Connect with us

News

‘യുഎസ് പാകിസ്ഥാനെ ചൂഷണം ചെയ്തു, ടോയ്‌ലറ്റ് പേപ്പര്‍ പോലെ വലിച്ചെറിഞ്ഞു’; രൂക്ഷവിമര്‍ശനവുമായി പാക് പ്രതിരോധ മന്ത്രി

പാകിസ്ഥാന്റെ ചരിത്രത്തില്‍ മുന്‍കാല ഭരണാധികാരികള്‍ക്ക് പറ്റിയ തെറ്റുകളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു.

Published

on

ഇസ്ലാമാബാദ്: അമേരിക്ക തങ്ങളുടെ തന്ത്രപരമായ ആവശ്യങ്ങള്‍ക്കായി പാകിസ്ഥാനെ ഉപയോഗിച്ചെന്നും ലക്ഷ്യം നേടികഴിഞ്ഞപ്പോള്‍ ഒരു ‘ടോയ്‌ലറ്റ് പേപ്പര്‍’ പോലെ വലിച്ചെറിഞ്ഞെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം അമേരിക്കക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

പാകിസ്ഥാന്റെ ചരിത്രത്തില്‍ മുന്‍കാല ഭരണാധികാരികള്‍ക്ക് പറ്റിയ തെറ്റുകളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. അഫ്ഗാനിസ്ഥാനിലെ യുദ്ധങ്ങളില്‍ പങ്കുചേരാനുള്ള പാകിസ്ഥാന്റെ തീരുമാനം വലിയ തെറ്റായിരുന്നെന്നും ഇന്ന് രാജ്യം നേരിടുന്ന ഭീകരവാദം ആ തെറ്റായ തീരുമാനങ്ങളുടെ തിരിച്ചടിയാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.

2001-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്കയുമായി സഖ്യമുണ്ടാക്കിയത് പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഒരു ആവശ്യത്തിന് വേണ്ടി ഉപയോഗിച്ച ശേഷം ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയാണ് പാകിസ്ഥാന് ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അമേരിക്കന്‍ സൈന്യം മേഖലയില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍, വിട്ടുമാറാത്ത അക്രമങ്ങളും തീവ്രവാദവും സാമ്പത്തിക തകര്‍ച്ചയുമാണ് പാകിസ്ഥാന് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വാക്ക് പാലിച്ച് വിഡി സതീശന്‍; വിനോദിനിക്ക് വീടൊരുങ്ങുന്നു, ഭൂമിയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി

കേരള ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷനാണ് ഭൂമി വാങ്ങി നല്‍കിയത്.

Published

on

By

പാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരി വിനോദിനിയ്ക്ക് വീണ്ടും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കൈത്താങ്. വീട് വെക്കാനുള്ള ഭൂമിയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. കേരള ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷനാണ് ഭൂമി വാങ്ങി നല്‍കിയത്. വീടുവെക്കാന്‍ സ്ഥലമില്ലെന്ന് കുടുംബം പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷനെ വസ്തു വാങ്ങി നല്‍കുന്നതിന് പ്രതിപക്ഷ നേതാവ് ചുമതലപ്പെടുത്തിയത്.

പാലക്കാട് ജില്ലയില്‍ പല്ലശ്ശന പഞ്ചായത്തില്‍ പല്ലാവൂര്‍ എന്ന സ്ഥലത്താണ് 5 സെന്റ് ഭൂമി നല്‍കിയത്. പതിനേഴാം തീയതി പ്രതിപക്ഷ നേതാവ് പാലക്കാട് എത്തുമ്പോള്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ രേഖകള്‍ കൈമാറും.അതിനുശേഷം കോഴിക്കോട് ആസ്ഥാനമായുള്ള ഷെല്‍ട്ടര്‍ ഇന്ത്യ എന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിനോദിനിക്ക് വീട് വെച്ച് നല്‍കുന്നതിനുള്ള പ്രവര്‍ത്തികള്‍ തുടങ്ങും.

 

Continue Reading

india

രാജ്യം ദുര്‍ഘടമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്; കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

കേന്ദ്ര ബജറ്റിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

Published

on

ന്യൂഡല്‍ഹി: രാജ്യം ദുര്‍ഘടമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വ്യക്തികളും രാജ്യവും സ്വന്തം കരുത്ത് തിരിച്ചറിയേണ്ട സമയമാണിതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര ബജറ്റിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഇന്ധനം ഡേറ്റയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഡേറ്റാ ശേഖരങ്ങളിലൊന്ന് ഇന്ത്യയുടേതാണ്. എന്നാല്‍ ഇതിനെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. എഐയുടെ കടന്നുവരവ് ഐടി മേഖലയില്‍ വലിയ തൊഴില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബജറ്റിന് സമാന്തരമായി വന്ന ഇന്ത്യ-യുഎസ് കരാര്‍ രാജ്യത്തിന്റെ താല്‍പ്പര്യങ്ങളെ ഹനിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഊര്‍ജ്ജം, ധനകാര്യം എന്നീ സുപ്രധാന മേഖലകളെക്കുറിച്ച് ബജറ്റില്‍ വ്യക്തമായ കാഴ്ചപ്പാടില്ലെന്നും നമ്മുടെ ഊര്‍ജ്ജ സുരക്ഷ അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയെ ദുരന്തമായി കാണുന്ന സമീപനത്തെ അദ്ദേഹം തിരുത്തി. ഇന്ത്യയുടെ 140 കോടി ജനങ്ങള്‍ രാജ്യത്തിന്റെ ബാധ്യതയല്ലെന്നും ശക്തിയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.

