kerala
16കാരി ആത്മഹത്യ ചെയ്ത സംഭവം; പൊലീസ് അന്വേഷണം ശരിയായ രീതിയില്‍ അല്ല, വിമര്‍ശിച്ച് അധ്യാപകന്‍
പെണ്‍കുട്ടിക്ക് കൊറിയന്‍ ബന്ധമുണ്ടെന്ന് കരുതുന്നില്ല,
കൊച്ചി: ചോറ്റാനിക്കര വൊക്കേഷണല്‍ ഹൈയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് അധ്യാപകന്‍. പെണ്‍കുട്ടിക്ക് കൊറിയന്‍ ബന്ധമുണ്ടെന്ന് കരുതുന്നില്ല, പൊലീസിന്റെ അന്വേഷണം ശരിയായ രീതിയില്‍ നടത്തിയില്ല എന്ന് അധ്യാപകന്‍ കെഎസ് ബിജു വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അവരുടെ വ്യക്തമായ തെളിവ് ലഭിച്ചതെന്ന് അധ്യാപകര്‍ പറഞ്ഞു. മറ്റുള്ള ചില കുട്ടികള്‍ക്കൊപ്പം ഒരു അക്കൗണ്ട് ഫോളോ ചെയ്തിരുന്നെങ്കിലും പിന്നീട് അവര്‍ അതിനെ അണ്‍ഫോളോ ചെയ്തിരുന്നു. ഇത്തരത്തില്‍ ഒരുപാട് കുട്ടികള്‍ കൊറിയന്‍ ഭ്രമത്തില്‍ വീണിട്ടുണ്ട്. അവരെ ബോധവത്കരിക്കേണ്ടതുണ്ട്. സ്‌കൂള്‍ അധികാരികളും വിദ്യാഭ്യാസ വകുപ്പും കുട്ടികളുടെ മാനസികാരോഗ്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു.
kerala
ദീപകിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ
കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. ദീപക്കിന്റെ ഫോണ്‍ ,ലാപ്‌ടോപ്പ് എന്നിവയുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
ദീപക്കിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ലാപ്‌ടോപും മൊബൈല്‍ ഫോണും പരിശോധനയ്ക്കായി പൊലീസ് കൊണ്ടുപോയിരുന്നു. ഇതിന്റെ പരിശോധനാഫലം പുറത്തുവരാതെ ഷിംജിതയ്ക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു കുടുംബത്തിന്റെ അഭിഭാഷകന്റെ വാദം. കൂടാതെ, ഷിംജിത ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്‌തെന്നും വാദിച്ചു. പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം തെളിഞ്ഞതിന് ശേഷം മാത്രമേ ജാമ്യം നല്‍കാന്‍ പാടുള്ളൂവെന്നും അല്ലാത്തപക്ഷം തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, നടപടിക്രമങ്ങളെല്ലാം കുഴപ്പങ്ങളൊന്നുമില്ലാതെ പോകുന്നുണ്ടെന്നും എന്തിനാണ് ഷിംജിതയെ കസ്റ്റഡിയില്‍ വെക്കുന്നതെന്നും പ്രതിഭാഗം ചോദിച്ചു. ഇരുഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷം ജാമ്യാപേക്ഷയില്‍ നാളെ കോടതി വിധി പറയും.
ദീപക് ജീവനൊടുക്കിയതില്‍ ഷിംജിതയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. യുവതിയുടെ ഭാഗത്തുനിന്നും ഉണ്ടായ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ദീപകിന്റെ കുടുംബവും ആരോപിക്കുന്നു.
ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. ജനുവരി 16ന് ബസ് യാത്രക്കിടെ ദീപക്കിന്റെ വിഡിയോ യുവതി പകര്‍ത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. ഷിംജിത അറസ്റ്റിലായതിന് പിന്നാലെ യുവതിക്ക് ബസില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് സഹോദരന്‍ സിയാദ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
kerala
‘മുഖ്യമന്ത്രിയുടെ മൊഴി എടുക്കണം, എസ്‌ഐടിയില്‍ സിപിഐഎം ഏജന്റുമാരുണ്ട്’ -വിഡി സതീശന്‍
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഏജന്റുമാരാണെന്ന് വിഡി സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എസ്‌ഐടിയില്‍ സിപിഐഎമ്മിന്റെ ഏജന്റുമാരുണ്ടെന്ന് അദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഏജന്റുമാരാണെന്ന് വിഡി സതീശന്‍ പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം എന്താണെന്ന് അറിയണമെന്നും വിഡി സതീശന്‍ പറഞ്ഞു.
