News
ചാഞ്ചാട്ടത്തിനിടെ സ്വര്‍ണം വീണ്ടും താഴേക്ക്; പവന് 200 രൂപയുടെ ഇടിവ്
ഗ്രാമിന് 25 കുറഞ്ഞ് 14,530രൂപ ആയി വില നിശ്ചയിച്ചു.
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന്‍ (22 കാരറ്റ്) സ്വര്‍ണത്തിന് 200 കുറഞ്ഞ് 1,16,240 രൂപ ആയി. ഗ്രാമിന് 25 കുറഞ്ഞ് 14,530രൂപ ആയി വില നിശ്ചയിച്ചു.
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,16,440 രൂപ ആയിരുന്നു. ഗ്രാമിന് 14,555 എന്ന നിലയിലായിരുന്നു വ്യാപാരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുതിച്ചും ഇടിഞ്ഞും ചാഞ്ചാടിക്കൊണ്ടിരുന്ന സ്വര്‍ണവില ഇന്നലെ രാവിലെ മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. എന്നാല്‍ ഉച്ചയ്ക്കുശേഷം വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 640 വരെ ഉയര്‍ന്ന് വൈകീട്ടോടെ 1,16,440 ആയി. ഗ്രാമിന് 14,530 ല്‍ നിന്ന് 14,555 ആയി ഉയര്‍ന്നിരുന്നു.
തിങ്കളാഴ്ച രാവിലെ സ്വര്‍ണവില പവന് 1,640 വരെ ഉയര്‍ന്നെങ്കിലും ഉച്ചയ്ക്ക് ശേഷം കുറവിലേക്ക് വഴിമാറിയിരുന്നു. ഇതിനിടെ, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും കുറയ്‌ക്കേണ്ടിവരുമെന്ന സൂചന നല്‍കിയിട്ടുണ്ട്. തൊഴില്‍ വിപണിയിലെ തളര്‍ച്ച മറികടക്കാന്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും പലിശനിരക്ക് കുറയ്‌ക്കേണ്ടിവരുമെന്നതാണ് ഫെഡറല്‍ റിസര്‍വ് പ്രസിഡന്റിന്റെ വിലയിരുത്തല്‍.
ഈ പ്രഖ്യാപനം വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണിയെയും അതിലൂടെ ആഭ്യന്തര സ്വര്‍ണവിലയെയും സ്വാധീനിക്കാനിടയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്.
kerala
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം: വി ഡി സതീശന്‍
പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമായിരിക്കും ചടങ്ങുകള്‍ നടക്കുകയെന്നും സതീശന്‍ പറഞ്ഞു.
വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമായിരിക്കും ചടങ്ങുകള്‍ നടക്കുകയെന്നും സതീശന്‍ പറഞ്ഞു.
വീട് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ സ്ഥലം നല്‍കുമെന്ന് പ്രതീക്ഷിരുന്നെന്നും അത് ലഭിക്കാത്തതിനാലാണ് സ്വന്തമായി ഭൂമി കണ്ടെത്തിയതെന്നും സതീശന്‍ പറഞ്ഞു. പത്തോളം സ്ഥലങ്ങള്‍ പരിശോധിച്ച ശേഷമാണ് അനുയോജ്യമായ സ്ഥലം വാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാന റോഡില്‍ നിന്ന് 200 മീറ്റര്‍ മാത്രം അകലെയുള്ള റസിഡന്‍ഷ്യല്‍ ഏരിയയിലാണ് സ്ഥലം. കൃത്യമായ വഴിയൗകര്യങ്ങളുള്ള ഈ ഭൂമിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങളാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. മുസ്ലിം ലീഗ് പൂര്‍ത്തിയാക്കിയ വീടുകളുടെ അതേ നിര്‍മ്മാണ ഏജന്‍സി തന്നെയാണ് കോണ്‍ഗ്രസിന്റെ പദ്ധതിയും നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ നിധിയില്‍ കോടിക്കണക്കിന് രൂപ ഉണ്ടായിട്ടും സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.
kerala
ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസുവും പുറത്തേക്ക്, ജാമ്യം അനുവദിച്ച് കോടതി
എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് പഴുതാക്കിയാണ് കേസിലെ മൂന്നാം പ്രതിയായ എന്‍ വാസുവും ജാമ്യം നേടുന്നത്.
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന ദേവസ്വം മുന്‍ കമ്മീഷ്ണറും പ്രസിഡന്റുമായ എന്‍. വാസുവിന് ജാമ്യം.
ഉപാധികളോടെ കൊല്ലം വിജിലന്‍സ് കോടതി എന്‍ വാസുവിന് സ്വഭാവിക ജാമ്യം അനുവദിച്ചു. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് പഴുതാക്കിയാണ് കേസിലെ മൂന്നാം പ്രതിയായ എന്‍ വാസുവും ജാമ്യം നേടുന്നത്.
അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവര്‍ദ്ധന്‍, കെ എസ് ബൈജു എന്നിവരുടെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക് കൂടെ നീട്ടി. എന്‍ വാസു സമര്‍പ്പിച്ച സ്വാഭാവിക ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായശേഷമാണ് ഇന്ന് ജാമ്യം അനുവദിച്ചുകൊണ്ട് വിധി പറഞ്ഞത്.
വാസുവിന്റെ റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വഭാവിക ജാമ്യം ലഭിച്ചത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹര്‍ജി നല്‍കിയിരുന്നത്. വിവേചനം കാണിക്കാന്‍ പറ്റില്ലെന്നായിരുന്നു നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നത്. ഇതോടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അഞ്ചു പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങി.
ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കുറ്റപത്രം നല്‍കുന്നത് ഇനിയും വൈകിയാല്‍ കേസിലെ പ്രതിയായ എ പത്മകുമാറും സ്വഭാവിക ജാമ്യം തേടി പുറത്തിറങ്ങാനുള്ള സാഹചര്യമൊരുങ്ങും. തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹര്‍ജികളില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. ഈ മാസം 18 നാണ് വിധി പറയുന്നത്.
india
‘ഇന്ത്യ-പാക് ആണവയുദ്ധം ഒഴിവാക്കിയത് ഞാന്‍’; 80-ാം തവണയും ക്രെഡിറ്റ് ആവര്‍ത്തിച്ച് ട്രംപ്
യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ സൈനിക ശക്തിയല്ലെന്നും മറിച്ച് സാമ്പത്തിക ഭീഷണിയാണ് ഉപയോഗിച്ചതെന്നും ട്രംപ് വെളിപ്പെടുത്തി.
വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് നീങ്ങുന്നത് തടഞ്ഞത് താനാണെന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ബിസിനസിന് നല്‍കിയ അഭിമുഖത്തിലാണ്, ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനിക നടപടിക്ക് പിന്നാലെയുണ്ടായ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കാരണം തന്റെ നയതന്ത്ര ഇടപെടലാണെന്ന് ട്രംപ് അവകാശപ്പെട്ടത്. 2025 മേയ് 10-ന് ശേഷം ഇത് എണ്‍പതാം തവണയാണ് ട്രംപ് ഈ ക്രെഡിറ്റ് അവകാശപ്പെടുന്നത്.
യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ സൈനിക ശക്തിയല്ലെന്നും മറിച്ച് സാമ്പത്തിക ഭീഷണിയാണ് ഉപയോഗിച്ചതെന്നും ട്രംപ് വെളിപ്പെടുത്തി. ‘നിങ്ങള്‍ യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ ഭീമമായ നികുതി ചുമത്തുമെന്ന് ഞാന്‍ ഭീഷണിപ്പെടുത്തി. ഇത്തരത്തില്‍ എട്ട് യുദ്ധങ്ങള്‍ ഞാന്‍ അവസാനിപ്പിച്ചു, അതില്‍ ആറെണ്ണവും നികുതി ഭീഷണിയിലൂടെയാണ് സാധ്യമാക്കിയത്,’ ട്രംപ് പറഞ്ഞു.
ഇന്ത്യ-പാക് സംഘര്‍ഷം ഒരു ആണവയുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നുവെന്നും ട്രംപ് നിരീക്ഷിച്ചു. ഇരുഭാഗത്തുനിന്നുമായി ഏകദേശം പത്ത് വിമാനങ്ങള്‍ വെടിവെച്ചിട്ടു. താന്‍ ഇടപെട്ടതിലൂടെ ഒരു കോടി ജീവനുകളാണ് രക്ഷപ്പെട്ടതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി തന്നോട് പറഞ്ഞിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
-
News3 days ago’15 മിനിറ്റില്‍ വീട്ടിലെത്തും’; അവസാന ഫോണ്‍വിളിക്ക് പിന്നാലെ യുവാവിന്റെ യാത്ര മരണത്തിലേക്ക്
-
News3 days agoരണ്ടാം ദിനം ഇരട്ടി കളക്ഷന്‍; ‘ആശകള്‍ ആയിരം’ വിജയകുതിപ്പില്‍
-
News3 days agoതണ്ടപ്പേര് ലഭിക്കാത്തതിന്റെ പേരില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍
-
india3 days agoപ്രതിഷേധം കനത്തു; മുസ്ലിംകളെ വെടിവെക്കുന്ന അസം മുഖ്യമന്ത്രിയുടെ AI വീഡിയോ ബിജെപി നീക്കം ചെയ്തു
-
india3 days ago‘ഇന്ത്യയുടെ പരമാധികാരം മോദി പണയം വെക്കുന്നു’: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
india3 days agoപത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നിര്‍ബന്ധമാക്കണം; സ്വകാര്യ ബില്ലുമായി അഡ്വ. ഹാരിസ് ബീരാന് എംപി
-
kerala3 days agoബി.ജെ.പി സര്‍ക്കാറിന് നെഹ്റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല, അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്: ശശി തരൂര്‍
-
india3 days agoഇന്ത്യ-യുഎസ് വ്യാപാര കരാര്‍: കര്‍ഷകരെയും രാജ്യത്തെയും ഒറ്റിക്കൊടുത്തു; പ്രതിപക്ഷം പ്രതിഷേധത്തില്‍
