Connect with us

kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം: വി ഡി സതീശന്‍

പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമായിരിക്കും ചടങ്ങുകള്‍ നടക്കുകയെന്നും സതീശന്‍ പറഞ്ഞു.

Published

on

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമായിരിക്കും ചടങ്ങുകള്‍ നടക്കുകയെന്നും സതീശന്‍ പറഞ്ഞു.

വീട് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ സ്ഥലം നല്‍കുമെന്ന് പ്രതീക്ഷിരുന്നെന്നും അത് ലഭിക്കാത്തതിനാലാണ് സ്വന്തമായി ഭൂമി കണ്ടെത്തിയതെന്നും സതീശന്‍ പറഞ്ഞു. പത്തോളം സ്ഥലങ്ങള്‍ പരിശോധിച്ച ശേഷമാണ് അനുയോജ്യമായ സ്ഥലം വാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാന റോഡില്‍ നിന്ന് 200 മീറ്റര്‍ മാത്രം അകലെയുള്ള റസിഡന്‍ഷ്യല്‍ ഏരിയയിലാണ് സ്ഥലം. കൃത്യമായ വഴിയൗകര്യങ്ങളുള്ള ഈ ഭൂമിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങളാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. മുസ്ലിം ലീഗ് പൂര്‍ത്തിയാക്കിയ വീടുകളുടെ അതേ നിര്‍മ്മാണ ഏജന്‍സി തന്നെയാണ് കോണ്‍ഗ്രസിന്റെ പദ്ധതിയും നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ നിധിയില്‍ കോടിക്കണക്കിന് രൂപ ഉണ്ടായിട്ടും സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസുവും പുറത്തേക്ക്, ജാമ്യം അനുവദിച്ച് കോടതി

എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് പഴുതാക്കിയാണ് കേസിലെ മൂന്നാം പ്രതിയായ എന്‍ വാസുവും ജാമ്യം നേടുന്നത്.

Published

on

By

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന ദേവസ്വം മുന്‍ കമ്മീഷ്ണറും പ്രസിഡന്റുമായ എന്‍. വാസുവിന് ജാമ്യം.
ഉപാധികളോടെ കൊല്ലം വിജിലന്‍സ് കോടതി എന്‍ വാസുവിന് സ്വഭാവിക ജാമ്യം അനുവദിച്ചു. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് പഴുതാക്കിയാണ് കേസിലെ മൂന്നാം പ്രതിയായ എന്‍ വാസുവും ജാമ്യം നേടുന്നത്.

അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവര്‍ദ്ധന്‍, കെ എസ് ബൈജു എന്നിവരുടെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക് കൂടെ നീട്ടി. എന്‍ വാസു സമര്‍പ്പിച്ച സ്വാഭാവിക ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായശേഷമാണ് ഇന്ന് ജാമ്യം അനുവദിച്ചുകൊണ്ട് വിധി പറഞ്ഞത്.

വാസുവിന്റെ റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വഭാവിക ജാമ്യം ലഭിച്ചത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹര്‍ജി നല്‍കിയിരുന്നത്. വിവേചനം കാണിക്കാന്‍ പറ്റില്ലെന്നായിരുന്നു നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നത്. ഇതോടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അഞ്ചു പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങി.

ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കുറ്റപത്രം നല്‍കുന്നത് ഇനിയും വൈകിയാല്‍ കേസിലെ പ്രതിയായ എ പത്മകുമാറും സ്വഭാവിക ജാമ്യം തേടി പുറത്തിറങ്ങാനുള്ള സാഹചര്യമൊരുങ്ങും. തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹര്‍ജികളില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. ഈ മാസം 18 നാണ് വിധി പറയുന്നത്.

 

Continue Reading

kerala

പഴവര്‍ഗ വിപണി പൊള്ളുന്നു; കൂടിയും കുറഞ്ഞും പച്ചക്കറി വില

പേരക്കയും പൈനാപ്പിളും ഉറുമാന്‍പഴവുമെല്ലാം കീശ കാലിയാക്കുന്ന സഹചര്യമാണുള്ളത്.

