Connect with us

News

പത്തനംതിട്ടയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൊബൈല്‍ കേടായതിലെ മനോവിഷമമെന്ന് സൂചന

മൊബൈൽ ഫോൺ കേടായതിനെ തുടർന്നുളള മനോവിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം

Published

on

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല കുറ്റൂരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റൂര്‍ സ്വദേശിയായ ആരോണ്‍ അനില്‍ ജോസ് (20) ആണ് മരിച്ചത്. ആരോണ്ിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലെ നഴ്സിംഗ് കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ആരോണ്‍. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം നടന്നത്.

വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോണ്‍ മാനസിക വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നിരന്തരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്ന ഇയാളുടെ ഫോണ്‍ രണ്ടുദിവസം മുന്‍പ് കേടായതിനെ തുടര്‍ന്ന് വലിയ മനോവിഷമത്തിലായിരുന്നുവെന്നും, ഇതാണ് സംഭവത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

എന്നാല്‍ സംഭവത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാനഡയിലുള്ള മാതാവ് നാട്ടിലെത്തിയതിന് ശേഷം സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് ആത്മഹത്യ പരിഹാരമല്ല. മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടണം. 24 മണിക്കൂര്‍ ഹെല്‍പ്ലൈന്‍ നമ്പര്‍ 1056-ല്‍ വിളിച്ച് ആശങ്കകള്‍ പങ്കുവെയ്ക്കാം

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗുരുവായൂര്‍ ഭക്തരെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പ്; 15 ദിവസത്തില്‍ 97 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റില്‍

അന്വേഷണത്തിനിടെ വ്യാജ വെബ്‌സൈറ്റ് നിര്‍മാണത്തിന് ഉപയോഗിച്ച ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയും മറ്റ് ഡിജിറ്റല്‍ തെളിവുകളും പൊലീസ് പിടിച്ചെടുത്തു.

Published

on

By

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി എത്തുന്ന ഭക്തരെ കബളിപ്പിക്കാന്‍ ക്ഷേത്ര റെസ്റ്റ് ഹൗസുകളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഹരിയാന സ്വദേശിയായ യുവാവിനെ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മേവാത്ത് സ്വദേശി മുഹമ്മദ് ഷാന്‍ (24) എന്ന പ്രതിയെ ഉത്തര്‍പ്രദേശിലെ ഡന്‍കോറില്‍ നിന്നാണ് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് പിടികൂടിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തുള്ള ‘പാഞ്ചജന്യം’, ‘കൗസ്തുഭം’ എന്നീ റെസ്റ്റ് ഹൗസുകളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ച് താമസ സൗകര്യം ബുക്ക് ചെയ്യാനെത്തുന്ന ഭക്തരില്‍ നിന്ന് ഓണ്‍ലൈന്‍ വഴി പണം തട്ടിയെടുക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിനിടെ വ്യാജ വെബ്‌സൈറ്റ് നിര്‍മാണത്തിന് ഉപയോഗിച്ച ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയും മറ്റ് ഡിജിറ്റല്‍ തെളിവുകളും പൊലീസ് പിടിച്ചെടുത്തു. പ്രാഥമിക ചോദ്യം ചെയ്യലില്‍, ഗുരുവായൂര്‍ മാത്രമല്ല, രാജ്യത്തെ വിവിധ പ്രസിദ്ധ ക്ഷേത്രങ്ങളുടെ സമീപത്തെ റെസ്റ്റ് ഹൗസുകളുടെ പേരിലും നിരവധി വ്യാജ വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ച് സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. പ്രതിയുടെ കൂട്ടാളികളായി രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ചിലരുണ്ടെന്നും ഇവരെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

