Connect with us

kerala

ദീപകിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

Published

on

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. ദീപക്കിന്റെ ഫോണ്‍ ,ലാപ്‌ടോപ്പ് എന്നിവയുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ദീപക്കിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ലാപ്‌ടോപും മൊബൈല്‍ ഫോണും പരിശോധനയ്ക്കായി പൊലീസ് കൊണ്ടുപോയിരുന്നു. ഇതിന്റെ പരിശോധനാഫലം പുറത്തുവരാതെ ഷിംജിതയ്ക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു കുടുംബത്തിന്റെ അഭിഭാഷകന്റെ വാദം. കൂടാതെ, ഷിംജിത ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്‌തെന്നും വാദിച്ചു. പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം തെളിഞ്ഞതിന് ശേഷം മാത്രമേ ജാമ്യം നല്‍കാന്‍ പാടുള്ളൂവെന്നും അല്ലാത്തപക്ഷം തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, നടപടിക്രമങ്ങളെല്ലാം കുഴപ്പങ്ങളൊന്നുമില്ലാതെ പോകുന്നുണ്ടെന്നും എന്തിനാണ് ഷിംജിതയെ കസ്റ്റഡിയില്‍ വെക്കുന്നതെന്നും പ്രതിഭാഗം ചോദിച്ചു. ഇരുഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷം ജാമ്യാപേക്ഷയില്‍ നാളെ കോടതി വിധി പറയും.

ദീപക് ജീവനൊടുക്കിയതില്‍ ഷിംജിതയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. യുവതിയുടെ ഭാഗത്തുനിന്നും ഉണ്ടായ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ദീപകിന്റെ കുടുംബവും ആരോപിക്കുന്നു.

ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. ജനുവരി 16ന് ബസ് യാത്രക്കിടെ ദീപക്കിന്റെ വിഡിയോ യുവതി പകര്‍ത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. ഷിംജിത അറസ്റ്റിലായതിന് പിന്നാലെ യുവതിക്ക് ബസില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് സഹോദരന്‍ സിയാദ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

kerala

‘മുഖ്യമന്ത്രിയുടെ മൊഴി എടുക്കണം, എസ്‌ഐടിയില്‍ സിപിഐഎം ഏജന്റുമാരുണ്ട്’ -വിഡി സതീശന്‍

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഏജന്റുമാരാണെന്ന് വിഡി സതീശന്‍ പറഞ്ഞു.

Published

on

By

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എസ്‌ഐടിയില്‍ സിപിഐഎമ്മിന്റെ ഏജന്റുമാരുണ്ടെന്ന് അദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഏജന്റുമാരാണെന്ന് വിഡി സതീശന്‍ പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം എന്താണെന്ന് അറിയണമെന്നും വിഡി സതീശന്‍ പറഞ്ഞു.

കൊടിമരത്തിന്റെ കാര്യത്തില്‍ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിധ്യത്തിലാണ് നടന്നത്. ഹൈക്കോടതി ദേവസ്വം ബഞ്ച് അഭിനന്ദിച്ചതാണ്. ഇനി അന്വേഷിക്കണമെങ്കില്‍ അന്വേഷിക്കട്ടെയെന്ന് വിഡി സതീശന്‍ പറഞ്ഞു. ഹൈക്കോടതി നിര്‍ദേശത്തെ എതിര്‍ക്കുന്നില്ലെന്നും അദേഹം വ്യക്തമാക്കി.

ഇടതുമുന്നണി ശിഥിലമാകുന്നു എന്നും ഘടകകക്ഷികള്‍ക്ക് പരസ്പര വിശ്വാസമില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പിണറായി 3.0 കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവെക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. നല്ല കമ്യൂണിസ്റ്റുകാര്‍ യു.ഡി.എഫിനൊപ്പമാണ്. സച്ചിദാനന്ദന്‍ അഭിപ്രായം തുറന്നു പറയാന്‍ ഭയമില്ലാത്തയാളാണ്. ജനങ്ങളുടെ അഭിപ്രായമാണ് സാംസ്‌കാരിക പ്രവര്‍ത്തകരിലൂടെ പുറത്തു വരുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.

 

 

 

Continue Reading

kerala

മാറ്റമില്ലാതെ സ്വര്‍ണവില; കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പവന് 7,880 രൂപയാണ് കൂടിയത്

ജനുവരി അവസാനത്തോടെ രേഖപ്പെടുത്തിയ വന്‍ കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ ചെറിയ ഇടിവ് ഉണ്ടായിരുന്നുവെങ്കിലും ഫെബ്രുവരി മാസത്തില്‍ വീണ്ടും വില ഉയര്‍ന്നു.

Published

on

By

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,15,800 രൂപയായാണ് തുടരുന്നത്. ഗ്രാമിന് 14,475 രൂപയാണ് നിരക്ക്. എന്നാല്‍ കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 1.20 ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവാകും. ജനുവരി അവസാനത്തോടെ രേഖപ്പെടുത്തിയ വന്‍ കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ ചെറിയ ഇടിവ് ഉണ്ടായിരുന്നുവെങ്കിലും ഫെബ്രുവരി മാസത്തില്‍ വീണ്ടും വില ഉയര്‍ന്നു.