Published

on

By

മലപ്പുറം: വിപണിയില്‍ പൊള്ളുന്ന വിലക്കയറ്റം തീര്‍ത്ത് പഴവും പച്ചക്കറിയും. ശക്തമായ ചൂടും നിലവില്‍ പല പഴവര്‍ഗങ്ങളുടെ കാലമല്ലാത്തതുമാണ് പഴം വിപണിയിലെ വില വര്‍ധനവിന് കാരണം. പച്ചക്കറിവില കൂടിയും കുറഞ്ഞും ചാഞ്ചാടുന്ന സാഹചര്യമാണുള്ളത്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കലാവ സ്ഥ വ്യതിയാനമാണ് പച്ചക്ക റിക്ക് കീശകാലിയാക്കുന്നത്. പഴം വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ആപ്പിളിനാണ്. ഇന്ത്യയില്‍ ഇപ്പോള്‍ ആപ്പിള്‍ ലഭ്യമല്ലാത്തത് കൊണ്ടു തന്നെ വിദേശി ആപ്പിളുകളാണ് വിപണിയില്‍ ലഭിക്കുന്നത്. ന്യൂസിലാന്റ്, ഇറ്റലി, ജര്‍മ്മനി, യു.എസ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ആപ്പിള്‍ എത്തുന്നത്. കിലോക്ക് 200 രൂപ മുതല്‍ തുടങ്ങി 300 രൂപ വരെയാണ് ആപ്പിള്‍ വില.

ഓറഞ്ച് ഉള്‍പ്പെടെ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന പഴ വര്‍ഗങ്ങള്‍ കാര്യമായി ഒന്നും ലഭ്യമല്ല എന്നതാണ് വസ്തുത. മധുരമുള്ള ഇന്ത്യന്‍ ഓറഞ്ച് ഇപ്പോള്‍ ലഭ്യമല്ല. ഉള്ളത് തന്നെ മധുരമില്ലാതെ 130 രൂപ വരെ കിലോയുള്ള ഓറഞ്ചുകളാണ്. മറ്റു പഴങ്ങള്‍ നോക്കിയാല്‍ വിദേശ പഴങ്ങളുടെ ആധിപത്യമാണ് ജില്ലയിലെ വിപണിയിലെങ്ങും. പേരക്കയും പൈനാപ്പിളും ഉറുമാന്‍പഴവുമെല്ലാം കീശ കാലിയാക്കുന്ന സഹചര്യമാണുള്ളത്.

നേരത്തെ 50ല്‍ താഴെ വിലയുണ്ടായിരുന്ന പൈനാപ്പിളിന് വില 80 രൂപയായി ഉയര്‍ന്നു. വിളവെടുക്കാന്‍ റമസാന്‍ മാസം കാത്തിരിക്കുന്നതാണ് വിലവര്‍ധ നവിന് പ്രധാന കാരണം. ഉത്തരേന്ത്യയില്‍ വിവാഹ സീസണായതും മറ്റൊരു കാരണമാണെന്ന് വ്യാപാരികള്‍ പറയുന്നു. 120-150നുമിടയില്‍ ലഭിച്ചിരുന്ന ഉറുമാന്‍ പഴത്തിന് വില 230 ആയി ഉയര്‍ന്നിട്ടുണ്ട്. പേരക്ക വില 60ല്‍ നിന്നും നേരെ ഇരട്ടിയായി 120ല്‍ എത്തി. മാമ്പഴ മാര്‍ക്കറ്റിലേക്ക് വന്നാല്‍ നീലന്‍ മാമ്പഴമാണ് വിപണിയില്‍ ഉള്ളത്. 120 മുതല്‍ 150 രൂപ വരെയാണ് കിലോക്ക് വില നല്‍കേണ്ടത്. വേനലില്‍ പ്രധാനമായും ദാഹമകറ്റുന്ന തണ്ണിമത്തന് 20 മുതല്‍ 35 രൂപ വരെ വിലയുണ്ട്. 40 രൂപയാണ് പപ്പായയുടെ വില.

പച്ചക്കറി വിലയിലേക്ക് വന്നാല്‍ വെളുത്തുള്ളി വില 200 രൂപയിലേക്ക് കുതിക്കുകയാണ്. കോവക്ക, പയര്‍ എന്നിവക്കും വില വര്‍ധിച്ചിട്ടുണ്ട്. വെ ളുത്തുള്ളിയുടെ ചില്ലറ വില്‍പ്പന വില 170 ആയിരുന്നത് നിലവില്‍ 200 ആയി വര്‍ധിച്ചിട്ടുണ്ട് മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെല്ലാം കനത്ത മഞ്ഞായതിനാല്‍ പച്ചക്കറി ലഭ്യത കുറഞ്ഞതാണ് ബീന്‍സ്, കോവക്ക, പയര്‍ തുടങ്ങിയവക്ക് വില വര്‍ധിക്കാനിടയായത്.

