News
വാളയാര്‍ ആള്‍ക്കൂട്ടക്കൊല കേസ്: മുഖ്യപ്രതി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ജാമ്യം
കേസില്‍ ഇനി പതിനൊന്ന് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
കൊച്ചി: വാളയാര്‍ ഈസ്റ്റ് അട്ടപ്പള്ളത്ത് നടന്ന ആള്‍ക്കൂട്ട മര്‍ദനത്തില്‍ ഛത്തീസ്ഗഢ് സ്വദേശി രാംനാരായണ്‍ ഭാഗേല്‍ കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. മണ്ണാര്‍ക്കാട് എസ്.സിഎസ്.ടി കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
കേസില്‍ ഇനി പതിനൊന്ന് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. മറ്റ് സാക്ഷികളെ സ്വാധീനിക്കരുത്, ജില്ല വിട്ട് പുറത്തുപോകരുത് തുടങ്ങിയ കര്‍ശന വ്യവസ്ഥകളോടെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.
അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കുമെതിരെ ആള്‍ക്കൂട്ട കൊലപാതകം, പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം, ജാതീയമായും വംശീയമായും അധിക്ഷേപിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 17നാണ് സംഭവം നടന്നത്. കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഒരു കമ്പനിയില്‍ ജോലിക്കെത്തിയ രാംനാരായണ്‍ ഭാഗേല്‍, വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സമീപം സംശയാസ്പദ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകള്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് വടികളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് കേസ്.
ഗുരുതരമായി പരിക്കേറ്റ രാംനാരായണ്‍ അതേ രാത്രി തന്നെ മരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശരീരത്തില്‍ നാല്പതിലേറെ ഗുരുതര മുറിവുകളുണ്ടായിരുന്നുവെന്നും പലയിടത്തും ആന്തരിക രക്തസ്രാവമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
News
വിമര്‍ശനങ്ങള്‍ക്കിടയിലും സഞ്ജുവിന് പിന്തുണ; ധോണി ആഗ്രഹിക്കുന്ന താരമെന്ന് ശ്രീശാന്ത്
“സഞ്ജുവിന്റെ മികവിൽ സംശയമില്ല, ശരിയായ അവസരം മാത്രം മതി”
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണ് ഉണ്ടാകണമെന്ന് ഇതിഹാസ താരം എം.എസ്. ധോണി വരെ ആഗ്രഹിക്കുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്ത്. സഞ്ജുവിന്റെ കഴിവില്‍ ഒരാള്‍ക്കും സംശയമുണ്ടാകില്ലെന്നും, ടീമിന്റെ പ്ലേയിങ് ഇലവനില്‍ അവസരം നല്‍കണമോയെന്ന കാര്യം പരിശീലകന് ഗൗതം ഗംഭീറാണ് തീരുമാനിക്കേണ്ടതെന്നും ശ്രീശാന്ത് അഭിമുഖത്തില്‍ വ്യക്തമാക്കി.
സഞ്ജുവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ട ഉത്തരവാദിത്വം ഗംഭീറിനാണെന്നും, താരത്തിന് എല്ലാ ആശംസകളും നേരുന്നതായും ശ്രീശാന്ത് പറഞ്ഞു. സഞ്ജുവിന് തിരിച്ചുവരാന്‍ ഒരു മികച്ച ഇന്നിങ്സ് മതിയാകുമെന്നും, അത് സാധ്യമാണെന്ന് എല്ലാവര്ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നിന്ന് വളര്‍ന്ന് ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി ഇടം പിടിക്കുകയും, ഒരു ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റനാകുകയും ചെയ്തത് എളുപ്പമല്ലാത്ത നേട്ടമാണെന്നും, അതിനാല്‍ സഞ്ജുവിനോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.
അതേസമയം, സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്സിലേക്കുള്ള സാധ്യതയെക്കുറിച്ചും ശ്രീശാന്ത് പരാമര്‍ശിച്ചു. രവീന്ദ്ര ജഡേജയെ വിട്ടുകൊടുത്തുള്ള കൈമാറ്റത്തിലൂടെ സഞ്ജു സിഎസ്കെയിലെത്തുന്നത് അപൂര്‍വമായ സംഭവമായിരിക്കുമെന്നും, 2007, 2011 ലോകകപ്പുകളും ഐപിഎല്‍ കിരീടങ്ങളും നേടിയ എം.എസ്. ധോണി സഞ്ജുവിനെ തന്റെ ടീമില്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്നത് താരത്തിന്റെ മികവിന് വ്യക്തമായ തെളിവാണെന്നും ശ്രീശാന്ത് പറഞ്ഞു.
സഞ്ജുവിന്റെ സ്ഥിരതയെക്കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങളെക്കുറിച്ചും ശ്രീശാന്ത് പ്രതികരിച്ചു.
നിരവധി ഇതിഹാസ താരങ്ങള്‍ കരിയറില്‍ ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും, മോശം ഫോമിലുള്ള താരത്തെ കൂടുതല്‍ താഴേക്ക് തള്ളുന്നത് എളുപ്പമാണെങ്കിലും, ഉയര്‍ത്തിക്കൊണ്ടുവരുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കേ ആദായ നികുതിയില്‍ ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് സൂചന നല്കി സര്‍ക്കാര്‍ വൃത്തങ്ങള്‍. അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപത്തിനുമായിരിക്കും ബജറ്റില്‍ ഊന്നല്‍. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ സാമൂഹിക, സുരക്ഷാ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചേക്കും.
മൂന്നാം മോദി സര്‍ക്കാറിന്റെ മൂന്നാം ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിക്കും. തുടര്‍ച്ചയായി 9 ബജറ്റവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോര്‍ഡ് ഇതോടെ നിര്‍മ്മല സീതാരാമന് സ്വന്തമാകും. രാജ്യത്തെ മധ്യവര്‍ഗം ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ആദായ നികുതി ഘടനയില്‍ ഇത്തവണയും ഇളവുണ്ടാകുമോയെന്നതാണ്.
ഇളവ് പ്രതി ക്ഷിക്കേണ്ടതില്ലെന്നാണ് ഏറ്റവുമൊടുവിലും ലഭിക്കുന്ന സൂചനകള്‍. എന്നാല്‍, പുതിയ സ്കീമിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകും. പുതിയ സ്കീമില്‍ സ്റ്റാന്‍ഡേഡ് ഡിഡക്ഷന് 75000 രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയായി ഉയര്‍ത്തുമെന്ന പ്രതീക്ഷയുണ്ട്. പുതിയ സ്കീമിലും രണ്ട് ലക്ഷം രൂപ ഭവന വായ്പാ പലിശ ഇളവ് നല്‍കണമെന്ന നിര്‍ദേശമുണ്ട്. പഴയ സ്കീമില്‍ തുടരുന്നവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയില്ല. ഇതിനോടകം 72 ശതമാനം ആളുകള്‍ പുതിയ സ്കീമിലേക്ക് മാറിക്കഴിഞ്ഞു.
തിരഞ്ഞെടുപ്പടുത്ത സംസ്ഥാനങ്ങള്‍ക്ക് കാര്യമായ പ്രഖ്യാപനങ്ങള്‍ നല്കുന്ന പതിവ് ആവര്‍ത്തിക്കുമോയെന്നും ഉറ്റു നോക്കുകയാണ്. കേരളം എയിംസും അതിവേഗ റെയില്‍ പാതയുമടക്കം ഒരു പിടി പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന നാലു സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണു കരുതപ്പെടുന്നത്.
News
അനിശ്ചിതകാല സമരം; നാളെ മുതല്‍ ഒപിയും, അധ്യാപനവും ബഹിഷ്കരിച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം ഗുരുതരമായി ബാധിക്കപ്പെടാന്‍ സാധ്യതയുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. കേരള ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഒപി.യും അധ്യാപനവും പൂര്‍ണമായി ബഹിഷ്കരിച്ച് സമരം ആരംഭിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം ഗുരുതരമായി ബാധിക്കപ്പെടാന്‍ സാധ്യതയുണ്ട്.
ഫെബ്രുവരി 9 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഫെബ്രുവരി 11 മുതല്‍ സര്‍വകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്കരിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. അതേസമയം, കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, പോസ്റ്റ്മോര്‍ട്ടം വിഭാഗങ്ങളെ നിലവിലെ പ്രതിഷേധ പരിപാടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രോഗികള്‍ക്ക് അനുപാതികമായ തസ്തികകള്‍ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ശമ്പളപരിഷ്കരണ കുടിശ്ശിക നല്‍കുക, പ്രവേശന തസ്തികയിലെ ശമ്പള അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 2025 ജൂലൈ ഒന്നുമുതല്‍ വിവിധ ഘട്ടങ്ങളിലായി സമരപരിപാടികള്‍ നടന്നു വരികയാണെന്നും സംഘടന വ്യക്തമാക്കി.
റിലേ ഒപി. ബഹിഷ്കരണം, അധ്യാപന ബഹിഷ്കരണം ഉള്‍പ്പെടെ നിരവധി സമരരൂപങ്ങള്‍ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി പലതവണ മന്ത്രിതല ചര്‍ച്ചകള്‍ നടത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് സംഘടന ആരോപിച്ചു. നവംബറില്‍ ആരോഗ്യ മന്ത്രിയുമായും തുടര്‍ന്ന് ജനുവരിയില്‍ ധനമന്ത്രിയുമായും നടത്തിയ ചര്‍ച്ചകളും ഫലം കണ്ടില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.
ഒരു വര്‍ഷത്തിലേറെയായി തുടരുന്ന സമരപരിപാടികളുടെ അടുത്ത ഘട്ടമായാണ് അനിശ്ചിതകാല ഒപി.യും അധ്യാപന ബഹിഷ്കരണവും ആരംഭിക്കുന്നതെന്ന് സംഘടന അറിയിച്ചു.
-
india18 hours agoമഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു
-
india2 days agoസുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
-
GULF18 hours agoസൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത
-
kerala2 days agoബിസിനസ് ലോകത്തെ നടുക്കി സി.ജെ. റോയിയുടെ വിയോഗം
-
kerala2 days agoഎന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
-
kerala2 days ago‘ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചത്’
-
Culture20 hours agoഇനി ആ ബിസ്കറ്റ് മണമില്ല; മുംബൈയുടെ പാര്‍ലെ-ജി ഫാക്ടറി ഓര്‍മ്മയാകുന്നു
-
Health19 hours agoവെറും വയറ്റിലാണോ ഗ്രീൻ ടീ കുടിക്കുന്നത്? എങ്കിൽ സൂക്ഷിക്കുക!
