News
പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസ്; ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള ഇന്ന് സഭയിലെത്തില്ല
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സംസാരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
ദില്ലി: പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള ഇന്ന് സഭയില്‍ നിന്ന് വിട്ടു നില്‍ക്കും. പ്രമേയത്തിന്റെ കാര്യത്തില്‍ തീരുമാനം വരുന്നത് വരെ സ്പീക്കര്‍ സഭയിലെത്തില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. ബജറ്റ് ചര്‍ച്ച ഇന്നും ലോക്‌സഭയില്‍ തുടരും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സംസാരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ധനമന്ത്രി ഇന്ന് ചര്‍ച്ചയ്ക്ക് മറുപടി നല്‍കും.
kerala
പഴവര്‍ഗ വിപണി പൊള്ളുന്നു; കൂടിയും കുറഞ്ഞും പച്ചക്കറി വില
പേരക്കയും പൈനാപ്പിളും ഉറുമാന്‍പഴവുമെല്ലാം കീശ കാലിയാക്കുന്ന സഹചര്യമാണുള്ളത്.
മലപ്പുറം: വിപണിയില്‍ പൊള്ളുന്ന വിലക്കയറ്റം തീര്‍ത്ത് പഴവും പച്ചക്കറിയും. ശക്തമായ ചൂടും നിലവില്‍ പല പഴവര്‍ഗങ്ങളുടെ കാലമല്ലാത്തതുമാണ് പഴം വിപണിയിലെ വില വര്‍ധനവിന് കാരണം. പച്ചക്കറിവില കൂടിയും കുറഞ്ഞും ചാഞ്ചാടുന്ന സാഹചര്യമാണുള്ളത്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കലാവ സ്ഥ വ്യതിയാനമാണ് പച്ചക്ക റിക്ക് കീശകാലിയാക്കുന്നത്. പഴം വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ആപ്പിളിനാണ്. ഇന്ത്യയില്‍ ഇപ്പോള്‍ ആപ്പിള്‍ ലഭ്യമല്ലാത്തത് കൊണ്ടു തന്നെ വിദേശി ആപ്പിളുകളാണ് വിപണിയില്‍ ലഭിക്കുന്നത്. ന്യൂസിലാന്റ്, ഇറ്റലി, ജര്‍മ്മനി, യു.എസ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ആപ്പിള്‍ എത്തുന്നത്. കിലോക്ക് 200 രൂപ മുതല്‍ തുടങ്ങി 300 രൂപ വരെയാണ് ആപ്പിള്‍ വില.
ഓറഞ്ച് ഉള്‍പ്പെടെ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന പഴ വര്‍ഗങ്ങള്‍ കാര്യമായി ഒന്നും ലഭ്യമല്ല എന്നതാണ് വസ്തുത. മധുരമുള്ള ഇന്ത്യന്‍ ഓറഞ്ച് ഇപ്പോള്‍ ലഭ്യമല്ല. ഉള്ളത് തന്നെ മധുരമില്ലാതെ 130 രൂപ വരെ കിലോയുള്ള ഓറഞ്ചുകളാണ്. മറ്റു പഴങ്ങള്‍ നോക്കിയാല്‍ വിദേശ പഴങ്ങളുടെ ആധിപത്യമാണ് ജില്ലയിലെ വിപണിയിലെങ്ങും. പേരക്കയും പൈനാപ്പിളും ഉറുമാന്‍പഴവുമെല്ലാം കീശ കാലിയാക്കുന്ന സഹചര്യമാണുള്ളത്.
നേരത്തെ 50ല്‍ താഴെ വിലയുണ്ടായിരുന്ന പൈനാപ്പിളിന് വില 80 രൂപയായി ഉയര്‍ന്നു. വിളവെടുക്കാന്‍ റമസാന്‍ മാസം കാത്തിരിക്കുന്നതാണ് വിലവര്‍ധ നവിന് പ്രധാന കാരണം. ഉത്തരേന്ത്യയില്‍ വിവാഹ സീസണായതും മറ്റൊരു കാരണമാണെന്ന് വ്യാപാരികള്‍ പറയുന്നു. 120-150നുമിടയില്‍ ലഭിച്ചിരുന്ന ഉറുമാന്‍ പഴത്തിന് വില 230 ആയി ഉയര്‍ന്നിട്ടുണ്ട്. പേരക്ക വില 60ല്‍ നിന്നും നേരെ ഇരട്ടിയായി 120ല്‍ എത്തി. മാമ്പഴ മാര്‍ക്കറ്റിലേക്ക് വന്നാല്‍ നീലന്‍ മാമ്പഴമാണ് വിപണിയില്‍ ഉള്ളത്. 120 മുതല്‍ 150 രൂപ വരെയാണ് കിലോക്ക് വില നല്‍കേണ്ടത്. വേനലില്‍ പ്രധാനമായും ദാഹമകറ്റുന്ന തണ്ണിമത്തന് 20 മുതല്‍ 35 രൂപ വരെ വിലയുണ്ട്. 40 രൂപയാണ് പപ്പായയുടെ വില.
പച്ചക്കറി വിലയിലേക്ക് വന്നാല്‍ വെളുത്തുള്ളി വില 200 രൂപയിലേക്ക് കുതിക്കുകയാണ്. കോവക്ക, പയര്‍ എന്നിവക്കും വില വര്‍ധിച്ചിട്ടുണ്ട്. വെ ളുത്തുള്ളിയുടെ ചില്ലറ വില്‍പ്പന വില 170 ആയിരുന്നത് നിലവില്‍ 200 ആയി വര്‍ധിച്ചിട്ടുണ്ട് മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെല്ലാം കനത്ത മഞ്ഞായതിനാല്‍ പച്ചക്കറി ലഭ്യത കുറഞ്ഞതാണ് ബീന്‍സ്, കോവക്ക, പയര്‍ തുടങ്ങിയവക്ക് വില വര്‍ധിക്കാനിടയായത്.
കഴിഞ്ഞയാഴ്ച് കിലോക്ക് 40 രൂപയുണ്ടായിരുന്ന ബീന്‍സിന് മൊത്തവ്യാപാരവില 50 രൂപയായും ചില്ലറ വില്‍പ്പന വില 80 രൂപയായും വര്‍ധിച്ചു. കഴിഞ്ഞയാഴ്ച 40 – 45 നും ഇടയില്‍നിന്ന കോവക്കയുടെ ചില്ലറ വില്‍പ്പന വില ഒരാഴ്ചക്കിടെ 70 മുതല്‍ 80 രൂപവരെയായി വര്‍ധിച്ചിട്ടുണ്ട്.
ഏതാനും ദിവസം മുമ്പുവരെ 60 രൂപ വരെയുണ്ടായിരുന്ന വള്ളിപ്പയറിന്റെ മൊത്ത വ്യാപാരവില 75 രൂപയാണ്. ചില്ലറ വില്‍പ്പനവില 90 മുതല്‍ 100 രൂപ വരെയായി. എന്നാല്‍ മുരിങ്ങാകായ വില ഇടിഞ്ഞതും ആശ്വാസമായി. 350 രൂപ വരെ കിലോക്കുണ്ടായിരുന്ന മുരിങ്ങാകായ ഇപ്പോള്‍ 150 മുതല്‍ 170 രൂപക്ക് വരെ ലഭിക്കുന്നുണ്ട്. എന്നാല്‍ കാരറ്റ്, തക്കാളി, കിഴങ്ങ്, വലിയ ഉള്ളി, ചെറിയ ഉള്ളി, ബീറ്റ് റൂട്ട് എന്നിവക്ക് വലിയ കുറവുണ്ട്. ബാംഗ്ലൂരിലെ തണുത്ത കാലവസ്ഥയാണ് കാരറ്റ് വിലയിലെ കുറവിന് കാരണം.
News
സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടാന്‍ സാധ്യത; തീരുമാനം ഉടന്‍
ഇതോടെ സംസ്ഥാനത്തെ സിനിമ പ്രേക്ഷകര്‍ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ ടിക്കറ്റ് വിലയില്‍ വര്‍ധനവ് ഉണ്ടാകാനുള്ള സാധ്യത ശക്തമാകുന്നു. അഞ്ച് മുതല്‍ 15 രൂപ വരെ ടിക്കറ്റ് നിരക്ക് കൂട്ടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സര്‍വീസ് ചാര്‍ജും സെസും പരിഷ്‌കരിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച സമിതി ഈ ആഴ്ച തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ടിക്കറ്റ് നിരക്ക് വര്‍ധനവിനെക്കുറിച്ചുള്ള അന്തിമ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുക.
നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സെസ് തുക വര്‍ധിപ്പിക്കണമെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. സെസ് വര്‍ധനവിലൂടെ ലഭിക്കുന്ന തുക കലാകാരന്മാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. ഇതിനൊപ്പം സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.
റിപ്പോര്‍ട്ടില്‍ ഭേദഗതി വരുത്താതെ തന്നെ സര്‍ക്കാര്‍ അത് അംഗീകരിക്കാനാണ് സാധ്യത. ഇതോടെ സംസ്ഥാനത്തെ സിനിമ പ്രേക്ഷകര്‍ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍
News
സ്‌കൂള്‍ അസംബ്ലികളില്‍ വന്ദേ മാതരം നിര്‍ബന്ധമാക്കി; ദേശീയ ചടങ്ങുകള്‍ക്ക് ഏകീകൃത മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം
ദേശീയ ഗീതത്തിന്റെ പ്രചാരം വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം.
ദില്ലി: രാജ്യത്ത് നടക്കുന്ന എല്ലാ ഔദ്യോഗിക ചടങ്ങുകളിലും ഇനി മുതല്‍ ജനഗണമന ആലപിക്കുന്നതിന് മുന്‍പ് വന്ദേ മാതരം ആറ് ചരണങ്ങള്‍ ആലപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം. ദേശീയ ഗീതത്തിന്റെ പ്രചാരം വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം.
ത്രിവര്‍ണ പതാക ഉയര്‍ത്തുന്ന ചടങ്ങുകള്‍, രാഷ്ട്രപതി-ഗവര്‍ണര്‍മാര്‍ പങ്കെടുക്കുന്ന ഔദ്യോഗിക സംസ്ഥാന പരിപാടികള്‍, ദേശീയ പതാക പരേഡ്, പ്രത്യേക സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുന്ന സന്ദര്‍ഭങ്ങള്‍ എന്നിവയില്‍ മൂന്ന് മിനിറ്റ് 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വന്ദേ മാതരം ആലപിക്കണം. രാഷ്ട്രപതി പരിപാടിയില്‍ എത്തുമ്പോഴും മടങ്ങുമ്പോഴും, അഖിലേന്ത്യാ റേഡിയോയും ടെലിവിഷനും വഴിയുള്ള രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് മുന്‍പും ശേഷവും ഗാനം ആലപിക്കണമെന്നും നിര്‍ദേശമുണ്ട്.
സമാനമായി ഗവര്‍ണര്‍/ലെഫ്റ്റനന്റ് ഗവര്‍ണര്‍ പങ്കെടുക്കുന്ന സംസ്ഥാന പരിപാടികളിലും ഇത് ബാധകം.
വന്ദേ മാതരം ആലപിക്കുന്ന സമയത്ത് എല്ലാ പൗരന്മാരും എഴുന്നേറ്റ് നില്‍ക്കണം. എന്നാല്‍ ന്യൂസ് റീല്‍, ഡോക്യുമെന്ററി സിനിമാ പ്രദര്‍ശനങ്ങള്‍ എന്നിവയില്‍ ഗാനം പ്ലേ ചെയ്യുമ്പോള്‍ എഴുന്നേല്‍ക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സ്‌കൂളുകളില്‍ പ്രവര്‍ത്തിദിനം വന്ദേ മാതരം ആലപിച്ചുകൊണ്ട് ആരംഭിക്കണം. അസംബ്ലികളിലും സാധ്യമായ എല്ലാ പരിപാടികളിലും ഇത് നിര്‍ബന്ധമാക്കുന്നു. പൊതുചടങ്ങുകളില്‍ വന്ദേ മാതരത്തിന്റെ വരികള്‍ അച്ചടിച്ച് സദസില്‍ വിതരണം ചെയ്യണമെന്നും നിര്‍ദേശം നല്‍കുന്നു. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയോ അല്ലാതെയോ ഗാനം ആലപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
ഇതുവരെ വന്ദേ മാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട ഏകീകൃത മാനദണ്ഡം ഉണ്ടായിരുന്നില്ല. 2025 ഡിസംബറില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഈ വിഷയം ചൂടേറിയ ചര്‍ച്ചയായിരുന്നു. പത്ത് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കി. ദേശീയ ഗാനവുമായി ബന്ധപ്പെട്ട ചില വരികള്‍ കോണ്‍ഗ്രസ് വെട്ടിമാറ്റിയെന്ന വിമര്‍ശനവും ഭരണപക്ഷം ഉന്നയിച്ചിരുന്നു.മാതൃരാജ്യത്തോടുള്ള അഭിവാദനമായാണ് വന്ദേ മാതരം ആലപിക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
-
News3 days ago’15 മിനിറ്റില്‍ വീട്ടിലെത്തും’; അവസാന ഫോണ്‍വിളിക്ക് പിന്നാലെ യുവാവിന്റെ യാത്ര മരണത്തിലേക്ക്
-
News3 days agoരണ്ടാം ദിനം ഇരട്ടി കളക്ഷന്‍; ‘ആശകള്‍ ആയിരം’ വിജയകുതിപ്പില്‍
-
News3 days agoതണ്ടപ്പേര് ലഭിക്കാത്തതിന്റെ പേരില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍
-
india3 days agoപത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നിര്‍ബന്ധമാക്കണം; സ്വകാര്യ ബില്ലുമായി അഡ്വ. ഹാരിസ് ബീരാന് എംപി
-
india3 days agoപ്രതിഷേധം കനത്തു; മുസ്ലിംകളെ വെടിവെക്കുന്ന അസം മുഖ്യമന്ത്രിയുടെ AI വീഡിയോ ബിജെപി നീക്കം ചെയ്തു
-
india3 days ago‘ഇന്ത്യയുടെ പരമാധികാരം മോദി പണയം വെക്കുന്നു’: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
india3 days agoഇന്ത്യ-യുഎസ് വ്യാപാര കരാര്‍: കര്‍ഷകരെയും രാജ്യത്തെയും ഒറ്റിക്കൊടുത്തു; പ്രതിപക്ഷം പ്രതിഷേധത്തില്‍
-
kerala3 days agoബി.ജെ.പി സര്‍ക്കാറിന് നെഹ്റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല, അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്: ശശി തരൂര്‍
