kerala
ആഗോള പണ്ഡിത സംഗമമായി ഗ്ലോബല്‍ ഉലമ സമ്മിറ്റ്
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പണ്ഡിത പ്രമുഖരാല്‍ സമ്പന്നമായി ഗ്ലോബല്‍ ഉലമ സമ്മിറ്റ്
കുണിയ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പണ്ഡിത പ്രമുഖരാല്‍ സമ്പന്നമായി ഗ്ലോബല്‍ ഉലമ സമ്മിറ്റ്. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങളായ സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍, യു.എ.ഇ, ബഹ്റൈന്‍, ഇറാഖ്, ഊജിപ്ത്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ ഡെലിഗേറ്റ്സ് സമസ്ത കാത്ത ആദര്‍ശവിശുദ്ധിയെ കുറിച്ച് വാചാലരായി.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കെയ്റോ വേള്‍ഡ് ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. സാമി മുഹമ്മദ് റബിഅ് ശരീഫ് ഉദ്ഘാടനം ചെയ്തു. എ.വി അബ്ദുറഹ്മാന് മുസ്ലിയാര്, പി.കെ ഹംസക്കുട്ടി മുസ്ലിയാര് ആദ്യശ്ശേരി, ചീക്കോന്ന് ബഷീര്‍ അബുല്ല ഫൈസി, ഡോ. സ്വലാഹ് ബിന്‍ അലി അബ്ദുറഹ്മാന് ബഹ്റൈന്‍, ഡോ. വലീദ് അബ്ദുല്‍ മുന്‍ഇംഅല്‍ സഈദ് കൈറോ, ഡോ. ഇമാദ് മുഹമ്മദ് ഈസ് അല്‍ അസ്ഹര്‍, ഡോ. മുഹമ്മദ് സഅദ് അല്‍ ഹദ്ദാദ് ഈജിപ്ത്, ശൈഖ് മുഅതസ് മുഹമ്മദ് അല്‍ദുരി ഇറാഖ്, ഡോ. സ യ്യിദ് മൂസല്‍ ഖാളിം മലേഷ്യ, മുഫ്തി ഖലീല്‍ അഹമ്മദ് ജാമിഅ നിസാമിയ്യ, മുഫ്തി സല്മാന് അസ്ഹരി മുംബൈ, ഹാഫിള് മുഹമ്മദ് ഖാലിദ് അലി ഖാദിരി, സയ്യിദ് വഹീദ് അലി നിസാമി ഹൈദരാബാദ്, ഹാഫിള് പി.എ ഖാജാ മുഈനുദ്ദീന് ഫാസില്‍ ബാഖവി തമിഴ്നാട്, സുലൈമാന്‍ ഫൈസി ചുങ്കത്തറ, കെ.സി മുഹമ്മദ് ബാഖവി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, അബ്ദുല്ല അല്‍ഖാസിമി കൊളപ്പുറം, സയ്യിദ് മുഈനുദ്ദീന് ജിഫ്രി സംസാരിച്ചു. പി.എം അബ്ദുസ്സലാം ബാഖവി സ്വാഗതവും ഡോ. സി.കെ അബ്ദുറഹ്മാന് ഫൈസി നന്ദിയും പറഞ്ഞു.
kerala
കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു; പവന് 1.16 ലക്ഷം കടന്നു
ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില ഉയരാന്‍ കാരണം.
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 205 രൂപ ഉയര്‍ന്ന് സ്വര്‍ണവില 14,560 രൂപയായി. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 1,640 രൂപയുടെ വര്‍ധന രേഖപ്പെടുത്തി വില 1,16,480 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 95,720 രൂപയായും 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 74,520 രൂപയായും ഉയര്‍ന്നു.
ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില ഉയരാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് വീണ്ടും 5,000 ഡോളര്‍ പിന്നിട്ടു. ഇന്ന് 65 ഡോളറിന്റെ നേട്ടത്തോടെ സ്വര്‍ണം വ്യാപാരം നടത്തുകയാണ്. ഇതോടെ 1.32 ശതമാനം വളര്‍ച്ചയാണ് സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 4 ശതമാനം ഉയര്‍ന്ന് 5,046.10 ഡോളറായി. അതേസമയം, യു.എസ് ഡോളറിന്റെ മൂല്യത്തില്‍ ഉണ്ടായ ഇടിവ് സ്വര്‍ണവിലയ്ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു. കൂടാതെ, തൊഴില്‍ വിപണിയിലെ തളര്‍ച്ച മറികടക്കുന്നതിനായി പലിശനിരക്കില്‍ ഇളവ് വരുത്തേണ്ടി വരുമെന്ന് ഫെഡറല്‍ റിസര്‍വ് സൂചന നല്കി. ഫെഡറല്‍ റിസര്‍വ് പ്രസിഡന്റ് മേരി ഡാലി, കുറഞ്ഞത് രണ്ട് തവണയെങ്കിലും പലിശനിരക്ക് കുറയ്ക്കേണ്ടി വരുമെന്ന സാധ്യതയാണു മുന്നോട്ടുവെച്ചത്. ഫെഡിന്റെ ഈ പ്രഖ്യാപനം വരും ദിവസങ്ങളിലും സ്വര്‍ണവിലയെ കൂടുതല്‍ സ്വാധീനിച്ചേക്കുമെന്നാണ് വിപണി വിലയിരുത്തല്‍.
kerala
‘സമസ്തയുടെ ശതാബ്ദി മാനവികതയുടെ വിജയം’ -ഡി.കെ ശിവകുമാര്‍
ഇത്രയും അച്ചടക്കമുള്ള ഒരു ജന സഞ്ചയത്തെത്തില്‍ തനിക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല.
കുണിയ: സമസ്തയെ പോലെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനം നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയെന്നത് മാനവികതയുടെയും മനുഷ്യത്വത്തിന്റെയും വിജയമാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. എല്ലാ പരിപാടികളും നിര്‍ത്തിവെച്ച് സമസ്തയുടെ സമ്മേളനത്തിനെത്തണമെന്ന എന്റെ നേതാവ് കെ.സി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഞാനിവിടെയെത്തിയത്.
ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് അവിസ്മരണീയ മുഹൂര്‍ത്തമാണ്. ഇത്രയും അച്ചടക്കമുള്ള ഒരു ജന സഞ്ചയത്തെത്തില്‍ തനിക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലൂടെ സമസ്ത ഒരു സമുദായത്തിന് മാത്രമല്ല, സമൂഹത്തിനൊന്നൊക്കെ സേവനം ചെയ്ത് കൊണ്ടിരിക്കുകയാണ്.
ഈ പ്രവര്‍ത്തനങ്ങള്‍ എത്ര ശ്രമകരമാണെന്ന് ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനെന്ന നിലയില്‍ തനിക്ക് നല്ല ബോധ്യമുണ്ടെന്നും ഇക്കാര്യത്തില്‍ നമസ്തയെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
kerala
പ്രൗഢ സമാപ്തി
ഒരു നൂറ്റാണ്ട് പിന്നിട്ട കേരളത്തിലെ ഇസ്ലാമിക വൈജ്ഞാനിക വിപ്ലവത്തിന് സാക്ഷിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ചരിത്ര സംഗമം കുണിയയില്‍ പുതുചരിത്രം തീര്‍ത്ത് സമാപിച്ചു.
അബ്ദുല്ലക്കുഞ്ഞി ഉദുമ
കുണിയ
ഒരു നൂറ്റാണ്ട് പിന്നിട്ട കേരളത്തിലെ ഇസ്ലാമിക വൈജ്ഞാനിക വിപ്ലവത്തിന് സാക്ഷിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ചരിത്ര സംഗമം കുണിയയില്‍ പുതുചരിത്രം തീര്‍ത്ത് സമാപിച്ചു. വരക്കല്‍ മുല്ലക്കോയ തങ്ങളക്കമുള്ള അവധൂതന്മാര് കൊളുത്തിവച്ച സത്യദീനിന്റെ ഭദ്രദീപമായ സമസ്തയുടെ ആദര്‍ശ ആശയങ്ങള്‍ നെഞ്ചിലേറ്റി അങ്ങകലെ നഗര ഗ്രാമാന്തരങ്ങളില്‍ നിന്നും ചെറുതോടായി, പുഴയായി എത്തി പിന്നെ അലകടലായി പരന്നൊഴുകിയെത്തിയ ജനലക്ഷങ്ങള്‍ കുണിയയില്‍ മനുഷ്യസാഗരം തീര്‍ത്തു.
നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന ചരിത്ര മഹാസംഗമത്തിന് സാക്ഷികളാന്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ജനം കുണിയയിലെത്തി. കേരളത്തില്‍ നിന്ന് മാത്രമല്ല, തമിഴ്നാട്, കര്‍ണാടക, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, ഗള്‍ഫ് നാടുകളില്‍ നിന്നു മെല്ലാം കുണിയയെ ലക്ഷ്യമാക്കി എത്തിച്ചേര്‍ന്നു. കാല്‍നടയായും സൈക്കിളിലും കപ്പല്‍ വിമാന മാര്‍ഗങ്ങളിലും സഞ്ചരിച്ച് എത്തിയവരുണ്ട്. ശതാബ്ദി മഹാസമ്മേളനത്തിനായി നാനാദിക്കുക ളില്‍ എത്തിയ ആളുകളെ കൊണ്ട് റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്റുകളും ലോഡ്ജുകളുമെല്ലാം തിങ്ങിനിറഞ്ഞ കാഴ്ചയായിരുന്നു. പ്രവര്‍ത്തകരുമായി ആയിരക്കണക്കിന് ബസുകളും കാറുകളും ബൈക്കുകളും മറ്റു വാഹനങ്ങളും വിവിധ ജില്ലകളില്‍ നിന്നും രാവിലെ മുതല്‍ എത്തി.
ടൂറിസ്റ്റ് ബസുകള്‍ക്ക് പുറമെ കെ.എ സ്.ആര്.ടി.സി, സ്വകാര്യ ബസുകളിലും പ്രവര്‍ത്തകരെത്തി. പ്രധാന റോഡുകളെല്ലാം ഉച്ചയ്ക്ക് തന്നെ ജനനിബിഡമായി.
അഹ്ലുസുന്നയുടെ ആദര്‍ശത്തിലടിയുറച്ച പുരുഷാരം കണ്ണും കാതും മനസും അര്‍പ്പിച്ച് രാത്രി വൈകുവോളം കുണിയയില്‍ തങ്ങി. കണ്ണൂര്‍ – മംഗളൂരു ദേശീയ പാതയോരത്താണ് വിശാലമായ വേദി. ശംസുല്‍ ഉലമയുടെ നാമധേയത്തിലുള്ള കവാടവും, സമസ്തയുടെ സ്ഥാപക നേതാവ് വരക്കല്‍ മുല്ലക്കോയ തങ്ങളുടെ സ്മരണാര്‍ഥം പരമ്പരാഗത പായക്കപ്പലിന്റെ മാതൃകയില്‍ നിര്‍മിച്ച പ്രധാനവേദിയും സമ്മേളനത്തിന് ചരിത്ര പരമായഭാവം നല്കി.
സമ്പന്നമായ പൈതൃകവും മുഖമുദ്രയാക്കി ആദര്‍ശ വിശുദ്ധിയുടെ ധവളശോഭ വിതറിയ 100 വര്‍ഷത്തിന്റെ ഓര്‍മത്തണലില്‍ ഒത്തുചേര്‍ന്ന മനുഷ്യ
പാരാവാരം അഹ്ലുസുന്നയുടെ തുടര്‍പ്രയാണത്തിനുള്ള ഊര്‍ജം ആവാഹിച്ചെടുത്താണ് മടങ്ങിയത്. ഇബ്രാഹിം ഹാജി കുണിയ എന്ന സമ്പന്നനാണ് സമ്മേളനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തത്. 500 ധികം ഏക്കര്‍ സ്ഥലം, അമ്പര ചുമ്പികളായ ബില്‍ഡിങുകള്‍, ക്യാമ്പിന് വന്ന 33313 പേര്‍ക്ക് മൂന്നു ദിവസം താമസം ഭക്ഷ ണം മറ്റു സൗകര്യങ്ങള്‍, സമാപന സമ്മേളനത്തിന് എത്തിയ നേതാക്കള്‍ക്ക് മാത്രം 1200 സിറ്റിംഗ് സ്റ്റേജ് എന്നിവ നല്കി. സ്ഥലങ്ങള്‍ ക്ലീനിംഗിന് മാത്രം സ്വ ന്തമായി 10 ജെസിബി വാങ്ങി നല്കി. കുണിയ എന്ന ഈ കൊച്ചു ഗ്രാമം അന്താരാഷ്ട്ര ഭൂപടത്തില്‍ ഇനി അടയാളപ്പെടുത്തുക സമസ്തയുടെ നൂ റാം വാര്‍ഷിക സമ്മേളനത്തിന്റെ പേരിലായിരിക്കും.