അമേരിക്കയുമായുള്ള കരാറില്‍ കര്‍ഷകരുടെ സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Continue Reading

News

മണിപ്പൂരിലെ ഭീഷണി

ഉഖുല്‍ ജില്ലയിലെ ലിതാന്‍ ഗ്രാമത്തിലുണ്ടായ പുതിയ തീവെപ്പും വെടിവെപ്പും വെറുമൊരു പ്രാദേശിക തര്‍ക്കമായല്ല, മറിച്ച് സംസ്ഥാനത്തെ വംശീയ സമവാക്യങ്ങളില്‍ സംഭവിക്കുന്ന അപകടകരമായ മാറ്റമായാണ് വിലയിരുത്തേണ്ടത്.

Published

on

By

മണിപ്പൂരില്‍ വീണ്ടും അശാന്തി പുകയുകയാണ്. ഒരു വര്‍ഷത്തിലേറെയായി തുടര്‍ന്ന മെയ്‌തെയ്-കുക്കി സംഘര്‍ഷ ങ്ങളുടെ മുറിവുകള്‍ ഉണങ്ങുന്നതിന് മുന്‍പേ, സമാധാനാന്തരീക്ഷം നിലനിന്നിരുന്ന നാഗാ സ്വാധീന മേഖലകളിലേക്കും അക്രമം പടരുന്നത് അതീവ ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഉഖുല്‍ ജില്ലയിലെ ലിതാന്‍ ഗ്രാമത്തിലുണ്ടായ പുതിയ തീവെപ്പും വെടിവെപ്പും വെറുമൊരു പ്രാദേശിക തര്‍ക്കമായല്ല, മറിച്ച് സംസ്ഥാനത്തെ വംശീയ സമവാക്യങ്ങളില്‍ സംഭവിക്കുന്ന അപകടകരമായ മാറ്റമായാണ് വിലയിരുത്തേണ്ടത്. നേരത്തെ നടന്ന സംഘര്‍ഷങ്ങളില്‍ വലിയൊരളവ് വരെ നിഷ്പക്ഷത പാലിച്ചിരുന്ന നാഗാവിഭാഗം കൂടി അക്രമത്തിന്റെ ഭാഗമാകുന്നു എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ലിതാനിലെ തങ്ഖുല്‍ നാഗ വിഭാഗത്തിന്റെയും കുക്കി-സോ വിഭാഗത്തിന്റെയും വീടുകള്‍ അഗ്‌നിക്കിരയായത് വെറുമൊരു മദ്യപാന തര്‍ക്കത്തിന്റെ പരിണതഫലമായി മാത്രം കാണാനാവില്ല. മറിച്ച്, സംസ്ഥാനത്ത് നിലനില്‍ക്കുന്ന കടുത്ത അവിശ്വാസവും അരക്ഷിതാവസ്ഥയും ചെറിയ പ്രശ്നങ്ങളെപ്പോലും വലിയ വര്‍ഗീയ സംഘര്‍ഷങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നു എന്നതിന്റെ തെളിവാണിത്.

ഉഖുല്‍ ജില്ലയിലെ ലിതാന്‍ ഗ്രാമത്തില്‍ ഉണ്ടായ അക്രമങ്ങളില്‍ 24 വീടുകളാണ് കത്തിനശിച്ചത്. ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെക്കുകയും പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തങ്ഖുല്‍ നാഗ സമുദായത്തില്‍പ്പെട്ട 21 വീടുകളും കു ക്കി-സോ സമുദായത്തില്‍പ്പെട്ട മൂന്ന് വീടുകളും ഏതാനും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളും തീപിടുത്തത്തില്‍ കത്തി നശിച്ചു. ശനിയാഴ്ച രാത്രി കുക്കി-സോസ് വിഭാഗത്തില്‍പ്പെട്ട ഒരു സംഘം ഒരു നാഗാ യുവാവിനെ ആക്രമിച്ചതായി ആരോപിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം ആരംഭിച്ചത്. തൊട്ടുപിന്നാലെ ലിതാന്‍ സരീഖോങ് പ്രദേശത്ത് വെടിവയ്പ്പും തീവയ്പ്പുമുണ്ടായി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു വിഭാഗങ്ങളും യോഗം ചേര്‍ന്നെങ്കിലും സമവായത്തിലെത്തിയില്ല. ഇത് സംഘര്‍ഷം രൂക്ഷമാക്കുകയും നിരവധി ആക്രമണങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ലിറ്റാന്‍ സരീഖോങ് (കുക്കി), ഷിക്കിബുങ് (തങ്ഖുല്‍) എന്നിവിട ങ്ങളിലുള്ള ആളുകള്‍ മദ്യപിച്ചുണ്ടായ വഴക്കാണ് സംഘര്‍ഷമായി രൂപപ്പെട്ടതെന്ന് പറയപ്പെടുന്നണ്ടെങ്കിലും യഥാര്‍ത്ഥ കാരണം മറ്റു പലതുമാണ്. സംഘര്‍ഷത്തെ തുടര്‍ ന്ന് ലിറ്റാന്‍ പ്രദേശത്തേക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിന്യ സിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നതായി മണിപ്പൂര്‍ പൊലീസ് പറഞ്ഞു. ഒന്നിലധികം ജില്ലകളിലെ സെന്‍സിറ്റീവ്, ദുര്‍ബല പ്രദേശങ്ങളില്‍ സുരക്ഷാ സേന തിരച്ചില്‍ തുടരുകയാണ്. നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. നാഗാഭൂരിപക്ഷ ജില്ലയാണ് ഉഖൂല്‍. നേരത്തെ കുക്കി മെയ്തി വിഭാഗങ്ങള്‍ തമ്മി ലുണ്ടായ സംഘര്‍ഷം ഏറെ നാള്‍ തുടര്‍ന്നിരുന്നു.

