india
‘ഇന്ത്യ- യുഎസ് കരാറിനെ പറ്റി പറയാന്‍ അനുവദിക്കുന്നില്ല; കേന്ദ്രത്തിനെതിരെ കെ.സി. വേണുഗോപാല്‍
ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
ന്യൂഡല്‍ഹി: പാര്‍ലമെന്ററി മര്യാദകള്‍ ലംഘിച്ച് പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.സി. വേണുഗോപാല്‍ എം.പി. ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രതിപക്ഷ നേതാവ് ഒരു ‘നിഴല്‍ പ്രധാനമന്ത്രി’ യാണെന്നും അദ്ദേഹത്തിന് സഭയില്‍ സംസാരിക്കാന്‍ പ്രത്യേക അവകാശമുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ ഇത് മാനിക്കാതെ തുടര്‍ച്ചയായി മൈക്ക് ഓഫ് ചെയ്യുന്ന നടപടിയാണ് സഭയിലുണ്ടാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഇന്ത്യയെ ബ്ലാക്ക് മെയില്‍ ചെയ്ത് കീഴടക്കിയ കരാറാണ് അമേരിക്കയുമായി ഒപ്പിട്ടിരിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു. രാജ്യത്തെ കര്‍ഷകരെയും സാധാരണക്കാരെയും ഇത് ദോഷകരമായി ബാധിക്കും. കരാറിന്റെ വിവരങ്ങള്‍ പാര്‍ലമെന്റിനെ അറിയിക്കാതെ ട്രംപ് വഴിയാണ് ഇന്ത്യക്കാര്‍ വിവരങ്ങള്‍ അറിയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണപക്ഷത്തിന് ആരെയും ആക്രമിക്കാമെന്നും എന്നാല്‍ പ്രതിപക്ഷത്തിന് മിണ്ടാന്‍ സമ്മതിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
india
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: കര്‍ഷകരെയും രാജ്യത്തെയും ഒറ്റിക്കൊടുത്തു; പ്രതിപക്ഷം പ്രതിഷേധത്തില്‍
ഈ കരാര്‍ ഇന്ത്യന്‍ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നതാണെന്നും രാജ്യത്തിന്റെ ആത്മാഭിമാനവും സാമ്പത്തിക താല്‍പ്പര്യങ്ങളും അമേരിക്കയ്ക്ക് മുന്നില്‍ അടിയറവ് വെച്ചതായും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
ന്യൂഡല്‍ഹി: അമേരിക്കയുമായി ഇന്ത്യ ഒപ്പിട്ട വ്യാപാര കരാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപകമായി പ്രതിഷേധത്തില്‍. ഈ കരാര്‍ ഇന്ത്യന്‍ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നതാണെന്നും രാജ്യത്തിന്റെ ആത്മാഭിമാനവും സാമ്പത്തിക താല്‍പ്പര്യങ്ങളും അമേരിക്കയ്ക്ക് മുന്നില്‍ അടിയറവ് വെച്ചതായും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
അമേരിക്കന്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 70 മുതല്‍ 80 ലക്ഷം രൂപ വരെ (ചില സന്ദര്‍ഭങ്ങളില്‍ ഒരു കോടിയിലധികം) സബ്സിഡി ലഭിക്കുന്നുണ്ട്. വന്‍തോതില്‍ സബ്സിഡി നല്കി ഉല്‍പ്പാദിപ്പിക്കുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ തീരുവയില്ലാതെ ഇന്ത്യന്‍ വിപണിയിലെത്തുന്നത് പ്രാദേശിക കര്‍ഷകരുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് എ.എ.പി എം.പി സഞ്ജയ് സിംഗ് പറഞ്ഞു.
കരാര്‍ പ്രകാരം യുഎസ് വ്യാവസായിക, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ ഇന്ത്യ പൂര്‍ണ്ണമായും ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതാണ്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള തുണിത്തരങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് അമേരിക്ക 18 ശതമാനം തീരുവ തുടരുമെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം വിമര്‍ശിച്ചിരുന്നു.
മോദി തന്റെ സുഹൃത്തുക്കളായ അംബാനി, അദാനി എന്നിവരുടെ ബിസിനസ് താല്‍പ്പര്യങ്ങള്‍ക്കായി രാജ്യത്തിന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ ബലികഴിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര പറഞ്ഞു. ഇത് ഒരു കരാറല്ല, മറിച്ച് ഒരു ‘കീഴടങ്ങല്‍’ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാണിജ്യ മന്ത്രിയും വിദേശകാര്യ മന്ത്രിയും പരസ്പരം പഴിചാരി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും ഭരണം ഒരു ‘സര്‍ക്കസായി’ മാറിയെന്നും ശിവസേന നേതാവ് ആദിത്യ താക്കറെ ആരോപിച്ചു.
india
പത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നിര്‍ബന്ധമാക്കണം; സ്വകാര്യ ബില്ലുമായി അഡ്വ. ഹാരിസ് ബീരാന് എംപി
കൃത്യമായ ഇടവേളകളില്‍ രാജ്യവ്യാപകമായി സെന്‍സസ് നടത്താത്ത പക്ഷം ഭൂരിഭാഗം ജനങ്ങള്‍ക്കും സര്‍ക്കാര്‍ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും ഗുണഫലം ലഭിക്കാതെ പോകുമെന്ന് അദ്ദേഹം ബില്ലില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ പത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നടത്തുന്നത് നിര്‍ബന്ധമാക്കുന്നതിനായി 1948-ലെ സെന്‍സസ് ആക്ട് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം.പി അഡ്വ. ഹാരിസ് ബീരാന് രാജ്യസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. കൃത്യമായ ഇടവേളകളില്‍ രാജ്യവ്യാപകമായി സെന്‍സസ് നടത്താത്ത പക്ഷം ഭൂരിഭാഗം ജനങ്ങള്‍ക്കും സര്‍ക്കാര്‍ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും ഗുണഫലം ലഭിക്കാതെ പോകുമെന്ന് അദ്ദേഹം ബില്ലില്‍ ചൂണ്ടിക്കാട്ടി. 2011-ലാണ് ഇന്ത്യയില്‍ അവസാനമായി സെന്‍സസ് നടന്നത്. 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് കോവിഡ് മഹാമാരിയെത്തുടര്‍ന്ന് വൈകുകയായിരുന്നു. ഇത് ആറ് വര്‍ഷത്തോളം വൈകി 2027-ല്‍ മാത്രമേ പൂര്‍ത്തിയാകൂ എന്ന സാഹചര്യത്തിലാണ് ഈ നിയമഭേദഗതി നിര്‍ദ്ദേശം.
