Connect with us

News

‘ഗാന്ധിയുടെ നാട്ടില്‍ ഗാന്ധി ഘാതകനെ ഹീറോ ആക്കാന്‍ അനുവദിക്കില്ല’ -ഗോഡ്സെ നാടകത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്

‘ഗോഡ്‌സെ മുര്‍ദാബാദ്’, ‘ഗാന്ധിജി മരിക്കുന്നില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് നാടക വേദികളില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.

Published

on

അഹമ്മദാബാദ്: ഐ ആം നാഥുറാം ഗോഡ്‌സെ’ എന്ന നാടകം സ്റ്റേജിലെത്തിയതിനു പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസും
യൂത്ത് കോണ്‍ഗ്രസും എന്‍എസ്ഐയും. ‘ഗോഡ്‌സെ മുര്‍ദാബാദ്’, ‘ഗാന്ധിജി മരിക്കുന്നില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് നാടക വേദികളില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. നാടകത്തിന്റെ തിരശ്ശീല ഉയരുന്നതിന് മുമ്പുതന്നെ പ്രതിഷേധം അരങ്ങേറുകയായിരുന്നു. അഹമ്മാദാബാദില്‍ മുനിസിപ്പല്‍ കോര്‍പറേഷനു കീഴിലുള്ള പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ് ഹാളിലായിരുന്നു നാടകം തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പ്രദര്‍ശനം റദ്ദാക്കുകയായിരുന്നു. രാജ്‌കോട്ട്, ജാംനഗര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് പ്രദര്‍ശനം റദ്ദാക്കിയത്.

ഗാന്ധിയുടെ ഗുജറാത്തില്‍ അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ ഹീറോ ആക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പാര്‍ഥിവ് രാജ്സിങ് കത്വാഡിയ പറഞ്ഞു. ഗാന്ധിയെ കൊന്നയാളെ എങ്ങനെയാണ് മഹാനാക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു. ഗാന്ധിയെ സ്വന്തം മനഃസാക്ഷിയായി കണക്കാക്കുന്ന ഒരു സംസ്ഥാനത്ത് അദ്ദേഹത്തിന്റെ ധാര്‍മികവും രാഷ്ട്രീയവുമായ പാരമ്പര്യത്തെ പ്രതിരോധിക്കാനാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപിതാവിന്റെ ഘാതകനും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയുമായ ഗോഡ്സെയെ നായകനാക്കുന്ന നാടകം ഗാന്ധിജിയുടെ ജന്മനാട്ടില്‍ എങ്ങനെ അനുവദിക്കാന്‍ കഴിയും- അദ്ദേഹം ചോദിച്ചു.

നാടകത്തിന്റെ 75 ശതമാനം ടിക്കറ്റുകളും ഓണ്‍ലൈന്‍ വഴിയാണ് വിറ്റിരുന്നത്. ഗോഡ്‌സെ നാടകം ഒരു ഒറ്റപ്പെട്ട സാംസ്‌കാരിക പരിപാടിയല്ല, മറിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബോധപൂര്‍വമായ ഇടപെടലാണ്. രാഷ്ട്രത്തിന് മഹാത്മാഗാന്ധിയെ സമ്മാനിച്ച സംസ്ഥാനത്ത് അദ്ദേഹത്തിന്റെ ഘാതകനെ മഹത്വവത്ക്കരിക്കാന്‍ അധികൃതര്‍ എന്തിനാണ് അനുമതി നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. ഗാന്ധിജിയുടെ പ്രത്യയശാസ്ത്ര സ്വാധീനം ദുര്‍ബലപ്പെടുത്താനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഇത്തരം നാടകങ്ങളെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ വിവിധയിടങ്ങളില്‍ നാടകത്തിന്റെ ഷോ റദ്ദാക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാട്ടുപന്നി ശല്യം; കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ വനം വകുപ്പ് മന്ത്രിയുടെ നിർദേശം

Published

on

തിരുവനന്തപുരം: കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ നിർദേശം നൽകി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കാട്ടുപന്നി ശല്യം മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് എല്ലാ വനം ഡിവിഷനുകൾക്ക് കീഴിലുമുള്ള പഞ്ചായത്തുകളിലും കൂടുതൽ ലൈസൻസ്ഡ് ഷൂട്ടർമാരെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ മന്ത്രി ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദേശം നൽകി.

ശല്യക്കാരായ കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളിൽ പല പഞ്ചായത്തുകളിലും കാര്യമായ പുരോഗതി ഉണ്ടാകുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികൾ സ്വീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടത്. കാട്ടുപന്നികളെ കൊല്ലുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെലവാക്കുന്ന തുക ദുരന്ത നിവാരണ ഫണ്ടിൽ നിന്നും തിരിച്ചു നൽകുന്നതാണെന്ന വിവരം എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും അറിയിക്കാനും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

Continue Reading

kerala

കേരളത്തിൽ ചൂട് കൂടുന്നു; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ 5 ജില്ലകൾ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്നതിനൊപ്പം അൾട്രാവയലറ്റ് (UV) സൂചികയും ആശങ്കാജനകമായി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലാണ് (യുവി ഇൻഡക്സ് 7). കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളിൽ യുവി സൂചിക 6-ൽ എത്തിയിട്ടുണ്ട്. ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഉയർന്ന ചൂടും അൾട്രാവയലറ്റ് രശ്മികളും സൂര്യാഘാതം , സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. വെയിലത്ത് ജോലി ചെയ്യുന്നവരും കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
  • പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
  • പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
  • യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
  • മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം.
  •  ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.
Continue Reading

kerala

‘ഞങ്ങള്‍ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു, കഴിഞ്ഞില്ല’; നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളെ നേരിട്ട് വിളിച്ച് കെ.സി വേണുഗോപാല്‍

പിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചിട്ടും നിയമനം ലഭിക്കത്ത റഷീദ, മമത, സരസ്വതി എന്നിവരെയാണ് വീഡിയോ കോളില്‍ വിളിച്ചത്.

Published

on

By

തിരുവനന്തപുരം: പിഎസ്സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളെ വീഡിയോ കോളില്‍ വിളിച്ച് എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചിട്ടും നിയമനം ലഭിക്കത്ത റഷീദ, മമത, സരസ്വതി എന്നിവരെയാണ് വീഡിയോ കോളില്‍ വിളിച്ചത്. ‘ഞങ്ങള്‍ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവരുടെ വീടുകളില്‍ നേരിട്ട് പോയി കണ്ടു എന്നും ഉദ്യോഗാര്‍ഥികള്‍ കെ.സി വേണുഗോപാലിനോട് പറഞ്ഞു. കെ.സി വേണുഗോപാല്‍ തന്നെയാണ് വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ഞങ്ങള്‍ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവരുടെ വീടുകളില്‍ നേരിട്ടുപോയി, തിരുവനന്തപുരത്തേക്ക് വണ്ടികയറിയതിന് കണക്കില്ല, പിഎസ്സി ഓഫീസിലും കയറിയിറങ്ങി. ഞങ്ങളുടെ മുഖം തന്നെ അവര്‍ക്ക് സുപരിചിതമായിട്ടുണ്ടാകും. എന്നിട്ടും ഞങ്ങള്‍ക്ക് നീതി കിട്ടിയില്ല…’

പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് നേടിയിട്ടും നിയമനം ലഭിക്കാതെ പോയ റഷീദയുടെയും സരസ്വതിയുടെയും മമതയുടെയും ഈ വാക്കുകള്‍ കേരളത്തിലെ ഓരോ ഉദ്യോഗാര്‍ത്ഥിയുടെയും ഉള്ളുനീറ്റുന്നതാണ്. ഇവരെ നേരിട്ട് വിളിച്ചപ്പോള്‍ കേട്ടത് മെറിറ്റിനെ അപ്പാടെ തഴയുന്ന സര്‍ക്കാരിന്റെ ജനവിരുദ്ധതയുടെ, തൊഴില്‍വിരുദ്ധതയുടെ നേര്‍ച്ചിത്രമായിരുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് പോലും തെരുവിലിറങ്ങേണ്ടി വരുന്ന ഈ കുട്ടികളുടെ അവസ്ഥ കേരളത്തിന് അപമാനമാണ്. പിന്‍വാതില്‍ നിയമനങ്ങള്‍ക്കും ധൂര്‍ത്തിനും പിആര്‍ വര്‍ക്കുകള്‍ക്കും കോടികള്‍ ഒഴുക്കുന്ന സര്‍ക്കാര്‍, അര്‍ഹരായ ഇവര്‍ക്ക് നിയമനം നല്‍കാന്‍ മാത്രം സാമ്പത്തിക പ്രതിസന്ധി പറയുന്നത് യുവതലമുറയോടുള്ള കൊടും വഞ്ചനയാണ്. അര്‍ഹരായവര്‍ക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും ഇവര്‍ക്കൊപ്പമുണ്ടാകും എന്ന് കെ.സി വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

Continue Reading

Trending