News
സിബിഎസ്സി പ്ലസ് 2 മൂല്യനിര്‍ണയം ഡിജിറ്റലാകുന്നു; 2026 മുതല്‍ ‘ഓണ്‍-സ്ക്രീന്‍ മാര്‍ക്കിങ്’
പുതിയ സംവിധാനത്തില്‍ അധ്യാപകര്‍ പേപ്പര്‍ മറുപടികളില്ലാതെ, അവയുടെ സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ പരിശോധിച്ച് മാര്‍ക്ക് ഇടുന്നതാണ്.
ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷകളുടെ മൂല്യനിര്‍ണയത്തില്‍ 2026 മുതല്‍ വലിയ മാറ്റം വരുന്നു. ഉത്തരക്കടലാസുകള്‍ ഡിജിറ്റലായി പരിശോധിക്കുന്ന ‘ഓണ്‍-സ്ക്രീന്‍ മാര്‍ക്കിങ്’ (OSM) സംവിധാനം നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് മൂല്യനിര്‍ണയത്തിലെ സുതാര്യത വര്‍ധിപ്പിക്കുകയും ഫലപ്രഖ്യാപനം വേഗത്തിലാക്കുകയും, മാര്‍ക്ക് കൂട്ടുമ്പോഴുണ്ടാകുന്ന മനുഷ്യ പിശകുകള്‍ ഒഴിവാക്കുകയും ചെയ്യുമെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ സംവിധാനത്തില്‍ അധ്യാപകര്‍ പേപ്പര്‍ മറുപടികളില്ലാതെ, അവയുടെ സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ പരിശോധിച്ച് മാര്‍ക്ക് ഇടുന്നതാണ്. ഫലം പ്രഖ്യാപിച്ചതിനുശേഷമുള്ള മാര്‍ക്ക് വെരിഫിക്കേഷന് നടപടികളും ഇനി വേണ്ടതില്ല. പത്താം ക്ലാസ് പരീക്ഷകള്‍ക്ക് നിലവിലെ മൂല്യനിര്‍ണയ രീതിയാണ് തുടരുമെന്ന് സിബിഎസ്ഇ അറിയിച്ചു. പുതിയ സംവിധാനം 2026 മുതല്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ക്ക് മാത്രമായി ബാധകമാകും. അധ്യാപകര്‍ക്ക് സ്കൂളില്‍ നിന്നു തന്നെ മൂല്യനിര്‍ണയം നടത്താന്‍ സാധിക്കുന്നത്, യാത്രാസമയം ലാഭിക്കാനും ക്ലാസ് സമയത്ത് പഠനപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.
സ്കൂളുകള്‍ക്ക് പുതിയ സംവിധാനത്തിന് വേണ്ട കമ്പ്യൂട്ടര്‍ ലാബ് സൗകര്യങ്ങള്‍ ഒരുക്കണമെന്നും, കുറഞ്ഞത് 4GB റാം, Windows 8-നു മുകളില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം, മികച്ച ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എന്നിവ നിര്‍ബന്ധമാണെന്നും സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപകരെ പുതിയ സംവിധാനവുമായി പരിചയപ്പെടുത്താന്‍ പ്രത്യേക പരിശീലന പരിപാടികളും വീഡിയോകളും ഒരുക്കും. പരീക്ഷണാടിസ്ഥാനത്തിലുള്ള ഡ്രൈ റണ്ണുകളും, സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോള്‍ സെന്ററുകളും പ്രവര്‍ത്തനക്ഷമമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
kerala
‘മുഖ്യമന്ത്രിയുടെ മൊഴി എടുക്കണം, എസ്ഐടിയില്‍ സിപിഐഎം ഏജന്റുമാരുണ്ട്’ -വിഡി സതീശന്
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഏജന്റുമാരാണെന്ന് വിഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. എസ്ഐടിയില്‍ സിപിഐഎമ്മിന്റെ ഏജന്റുമാരുണ്ടെന്ന് അദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഏജന്റുമാരാണെന്ന് വിഡി സതീശന് പറഞ്ഞു.
ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധം എന്താണെന്ന് അറിയണമെന്നും വിഡി സതീശന് പറഞ്ഞു.
