Connect with us

kerala

‘സമസ്തയുടെ ശതാബ്ദി മാനവികതയുടെ വിജയം’ -ഡി.കെ ശിവകുമാര്‍

ഇത്രയും അച്ചടക്കമുള്ള ഒരു ജന സഞ്ചയത്തെത്തില്‍ തനിക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല.

Published

on

കുണിയ: സമസ്തയെ പോലെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനം നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയെന്നത് മാനവികതയുടെയും മനുഷ്യത്വത്തിന്റെയും വിജയമാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. എല്ലാ പരിപാടികളും നിര്‍ത്തിവെച്ച് സമസ്തയുടെ സമ്മേളനത്തിനെത്തണമെന്ന എന്റെ നേതാവ് കെ.സി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഞാനിവിടെയെത്തിയത്.

ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് അവിസ്മരണീയ മുഹൂര്‍ത്തമാണ്. ഇത്രയും അച്ചടക്കമുള്ള ഒരു ജന സഞ്ചയത്തെത്തില്‍ തനിക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലൂടെ സമസ്ത ഒരു സമുദായത്തിന് മാത്രമല്ല, സമൂഹത്തിനൊന്നൊക്കെ സേവനം ചെയ്ത് കൊണ്ടിരിക്കുകയാണ്.
ഈ പ്രവര്‍ത്തനങ്ങള്‍ എത്ര ശ്രമകരമാണെന്ന് ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനെന്ന നിലയില്‍ തനിക്ക് നല്ല ബോധ്യമുണ്ടെന്നും ഇക്കാര്യത്തില്‍ നമസ്തയെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

kerala

പ്രൗഢ സമാപ്തി

ഒരു നൂറ്റാണ്ട് പിന്നിട്ട കേരളത്തിലെ ഇസ്ലാമിക വൈജ്ഞാനിക വിപ്ലവത്തിന് സാക്ഷിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ചരിത്ര സംഗമം കുണിയയില്‍ പുതുചരിത്രം തീര്‍ത്ത് സമാപിച്ചു.

Published

on

By

അബ്ദുല്ലക്കുഞ്ഞി ഉദുമ

കുണിയ

ഒരു നൂറ്റാണ്ട് പിന്നിട്ട കേരളത്തിലെ ഇസ്ലാമിക വൈജ്ഞാനിക വിപ്ലവത്തിന് സാക്ഷിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ചരിത്ര സംഗമം കുണിയയില്‍ പുതുചരിത്രം തീര്‍ത്ത് സമാപിച്ചു. വരക്കല്‍ മുല്ലക്കോയ തങ്ങളക്കമുള്ള അവധൂതന്മാര്‍ കൊളുത്തിവച്ച സത്യദീനിന്റെ ഭദ്രദീപമായ സമസ്തയുടെ ആദര്‍ശ ആശയങ്ങള്‍ നെഞ്ചിലേറ്റി അങ്ങകലെ നഗര ഗ്രാമാന്തരങ്ങളില്‍ നിന്നും ചെറുതോടായി, പുഴയായി എത്തി പിന്നെ അലകടലായി പരന്നൊഴുകിയെത്തിയ ജനലക്ഷങ്ങള്‍ കുണിയയില്‍ മനുഷ്യസാഗരം തീര്‍ത്തു.

നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന ചരിത്ര മഹാസംഗമത്തിന് സാക്ഷികളാന്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ജനം കുണിയയിലെത്തി. കേരളത്തില്‍ നിന്ന് മാത്രമല്ല, തമിഴ്നാട്, കര്‍ണാടക, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, ഗള്‍ഫ് നാടുകളില്‍ നിന്നു മെല്ലാം കുണിയയെ ലക്ഷ്യമാക്കി എത്തിച്ചേര്‍ന്നു. കാല്‍നടയായും സൈക്കിളിലും കപ്പല്‍ വിമാന മാര്‍ഗങ്ങളിലും സഞ്ചരിച്ച് എത്തിയവരുണ്ട്. ശതാബ്ദി മഹാസമ്മേളനത്തിനായി നാനാദിക്കുക ളില്‍ എത്തിയ ആളുകളെ കൊണ്ട് റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്റുകളും ലോഡ്ജുകളുമെല്ലാം തിങ്ങിനിറഞ്ഞ കാഴ്ചയായിരുന്നു. പ്രവര്‍ത്തകരുമായി ആയിരക്കണക്കിന് ബസുകളും കാറുകളും ബൈക്കുകളും മറ്റു വാഹനങ്ങളും വിവിധ ജില്ലകളില്‍ നിന്നും രാവിലെ മുതല്‍ എത്തി.

