india
‘യാത്ര വൈകിപ്പിച്ചു, ഗൂഢാലോചന സംശയിക്കുന്നു’; അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയെന്ന് രോഹിത് പവാര്‍
വിമാനാപകടത്തിന് പിന്നില്‍ അസ്വാഭാവികമായ ഇടപെടലുകള്‍ നടന്നോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി എന്‍.സി.പി നേതാവ് രോഹിത് പവാര്‍. വിമാനാപകടത്തിന് പിന്നില്‍ അസ്വാഭാവികമായ ഇടപെടലുകള്‍ നടന്നോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനുവരി 27-ന് വൈകുന്നേരം മുംബൈയില്‍ നിന്ന് പുണെയിലേക്ക് പോകേണ്ടിയിരുന്ന അജിത് പവാറിനെ ഒരു ‘ഉന്നത നേതാവ്’ കാണാന്‍ വന്നെന്നും അതിനുശേഷമാണ് യാത്ര അടുത്ത ദിവസത്തേക്ക് മാറ്റിയതെന്നും രോഹിത് പറയുന്നു. ഈ വൈകിക്കല്‍ ബോധപൂര്‍വമാണോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തില്‍പ്പെട്ട വിമാനത്തില്‍ അധികമായി ഇന്ധന ടാങ്കുകള്‍ ഘടിപ്പിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ ഇതിനായി പരിശോധിക്കണമെന്നും അജ്ജേഹം ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി ഇന്ധനം നിറച്ചിട്ടുണ്ടെങ്കില്‍ അത് വിമാനത്തെ ഒരു ‘ബോംബ്’ പോലെ അപകടകരമാക്കുമെന്ന് രോഹിത് പവാര്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പുറമെ മറ്റ് ഏജന്‍സികളും അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് രോഹിത് പവാര്‍ ആവശ്യപ്പെട്ടു.
ജനുവരി 28 ബുധനാഴ്ച രാവിലെ 8:45-ഓടെ ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അജിത് പവാര്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നു വീണത്. അജിത് പവാര്‍ ഉള്‍പ്പെടെ അഞ്ച് പേരും അപകടത്തില്‍ കൊല്ലപ്പെട്ടു.
india
‘നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില്‍ നിന്ന്’: കെ സി വേണുഗോപാല്‍
ന്യൂഡല്‍ഹി: എം എം നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില്‍ നിന്നാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പുസ്തകത്തെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ‘പുസ്തകത്തെ ഭയമുണ്ടെന്ന് മനസിലായി. എന്തൊരു പേടിയാണ്. അതാണ് അമ്പത്താറ് ഇഞ്ചിന്റെ ഗുണം. പുസ്തകം ആമസോണില്‍ നിന്ന് വായിച്ചതാണ്. അപ്പോള്‍ അവര്‍ക്കെതിരെയും കേസെടുക്കേണ്ടിവരും. എടുക്കട്ടെ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്കെതിരെ കേസെടുക്കുക എന്നത് എല്ലാ ഏകാധിപതികളും ചെയ്യുന്നതാണ്. ഇതുകൊണ്ടൊന്നും സത്യം പുറത്തുവരാതിരിക്കില്ല. അതൊക്കെ വെറും ധാരണയാണ്. നമുക്ക് കാണാം’: കെ സി വേണുഗോപാല്‍ പറഞ്ഞു.
