Connect with us

More

‘ഡെത്ത് ഡെത്ത് ടു ദ ഐഡിഎഫ്’; ഇസ്രായേല്‍ സൈന്യത്തിന് ചരമഗീതം പാടി ബോബ് വിലന്‍

നിരവധി വേദികളില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ബാന്‍ഡാണ് ബോബി വിലന്‍

Published

on

ലണ്ടന്‍: ഇസ്രായേല്‍ സൈന്യത്തിന് വീണ്ടും ചരമഗീതം പാടി ബ്രിട്ടീഷ് പങ്ക്-റാപ് മ്യൂസിക് ബാന്‍ഡായ ബോബ് വിലന്‍. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ അക്കാദമിയില്‍ നടന്ന പരിപാടിയിലാണ് കാണികള്‍ക്കൊപ്പം ബോബി വിലന്‍ ‘ഡെത്ത് ഡെത്ത് ടു ദ ഐഡിഎഫ്’ എന്ന് പാടിയത്. കഴിഞ്ഞ വര്‍ഷം ഗാസ്റ്റണ്‍ബറി ഫെസ്റ്റിവലില്‍ ഇത് പാടിയതിനെ തുടര്‍ന്ന് യുഎസ് ഇരുവരുടെയും വിസ റദ്ദാക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

മാഞ്ചസ്റ്ററിലെ സംഗീതപരിപാടിക്കിടെ കാണികള്‍ ‘ഡെത്ത് ഡെത്ത് ടു ദ ഐഡിഎഫ്’ പാടിത്തുടങ്ങുകയായിരുന്നു. ഇതോടെ ബോബി വിലനും കാണികള്‍ക്കൊപ്പം ചേര്‍ന്ന് ഇസ്രായേല്‍ സൈന്യത്തിനുള്ള ചരമഗീതം പാടി. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

നിരവധി വേദികളില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ബാന്‍ഡാണ് ബോബി വിലന്‍. പ്രശസ്തമായ ഗാസ്റ്റണ്‍ബറി ഫെസ്റ്റിവലില്‍ ഇവര്‍ ഇസ്രായേല്‍ സൈന്യത്തിനുള്ള ചരമഗീതം പാടിയതില്‍ പൊലീസ് ക്രിമിനല്‍ കേസെടുത്തെങ്കിലും പിന്നീട് നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. ഗസ്സയിലെ വംശഹത്യയോടുള്ള പ്രതിഷേധമാണ് ഇരുവരും ഉയര്‍ത്തിയത്. ഇതിന്റെ പേരില്‍ ഫ്രഞ്ച് മ്യൂസിക് ഫെസ്റ്റിവലില്‍ നിന്ന് ബോബി വിലനെ ഒഴിവാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില്‍ നിന്ന്’: കെ സി വേണുഗോപാല്‍

Published

on

ന്യൂഡല്‍ഹി: എം എം നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില്‍ നിന്നാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പുസ്തകത്തെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ‘പുസ്തകത്തെ ഭയമുണ്ടെന്ന് മനസിലായി. എന്തൊരു പേടിയാണ്. അതാണ് അമ്പത്താറ് ഇഞ്ചിന്റെ ഗുണം. പുസ്തകം ആമസോണില്‍ നിന്ന് വായിച്ചതാണ്. അപ്പോള്‍ അവര്‍ക്കെതിരെയും കേസെടുക്കേണ്ടിവരും. എടുക്കട്ടെ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്കെതിരെ കേസെടുക്കുക എന്നത് എല്ലാ ഏകാധിപതികളും ചെയ്യുന്നതാണ്. ഇതുകൊണ്ടൊന്നും സത്യം പുറത്തുവരാതിരിക്കില്ല. അതൊക്കെ വെറും ധാരണയാണ്. നമുക്ക് കാണാം’: കെ സി വേണുഗോപാല്‍ പറഞ്ഞു.

പുസ്തകം വാങ്ങിയത് മുന്‍ കരസേന മേധാവി എംഎം നരവനെ തന്നെ ഷെയര്‍ ചെയ്ത ലിങ്ക് വഴിയാണെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. താന്‍ അദ്ദേഹത്തെ വിശ്വസിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുസ്തകത്തിന്റെ ഉളളടക്കം ശരിയാണോ ഇല്ലയോ എന്നതില്‍ സ്ഥിരീകരണം നടത്തേണ്ടത് പെന്‍ഗ്വിന്‍ ബുക്‌സും നരവനെയുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നരവനെയുടെ ഓർമക്കുറിപ്പ് ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിന്റെ പകർപ്പ് പ്രചരിക്കുന്നതിൽ പ്രതികരണവുമായി പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്‌ രംഗത്തെത്തിയിരുന്നു. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വില്പനയ്‌ക്കോ കൈമാറ്റത്തിനോ വെച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. പകർപ്പ് കൈമാറുന്നതും പ്രചരിപ്പിക്കുന്നതും കോപ്പിറൈറ്റ് നിയമങ്ങൾ മൂലം കുറ്റകരമാണെന്നും ഇത്തരത്തിൽ കൈമാറുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം പുസ്തകത്തിന്റെ പകർപ്പ് പ്രചരിക്കുന്നതിൽ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. പിഡിഎഫ് രൂപമാണ് പ്രചരിക്കുന്നത്. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു. പുസ്തകത്തിന്റെ നിരവധി കോപ്പികൾ ഓൺലൈനിൽ ലഭ്യമാണ് എന്ന് പൊലീസ് കണ്ടെത്തി. എവിടെ നിന്ന് ചോർന്നു, ആര് ചോർത്തി എന്നുമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തുകയാണ്. ഇതിന് പുറമെ പല വെബ്‌സൈറ്റുകളും പുസ്തകം വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നതായും പൊലീസ് കണ്ടെത്തി. പ്രസാധക കമ്പനിയായ പെൻഗ്വിൻ ഹൗസ് തയ്യാറാക്കിയ പുസ്തകത്തിന്റെ ടൈപ്പ്‌സെറ്റ് കോപ്പിയാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. പുസ്തകം പ്രസിദ്ധീകരിക്കാൻ കേന്ദ്രസർക്കാർ ഇനിയും ഔദ്യോഗിക അനുമതി നൽകിയിട്ടില്ല. അതിന് മുൻപേതന്നെ എങ്ങനെ പ്രചരിച്ചു എന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