തട്ടിപ്പിനിരയാകുന്ന പലര്‍ക്കും നഷ്ടമാകുന്ന തുക ചെറിയതായതിനാല്‍ പലരും പരാതി നല്‍കാതിരുന്നത് പ്രതികള്‍ക്ക് അനുകൂലമായി മാറുകയായിരുന്നു. എന്നാല്‍ തട്ടിപ്പിന് ഉപയോഗിച്ച ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍, വെറും 15 ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ചെറിയ തുകകളായി 97 ലക്ഷം രൂപ അക്കൗണ്ടിലെത്തിയതായി കണ്ടെത്തി. സമഗ്ര പരിശോധന പൂര്‍ത്തിയാകുമ്പോള്‍ കോടികളോളം രൂപ തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

Continue Reading

kerala

‘ഗുരുവിനേക്കാള്‍ മഹാനാണോ വെള്ളാപ്പള്ളി?’; പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സച്ചിദാനന്ദന്‍

ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പ്രീതിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദന്‍. സമുദായ പ്രീണനത്തിനായി കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ബലികഴിക്കുന്നുവെന്നും, ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പ്രീതിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

ശ്രീനാരായണ ഗുരുവിനേക്കാള്‍ വലിയവനാണ് വെള്ളാപ്പള്ളി നടേശന്‍ എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളെ സച്ചിദാനന്ദന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം ‘സന്ധികള്‍’ പാര്‍ട്ടികളെ പിന്നോട്ടടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജനാധിപത്യത്തില്‍ ഭരണമാറ്റമാണ് ആരോഗ്യകരമെന്നും ബംഗാളിലെ അനുഭവം മുന്‍നിര്‍ത്തിയാണ് താനിത് പറയുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഭരണം തുടരുന്നത് അധികാര കേന്ദ്രീകരണത്തിനും പാര്‍ട്ടിയിലേക്കുള്ള സ്വാര്‍ത്ഥ താത്പര്യക്കാരുടെ കടന്നുകയറ്റത്തിനും കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ മധ്യവര്‍ഗത്തെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സച്ചിദാനന്ദന്‍ കുറ്റപ്പെടുത്തി.

‘ഒരു കമ്മ്യൂണിസ്റ്റ് നേതാവില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് ആശയപരമായ പിന്തുടര്‍ച്ചയാണ്. അതിന് പകരം ഗുരുവിനെക്കാള്‍ മഹാനാണ് മറ്റൊരാളെന്ന് പറയേണ്ടി വരുന്നത് കേരളീയര്‍ക്ക് അപമാനമാണ്.’ – കെ. സച്ചിദാനന്ദന്‍ വ്യക്തമാക്കി.

 

Continue Reading

kerala

‘സമസ്ത നല്‍കിയ സന്ദേശം ഐക്യത്തിന്റേത്’ -കുഞ്ഞാലിക്കുട്ടി

അധികമാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത പാരമ്പര്യമാണ് സമസ്തക്കുള്ളത്.

Published

on

By

കുണിയ: സമസ്ത ഇക്കാലമത്രയും നല്‍കിയ സന്ദേശം ഐക്യത്തിന്റേതാണെന്നും അതിന്റെ അക്ഷരാര്‍ത്ഥത്തിലുള്ള പ്രതിഫലനത്തിനാണ് നൂറാം വാര്‍ഷികം സാക്ഷ്യം വഹിച്ചതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. അധികമാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത പാരമ്പര്യമാണ് സമസ്തക്കുള്ളത്. കാലാകാലങ്ങളില്‍ വിശുദ്ധമായ നേതൃത്വങ്ങളാണ് സമസ്തയെ നയിച്ചത്. ആ വിശുദ്ധിയും ഐക്യവും മുറുകെ പിടിച്ച് കൊണ്ട് തന്നെയാണ് സമസ്തയുടെ സഞ്ചാരം. പുതിയ കാലത്തിന്റെ വെല്ലുവിളികളെ തിരിച്ചറിഞ്ഞ് മുന്നോട്ടു പോകാനുള്ള പ്രതിജ്ഞ്ഞ പുതുക്കലാണ് നൂറാം വാര്‍ഷിക മഹാസമ്മേളനത്തിലൂടെ സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending