Connect with us

kerala

മെസിയില്ല, പകരം ഹോങ്കോങ്…!

ഇന്ത്യയുടെ യോഗ്യത മത്സരത്തിന് റാഞ്ചി ബിര്‍സ മുണ്ട സ്റ്റേഡിയത്തെയും എ.ഐ.എഫ്.എഫ് പരിഗണിക്കുന്നുണ്ട്.

Published

on

കൊച്ചി: തള്ളിമറിച്ചതെല്ലാം വെറുതെ, മെസി വരില്ല. മെസിയുടെ നേത്യത്വത്തിലുള്ള അര്‍ജന്റീന ടീം കളിക്കാനെത്തുമെന്ന് പറഞ്ഞ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പകരം വരുന്നത് ഹോങ്കോങ് ടീമെന്ന് സ്റ്റേഡിയം ഉടമസ്ഥരായ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (ജി.സി.ഡി.എ). കേരളത്തിലേക്ക് മെസിയും സംഘവും വരാനുള്ള സാധ്യത ഏറെക്കുറേ അവസാനിച്ചതോടെയാണ് മാര്‍ച്ച് 31ന് ഇന്ത്യയും ഹോങ്കോംഗും തമ്മിലുള്ള ഏഷ്യാ കപ്പ് യോഗ്യത മ ത്സരത്തിന് കൊച്ചി വേദിയാവുമെന്നുള്ള ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ളയുടെ പുതിയ പ്രഖ്യാപനം. മത്സരത്തിന് എഐഎഫ്എഫ് കൊച്ചിയെ പരിഗണിക്കുന്നുണ്ടെന്നും, തീരുമാനം അന്തിമമായിട്ടില്ലെന്നും ചന്ദ്രന്‍പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൂടുതല്‍ അന്താരാഷ്ട മത്സരങ്ങള്‍ കൊച്ചിയിലെ നവീകരിച്ച സ്റ്റേഡിയത്തില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ യോഗ്യത മത്സരത്തിന് റാഞ്ചി ബിര്‍സ മുണ്ട സ്റ്റേഡിയത്തെയും എ.ഐ.എഫ്.എഫ് പരിഗണിക്കുന്നുണ്ട്. വേദി അന്തിമമായി നിശ്ചയിക്കാന്‍ എ.ഐ.എഫ്.എഫ് പ്രതിനിധികള്‍ ഉടന്‍ സ്റ്റേഡിയം സന്ദര്‍ശിച്ചേക്കും.

 

kerala

കേന്ദ്ര നയങ്ങള്‍ക്കെതിരായ പ്രതിഷേധം; ദേശീയ പണിമുടക്ക് ആരംഭിച്ചു

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്സുകള്‍, ഓട്ടോ, ടാക്‌സി എന്നിവ സര്‍വീസ് നടത്തുന്നില്ല.

Published

on

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. ആദ്യ മണിക്കൂറുകളില്‍ തന്നെ കേരളത്തില്‍ ജനജീവിതം വലിയതോതില്‍ തടസ്സപ്പെട്ടു.

പുതിയ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പത്തോളം ട്രേഡ് യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്സുകള്‍, ഓട്ടോ, ടാക്‌സി എന്നിവ സര്‍വീസ് നടത്തുന്നില്ല. എന്നാല്‍ കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ‘ഡയസ്നോണ്‍’ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഇന്നത്തെ ശമ്പളം ഒഴിവാക്കും.

ആശുപത്രികള്‍, പത്രം, പാല്‍, ആംബുലന്‍സ് തുടങ്ങിയ അവശ്യ സര്‍വീസുകളെയും ശബരിമല തീര്‍ത്ഥാടകരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Continue Reading

india

കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ ന്യൂനപക്ഷ ക്ഷേമത്തെ തകര്‍ക്കുകയാണ്: ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി

Published

on

കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ ന്യൂനപക്ഷ ക്ഷേമത്തെ തകര്‍ക്കുകയാണെന്ന് ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി ലോക്‌സഭയില്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തന്നെ തട്ടിയെടുക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ സാമ്പത്തിക ബഹിഷ്‌കരണത്തെ ന്യായീകരിക്കാനായി സിദ്ധാന്തങ്ങള്‍ മെനഞ്ഞെടുക്കുകയാണ്. തെരുവ് കച്ചവടക്കാരെ തകര്‍ക്കുന്നത് മുതല്‍ ഹലാല്‍ അംഗീകൃത ഉല്‍പ്പന്നങ്ങളെ തുടച്ചുമാറ്റുന്നത് വരെയുള്ള നടപടികളാണ് നടപ്പിലാക്കുന്നത്. ഒരു സര്‍ക്കാര്‍ അതിന്റെ തന്നെ പൗരന്മാരുടെ തൊഴിലിന്റെ മാന്യത തകര്‍ക്കുകയും ജനസംഖ്യയിലെ ഒരു ഘടകത്തെ സാമ്പത്തികമായ അപ്രസക്തിയിലേക്ക് തള്ളുകയും ചെയ്യുന്നതിന്റെ ഏറ്റവും നീചമായ ഉദാഹരണമാണിത്.

ന്യൂനപക്ഷ വിഭാഗത്തിലെ യുവാക്കളെ വിദ്യഭ്യാസത്തില്‍ നിന്നും തൊഴിലവസരങ്ങളില്‍ നിന്നും പുറത്ത് നിര്‍ത്താനുള്ള പരിപാടികളാണ് കേന്ദ്രം നടപ്പാക്കുന്നതെന്ന് സമദാനി കുറ്റപ്പെടുത്തി. പ്രത്യേകമായ വിവേചനമാണ് അവര്‍ക്കെതിരെ പുലര്‍ത്തുന്നത്. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കുള്ള മെറിറ്റ്- കം- മീന്‍സ് സ്‌കോളര്‍ഷിപ്പിനുള്ള തുക 7.34 കോടിയില്‍ നിന്ന് നാമമാത്രമായ 0.060 കോടിയിലേക്ക് വെട്ടിക്കുറച്ചു. മൗലാനാ ആസാദ് നാഷണല്‍ ഫെലോഷിപ്പ് അടിച്ചു മാറ്റുകയും മെട്രിക്‌സ് സ്‌കോളര്‍ഷിപ്പ് തകര്‍ക്കുകയും ചെയ്തു.

രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ തന്നെ നിഷേധിച്ചുകൊണ്ട് കേരളത്തെ ശിക്ഷിച്ച നടപടി ബജറ്റിനെ കഴുത്തുഞെരിക്കല്‍ സാമ്പത്തിക നയത്തിന്റെ ലക്ഷണമൊത്ത രേഖയാക്കിത്തീര്‍ത്തു. ദീര്‍ഘകാലമായി കേരള ജനത ഉന്നയിച്ചു പോരുന്ന ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടച്ച് ഒരു സംസ്ഥാനത്തെ ശക്തവും ഭീകരവുമായ അവഗണനയ്ക്ക് വിധേയമാക്കിയപ്പോള്‍ കേരളത്തിന് കിട്ടിയത് ഒഴിഞ്ഞ പാത്രം മാത്രമായി.

ഈയിടെയായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിദേശ കരാറുകള്‍ ഫലത്തില്‍ വന്നാല്‍ ഇന്ത്യന്‍ വിപണി സബ്‌സിഡി നല്‍കപ്പെട്ട കാര്‍ഷിക ഉത്പന്നങ്ങളും ക്ഷീരോപ്പന്നങ്ങളും കൊണ്ട് നിറയും. ഇത് ചെറുകിട കര്‍ഷക രുടെയും പ്രാദേശിക സഹകരണ സ്ഥാപനങ്ങളുടെയും ഉപജീവനത്തെ തകര്‍ക്കും. ഇത്തരം കരാറുകളില്‍ പലപ്പോഴും കര്‍ക്കശമായ ബൗദ്ധിക സ്വത്താവകാശ വകുപ്പുകള്‍ ഉണ്ടാവുക പതിവാണ്. അത് ജീവരക്ഷാ മരുന്നുകളുടെ കുത്തക വ്യാപകമാക്കി ‘ലോകത്തിന്റെ ഔഷധശാല’ എന്ന ഇന്ത്യയുടെ വിശേഷണത്തെ ഹാനികരമായി ബാധിക്കുകയും ചികിത്സാ ചിലവ് സാധാരണക്കാരന് താങ്ങാവാനാകാത്ത വിധം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഭരണഘടനാപരമായ സാമ്പത്തിക സമത്വത്തെ തകര്‍ത്ത് ജനക്ഷേമത്തെ തുരങ്കം വെക്കുന്നതാണ് കേന്ദ്ര ബജറ്റിന്റെ സ്വഭാവത്തിന് മുഖ്യമായും രണ്ട് മുഖമുദ്രകളാണുള്ളത്.
ജനങ്ങളെ പിഴിയുക, അവരുടെ കഴുത്ത് ഞെരിക്കുക. ബജറ്റില്‍ സ്വീകരിച്ച സാസത്തിക നയങ്ങളിലുനെീളം ഈ രണ്ട് പ്രത്യേകതകളും പ്രകടമാണ്. അതിനെ പ്രത്യാഘാതങ്ങള്‍ ജനങ്ങള്‍ക്ക് ദൂരവ്യാപകമായ ദുരന്തങ്ങള്‍ വരുത്തിവെക്കുമെന്ന് സമദാനി പാഞ്ഞു.

രാജ്യത്തെ സാമ്പത്തികമായ ഏറ്റക്കുറച്ചില്‍ ഞെട്ടിക്കുന്ന അവസ്ഥയിലേക്ക് വര്‍ദ്ധിക്കുകയാണ്. ഇന്ത്യയിലെ അസമത്വം പരസ്പരം ചൂഷണം ചെയ്യുന്ന അവസ്ഥയിലെത്തിയതായി ഏറ്റവും പുതിയ ഓക്‌സ്ഫാം റിപ്പോര്‍ട്ടില്‍ നിന്നും മനസ്സിലാക്കാനാകും. രാജ്യത്തെ ആകെ സമ്പത്ത് ഏറ്റവും ധനികരായ ഒരു ശതമാനം കയ്യടക്കിക്കഴിഞ്ഞു. അടിത്തട്ടിലുള്ള അമ്പപത് ശതമാനം പണിയെടുക്കുന്ന പാവങ്ങള്‍ നിലനിന്നു പോകുന്നത് ആകെ സമ്പത്തിന്റെ വെറും മൂന്ന് ശതമാനം കൊണ്ടാണ്. ഇതിനെ എങ്ങനെയാണ് വികസിതഭാരതം എന്ന് വിളിക്കാന്‍ കഴിയുക? ഇത് വികസനമല്ല. പാവപ്പെട്ടവന്റെ ചിലവില്‍ ശതകോടീശ്വരന്മാര്‍ക്ക് ഒരുക്കിക്കൊടുക്കുന്ന സദ്യയാണ്. ഏത് സാമ്പത്തിക നയത്തിലും നിരാശ്രയരെപ്പറ്റിയാണ് ചിന്തിക്കേണ്ടത്. ഹിന്ദി കവി പറഞ്ഞതുപോലെ: ‘ഭദ്രമായ ജീവിതം നയിക്കുന്നവരേ,
എത്രയോ മനുഷ്യര്‍ നിരാശ്രയരാണ്!’

വിലക്കയറ്റം, തൊഴിലില്ലായ്മ, മലിനീകരണം തുടങ്ങിയ മുഖ്യ വിഷയങ്ങളെയെല്ലാം ബജറ്റ് അവഗണിച്ചു. രാജ്യത്തെ ചെറുപ്പക്കാര്‍ക്ക് നല്‍കാന്‍ ഒന്നും ഈ ബജറ്റിലില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള ഒരു നടപടിയും ബജറ്റിലില്ല. കഴിഞ്ഞ പത്ത് വര്‍ഷം സൃഷ്ടിച്ച തൊഴിലിന്റെ കണക്ക് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സമദാനി ആവശ്യപ്പെട്ടു.