സംസ്ഥാനത്ത് പുകയില ഉത്പാദനത്തിന്റെ കേന്ദ്രമെന്ന നിലയില്‍ അറിയപ്പെട്ട കുണിയയില്‍ സമസ്ത അന്താരാഷ്ട്ര സമ്മേളനം നടന്നതോടെ മറ്റൊരു ചരിത്രം കൂടി പിറന്നു. കാരിരുമ്പ് പോലും തോല്‍ക്കുന്ന പാറക്കൂട്ടങ്ങളും നരിയുള്‍പ്പെടെയുള്ള മൃഗങ്ങളും ഉഗ്രവിഷമുള്ള ഇഴ ജന്തുക്കളും സൈ്വര്യ വിഹാരം നടത്തിയിരുന്ന കാടു തിങ്ങി നിറഞ്ഞ വിശാലമായ ഭൂപ്രദേശമായിരുന്നു ഇവിടം. കുണിയന്‍ എന്ന പേരിലുള്ള ഒരുതരം പുല്ല് പ്രദേശത്ത് ഉണ്ടായിരുന്നുവെ ന്നും ഒരു നൂറ്റാണ്ട് മുമ്പ് വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി പുല്ലുതേടി പുറമെ നിന്നും വന്ന ആളുകള്‍ ഉള്‍പ്പെടെ പരസ്പരം കുണിയന്‍ എന്ന് പറഞ്ഞു തുടങ്ങുകയും പിന്നീട് അത് ലോപിച്ച് കുണിയ എന്നായി മാറിയെന്നുമുള്ള കഥ പൂര്‍വികര്‍ പറഞ്ഞതായി ഇവിടത്തുകാര്‍ ഓര്‍ക്കുന്നു. കുണിയന്‍ എന്ന പുല്ല് മാറി പുകയില കൃഷിയുടെ പേരിലാണ് പിന്നീട് ഈപ്രദേശം അറിയപ്പെട്ടത്.
കുണിയ ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള കുണിയ അന്താരാഷ്ട്ര ഇന്സ്റ്റ്യൂഷന് സ്ഥാപിച്ചതോടെ ഈ പ്രദേശത്തിന്റെ മുഖചായ തന്നെ മാറ്റി. അഞ്ചു ദിവസമായി ആ ഭൂമിയിലാണ് വലിയൊരു ആള്‍ക്കൂട്ടത്തെ സ്വീകരിച്ചത്. പുണ്യ ഭൂമിയിലേക്കെന്ന പോല്‍ ഒഴുകിയെത്തിയ മഹാസംഗമസ്ഥാനമായി കുണിയ മാറി.
-
News21 hours ago’15 മിനിറ്റില്‍ വീട്ടിലെത്തും’; അവസാന ഫോണ്‍വിളിക്ക് പിന്നാലെ യുവാവിന്റെ യാത്ര മരണത്തിലേക്ക്
-
News21 hours agoരണ്ടാം ദിനം ഇരട്ടി കളക്ഷന്‍; ‘ആശകള്‍ ആയിരം’ വിജയകുതിപ്പില്‍
-
News20 hours agoതണ്ടപ്പേര് ലഭിക്കാത്തതിന്റെ പേരില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍
-
india20 hours agoപ്രതിഷേധം കനത്തു; മുസ്ലിംകളെ വെടിവെക്കുന്ന അസം മുഖ്യമന്ത്രിയുടെ AI വീഡിയോ ബിജെപി നീക്കം ചെയ്തു
-
india19 hours ago‘ഇന്ത്യയുടെ പരമാധികാരം മോദി പണയം വെക്കുന്നു’: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
india19 hours agoപത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നിര്‍ബന്ധമാക്കണം; സ്വകാര്യ ബില്ലുമായി അഡ്വ. ഹാരിസ് ബീരാന് എംപി
-
kerala20 hours agoബി.ജെ.പി സര്‍ക്കാറിന് നെഹ്റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല, അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്: ശശി തരൂര്‍
-
More2 days ago‘ഇന്നും നാളെയും ഇനി വരാനിരിക്കുന്ന ദിവസങ്ങളിലും ഞങ്ങൾ അപരിചിതനൊപ്പമായിരിക്കും’: കുടിയേറ്റ നയം വ്യക്തമാക്കി മംദാനി’