കൊടിമരത്തിന്റെ കാര്യത്തില്‍ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിധ്യത്തിലാണ് നടന്നത്. ഹൈക്കോടതി ദേവസ്വം ബഞ്ച് അഭിനന്ദിച്ചതാണ്. ഇനി അന്വേഷിക്കണമെങ്കില്‍ അന്വേഷിക്കട്ടെയെന്ന് വിഡി സതീശന് പറഞ്ഞു. ഹൈക്കോടതി നിര്‍ദേശത്തെ എതിര്‍ക്കുന്നില്ലെന്നും അദേഹം വ്യക്തമാക്കി.
ഇടതുമുന്നണി ശിഥിലമാകുന്നു എന്നും ഘടകകക്ഷികള്‍ക്ക് പരസ്പര വിശ്വാസമില്ലെന്ന് വിഡി സതീശന് പറഞ്ഞു. ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പിണറായി 3.0 കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവെക്കുകയാണെന്ന് വിഡി സതീശന് പറഞ്ഞു. നല്ല കമ്യൂണിസ്റ്റുകാര്‍ യു.ഡി.എഫിനൊപ്പമാണ്. സച്ചിദാനന്ദന് അഭിപ്രായം തുറന്നു പറയാന്‍ ഭയമില്ലാത്തയാളാണ്. ജനങ്ങളുടെ അഭിപ്രായമാണ് സാംസ്കാരിക പ്രവര്‍ത്തകരിലൂടെ പുറത്തു വരുന്നതെന്ന് വിഡി സതീശന് പറഞ്ഞു.
entertainment
പ്രഭാസ് ചിത്രം ‘സ്പിരിറ്റി’ൽ നിന്ന് പിന്മാറിയോ? മറുപടിയുമായി പ്രകാശ് രാജ്
കൊച്ചി: ‘അനിമലി’ന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്പിരിറ്റ്’. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ നടൻ പ്രകാശ് രാജും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. എന്നാൽ, നടൻ സിനിമയിൽ നിന്ന് പിന്മാറിയതായി അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണം നടന്നിരുന്നു. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് പ്രകാശ് രാജ്.
‘സ്പിരിറ്റി’ൽ നിന്നും പിന്മാറിയെന്ന വാർത്ത പ്രകാശ് രാജ് നിഷേധിച്ചു. സിനിമയിലെ തന്റെ സീനുകളുടെ ചിത്രീകരണം തുടങ്ങിയിട്ടില്ലെന്നും വാട്സ്ആപ്പ് ഫാക്ടറികൾ ഊഹാപോഹങ്ങൾ മെനയുകയാണെന്നും നടൻ എക്സിൽ കുറിച്ചു.
To all the toxic #Fakenews peddlers…. On #Spirit the movie . We have not even started shooting for my scenes .. and you whatsup factories speculate stories . Grow up and have a life 😂😂😂😂. #justasking
— Prakash Raj (@prakashraaj) February 9, 2026
“സ്പിരിറ്റ് എന്ന സിനിമയെപ്പറ്റി വിഷലിപ്തമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരോട്…എന്റെ സീനുകൾ ഇതുവരെ ഷൂട്ട് ചെയ്ത് തുടങ്ങിയിട്ടില്ല. അപ്പോഴേക്കും നിങ്ങൾ വാട്സാപ്പ് ഫാക്ടറികൾ കഥകൾ മെനഞ്ഞുതുടങ്ങി,” എന്നാണ് പ്രകാശ് രാജ് കുറിച്ചത്.
അടുത്ത വർഷം മാർച്ച് അഞ്ചിനാണ് ‘സ്പിരിറ്റ്’ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃപ്തി ദിമ്രിയാണ് സിനിമയിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. പുതുവത്സര ദിനത്തിൽ പുറത്തുവിട്ട ‘സ്പിരിറ്റ്’ ഫസ്റ്റ് ലുക്കിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. നീളമുള്ള മുടിയും കട്ടിയുള്ള താടിയും മീശയുമായിട്ടാണ് പോസ്റ്ററിൽ പ്രഭാസ് പ്രത്യക്ഷപ്പെട്ടത്. ശരീരത്തിൽ ചതവുകളും തോളിലും കൈയിലും പുറത്തും നിരവധി ബാൻഡേജുകളുമായി ക്യാമറയ്ക്ക് പുറംതിരിഞ്ഞു നിൽക്കുന്ന പ്രഭാസിന് ഒപ്പം തൃപ്തിയേയും അവതരിപ്പിക്കുന്നതായിരുന്നു ഫസ്റ്റ് ലുക്ക്.
kerala
മാറ്റമില്ലാതെ സ്വര്‍ണവില; കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പവന് 7,880 രൂപയാണ് കൂടിയത്
ജനുവരി അവസാനത്തോടെ രേഖപ്പെടുത്തിയ വന്‍ കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ ചെറിയ ഇടിവ് ഉണ്ടായിരുന്നുവെങ്കിലും ഫെബ്രുവരി മാസത്തില്‍ വീണ്ടും വില ഉയര്‍ന്നു.
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു പവന് സ്വര്‍ണത്തിന്റെ വില 1,15,800 രൂപയായാണ് തുടരുന്നത്. ഗ്രാമിന് 14,475 രൂപയാണ് നിരക്ക്. എന്നാല്‍ കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഒരു പവന് ആഭരണം വാങ്ങാന്‍ 1.20 ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവാകും. ജനുവരി അവസാനത്തോടെ രേഖപ്പെടുത്തിയ വന്‍ കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ ചെറിയ ഇടിവ് ഉണ്ടായിരുന്നുവെങ്കിലും ഫെബ്രുവരി മാസത്തില്‍ വീണ്ടും വില ഉയര്‍ന്നു.
ഫെബ്രുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,07,920 രൂപയിലേക്കാണ് പവന് വില താഴ്ന്നത്. എന്നാല്‍ പിന്നീട് ഒരാഴ്ചയ്ക്കിടെ 7,880 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജനുവരി 29ന് 1,31,160 രൂപ എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷമാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. മാസങ്ങള്‍ നീണ്ട വിലക്കുതിപ്പിന് പിന്നാലെ നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തുടങ്ങിയത് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചു.
ഡോളറിന്റെ നേരിയ ശക്തിപ്പെടലും വിലത്താഴ്ചയ്ക്ക് കാരണമായി. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണം തിരിച്ചുവരവിന്റെ സൂചനകളോടെ ട്രോയ് ഔണ്‍സിന് 5,024 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. കനത്ത ഇടിവിന് ശേഷം വെള്ളിയും ഉയര്‍ന്നു, ട്രോയ് ഔണ്‍സിന് 81.4 ഡോളര്‍ എന്ന നിലയിലാണ് വില. വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയിലെ ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫുകളിലും നേരിയ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്
-
News2 days ago’15 മിനിറ്റില്‍ വീട്ടിലെത്തും’; അവസാന ഫോണ്‍വിളിക്ക് പിന്നാലെ യുവാവിന്റെ യാത്ര മരണത്തിലേക്ക്
-
News2 days agoരണ്ടാം ദിനം ഇരട്ടി കളക്ഷന്‍; ‘ആശകള്‍ ആയിരം’ വിജയകുതിപ്പില്‍
-
News2 days agoതണ്ടപ്പേര് ലഭിക്കാത്തതിന്റെ പേരില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍
-
india2 days agoപത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നിര്‍ബന്ധമാക്കണം; സ്വകാര്യ ബില്ലുമായി അഡ്വ. ഹാരിസ് ബീരാന് എംപി
-
india2 days agoപ്രതിഷേധം കനത്തു; മുസ്ലിംകളെ വെടിവെക്കുന്ന അസം മുഖ്യമന്ത്രിയുടെ AI വീഡിയോ ബിജെപി നീക്കം ചെയ്തു
-
india2 days ago‘ഇന്ത്യയുടെ പരമാധികാരം മോദി പണയം വെക്കുന്നു’: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
india2 days agoഇന്ത്യ-യുഎസ് വ്യാപാര കരാര്‍: കര്‍ഷകരെയും രാജ്യത്തെയും ഒറ്റിക്കൊടുത്തു; പ്രതിപക്ഷം പ്രതിഷേധത്തില്‍
-
kerala2 days agoബി.ജെ.പി സര്‍ക്കാറിന് നെഹ്റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല, അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്: ശശി തരൂര്‍
