Connect with us

kerala

‘ബജറ്റ് പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങുന്നു, കര്‍ഷകരുടെ വരുമാനം ഇരട്ടിയാകാം എന്ന വാഗ്ദാനം അവഗണിച്ചു’ -ശശി തരൂര്‍

കേന്ദ്രസര്‍ക്കാരിനെതിരെ ശശി തരൂര്‍ എം പി.

Published

on

കേന്ദ്രസര്‍ക്കാരിനെതിരെ ശശി തരൂര്‍ എം പി. ബജറ്റ് പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങുന്നു എന്നും കാര്‍ഷിക മേഖലയെ അവഗണിച്ചു എന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാകാം എന്ന വാഗ്ദാനം സര്‍ക്കാരിന് പാലിക്കാന്‍ ആയില്ല.കിസാന്‍ സമ്മാന്‍ നിധി പദ്ധതി വഴിയുള്ള തുക ആറായിരത്തില്‍ നിന്നും വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള കൃത്യമായ പദ്ധതികള്‍ ബജറ്റിലില്ല. സാധാരണക്കാരന്റെ അഭിലാഷങ്ങളെയും ആവശ്യങ്ങളെയും പൂര്‍ണ്ണമായും അവഗണിക്കുന്നതാണ് ഈ ബജറ്റെന്നും തരൂര്‍ ആരോപിച്ചു.

വ്യക്തിഗത നികുതി ഭാരം വര്‍ദ്ധിപ്പിക്കുന്നതിലൂടെ സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോര്‍പ്പറേറ്റുകള്‍ക്ക് ഇളവുകള്‍ നല്‍കുമ്പോള്‍ സാധാരണക്കാരുടെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് തരൂര്‍ സഭയില്‍ പറഞ്ഞു. വ്യോമയാന മേഖലയിലെ പ്രശ്‌നങ്ങള്‍ തുറന്നു കാണിക്കുന്നത് ആയിരുന്നു ഇന്‍ഡിഗോ പ്രതിസന്ധി. കേരളത്തെ ഈ സര്‍ക്കാര്‍ എന്തുകൊണ്ടാണ് കാണാത്തത്?. കടുത്ത അന്തരീക്ഷ മലിനീകരണത്തിന് ശേഷവും, ബജറ്റില്‍ അതിനെക്കുറിച്ച് പരാമര്‍ശം ഇല്ലയെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില്‍ നിന്ന്’: കെ സി വേണുഗോപാല്‍

Published

on

ന്യൂഡല്‍ഹി: എം എം നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില്‍ നിന്നാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പുസ്തകത്തെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ‘പുസ്തകത്തെ ഭയമുണ്ടെന്ന് മനസിലായി. എന്തൊരു പേടിയാണ്. അതാണ് അമ്പത്താറ് ഇഞ്ചിന്റെ ഗുണം. പുസ്തകം ആമസോണില്‍ നിന്ന് വായിച്ചതാണ്. അപ്പോള്‍ അവര്‍ക്കെതിരെയും കേസെടുക്കേണ്ടിവരും. എടുക്കട്ടെ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്കെതിരെ കേസെടുക്കുക എന്നത് എല്ലാ ഏകാധിപതികളും ചെയ്യുന്നതാണ്. ഇതുകൊണ്ടൊന്നും സത്യം പുറത്തുവരാതിരിക്കില്ല. അതൊക്കെ വെറും ധാരണയാണ്. നമുക്ക് കാണാം’: കെ സി വേണുഗോപാല്‍ പറഞ്ഞു.

പുസ്തകം വാങ്ങിയത് മുന്‍ കരസേന മേധാവി എംഎം നരവനെ തന്നെ ഷെയര്‍ ചെയ്ത ലിങ്ക് വഴിയാണെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. താന്‍ അദ്ദേഹത്തെ വിശ്വസിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുസ്തകത്തിന്റെ ഉളളടക്കം ശരിയാണോ ഇല്ലയോ എന്നതില്‍ സ്ഥിരീകരണം നടത്തേണ്ടത് പെന്‍ഗ്വിന്‍ ബുക്‌സും നരവനെയുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നരവനെയുടെ ഓർമക്കുറിപ്പ് ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിന്റെ പകർപ്പ് പ്രചരിക്കുന്നതിൽ പ്രതികരണവുമായി പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്‌ രംഗത്തെത്തിയിരുന്നു. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വില്പനയ്‌ക്കോ കൈമാറ്റത്തിനോ വെച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. പകർപ്പ് കൈമാറുന്നതും പ്രചരിപ്പിക്കുന്നതും കോപ്പിറൈറ്റ് നിയമങ്ങൾ മൂലം കുറ്റകരമാണെന്നും ഇത്തരത്തിൽ കൈമാറുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം പുസ്തകത്തിന്റെ പകർപ്പ് പ്രചരിക്കുന്നതിൽ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. പിഡിഎഫ് രൂപമാണ് പ്രചരിക്കുന്നത്. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു. പുസ്തകത്തിന്റെ നിരവധി കോപ്പികൾ ഓൺലൈനിൽ ലഭ്യമാണ് എന്ന് പൊലീസ് കണ്ടെത്തി. എവിടെ നിന്ന് ചോർന്നു, ആര് ചോർത്തി എന്നുമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തുകയാണ്. ഇതിന് പുറമെ പല വെബ്‌സൈറ്റുകളും പുസ്തകം വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നതായും പൊലീസ് കണ്ടെത്തി. പ്രസാധക കമ്പനിയായ പെൻഗ്വിൻ ഹൗസ് തയ്യാറാക്കിയ പുസ്തകത്തിന്റെ ടൈപ്പ്‌സെറ്റ് കോപ്പിയാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. പുസ്തകം പ്രസിദ്ധീകരിക്കാൻ കേന്ദ്രസർക്കാർ ഇനിയും ഔദ്യോഗിക അനുമതി നൽകിയിട്ടില്ല. അതിന് മുൻപേതന്നെ എങ്ങനെ പ്രചരിച്ചു എന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

Continue Reading

kerala

അരിവാള്‍ രോഗികള്‍ ദുരിതത്തില്‍; വേദനയ്ക്കുള്ള ഗുളിക കിട്ടാനില്ല, പെന്‍ഷനും ഭക്ഷ്യകിറ്റും വൈകുന്നു

ദിവസവും കഴിക്കേണ്ട മരുന്ന്, ഹൈഡ്രോക്സി യൂറിയ, ഫോളിക് ആസിഡ് എന്നിവ, ഹെല്‍ത്ത് സെന്ററുകളില്‍ ലഭിക്കുന്നില്ല.

Published

on

By

കാട്ടിക്കുളം: സംസ്ഥാനത്തെ പതിനായിരത്തിലേറെ അരിവാള്‍ രോഗികള്‍ കൃത്യ സമയത്ത് മരുന്ന് ലഭിക്കാതെ വേദനയിലും ദുരിതത്തിലുമായിരിക്കുകയാണ്. ദിവസവും കഴിക്കേണ്ട മരുന്ന്, ഹൈഡ്രോക്സി യൂറിയ, ഫോളിക് ആസിഡ് എന്നിവ, ഹെല്‍ത്ത് സെന്ററുകളില്‍ ലഭിക്കുന്നില്ല. ജില്ലാ ആശുപത്രികളില്‍ നിന്നു ലഭിക്കുന്നത് രണ്ട് മുതല്‍ പത്ത് ടാബ്ലെറ്റുകള്‍ മാത്രം ആണ്. എന്നാല്‍ വേദന അസഹ്യമായി കൂടുമ്പോള്‍, ഡോക്ടര്‍ രണ്ട് ടാബ്ലെറ്റ് ഒരുമിച്ച് കഴിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. ഒരു ഗുളിക പോലും സമയത്ത് കിട്ടാത്ത അവസ്ഥ നിലവിലുണ്ട്.

അരിവാള്‍ രോഗികളില്‍ പ്രധാനമായും ആദിവാസി വിഭാഗത്തിലായവര്‍ ആയതിനാല്‍, പുറത്ത് നിന്നും വാങ്ങാനാകാത്ത സാഹചര്യമുണ്ട്. ഒരു ഗുളിക പുറത്ത് നിന്ന് വാങ്ങേണ്ടി വരുമ്പോള്‍ ഏകദേശം 16 രൂപ ചെലവാകും. രോഗികള്‍ക്കു നേരിടേണ്ട വേദന കുറയ്ക്കാനായി ഗുളികകള്‍ സര്‍ക്കാര്‍ പദ്ധതിയിലൂടെ വിതരണം ചെയ്യപ്പെടാന്‍ തുടങ്ങിയത് ഏറെക്കാല സമരത്തിനുശേഷമാണ്. എന്നാല്‍ മരുന്ന് ലഭിക്കാതിരിക്കുമ്പോള്‍, അസഹ്യമായ വേദനയോടെ ആശുപത്രികളിലേക്ക് എത്തേണ്ടി വരുന്നത് ഒഴിവാക്കാനാകുന്നില്ല. വയനാട്, പാലക്കാട് ജില്ലകളിലെ ആദിവാസി വിഭാഗക്കാര്‍ ഏറ്റവുമധികം ബാധിതരാണ്. അരിവാള്‍ രോഗികളുടെ പ്രതിസന്ധിയില്‍ ഇന്ന് തന്നെ ഇടപെടല്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

 

Continue Reading

kerala

16കാരി ആത്മഹത്യ ചെയ്ത സംഭവം; പൊലീസ് അന്വേഷണം ശരിയായ രീതിയില്‍ അല്ല, വിമര്‍ശിച്ച് അധ്യാപകന്‍

പെണ്‍കുട്ടിക്ക് കൊറിയന്‍ ബന്ധമുണ്ടെന്ന് കരുതുന്നില്ല,

Published

on

By

കൊച്ചി: ചോറ്റാനിക്കര വൊക്കേഷണല്‍ ഹൈയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് അധ്യാപകന്‍. പെണ്‍കുട്ടിക്ക് കൊറിയന്‍ ബന്ധമുണ്ടെന്ന് കരുതുന്നില്ല, പൊലീസിന്റെ അന്വേഷണം ശരിയായ രീതിയില്‍ നടത്തിയില്ല എന്ന് അധ്യാപകന്‍ കെഎസ് ബിജു വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അവരുടെ വ്യക്തമായ തെളിവ് ലഭിച്ചതെന്ന് അധ്യാപകര്‍ പറഞ്ഞു. മറ്റുള്ള ചില കുട്ടികള്‍ക്കൊപ്പം ഒരു അക്കൗണ്ട് ഫോളോ ചെയ്തിരുന്നെങ്കിലും പിന്നീട് അവര്‍ അതിനെ അണ്‍ഫോളോ ചെയ്തിരുന്നു. ഇത്തരത്തില്‍ ഒരുപാട് കുട്ടികള്‍ കൊറിയന്‍ ഭ്രമത്തില്‍ വീണിട്ടുണ്ട്. അവരെ ബോധവത്കരിക്കേണ്ടതുണ്ട്. സ്‌കൂള്‍ അധികാരികളും വിദ്യാഭ്യാസ വകുപ്പും കുട്ടികളുടെ മാനസികാരോഗ്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു.

 

Continue Reading

Trending