kerala
ഗുരുവായൂര്‍ ഭക്തരെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പ്; 15 ദിവസത്തില്‍ 97 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റില്‍
അന്വേഷണത്തിനിടെ വ്യാജ വെബ്സൈറ്റ് നിര്‍മാണത്തിന് ഉപയോഗിച്ച ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയും മറ്റ് ഡിജിറ്റല്‍ തെളിവുകളും പൊലീസ് പിടിച്ചെടുത്തു.
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി എത്തുന്ന ഭക്തരെ കബളിപ്പിക്കാന്‍ ക്ഷേത്ര റെസ്റ്റ് ഹൗസുകളുടെ പേരില്‍ വ്യാജ വെബ്സൈറ്റുകള്‍ നിര്‍മിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഹരിയാന സ്വദേശിയായ യുവാവിനെ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മേവാത്ത് സ്വദേശി മുഹമ്മദ് ഷാന്‍ (24) എന്ന പ്രതിയെ ഉത്തര്‍പ്രദേശിലെ ഡന്‍കോറില്‍ നിന്നാണ് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് പിടികൂടിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തുള്ള ‘പാഞ്ചജന്യം’, ‘കൗസ്തുഭം’ എന്നീ റെസ്റ്റ് ഹൗസുകളുടെ പേരില്‍ വ്യാജ വെബ്സൈറ്റുകള്‍ സൃഷ്ടിച്ച് താമസ സൗകര്യം ബുക്ക് ചെയ്യാനെത്തുന്ന ഭക്തരില്‍ നിന്ന് ഓണ്‍ലൈന്‍ വഴി പണം തട്ടിയെടുക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിനിടെ വ്യാജ വെബ്സൈറ്റ് നിര്‍മാണത്തിന് ഉപയോഗിച്ച ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയും മറ്റ് ഡിജിറ്റല്‍ തെളിവുകളും പൊലീസ് പിടിച്ചെടുത്തു. പ്രാഥമിക ചോദ്യം ചെയ്യലില്‍, ഗുരുവായൂര്‍ മാത്രമല്ല, രാജ്യത്തെ വിവിധ പ്രസിദ്ധ ക്ഷേത്രങ്ങളുടെ സമീപത്തെ റെസ്റ്റ് ഹൗസുകളുടെ പേരിലും നിരവധി വ്യാജ വെബ്സൈറ്റുകള്‍ സൃഷ്ടിച്ച് സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. പ്രതിയുടെ കൂട്ടാളികളായി രാജസ്ഥാന്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ചിലരുണ്ടെന്നും ഇവരെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
തട്ടിപ്പിനിരയാകുന്ന പലര്‍ക്കും നഷ്ടമാകുന്ന തുക ചെറിയതായതിനാല് പലരും പരാതി നല്‍കാതിരുന്നത് പ്രതികള്‍ക്ക് അനുകൂലമായി മാറുകയായിരുന്നു. എന്നാല്‍ തട്ടിപ്പിന് ഉപയോഗിച്ച ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍, വെറും 15 ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ചെറിയ തുകകളായി 97 ലക്ഷം രൂപ അക്കൗണ്ടിലെത്തിയതായി കണ്ടെത്തി. സമഗ്ര പരിശോധന പൂര്‍ത്തിയാകുമ്പോള്‍ കോടികളോളം രൂപ തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
kerala
‘ഗുരുവിനേക്കാള്‍ മഹാനാണോ വെള്ളാപ്പള്ളി?’; പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സച്ചിദാനന്ദന്
ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പ്രീതിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സച്ചിദാനന്ദന് പറഞ്ഞു.
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദന്. സമുദായ പ്രീണനത്തിനായി കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ബലികഴിക്കുന്നുവെന്നും, ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പ്രീതിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സച്ചിദാനന്ദന് പറഞ്ഞു.