കഴിഞ്ഞയാഴ്ച് കിലോക്ക് 40 രൂപയുണ്ടായിരുന്ന ബീന്‍സിന് മൊത്തവ്യാപാരവില 50 രൂപയായും ചില്ലറ വില്‍പ്പന വില 80 രൂപയായും വര്‍ധിച്ചു. കഴിഞ്ഞയാഴ്ച 40 – 45 നും ഇടയില്‍നിന്ന കോവക്കയുടെ ചില്ലറ വില്‍പ്പന വില ഒരാഴ്ചക്കിടെ 70 മുതല്‍ 80 രൂപവരെയായി വര്‍ധിച്ചിട്ടുണ്ട്.
ഏതാനും ദിവസം മുമ്പുവരെ 60 രൂപ വരെയുണ്ടായിരുന്ന വള്ളിപ്പയറിന്റെ മൊത്ത വ്യാപാരവില 75 രൂപയാണ്. ചില്ലറ വില്‍പ്പനവില 90 മുതല്‍ 100 രൂപ വരെയായി. എന്നാല്‍ മുരിങ്ങാകായ വില ഇടിഞ്ഞതും ആശ്വാസമായി. 350 രൂപ വരെ കിലോക്കുണ്ടായിരുന്ന മുരിങ്ങാകായ ഇപ്പോള്‍ 150 മുതല്‍ 170 രൂപക്ക് വരെ ലഭിക്കുന്നുണ്ട്. എന്നാല്‍ കാരറ്റ്, തക്കാളി, കിഴങ്ങ്, വലിയ ഉള്ളി, ചെറിയ ഉള്ളി, ബീറ്റ് റൂട്ട് എന്നിവക്ക് വലിയ കുറവുണ്ട്. ബാംഗ്ലൂരിലെ തണുത്ത കാലവസ്ഥയാണ് കാരറ്റ് വിലയിലെ കുറവിന് കാരണം.

 

Continue Reading

Film

‘കാലം പറഞ്ഞ കഥ’: റിലീസ് തടയണമെന്ന ഹര്‍ജി തള്ളി; വിചാരണയെ ബാധിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്

പ്രതിയായ അഫാന്റെ പിതാവാണ് സിനിമയ്ക്കെതിരെ കോടതിയെ സമീപിച്ചത്.

Published

on

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിനെ ആസ്പദമാക്കി നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്ന ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജി സെന്‍സര്‍ ബോര്‍ഡ് തള്ളി. സിനിമ ഒരു തരത്തിലും കേസിന്റെ വിചാരണയെ ബാധിക്കില്ലെന്നും സിനിമയിലെ സാഹചര്യങ്ങളും കഥാപാത്രങ്ങളും യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും വ്യത്യസ്തമാണെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.

സിനിമ ലഹരി ഉപയോഗത്തിനും ഓണ്‍ലൈന്‍ ചൂതാട്ടത്തിനുമെതിരായ സന്ദേശമാണ് നല്‍കുന്നത്. യഥാര്‍ത്ഥ കേസിലെ സാഹചര്യങ്ങളോ, കൊലപാതക രീതിയോ, കഥാപാത്രങ്ങളുടെ പേരോ സിനിമയിലില്ല. സിനിമ പുറത്തിറങ്ങുന്നത് കോടതിയിലെ വിചാരണയെ സ്വാധീനിക്കില്ലെന്നും ബോര്‍ഡ് പറഞ്ഞു.

പ്രതിയായ അഫാന്റെ പിതാവാണ് സിനിമയ്ക്കെതിരെ കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ നടക്കുന്നതിനാല്‍ മാധ്യമ വിചാരണ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് സാക്ഷികളെ സ്വാധീനിക്കുകയും മകന്റെ ഭാവിയെയും കുടുംബത്തിന്റെ അന്തസ്സിനെയും തകര്‍ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2025 ഫെബ്രുവരി 24-നാണ് കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. അഫാന്‍ തന്റെ മുത്തശ്ശി, പിതൃസഹോദരന്‍, അദ്ദേഹത്തിന്റെ ഭാര്യ, സുഹൃത്ത്, സ്വന്തം സഹോദരന്‍ എന്നിവരെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. നിലവില്‍ ഈ കേസിന്റെ വിചാരണാ നടപടികള്‍ നടക്കുകയാണ്.

Continue Reading

Trending