കൊടിമരത്തിന്റെ കാര്യത്തില്‍ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിധ്യത്തിലാണ് നടന്നത്. ഹൈക്കോടതി ദേവസ്വം ബഞ്ച് അഭിനന്ദിച്ചതാണ്. ഇനി അന്വേഷിക്കണമെങ്കില്‍ അന്വേഷിക്കട്ടെയെന്ന് വിഡി സതീശന്‍ പറഞ്ഞു. ഹൈക്കോടതി നിര്‍ദേശത്തെ എതിര്‍ക്കുന്നില്ലെന്നും അദേഹം വ്യക്തമാക്കി.
ഇടതുമുന്നണി ശിഥിലമാകുന്നു എന്നും ഘടകകക്ഷികള്‍ക്ക് പരസ്പര വിശ്വാസമില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പിണറായി 3.0 കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവെക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. നല്ല കമ്യൂണിസ്റ്റുകാര്‍ യു.ഡി.എഫിനൊപ്പമാണ്. സച്ചിദാനന്ദന്‍ അഭിപ്രായം തുറന്നു പറയാന്‍ ഭയമില്ലാത്തയാളാണ്. ജനങ്ങളുടെ അഭിപ്രായമാണ് സാംസ്‌കാരിക പ്രവര്‍ത്തകരിലൂടെ പുറത്തു വരുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.
kerala
മാറ്റമില്ലാതെ സ്വര്‍ണവില; കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പവന് 7,880 രൂപയാണ് കൂടിയത്
ജനുവരി അവസാനത്തോടെ രേഖപ്പെടുത്തിയ വന്‍ കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ ചെറിയ ഇടിവ് ഉണ്ടായിരുന്നുവെങ്കിലും ഫെബ്രുവരി മാസത്തില്‍ വീണ്ടും വില ഉയര്‍ന്നു.
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,15,800 രൂപയായാണ് തുടരുന്നത്. ഗ്രാമിന് 14,475 രൂപയാണ് നിരക്ക്. എന്നാല്‍ കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 1.20 ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവാകും. ജനുവരി അവസാനത്തോടെ രേഖപ്പെടുത്തിയ വന്‍ കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ ചെറിയ ഇടിവ് ഉണ്ടായിരുന്നുവെങ്കിലും ഫെബ്രുവരി മാസത്തില്‍ വീണ്ടും വില ഉയര്‍ന്നു.
ഫെബ്രുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,07,920 രൂപയിലേക്കാണ് പവന്‍ വില താഴ്ന്നത്. എന്നാല്‍ പിന്നീട് ഒരാഴ്ചയ്ക്കിടെ 7,880 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജനുവരി 29ന് 1,31,160 രൂപ എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷമാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. മാസങ്ങള്‍ നീണ്ട വിലക്കുതിപ്പിന് പിന്നാലെ നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തുടങ്ങിയത് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചു.
ഡോളറിന്റെ നേരിയ ശക്തിപ്പെടലും വിലത്താഴ്ചയ്ക്ക് കാരണമായി. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണം തിരിച്ചുവരവിന്റെ സൂചനകളോടെ ട്രോയ് ഔണ്‍സിന് 5,024 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. കനത്ത ഇടിവിന് ശേഷം വെള്ളിയും ഉയര്‍ന്നു, ട്രോയ് ഔണ്‍സിന് 81.4 ഡോളര്‍ എന്ന നിലയിലാണ് വില. വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയിലെ ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫുകളിലും നേരിയ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്
-
News2 days ago’15 മിനിറ്റില്‍ വീട്ടിലെത്തും’; അവസാന ഫോണ്‍വിളിക്ക് പിന്നാലെ യുവാവിന്റെ യാത്ര മരണത്തിലേക്ക്
-
News2 days agoരണ്ടാം ദിനം ഇരട്ടി കളക്ഷന്‍; ‘ആശകള്‍ ആയിരം’ വിജയകുതിപ്പില്‍
-
News2 days agoതണ്ടപ്പേര് ലഭിക്കാത്തതിന്റെ പേരില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍
-
india2 days agoപ്രതിഷേധം കനത്തു; മുസ്ലിംകളെ വെടിവെക്കുന്ന അസം മുഖ്യമന്ത്രിയുടെ AI വീഡിയോ ബിജെപി നീക്കം ചെയ്തു
-
india2 days ago‘ഇന്ത്യയുടെ പരമാധികാരം മോദി പണയം വെക്കുന്നു’: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
india2 days agoപത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നിര്‍ബന്ധമാക്കണം; സ്വകാര്യ ബില്ലുമായി അഡ്വ. ഹാരിസ് ബീരാന് എംപി
-
kerala2 days agoബി.ജെ.പി സര്‍ക്കാറിന് നെഹ്റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല, അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്: ശശി തരൂര്‍
-
india2 days agoഇന്ത്യ-യുഎസ് വ്യാപാര കരാര്‍: കര്‍ഷകരെയും രാജ്യത്തെയും ഒറ്റിക്കൊടുത്തു; പ്രതിപക്ഷം പ്രതിഷേധത്തില്‍