ശ്രീനാരായണ ഗുരുവിനേക്കാള്‍ വലിയവനാണ് വെള്ളാപ്പള്ളി നടേശന് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളെ സച്ചിദാനന്ദന് രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം ‘സന്ധികള്‍’ പാര്‍ട്ടികളെ പിന്നോട്ടടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
ജനാധിപത്യത്തില്‍ ഭരണമാറ്റമാണ് ആരോഗ്യകരമെന്നും ബംഗാളിലെ അനുഭവം മുന്‍നിര്‍ത്തിയാണ് താനിത് പറയുന്നതെന്നും സച്ചിദാനന്ദന് പറഞ്ഞു. ഭരണം തുടരുന്നത് അധികാര കേന്ദ്രീകരണത്തിനും പാര്‍ട്ടിയിലേക്കുള്ള സ്വാര്‍ത്ഥ താത്പര്യക്കാരുടെ കടന്നുകയറ്റത്തിനും കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ മധ്യവര്‍ഗത്തെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സച്ചിദാനന്ദന് കുറ്റപ്പെടുത്തി.
‘ഒരു കമ്മ്യൂണിസ്റ്റ് നേതാവില്‍ നിന്ന് നമ്മള് പ്രതീക്ഷിക്കുന്നത് ആശയപരമായ പിന്തുടര്ച്ചയാണ്. അതിന് പകരം ഗുരുവിനെക്കാള്‍ മഹാനാണ് മറ്റൊരാളെന്ന് പറയേണ്ടി വരുന്നത് കേരളീയര്‍ക്ക് അപമാനമാണ്.’ – കെ. സച്ചിദാനന്ദന് വ്യക്തമാക്കി.
kerala
‘സമസ്ത നല്കിയ സന്ദേശം ഐക്യത്തിന്റേത്’ -കുഞ്ഞാലിക്കുട്ടി
അധികമാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത പാരമ്പര്യമാണ് സമസ്തക്കുള്ളത്.
കുണിയ: സമസ്ത ഇക്കാലമത്രയും നല്കിയ സന്ദേശം ഐക്യത്തിന്റേതാണെന്നും അതിന്റെ അക്ഷരാര്‍ത്ഥത്തിലുള്ള പ്രതിഫലനത്തിനാണ് നൂറാം വാര്‍ഷികം സാക്ഷ്യം വഹിച്ചതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. അധികമാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത പാരമ്പര്യമാണ് സമസ്തക്കുള്ളത്. കാലാകാലങ്ങളില്‍ വിശുദ്ധമായ നേതൃത്വങ്ങളാണ് സമസ്തയെ നയിച്ചത്. ആ വിശുദ്ധിയും ഐക്യവും മുറുകെ പിടിച്ച് കൊണ്ട് തന്നെയാണ് സമസ്തയുടെ സഞ്ചാരം. പുതിയ കാലത്തിന്റെ വെല്ലുവിളികളെ തിരിച്ചറിഞ്ഞ് മുന്നോട്ടു പോകാനുള്ള പ്രതിജ്ഞ്ഞ പുതുക്കലാണ് നൂറാം വാര്‍ഷിക മഹാസമ്മേളനത്തിലൂടെ സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
kerala
ആഗോള പണ്ഡിത സംഗമമായി ഗ്ലോബല്‍ ഉലമ സമ്മിറ്റ്
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പണ്ഡിത പ്രമുഖരാല്‍ സമ്പന്നമായി ഗ്ലോബല്‍ ഉലമ സമ്മിറ്റ്