ടൂറിസ്റ്റ് ബസുകള്‍ക്ക് പുറമെ കെ.എ സ്.ആര്‍.ടി.സി, സ്വകാര്യ ബസുകളിലും പ്രവര്‍ത്തകരെത്തി. പ്രധാന റോഡുകളെല്ലാം ഉച്ചയ്ക്ക് തന്നെ ജനനിബിഡമായി.
അഹ്ലുസുന്നയുടെ ആദര്‍ശത്തിലടിയുറച്ച പുരുഷാരം കണ്ണും കാതും മനസും അര്‍പ്പിച്ച് രാത്രി വൈകുവോളം കുണിയയില്‍ തങ്ങി. കണ്ണൂര്‍ – മംഗളൂരു ദേശീയ പാതയോരത്താണ് വിശാലമായ വേദി. ശംസുല്‍ ഉലമയുടെ നാമധേയത്തിലുള്ള കവാടവും, സമസ്തയുടെ സ്ഥാപക നേതാവ് വരക്കല്‍ മുല്ലക്കോയ തങ്ങളുടെ സ്മരണാര്‍ഥം പരമ്പരാഗത പായക്കപ്പലിന്റെ മാതൃകയില്‍ നിര്‍മിച്ച പ്രധാനവേദിയും സമ്മേളനത്തിന് ചരിത്ര പരമായഭാവം നല്‍കി.

സമ്പന്നമായ പൈതൃകവും മുഖമുദ്രയാക്കി ആദര്‍ശ വിശുദ്ധിയുടെ ധവളശോഭ വിതറിയ 100 വര്‍ഷത്തിന്റെ ഓര്‍മത്തണലില്‍ ഒത്തുചേര്‍ന്ന മനുഷ്യ
പാരാവാരം അഹ്ലുസുന്നയുടെ തുടര്‍പ്രയാണത്തിനുള്ള ഊര്‍ജം ആവാഹിച്ചെടുത്താണ് മടങ്ങിയത്. ഇബ്രാഹിം ഹാജി കുണിയ എന്ന സമ്പന്നനാണ് സമ്മേളനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തത്‌. 500 ധികം ഏക്കര്‍ സ്ഥലം, അമ്പര ചുമ്പികളായ ബില്‍ഡിങുകള്‍, ക്യാമ്പിന് വന്ന 33313 പേര്‍ക്ക് മൂന്നു ദിവസം താമസം ഭക്ഷ ണം മറ്റു സൗകര്യങ്ങള്‍, സമാപന സമ്മേളനത്തിന് എത്തിയ നേതാക്കള്‍ക്ക് മാത്രം 1200 സിറ്റിംഗ് സ്റ്റേജ് എന്നിവ നല്‍കി. സ്ഥലങ്ങള്‍ ക്ലീനിംഗിന് മാത്രം സ്വ ന്തമായി 10 ജെസിബി വാങ്ങി നല്‍കി. കുണിയ എന്ന ഈ കൊച്ചു ഗ്രാമം അന്താരാഷ്ട്ര ഭൂപടത്തില്‍ ഇനി അടയാളപ്പെടുത്തുക സമസ്തയുടെ നൂ റാം വാര്‍ഷിക സമ്മേളനത്തിന്റെ പേരിലായിരിക്കും.