Continue Reading

kerala

ദീപകിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

Published

on

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. ദീപക്കിന്റെ ഫോണ്‍ ,ലാപ്‌ടോപ്പ് എന്നിവയുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ദീപക്കിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ലാപ്‌ടോപും മൊബൈല്‍ ഫോണും പരിശോധനയ്ക്കായി പൊലീസ് കൊണ്ടുപോയിരുന്നു. ഇതിന്റെ പരിശോധനാഫലം പുറത്തുവരാതെ ഷിംജിതയ്ക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു കുടുംബത്തിന്റെ അഭിഭാഷകന്റെ വാദം. കൂടാതെ, ഷിംജിത ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്‌തെന്നും വാദിച്ചു. പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം തെളിഞ്ഞതിന് ശേഷം മാത്രമേ ജാമ്യം നല്‍കാന്‍ പാടുള്ളൂവെന്നും അല്ലാത്തപക്ഷം തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, നടപടിക്രമങ്ങളെല്ലാം കുഴപ്പങ്ങളൊന്നുമില്ലാതെ പോകുന്നുണ്ടെന്നും എന്തിനാണ് ഷിംജിതയെ കസ്റ്റഡിയില്‍ വെക്കുന്നതെന്നും പ്രതിഭാഗം ചോദിച്ചു. ഇരുഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷം ജാമ്യാപേക്ഷയില്‍ നാളെ കോടതി വിധി പറയും.

ദീപക് ജീവനൊടുക്കിയതില്‍ ഷിംജിതയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. യുവതിയുടെ ഭാഗത്തുനിന്നും ഉണ്ടായ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ദീപകിന്റെ കുടുംബവും ആരോപിക്കുന്നു.

ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. ജനുവരി 16ന് ബസ് യാത്രക്കിടെ ദീപക്കിന്റെ വിഡിയോ യുവതി പകര്‍ത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. ഷിംജിത അറസ്റ്റിലായതിന് പിന്നാലെ യുവതിക്ക് ബസില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് സഹോദരന്‍ സിയാദ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Continue Reading

entertainment

പ്രഭാസ് ചിത്രം ‘സ്പിരിറ്റി’ൽ നിന്ന് പിന്‍മാറിയോ? മറുപടിയുമായി പ്രകാശ് രാജ്

Published

on

കൊച്ചി: ‘അനിമലി’ന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്പിരിറ്റ്’. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ നടൻ പ്രകാശ് രാജും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. എന്നാൽ, നടൻ സിനിമയിൽ നിന്ന് പിന്‍മാറിയതായി അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണം നടന്നിരുന്നു. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് പ്രകാശ് രാജ്.

‘സ്പിരിറ്റി’ൽ നിന്നും പിന്മാറിയെന്ന വാർത്ത പ്രകാശ് രാജ് നിഷേധിച്ചു. സിനിമയിലെ തന്റെ സീനുകളുടെ ചിത്രീകരണം തുടങ്ങിയിട്ടില്ലെന്നും വാട്സ്ആപ്പ് ഫാക്ടറികൾ ഊഹാപോഹങ്ങൾ മെനയുകയാണെന്നും നടൻ എക്സിൽ കുറിച്ചു.

“സ്പിരിറ്റ് എന്ന സിനിമയെപ്പറ്റി വിഷലിപ്തമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരോട്…എന്റെ സീനുകൾ ഇതുവരെ ഷൂട്ട് ചെയ്ത് തുടങ്ങിയിട്ടില്ല. അപ്പോഴേക്കും നിങ്ങൾ വാട്സാപ്പ് ഫാക്ടറികൾ കഥകൾ മെനഞ്ഞുതുടങ്ങി,” എന്നാണ് പ്രകാശ് രാജ് കുറിച്ചത്.

അടുത്ത വർഷം മാർച്ച് അഞ്ചിനാണ് ‘സ്പിരിറ്റ്’ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃപ്തി ദിമ്രിയാണ് സിനിമയിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. പുതുവത്സര ദിനത്തിൽ പുറത്തുവിട്ട ‘സ്പിരിറ്റ്’ ഫസ്റ്റ് ലുക്കിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. നീളമുള്ള മുടിയും കട്ടിയുള്ള താടിയും മീശയുമായിട്ടാണ് പോസ്റ്ററിൽ പ്രഭാസ് പ്രത്യക്ഷപ്പെട്ടത്. ശരീരത്തിൽ ചതവുകളും തോളിലും കൈയിലും പുറത്തും നിരവധി ബാൻഡേജുകളുമായി ക്യാമറയ്ക്ക് പുറംതിരിഞ്ഞു നിൽക്കുന്ന പ്രഭാസിന് ഒപ്പം തൃപ്തിയേയും അവതരിപ്പിക്കുന്നതായിരുന്നു ഫസ്റ്റ് ലുക്ക്.

Continue Reading

Trending