സംഘര്‍ഷം പടരാതിരിക്കാന്‍ ഇന്റര്‍നെറ്റ് നിരോധനവും കര്‍ഫ്യൂവും ഏര്‍പ്പെടുത്തുന്നത് താല്‍ക്കാലിക പരിഹാര ങ്ങള്‍ മാത്രമാണ്. മണിപ്പൂരിലെ മലയോര മേഖലകളിലും താഴ്വരകളിലും ഇപ്പോഴും ആയുധങ്ങള്‍ യഥേഷ്ടം ലഭ്യമാണെന്നത് ക്രമസമാധാന പാലനത്തിലെ വലിയ പോരായ്മയാണ്. സുരക്ഷാ സേനയുടെ തിരച്ചിലില്‍ ആയുധങ്ങള്‍ ക ണ്ടെടുക്കുന്നുണ്ടെങ്കിലും സമാന്തര സൈന്യങ്ങളെപ്പോലെ പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല എന്നത് പരാജയമായി തന്നെ കാണേണ്ടി വരും.

മണിപ്പൂര്‍ പ്രശ്‌നം കേവലം ക്രമസമാധാന പ്രശ്നം മാത്രമല്ല, മറിച്ച് ആഴത്തിലുള്ള രാഷ്ട്രീയ പ്രശ്നമാണ്. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കപ്പുറം, എല്ലാ സമുദായങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. നാഗാ വിഭാഗം കൂടി സംഘര്‍ഷത്തിന്റെ ഭാഗമായാല്‍ അത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയാകെ സുസ്ഥിരതയെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

മണിപ്പൂര്‍ ഇന്ന് ഒരു അഗ്നിപര്‍വ്വതത്തിന് മുകളിലാണ്. ലിതാനിലെ സംഭവങ്ങള്‍ ഒരു മുന്നറിയിപ്പാണ്. വംശീയ ചേ രിതിരിവ് നാഗാ മേഖലകളിലേക്കും പടര്‍ന്നാല്‍ സ്ഥിതിഗ തികള്‍ നിയന്ത്രണാതീതമാകും. വിദ്വേഷം പടര്‍ത്തുന്ന വ്യാജ പ്രചരണങ്ങളെ തടയുന്നതിനൊപ്പം തന്നെ, താഴെത്തട്ടില്‍ സമാധാന സമിതികള്‍ രൂപീകരിച്ച് ജനങ്ങള്‍ക്കിടയിലെ അവിശ്വാസം നീക്കം ചെയ്യാനുള്ള നടപടികളാണ് ഉടന്‍ ഉണ്ടാവേണ്ടത്. സമാധാനം പുനഃസ്ഥാപിക്കാന്‍ ഭരണകൂടം കര്‍ക്കശവും എന്നാല്‍ പക്ഷപാതരഹിതവുമായ നിലപാട് സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും മണിപ്പൂരിനെ കത്താന്‍ അനുവദിക്കരുത്. നേരത്തെയുണ്ടായ അക്രമസംഭവങ്ങളില്‍ നിരവധി സ്വത്തുക്കളും ആള്‍നാശ വുമാണുണ്ടായത്. വര്‍ഷത്തോളം അക്രമം തടരുകയും ചെയ്തു. അതിനിയും സംഭവിക്കാന്‍ അനുവദിക്കരുത്. മണിപ്പൂരിലെ മുഴുവന്‍ കനലും കെടുത്തണം. ഒരു തീപൊരിപോലും ഇനിയുണ്ടാകരുത്. അത് സംസ്ഥാനത്തിനും രാജ്യത്തിനും താങ്ങാനാവില്ല.

 

 

 

Continue Reading

Trending