സംസ്ഥാനത്ത് പുകയില ഉത്പാദനത്തിന്റെ കേന്ദ്രമെന്ന നിലയില്‍ അറിയപ്പെട്ട കുണിയയില്‍ സമസ്ത അന്താരാഷ്ട്ര സമ്മേളനം നടന്നതോടെ മറ്റൊരു ചരിത്രം കൂടി പിറന്നു. കാരിരുമ്പ് പോലും തോല്‍ക്കുന്ന പാറക്കൂട്ടങ്ങളും നരിയുള്‍പ്പെടെയുള്ള മൃഗങ്ങളും ഉഗ്രവിഷമുള്ള ഇഴ ജന്തുക്കളും സൈ്വര്യ വിഹാരം നടത്തിയിരുന്ന കാടു തിങ്ങി നിറഞ്ഞ വിശാലമായ ഭൂപ്രദേശമായിരുന്നു ഇവിടം. കുണിയന്‍ എന്ന പേരിലുള്ള ഒരുതരം പുല്ല് പ്രദേശത്ത് ഉണ്ടായിരുന്നുവെ ന്നും ഒരു നൂറ്റാണ്ട് മുമ്പ് വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി പുല്ലുതേടി പുറമെ നിന്നും വന്ന ആളുകള്‍ ഉള്‍പ്പെടെ പരസ്പരം കുണിയന്‍ എന്ന് പറഞ്ഞു തുടങ്ങുകയും പിന്നീട് അത് ലോപിച്ച് കുണിയ എന്നായി മാറിയെന്നുമുള്ള കഥ പൂര്‍വികര്‍ പറഞ്ഞതായി ഇവിടത്തുകാര്‍ ഓര്‍ക്കുന്നു. കുണിയന്‍ എന്ന പുല്ല് മാറി പുകയില കൃഷിയുടെ പേരിലാണ് പിന്നീട് ഈപ്രദേശം അറിയപ്പെട്ടത്.

കുണിയ ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള കുണിയ അന്താരാഷ്ട്ര ഇന്‍സ്റ്റ്യൂഷന്‍ സ്ഥാപിച്ചതോടെ ഈ പ്രദേശത്തിന്റെ മുഖചായ തന്നെ മാറ്റി. അഞ്ചു ദിവസമായി ആ ഭൂമിയിലാണ് വലിയൊരു ആള്‍ക്കൂട്ടത്തെ സ്വീകരിച്ചത്. പുണ്യ ഭൂമിയിലേക്കെന്ന പോല്‍  ഒഴുകിയെത്തിയ മഹാസംഗമസ്ഥാനമായി കുണിയ മാറി.

 

Continue Reading

india

‘ഇന്ത്യയുടെ പരമാധികാരം മോദി പണയം വെക്കുന്നു’: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി

തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ബഹുജന പ്രക്ഷോഭത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് വരണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

Published

on

ഇന്ത്യ അമേരിക്ക വ്യാപാര കരാറിനെ കുറിച്ച് ഇന്ത്യന്‍ ജനത അറിയുന്നത് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വഴിയാകുന്നത് മോദി ഭരണത്തിന്‍ കീഴില്‍ രാജ്യത്തിന്റെ പരമാധികാരം പണയം വക്കപ്പെട്ടതിന്റെ തെളിവാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് യോഗം. ഇന്ത്യയിലെ കര്‍ഷകരുടെ ജീവിതം ദുസ്സഹമാകുന്ന വ്യവസ്ഥകള്‍ അംഗീകരിച്ചു ഒപ്പ് വച്ച കരാര്‍ രാജ്യ താല്പര്യം ബലി കഴിക്കുന്നതാണ്. ഓപ്പറേഷന്‍ സിന്ദൂറിലെ വെടി നിര്‍ത്തല്‍ ട്രംപ് പ്രഖ്യാപിച്ചതിന് സമാനമായ സംഭവമാണിത്. പാര്‍ലിമെന്റ് പോലും അറിയാതെ ഇത്തരം കരാറുകള്‍ ഒപ്പ് വക്കുന്നതിലൂടെ ജനാധിപത്യത്തെ നോക്കുകുത്തിയാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ബഹുജന പ്രക്ഷോഭത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് വരണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