നിലവിലെ ഭരണഘടനയിലോ 1948-ലെ സെന്‍സസ് ആക്ടിലോ കൃത്യമായ ഇടവേളകളില്‍ സെന്‍സസ് നടത്തണമെന്ന് നിഷ്കര്‍ഷിക്കുന്നില്ല. എന്നാല്‍ സ്വാതന്ത്ര്യാനന്തരം പത്ത് വര്‍ഷത്തിലൊരിക്കല്‍ എന്ന രീതിയാണ് പിന്തുടര്ന്നു പോന്നത്. ഇത് നിയമപരമായി തന്നെ ഉറപ്പാക്കണമെന്നാണ് ബില്ലിലെ ആവശ്യം. കൃത്യമായ ജനസംഖ്യാ കണക്കുകളും ജാതി തിരിച്ചുള്ള വിവരങ്ങളും ഇല്ലാതെ, സംവരണം, സാമൂഹ്യനീതി ഉറപ്പാക്കല്‍ തുടങ്ങിയ ഭരണഘടനാപരമായ നയങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയില്ലെന്ന് ബില്ലില്‍ പറയുന്നു.
india
‘ഇന്ത്യയുടെ പരമാധികാരം മോദി പണയം വെക്കുന്നു’: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ബഹുജന പ്രക്ഷോഭത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് വരണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ഡല്‍ഹി ഖാഇദേ മില്ലത് സെന്ററില്‍ നടന്ന ദേശീയ കമ്മിറ്റി യോഗത്തില്‍ യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ.സര്‍ഫറാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം പി പാര്‍ട്ടി പരിപാടികളും പാര്‍ലിമെന്റ് ഇടപെടലുകളും വിശദീകരിച്ചു സംസാരിച്ചു. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ‘ബുന്‍യാദ്’ ക്യാമ്പയിന് കലണ്ടറിന് യോഗം അന്തിമരൂപം നല്കി. സംസ്ഥാന തലങ്ങളിലെ ‘ബുന്‍യാദ്’ സൗഹൃദ ഇഫ്താറോടെ തുടക്കമാവും. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടിപി അശ്റഫലി സ്വാഗതവും സെക്രട്ടറി അസ്ഹറുദീന് ചൗദരി നന്ദിയും പറഞ്ഞു. അഡ്വ.ഷിബു മീരാന്‍, സജ്ജാദ് ഹുസൈന് അക്തര്‍ ബീഹാര്‍, സികെ ശാക്കിര്‍, സാജിദ് നടുവണ്ണൂര്‍, അഡ്വ കുമെയില്‍ അന്‍സാരി കാന്‍പുര്‍, അഡ്വ.മഞ്ചൂര്‍ അഹമ്മദ് ഹരിയാന, അഡ്വ. സലീം ഹുസൈന് ഫരീദബാദ്, ടി.എ ഫാസില്‍, ശഹസാദ് അബ്ബാസി ഡല്‍ഹി, മുഹമ്മദ് സജ്ജാദ് ബംഗാള്‍, അഡ്വ സയ്യിദ് മര്‍സൂക് ബാഫഖി, എംപി അബ്ദുല്‍ അസീസ്, ആഷിക് ഇലാഹി മീററ്റ് സംസാരിച്ചു.
-
News1 day ago’15 മിനിറ്റില്‍ വീട്ടിലെത്തും’; അവസാന ഫോണ്‍വിളിക്ക് പിന്നാലെ യുവാവിന്റെ യാത്ര മരണത്തിലേക്ക്
-
News24 hours agoരണ്ടാം ദിനം ഇരട്ടി കളക്ഷന്‍; ‘ആശകള്‍ ആയിരം’ വിജയകുതിപ്പില്‍
-
News24 hours agoതണ്ടപ്പേര് ലഭിക്കാത്തതിന്റെ പേരില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍
-
india23 hours agoപ്രതിഷേധം കനത്തു; മുസ്ലിംകളെ വെടിവെക്കുന്ന അസം മുഖ്യമന്ത്രിയുടെ AI വീഡിയോ ബിജെപി നീക്കം ചെയ്തു
-
india22 hours ago‘ഇന്ത്യയുടെ പരമാധികാരം മോദി പണയം വെക്കുന്നു’: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
india22 hours agoപത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നിര്‍ബന്ധമാക്കണം; സ്വകാര്യ ബില്ലുമായി അഡ്വ. ഹാരിസ് ബീരാന് എംപി
-
kerala23 hours agoബി.ജെ.പി സര്‍ക്കാറിന് നെഹ്റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല, അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്: ശശി തരൂര്‍
-
india21 hours agoഇന്ത്യ-യുഎസ് വ്യാപാര കരാര്‍: കര്‍ഷകരെയും രാജ്യത്തെയും ഒറ്റിക്കൊടുത്തു; പ്രതിപക്ഷം പ്രതിഷേധത്തില്‍