ജനങ്ങളെ പിഴിയുന്ന സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയ സ്ഥാപനങ്ങള്‍ക്കുമെതിരെ നൊബേല്‍ സമ്മാന ജേതാക്കളായ ഡാരന്‍ അജമോലുവും ജെയിംസ് റോബിന്‍സണും നല്‍കിയ താക്കീത് സര്‍ക്കാര്‍ ഓര്‍ക്കണം. യഥാര്‍ത്ഥത്തില്‍ സാമൂഹ്യശാസ്ത്രത്തിന്റെപിതാവായി വിശേഷിപ്പിക്കപ്പെടുന്ന പ്രശസ്ത തത്ത്വചിന്തകന്‍ ഇബ്‌നു ഖല്‍ദൂന്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടത്തിയ നിരീക്ഷണമാണ് അവരുടെ മുന്നറിയിപ്പില്‍ മുഴങ്ങിക്കേട്ടത്. ജനങ്ങളെ പിഴിയുന്ന സാമ്പത്തിക നയങ്ങള്‍ നാഗരികതയുടെ തകര്‍ച്ചയ്ക്ക് തന്നെ വഴിവെക്കുമെന്നാണ് ഇബ്‌നു ഖല്‍ദൂന്‍ പ്രസ്താവിക്കുകയുണ്ടായത്.

രാജ്യത്തിന്റെ വിവിധ സാമൂഹിക വിഭാഗങ്ങളെയും അതിന്റെ ഫെഡറല്‍ സംസ്ഥാനങ്ങളെയും ജനങ്ങളെത്തന്നെയും പിഴിഞ്ഞുകൊണ്ടല്ല രാഷ്ട്രത്തിന്റെ ഭാവി കെട്ടിപ്പടുക്കേണ്ടത്, ഓരോ ഇന്ത്യക്കാരന്റെയും മനുഷ്യനെന്ന നിലയിലുള്ള മാന്യതയുടെ അടിസ്ഥാനത്തിലാണ്. അതാകട്ടെ മതവിശ്വാസത്തിനും സംസ്ഥാനത്തിനും ബാങ്ക് ബാലന്‍സിനുമെല്ലാം അതീതമായിരിക്കുകയും വേണം.

Continue Reading

kerala

ദേശീയപണിമുടക്ക്: കെ.എസ്.ആർ.ടി.സി സർവിസ് മുടക്കരുതെന്ന് സർക്കുലർ

Published

on

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം സർവിസ് മുടങ്ങരുതെന്നും ഇതിൽ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്നും കെ.എസ്.ആർ.ടി.സി മാനേജ്മെൻറ്. യാത്രക്കാർക്ക് പ്രയാസം ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ എല്ലാ യൂനിറ്റ് ഓഫിസർമാരും ശ്രദ്ധിക്കണമെന്നും കെ.എസ്.ആർ.ടി.സി സർക്കുലറിൽ പറയുന്നു.

പണിമുടക്ക് ദിവസം സാധാരണ സർവിസുക​ളെല്ലാം ഓപറേറ്റ് ചെയ്യണം. സ്റ്റേ സർവിസുകൾ, ദീർഘദൂര സർവിസുകൾ, റിസർവേഷൻ സർവിസുകൾ, അന്തർസംസ്ഥാന സർവിസുകൾ എന്നിവ കൃത്യമായി നടത്തുന്നുണ്ടെന്ന് യൂനിറ്റ് ഓഫിസർമാർ ഉറപ്പുവരുത്തണം.ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം കൂടുതൽ സർവിസുകൾ ക്രമീകരിക്കാനും നിർദേശമുണ്ട്.

കേന്ദ്ര സർക്കാറിന്‍റെ തൊഴിലാളി-കർഷക ദ്രോഹ, ദേശ വിരുദ്ധ നയങ്ങൾക്കെതിരെ 10ഓളം സംഘടനകളാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. നാല് ലേബർ കോഡുകളും ചട്ടങ്ങളും റദ്ദാക്കുക, ആണവോർജം സംബന്ധിച്ച പുതിയ നിയമം, ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപത്തിനുള്ള തീരുമാനം എന്നിവ പിൻവലിക്കുക, പുതിയ നിയമം റദ്ദാക്കി മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് പ്രധാനമായി ഉന്നയിക്കുന്നത്.

Continue Reading

Trending