ഫെബ്രുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,07,920 രൂപയിലേക്കാണ് പവന്‍ വില താഴ്ന്നത്. എന്നാല്‍ പിന്നീട് ഒരാഴ്ചയ്ക്കിടെ 7,880 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജനുവരി 29ന് 1,31,160 രൂപ എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷമാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. മാസങ്ങള്‍ നീണ്ട വിലക്കുതിപ്പിന് പിന്നാലെ നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തുടങ്ങിയത് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചു.

ഡോളറിന്റെ നേരിയ ശക്തിപ്പെടലും വിലത്താഴ്ചയ്ക്ക് കാരണമായി. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണം തിരിച്ചുവരവിന്റെ സൂചനകളോടെ ട്രോയ് ഔണ്‍സിന് 5,024 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. കനത്ത ഇടിവിന് ശേഷം വെള്ളിയും ഉയര്‍ന്നു, ട്രോയ് ഔണ്‍സിന് 81.4 ഡോളര്‍ എന്ന നിലയിലാണ് വില. വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയിലെ ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫുകളിലും നേരിയ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്

Continue Reading

india

മോദിക്കെതിരായ കാര്‍ട്ടൂൺ; ദ് വയറിന് മെറ്റ ബ്ലോക്ക്, ദേശാഭിമാനിയുടെ പേജും പോയി

Published

on

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള കാര്‍ട്ടൂൺ പോസ്റ്റ് ചെയ്തതിന് പിന്നാലെ ‘ദ് വയർ’ വാർത്താ പോർട്ടലിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു. 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് മെറ്റ ഡിസേബിൾ ചെയ്തത്.

തിങ്കളാഴ്ച വൈകിട്ട് വയറിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് തുറന്ന വായനക്കാര്‍ക്ക് ‘ഈ അക്കൗണ്ട് ഇന്ത്യയില്‍ ലഭ്യമല്ല. ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യര്‍ഥന ഞങ്ങള്‍ പാലിച്ചതിനാലാണ് ഇത്’ എന്ന സന്ദേശമാണ് ലഭിച്ചത്. VPN ആക്‌സസ് ഉള്ളവർക്കും ഇന്ത്യയുടെ അതിർത്തിക്ക് പുറത്തുള്ളവർക്കും അക്കൗണ്ട് ആക്‌സസ് ചെയ്യാൻ കഴിഞ്ഞു.

അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടില്ലെന്നായിരുന്നു ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ (എംഐബി) ഉദ്യോഗസ്ഥരോട് ബന്ധപ്പെട്ടപ്പോൾ വയറിന് ലഭിച്ച മറുപടി. ഇൻസ്റ്റഗ്രാമിലെ 52 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ആക്ഷേപഹാസ്യ കാർട്ടൂൺ ബ്ലോക്ക് ചെയ്യാൻ മന്ത്രാലയം മെറ്റയോട് ആവശ്യപ്പെട്ടതായും ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം ബ്ലോക്ക് ചെയ്തതായും ദ് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രി 8.30ഓടെ പ്രധാന പേജ് പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും കാര്‍ട്ടൂൺ കാണാൻ സാധിച്ചില്ല.

രാജ്യത്തെ ഐടി നിയമപ്രകാരം, ഒരു പ്രത്യേക ലേഖനത്തിലേക്കോ പേജിലേക്കോ ഉള്ള ഉള്ളടക്കം ബ്ലോക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് മന്ത്രാലയം പ്രസാധകനെ മുൻകൂട്ടി അറിയിക്കേണ്ടതുണ്ട്. ഫെബ്രുവരി 7 ന് വൈകിട്ട് 6.30നാണ് ഇൻസ്റ്റഗ്രാം , ഫേസ്ബുക്ക് , എക്സ് എന്നീ പ്ലാറ്റ്ഫോമുകളിൽ പ്രസ്തുത കാർട്ടൂൺ പോസ്റ്റ് ചെയ്തത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വയറിന് രേഖാമൂലമുള്ള ഒരറയിപ്പും ലഭിച്ചിട്ടില്ല. കഴിഞ്ഞ മേയ് മാസത്തിൽ ദ് വയറിന്‍റെ വെബ്സൈറ്റിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

അതിനിടെ സിപിഎമ്മിന്‍റെ മുഖപത്രമായ ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജും മെറ്റ ഇന്നലെ മരവിപ്പിച്ചിരുന്നു. മെറ്റയുടെ നടപടി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടസമാണെന്ന് ദേശാഭിമാനി പ്രതികരിച്ചു. ദേശാഭിമാനി പുതിയ ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയിട്ടുണ്ട്. പുതിയ പേജ് താത്ക്കാലികമായി മാത്രമാണ് തുടങ്ങിയിരിക്കുന്നതെന്നും ദേശാഭിമാനി വ്യക്തമാക്കി.

Continue Reading

Trending