഞങ്ങള്‍ക്കിടയിലില്ല. ഇന്നലെത്തെ പരിപാടിയില്‍ കാര്യമായ അച്ചടക്കലംഘനമൊന്നും ഉണ്ടായില്ല’. സതീശന്‍ വ്യക്തമാക്കി.
ഹര്‍ത്താലിനും ബന്ദിനും സമാനമായ രീതിയില്‍ പണിമുടക്ക് വേണോയെന്ന് കേരളം ചര്‍ച്ച ചെയ്യണമെന്നും സതീശന്‍ പറഞ്ഞു. ‘ദേശീയതലത്തില്‍ കോണ്‍ഗ്രസ് കൂടി ആഹ്വാനം ചെയ്തിട്ടുള്ളതാണ് സമരം. എന്നാല്‍ തമിഴ്‌നാട്ടിലോ ഡല്‍ഹിയിലോ പോയി നോക്കിയാല്‍ സമരം നടക്കുന്നത് പോലുമറിയില്ല. ഹര്‍ത്താലിനും ബന്ദിനും സമാനമായ രീതിയിലുള്ള പണിമുടക്ക് വേണോയെന്ന് കേരളം ചര്‍ച്ച ചെയ്യണം.’ അദ്ദേഹം പറഞ്ഞു.
യുഡിഎഫ് അധികാരത്തിലേറിയാല്‍ ഗുണനിലവാരമില്ലാത്ത ഒരു മരുന്നും കേരളത്തില്‍ വില്‍ക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്നും ആശുപത്രികളിലെ ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ സര്‍ക്കാര്‍ ഏജന്‍സിയെ ഏര്‍പ്പാടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഷി ഹോസ്പിറ്റല്‍സ് തുടങ്ങും. ആദിവാസി മേഖലയില്‍ ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്റേഴ്‌സും കോസ്റ്റല്‍ കെയര്‍ യൂണിറ്റും ആരംഭിക്കും. വയോജനങ്ങള്‍ക്ക് പ്രത്യേക പരിഗണന ഉറപ്പുവരുത്തും. എല്ലാ പഞ്ചായത്തുകളിലും ആംബുലന്‍സ് സൗകര്യം കൊണ്ടുവരികയും നിലവിലെ ഇന്‍ഷുറന്‍സ് സംവിധാനം ഉടച്ച് വാര്‍ക്കുകയും ചെയ്യും. വണ്‍ ഹെല്‍ത്ത് പ്ലാറ്റ്‌ഫോം ഇതുവരെയും ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. അതിനുള്ള സാധ്യതകള്‍ തേടും. സര്‍ക്കാര്‍ സൗജന്യമായി നല്‍കേണ്ട സേവനങ്ങള്‍ സൗജന്യമായി തന്നെ നല്‍കും. പണം ഇല്ലെന്നതിന്റെ പേരില്‍ ഒരാളുടെയും ചികിത്സ നിഷേധിക്കില്ല’. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
-
News2 days ago‘ഗാന്ധിയുടെ നാട്ടില്‍ ഗാന്ധി ഘാതകനെ ഹീറോ ആക്കാന്‍ അനുവദിക്കില്ല’ -ഗോഡ്സെ നാടകത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്
-
kerala2 days ago
‘ഞങ്ങള്‍ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു, കഴിഞ്ഞില്ല’; നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളെ നേരിട്ട് വിളിച്ച് കെ.സി വേണുഗോപാല്‍
-
kerala2 days agoകേരളത്തിൽ ചൂട് കൂടുന്നു; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ 5 ജില്ലകൾ
-
kerala3 days agoയൂത്ത് സ്കാൻ: സംസ്ഥാന തല ഉദ്ഘാടനം നാളെ
-
Film2 days ago‘കാലം പറഞ്ഞ കഥ’: റിലീസ് തടയണമെന്ന ഹര്‍ജി തള്ളി; വിചാരണയെ ബാധിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്
-
kerala2 days agoകാട്ടുപന്നി ശല്യം; കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ വനം വകുപ്പ് മന്ത്രിയുടെ നിർദേശം
-
Cricket2 days agoനമീബിയക്കെതിരെ സഞ്ജു കളിക്കുമോ? അഭിഷേക് ശര്‍മയ്ക്ക് വിശ്രമം നല്കാന് സാധ്യത
-
kerala3 days agoനിരന്തരം വ്യാജ വാര്‍ത്ത; ദേശാഭിമാനിയുടെ ഇന്‍സ്ഗ്രാം പേജിന് പൂട്ട് വീണു
