Connect with us

india

രാജ്യം ദുര്‍ഘടമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്; കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

കേന്ദ്ര ബജറ്റിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

Published

on

ന്യൂഡല്‍ഹി: രാജ്യം ദുര്‍ഘടമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വ്യക്തികളും രാജ്യവും സ്വന്തം കരുത്ത് തിരിച്ചറിയേണ്ട സമയമാണിതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര ബജറ്റിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഇന്ധനം ഡേറ്റയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഡേറ്റാ ശേഖരങ്ങളിലൊന്ന് ഇന്ത്യയുടേതാണ്. എന്നാല്‍ ഇതിനെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. എഐയുടെ കടന്നുവരവ് ഐടി മേഖലയില്‍ വലിയ തൊഴില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബജറ്റിന് സമാന്തരമായി വന്ന ഇന്ത്യ-യുഎസ് കരാര്‍ രാജ്യത്തിന്റെ താല്‍പ്പര്യങ്ങളെ ഹനിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഊര്‍ജ്ജം, ധനകാര്യം എന്നീ സുപ്രധാന മേഖലകളെക്കുറിച്ച് ബജറ്റില്‍ വ്യക്തമായ കാഴ്ചപ്പാടില്ലെന്നും നമ്മുടെ ഊര്‍ജ്ജ സുരക്ഷ അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയെ ദുരന്തമായി കാണുന്ന സമീപനത്തെ അദ്ദേഹം തിരുത്തി. ഇന്ത്യയുടെ 140 കോടി ജനങ്ങള്‍ രാജ്യത്തിന്റെ ബാധ്യതയല്ലെന്നും ശക്തിയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.

അമേരിക്കയുമായുള്ള കരാറില്‍ കര്‍ഷകരുടെ സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഇന്ത്യ-പാക് ആണവയുദ്ധം ഒഴിവാക്കിയത് ഞാന്‍’; 80-ാം തവണയും ക്രെഡിറ്റ് ആവര്‍ത്തിച്ച് ട്രംപ്

യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ സൈനിക ശക്തിയല്ലെന്നും മറിച്ച് സാമ്പത്തിക ഭീഷണിയാണ് ഉപയോഗിച്ചതെന്നും ട്രംപ് വെളിപ്പെടുത്തി.

Published

on

വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് നീങ്ങുന്നത് തടഞ്ഞത് താനാണെന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ബിസിനസിന് നല്‍കിയ അഭിമുഖത്തിലാണ്, ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനിക നടപടിക്ക് പിന്നാലെയുണ്ടായ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കാരണം തന്റെ നയതന്ത്ര ഇടപെടലാണെന്ന് ട്രംപ് അവകാശപ്പെട്ടത്. 2025 മേയ് 10-ന് ശേഷം ഇത് എണ്‍പതാം തവണയാണ് ട്രംപ് ഈ ക്രെഡിറ്റ് അവകാശപ്പെടുന്നത്.

യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ സൈനിക ശക്തിയല്ലെന്നും മറിച്ച് സാമ്പത്തിക ഭീഷണിയാണ് ഉപയോഗിച്ചതെന്നും ട്രംപ് വെളിപ്പെടുത്തി. ‘നിങ്ങള്‍ യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ ഭീമമായ നികുതി ചുമത്തുമെന്ന് ഞാന്‍ ഭീഷണിപ്പെടുത്തി. ഇത്തരത്തില്‍ എട്ട് യുദ്ധങ്ങള്‍ ഞാന്‍ അവസാനിപ്പിച്ചു, അതില്‍ ആറെണ്ണവും നികുതി ഭീഷണിയിലൂടെയാണ് സാധ്യമാക്കിയത്,’ ട്രംപ് പറഞ്ഞു.

ഇന്ത്യ-പാക് സംഘര്‍ഷം ഒരു ആണവയുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നുവെന്നും ട്രംപ് നിരീക്ഷിച്ചു. ഇരുഭാഗത്തുനിന്നുമായി ഏകദേശം പത്ത് വിമാനങ്ങള്‍ വെടിവെച്ചിട്ടു. താന്‍ ഇടപെട്ടതിലൂടെ ഒരു കോടി ജീവനുകളാണ് രക്ഷപ്പെട്ടതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി തന്നോട് പറഞ്ഞിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

Continue Reading

india

സ്പീക്കര്‍ക്കെതിരെ അവിശ്വാസം: മാര്‍ച്ച് ഒമ്പതിന് ചര്‍ച്ചയ്ക്ക് സാധ്യത

സഭാ നടപടികളില്‍ നിന്ന് ഓം ബിര്‍ള വിട്ടുനില്‍ക്കും

Published

on

ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് മാര്‍ച്ച് ഒമ്പതിന് ചര്‍ച്ചയ്ക്ക്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 118 എം.പിമാര്‍ ഒപ്പിട്ട നോട്ടീസ് ലോക്സഭാ സെക്രട്ടറി ജനറലിന് ചൊവ്വാഴ്ച കൈമാറി. പ്രമേയത്തില്‍ അന്തിമ തീരുമാനമാകുന്നത് വരെ സഭാ നടപടികളില്‍ അധ്യക്ഷത വഹിക്കില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.

കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ്, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നോട്ടീസ് നല്‍കിയത്. സഭാ നടപടികളില്‍ സ്പീക്കര്‍ പക്ഷപാതം കാണിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സംസാരിക്കാന്‍ അനുമതി നല്‍കുന്നില്ലെന്നും ആരോപിച്ചാണ് നീക്കം.

സമാജ്വാദി പാര്‍ട്ടി, ഡി.എം.കെ, ഇടതുപക്ഷ കക്ഷികള്‍ തുടങ്ങിയ ‘ഇന്ത്യ’ മുന്നണി അംഗങ്ങള്‍ നോട്ടീസിനെ പിന്തുണച്ചു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 94(സി) പ്രകാരമാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നല്‍കുന്നത്. നിയമപ്രകാരം 14 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് ആവശ്യമായതിനാലാണ് ചര്‍ച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗമായ മാര്‍ച്ച് 9-ലേക്ക് മാറ്റുകയായിരുന്നു.

ചര്‍ച്ചാ വേളയില്‍ സ്പീക്കര്‍ക്ക് സഭ നിയന്ത്രിക്കാന്‍ കഴിയില്ല. സാധാരണ അംഗത്തെപ്പോലെ സഭയില്‍ ഇരിക്കുകയും ചര്‍ച്ചകളില്‍ ഭാഗമാവുകയും ചെയ്യാം. വോട്ടിംഗ് വേളയില്‍ സ്പീക്കര്‍ക്ക് വോട്ട് ചെയ്യാം, എന്നാല്‍ വോട്ടുകള്‍ തുല്യമായാല്‍ ഉപയോഗിക്കുന്ന ‘കാസ്റ്റിംഗ് വോട്ട്’ അധികാരം ഈ സമയത്ത് ഉണ്ടായിരിക്കില്ല.

Continue Reading

india

മുസ്‌ലിംകളെ എന്തിനിങ്ങനെ വേട്ടയാടുന്നു? ഹിമന്തയെ കടന്നാക്രമിച്ച് അര്‍ണബ് ഗോസ്വാമി

ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ ലക്ഷ്യം വെച്ച് ഹിമന്ത ബിശ്വ ശര്‍മ നടത്തുന്ന ‘മിയ മുസ്ലിം’ പ്രയോഗത്തെ അര്‍ണബ് ചോദ്യം ചെയ്തു.

Published

on

ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ റിപ്പബ്ലിക് ടിവിയിലെ പ്രൈം ടൈം ചര്‍ച്ചയില്‍ കടന്നാക്രമിച്ച് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി. സംസ്ഥാനത്തെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളെക്കുറിച്ചും ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചുമുള്ള അര്‍ണബിന്റെ മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഹിമന്ത പലപ്പോഴും ഉത്തരം മുട്ടുന്ന അവസ്ഥയാണുണ്ടായത്.

ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ ലക്ഷ്യം വെച്ച് ഹിമന്ത ബിശ്വ ശര്‍മ നടത്തുന്ന ‘മിയ മുസ്ലിം’ പ്രയോഗത്തെ അര്‍ണബ് ചോദ്യം ചെയ്തു. ഇത് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് അര്‍ണബ് ആരോപിച്ചു. എന്നാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നതെന്നായിരുന്നു ഹിമന്തയുടെ മറുപടി.

‘അസമിലെ ഹിന്ദുക്കളുടെ ഏക രക്ഷകന്‍ താങ്കളാണോ?’ എന്ന് അര്‍ണബ് ചോദിച്ചു. താന്‍ ജയിച്ചില്ലെങ്കില്‍ അസമിലെ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുമെന്ന ഹിമന്തയുടെ മുന്‍ പ്രസ്താവനയെ ചൂണ്ടിക്കാട്ടിയായിരുന്നു അര്‍ണബിന്റെ ചോദ്യം.

അസമില്‍ ഏറെ വിവാദമായ പോലീസ് വെടിവയ്പ്പിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതും ചര്‍ച്ചയില്‍ ഉയര്‍ന്നു.

Continue Reading

Trending