കുണിയ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പണ്ഡിത പ്രമുഖരാല്‍ സമ്പന്നമായി ഗ്ലോബല്‍ ഉലമ സമ്മിറ്റ്. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങളായ സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍, യു.എ.ഇ, ബഹ്റൈന്‍, ഇറാഖ്, ഊജിപ്ത്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ ഡെലിഗേറ്റ്സ് സമസ്ത കാത്ത ആദര്‍ശവിശുദ്ധിയെ കുറിച്ച് വാചാലരായി.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കെയ്റോ വേള്‍ഡ് ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. സാമി മുഹമ്മദ് റബിഅ് ശരീഫ് ഉദ്ഘാടനം ചെയ്തു. എ.വി അബ്ദുറഹ്മാന് മുസ്ലിയാര്, പി.കെ ഹംസക്കുട്ടി മുസ്ലിയാര് ആദ്യശ്ശേരി, ചീക്കോന്ന് ബഷീര്‍ അബുല്ല ഫൈസി, ഡോ. സ്വലാഹ് ബിന്‍ അലി അബ്ദുറഹ്മാന് ബഹ്റൈന്‍, ഡോ. വലീദ് അബ്ദുല്‍ മുന്‍ഇംഅല്‍ സഈദ് കൈറോ, ഡോ. ഇമാദ് മുഹമ്മദ് ഈസ് അല്‍ അസ്ഹര്‍, ഡോ. മുഹമ്മദ് സഅദ് അല്‍ ഹദ്ദാദ് ഈജിപ്ത്, ശൈഖ് മുഅതസ് മുഹമ്മദ് അല്‍ദുരി ഇറാഖ്, ഡോ. സ യ്യിദ് മൂസല്‍ ഖാളിം മലേഷ്യ, മുഫ്തി ഖലീല്‍ അഹമ്മദ് ജാമിഅ നിസാമിയ്യ, മുഫ്തി സല്മാന് അസ്ഹരി മുംബൈ, ഹാഫിള് മുഹമ്മദ് ഖാലിദ് അലി ഖാദിരി, സയ്യിദ് വഹീദ് അലി നിസാമി ഹൈദരാബാദ്, ഹാഫിള് പി.എ ഖാജാ മുഈനുദ്ദീന് ഫാസില്‍ ബാഖവി തമിഴ്നാട്, സുലൈമാന്‍ ഫൈസി ചുങ്കത്തറ, കെ.സി മുഹമ്മദ് ബാഖവി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, അബ്ദുല്ല അല്‍ഖാസിമി കൊളപ്പുറം, സയ്യിദ് മുഈനുദ്ദീന് ജിഫ്രി സംസാരിച്ചു. പി.എം അബ്ദുസ്സലാം ബാഖവി സ്വാഗതവും ഡോ. സി.കെ അബ്ദുറഹ്മാന് ഫൈസി നന്ദിയും പറഞ്ഞു.
-
News23 hours ago’15 മിനിറ്റില്‍ വീട്ടിലെത്തും’; അവസാന ഫോണ്‍വിളിക്ക് പിന്നാലെ യുവാവിന്റെ യാത്ര മരണത്തിലേക്ക്
-
News22 hours agoരണ്ടാം ദിനം ഇരട്ടി കളക്ഷന്‍; ‘ആശകള്‍ ആയിരം’ വിജയകുതിപ്പില്‍
-
News22 hours agoതണ്ടപ്പേര് ലഭിക്കാത്തതിന്റെ പേരില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍
-
india20 hours ago‘ഇന്ത്യയുടെ പരമാധികാരം മോദി പണയം വെക്കുന്നു’: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
india20 hours agoപത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നിര്‍ബന്ധമാക്കണം; സ്വകാര്യ ബില്ലുമായി അഡ്വ. ഹാരിസ് ബീരാന് എംപി
-
india21 hours agoപ്രതിഷേധം കനത്തു; മുസ്ലിംകളെ വെടിവെക്കുന്ന അസം മുഖ്യമന്ത്രിയുടെ AI വീഡിയോ ബിജെപി നീക്കം ചെയ്തു
-
india19 hours agoഇന്ത്യ-യുഎസ് വ്യാപാര കരാര്‍: കര്‍ഷകരെയും രാജ്യത്തെയും ഒറ്റിക്കൊടുത്തു; പ്രതിപക്ഷം പ്രതിഷേധത്തില്‍
-
kerala21 hours agoബി.ജെ.പി സര്‍ക്കാറിന് നെഹ്റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല, അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്: ശശി തരൂര്‍