Hello friends. My book is available now. Just follow the link. Happy reading. Jai Hind pic.twitter.com/VCiLiZOWIi
— Manoj Naravane (@ManojNaravane) December 15, 2023
പുസ്തകം വാങ്ങിയത് മുന്‍ കരസേന മേധാവി എംഎം നരവനെ തന്നെ ഷെയര്‍ ചെയ്ത ലിങ്ക് വഴിയാണെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. താന്‍ അദ്ദേഹത്തെ വിശ്വസിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുസ്തകത്തിന്റെ ഉളളടക്കം ശരിയാണോ ഇല്ലയോ എന്നതില്‍ സ്ഥിരീകരണം നടത്തേണ്ടത് പെന്‍ഗ്വിന്‍ ബുക്‌സും നരവനെയുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നരവനെയുടെ ഓർമക്കുറിപ്പ് ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിന്റെ പകർപ്പ് പ്രചരിക്കുന്നതിൽ പ്രതികരണവുമായി പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് രംഗത്തെത്തിയിരുന്നു. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വില്പനയ്‌ക്കോ കൈമാറ്റത്തിനോ വെച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. പകർപ്പ് കൈമാറുന്നതും പ്രചരിപ്പിക്കുന്നതും കോപ്പിറൈറ്റ് നിയമങ്ങൾ മൂലം കുറ്റകരമാണെന്നും ഇത്തരത്തിൽ കൈമാറുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം പുസ്തകത്തിന്റെ പകർപ്പ് പ്രചരിക്കുന്നതിൽ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. പിഡിഎഫ് രൂപമാണ് പ്രചരിക്കുന്നത്. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു. പുസ്തകത്തിന്റെ നിരവധി കോപ്പികൾ ഓൺലൈനിൽ ലഭ്യമാണ് എന്ന് പൊലീസ് കണ്ടെത്തി. എവിടെ നിന്ന് ചോർന്നു, ആര് ചോർത്തി എന്നുമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തുകയാണ്. ഇതിന് പുറമെ പല വെബ്‌സൈറ്റുകളും പുസ്തകം വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നതായും പൊലീസ് കണ്ടെത്തി. പ്രസാധക കമ്പനിയായ പെൻഗ്വിൻ ഹൗസ് തയ്യാറാക്കിയ പുസ്തകത്തിന്റെ ടൈപ്പ്‌സെറ്റ് കോപ്പിയാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. പുസ്തകം പ്രസിദ്ധീകരിക്കാൻ കേന്ദ്രസർക്കാർ ഇനിയും ഔദ്യോഗിക അനുമതി നൽകിയിട്ടില്ല. അതിന് മുൻപേതന്നെ എങ്ങനെ പ്രചരിച്ചു എന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
entertainment
പ്രഭാസ് ചിത്രം ‘സ്പിരിറ്റി’ൽ നിന്ന് പിന്‍മാറിയോ? മറുപടിയുമായി പ്രകാശ് രാജ്
കൊച്ചി: ‘അനിമലി’ന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്പിരിറ്റ്’. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ നടൻ പ്രകാശ് രാജും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. എന്നാൽ, നടൻ സിനിമയിൽ നിന്ന് പിന്‍മാറിയതായി അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണം നടന്നിരുന്നു. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് പ്രകാശ് രാജ്.
‘സ്പിരിറ്റി’ൽ നിന്നും പിന്മാറിയെന്ന വാർത്ത പ്രകാശ് രാജ് നിഷേധിച്ചു. സിനിമയിലെ തന്റെ സീനുകളുടെ ചിത്രീകരണം തുടങ്ങിയിട്ടില്ലെന്നും വാട്സ്ആപ്പ് ഫാക്ടറികൾ ഊഹാപോഹങ്ങൾ മെനയുകയാണെന്നും നടൻ എക്സിൽ കുറിച്ചു.
To all the toxic #Fakenews peddlers…. On #Spirit the movie . We have not even started shooting for my scenes .. and you whatsup factories speculate stories . Grow up and have a life 😂😂😂😂. #justasking
— Prakash Raj (@prakashraaj) February 9, 2026
“സ്പിരിറ്റ് എന്ന സിനിമയെപ്പറ്റി വിഷലിപ്തമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരോട്…എന്റെ സീനുകൾ ഇതുവരെ ഷൂട്ട് ചെയ്ത് തുടങ്ങിയിട്ടില്ല. അപ്പോഴേക്കും നിങ്ങൾ വാട്സാപ്പ് ഫാക്ടറികൾ കഥകൾ മെനഞ്ഞുതുടങ്ങി,” എന്നാണ് പ്രകാശ് രാജ് കുറിച്ചത്.
അടുത്ത വർഷം മാർച്ച് അഞ്ചിനാണ് ‘സ്പിരിറ്റ്’ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃപ്തി ദിമ്രിയാണ് സിനിമയിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. പുതുവത്സര ദിനത്തിൽ പുറത്തുവിട്ട ‘സ്പിരിറ്റ്’ ഫസ്റ്റ് ലുക്കിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. നീളമുള്ള മുടിയും കട്ടിയുള്ള താടിയും മീശയുമായിട്ടാണ് പോസ്റ്ററിൽ പ്രഭാസ് പ്രത്യക്ഷപ്പെട്ടത്. ശരീരത്തിൽ ചതവുകളും തോളിലും കൈയിലും പുറത്തും നിരവധി ബാൻഡേജുകളുമായി ക്യാമറയ്ക്ക് പുറംതിരിഞ്ഞു നിൽക്കുന്ന പ്രഭാസിന് ഒപ്പം തൃപ്തിയേയും അവതരിപ്പിക്കുന്നതായിരുന്നു ഫസ്റ്റ് ലുക്ക്.
india
മോദിക്കെതിരായ കാര്‍ട്ടൂൺ; ദ് വയറിന് മെറ്റ ബ്ലോക്ക്, ദേശാഭിമാനിയുടെ പേജും പോയി
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള കാര്‍ട്ടൂൺ പോസ്റ്റ് ചെയ്തതിന് പിന്നാലെ ‘ദ് വയർ’ വാർത്താ പോർട്ടലിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു. 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് മെറ്റ ഡിസേബിൾ ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് വയറിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് തുറന്ന വായനക്കാര്‍ക്ക് ‘ഈ അക്കൗണ്ട് ഇന്ത്യയില്‍ ലഭ്യമല്ല. ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യര്‍ഥന ഞങ്ങള്‍ പാലിച്ചതിനാലാണ് ഇത്’ എന്ന സന്ദേശമാണ് ലഭിച്ചത്. VPN ആക്‌സസ് ഉള്ളവർക്കും ഇന്ത്യയുടെ അതിർത്തിക്ക് പുറത്തുള്ളവർക്കും അക്കൗണ്ട് ആക്‌സസ് ചെയ്യാൻ കഴിഞ്ഞു.
അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടില്ലെന്നായിരുന്നു ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ (എംഐബി) ഉദ്യോഗസ്ഥരോട് ബന്ധപ്പെട്ടപ്പോൾ വയറിന് ലഭിച്ച മറുപടി. ഇൻസ്റ്റഗ്രാമിലെ 52 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ആക്ഷേപഹാസ്യ കാർട്ടൂൺ ബ്ലോക്ക് ചെയ്യാൻ മന്ത്രാലയം മെറ്റയോട് ആവശ്യപ്പെട്ടതായും ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം ബ്ലോക്ക് ചെയ്തതായും ദ് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രി 8.30ഓടെ പ്രധാന പേജ് പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും കാര്‍ട്ടൂൺ കാണാൻ സാധിച്ചില്ല.
രാജ്യത്തെ ഐടി നിയമപ്രകാരം, ഒരു പ്രത്യേക ലേഖനത്തിലേക്കോ പേജിലേക്കോ ഉള്ള ഉള്ളടക്കം ബ്ലോക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് മന്ത്രാലയം പ്രസാധകനെ മുൻകൂട്ടി അറിയിക്കേണ്ടതുണ്ട്. ഫെബ്രുവരി 7 ന് വൈകിട്ട് 6.30നാണ് ഇൻസ്റ്റഗ്രാം , ഫേസ്ബുക്ക് , എക്സ് എന്നീ പ്ലാറ്റ്ഫോമുകളിൽ പ്രസ്തുത കാർട്ടൂൺ പോസ്റ്റ് ചെയ്തത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വയറിന് രേഖാമൂലമുള്ള ഒരറയിപ്പും ലഭിച്ചിട്ടില്ല. കഴിഞ്ഞ മേയ് മാസത്തിൽ ദ് വയറിന്‍റെ വെബ്സൈറ്റിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
അതിനിടെ സിപിഎമ്മിന്‍റെ മുഖപത്രമായ ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജും മെറ്റ ഇന്നലെ മരവിപ്പിച്ചിരുന്നു. മെറ്റയുടെ നടപടി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടസമാണെന്ന് ദേശാഭിമാനി പ്രതികരിച്ചു. ദേശാഭിമാനി പുതിയ ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയിട്ടുണ്ട്. പുതിയ പേജ് താത്ക്കാലികമായി മാത്രമാണ് തുടങ്ങിയിരിക്കുന്നതെന്നും ദേശാഭിമാനി വ്യക്തമാക്കി.
-
News2 days ago’15 മിനിറ്റില്‍ വീട്ടിലെത്തും’; അവസാന ഫോണ്‍വിളിക്ക് പിന്നാലെ യുവാവിന്റെ യാത്ര മരണത്തിലേക്ക്
-
News2 days agoരണ്ടാം ദിനം ഇരട്ടി കളക്ഷന്‍; ‘ആശകള്‍ ആയിരം’ വിജയകുതിപ്പില്‍
-
News2 days agoതണ്ടപ്പേര് ലഭിക്കാത്തതിന്റെ പേരില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍
-
india2 days agoപ്രതിഷേധം കനത്തു; മുസ്ലിംകളെ വെടിവെക്കുന്ന അസം മുഖ്യമന്ത്രിയുടെ AI വീഡിയോ ബിജെപി നീക്കം ചെയ്തു
-
india2 days ago‘ഇന്ത്യയുടെ പരമാധികാരം മോദി പണയം വെക്കുന്നു’: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
india2 days agoപത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നിര്‍ബന്ധമാക്കണം; സ്വകാര്യ ബില്ലുമായി അഡ്വ. ഹാരിസ് ബീരാന് എംപി
-
india2 days agoഇന്ത്യ-യുഎസ് വ്യാപാര കരാര്‍: കര്‍ഷകരെയും രാജ്യത്തെയും ഒറ്റിക്കൊടുത്തു; പ്രതിപക്ഷം പ്രതിഷേധത്തില്‍
-
kerala2 days agoബി.ജെ.പി സര്‍ക്കാറിന് നെഹ്റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല, അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്: ശശി തരൂര്‍