ഡല്‍ഹി ഖാഇദേ മില്ലത് സെന്ററില്‍ നടന്ന ദേശീയ കമ്മിറ്റി യോഗത്തില്‍ യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ.സര്‍ഫറാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം പി പാര്‍ട്ടി പരിപാടികളും പാര്‍ലിമെന്റ് ഇടപെടലുകളും വിശദീകരിച്ചു സംസാരിച്ചു. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ‘ബുന്‍യാദ്’ ക്യാമ്പയിന്‍ കലണ്ടറിന് യോഗം അന്തിമരൂപം നല്‍കി. സംസ്ഥാന തലങ്ങളിലെ ‘ബുന്‍യാദ്’ സൗഹൃദ ഇഫ്താറോടെ തുടക്കമാവും. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടിപി അശ്‌റഫലി സ്വാഗതവും സെക്രട്ടറി അസ്ഹറുദീന്‍ ചൗദരി നന്ദിയും പറഞ്ഞു. അഡ്വ.ഷിബു മീരാന്‍, സജ്ജാദ് ഹുസൈന്‍ അക്തര്‍ ബീഹാര്‍, സികെ ശാക്കിര്‍, സാജിദ് നടുവണ്ണൂര്‍, അഡ്വ കുമെയില്‍ അന്‍സാരി കാന്‍പുര്‍, അഡ്വ.മഞ്ചൂര്‍ അഹമ്മദ് ഹരിയാന, അഡ്വ. സലീം ഹുസൈന്‍ ഫരീദബാദ്, ടി.എ ഫാസില്‍, ശഹസാദ് അബ്ബാസി ഡല്‍ഹി, മുഹമ്മദ് സജ്ജാദ് ബംഗാള്‍, അഡ്വ സയ്യിദ് മര്‍സൂക് ബാഫഖി, എംപി അബ്ദുല്‍ അസീസ്, ആഷിക് ഇലാഹി മീററ്റ് സംസാരിച്ചു.

 

Continue Reading

kerala

ബി.ജെ.പി സര്‍ക്കാറിന് നെഹ്റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല, അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്: ശശി തരൂര്‍

നെഹ്റു പ്രധാനമന്ത്രിയായിരുന്നില്ലെങ്കില്‍ ഇന്ത്യ ഇന്ന് കാണുന്ന ജനാധിപത്യ രാജ്യമായി നിലനില്‍ക്കില്ലായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

Published

on

കോഴിക്കോട്: ജവഹര്‍ലാല്‍ നെഹ്റു എന്ന വ്യക്തിത്വം ഇന്ത്യയുടെ ആത്മാവില്‍ അലിഞ്ഞുചേര്‍ന്നതാണെന്നും ബി.ജെ.പി സര്‍ക്കാറിന് അദ്ദേഹത്തിന്റെ ഓര്‍മകള്‍ മായ്ച്ചുകളയാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. നെഹ്റു പ്രധാനമന്ത്രിയായിരുന്നില്ലെങ്കില്‍ ഇന്ത്യ ഇന്ന് കാണുന്ന ജനാധിപത്യ രാജ്യമായി നിലനില്‍ക്കില്ലായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. ഒരു മലയാളം പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യങ്ങല്‍ പറഞ്ഞത്.

ജോസിപ് ബ്രോസ് ടിറ്റോക്ക് ശേഷം യുഗോസ്ലാവിയ നേരിട്ടത് പോലെ ഇന്ത്യയും പല കഷ്ണങ്ങളാകുമായിരുന്നു. ഭാഷയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കപ്പെടുമായിരുന്നു. എന്നാല്‍ നെഹ്റുവിന് ലഭിച്ച 17 വര്‍ഷങ്ങള്‍ ‘ഇന്ത്യ’ എന്ന ഏകീകൃത ആശയത്തിന് വേരുകള്‍ പടര്‍ത്താന്‍ കഴിഞ്ഞെന്നും ശശി തരൂര്‍ പറഞ്ഞു.

ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ വിദേശത്ത് വിജയം വരിക്കുമ്പോഴും, ഓരോ തവണ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തുമ്പോഴും, ആണവനിലയങ്ങളില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കുമ്പോഴും നെഹ്റുവിന്റെ പൈതൃകമാണ് തെളിയുന്നതെന്നും തരൂര്‍ പറഞ്ഞു. പേര് മാറ്റിയോ പാഠപുസ്തകങ്ങള്‍ തിരുത്തിയോ ഈ സ്വാധീനം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തുമ്പോഴും നെഹ്റുവിന്റെ ജനാധിപത്യ ബോധം ഊട്ടിയുറപ്പിക്കപ്പെടുന്നു. ഈ പൈതൃകമാണ് നിലവിലെ ‘ഭൂരിപക്ഷവാദ ദേശീയത’ക്കെതിരെയുള്ള തന്റെ പോരാട്ടത്തില്‍ പ്രധാന ആയുധമെന്നും ശശി തരൂര്‍ പറഞ്ഞു.

Continue Reading

Trending