Connect with us

india

സി.ജെ റോയിയുടെ മരണം: ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് എസ്ഐടി

റോയിയുടെ സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ പോലീസ് സ്വകാര്യ ഓഡിറ്റര്‍മാരെ നിയോഗിച്ചു.

Published

on

ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് എസ്‌ഐടി. സംഭവദിവസം ഉദ്യോഗസ്ഥര്‍ റോയിയെ ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കിയതിന് വ്യക്തമായ തെളിവുകളില്ലെന്നും എസ്ഐടി പറയുന്നു.

സംഭവദിവസം സി.ജെ. റോയിയെ ഐടി ഉദ്യോഗസ്ഥര്‍ ഒരു മണിക്കൂറോളം ചോദ്യം ചെയ്‌തെന്നും സമ്മര്‍ദ്ദത്തിലാക്കിയെന്നും ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങളും സാഹചര്യങ്ങളും പരിശോധിച്ചതില്‍ നിന്ന് ഇതിന് തെളിവില്ലെന്ന് പോലീസ് കണ്ടെത്തി.

റോയിയെ അലട്ടിയിരുന്നത് മറ്റ് വ്യക്തിപരമോ ബിസിനസ് സംബന്ധമോ ആയ പ്രശ്‌നങ്ങളാകാമെന്നാണ് എസ്ഐടിയുടെ വിലയിരുത്തല്‍. റോയി നേരത്തെ മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ തേടിയതിന്റെ കാരണങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം റോയിയുടെ സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ പോലീസ് സ്വകാര്യ ഓഡിറ്റര്‍മാരെ നിയോഗിച്ചു.

ജനുവരി 29-നാണ് ബംഗളൂരുവിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ വെച്ച് റോയ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. മരണസമയത്ത് ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നുണ്ടായിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പശ്ചിമബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യും: വിദ്വേഷ പരാമര്‍ശവുമായി സുവേന്ദു അധികാരി

Published

on

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തുടനീളമുള്ള മുഗൾ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി.

മമത ബാനർജി നയിക്കുന്ന ഭരണത്തിന് കീഴിൽ ബംഗാളിലെ പൊതുവിടങ്ങളിൽ ബാബർ പോലുള്ള ‘വിദേശ അധിനിവേശക്കാരുടെ’ പേരുകൾ തുടരുമെന്നും എന്നാല്‍ ബിജെപി അധികാരത്തില്‍ അങ്ങനെയായിരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് കൂടിയായ അധികരി വ്യക്തമാക്കി.

“ഏപ്രിൽ വരെ കാത്തിരിക്കൂ, ഞങ്ങൾ സർക്കാർ രൂപീകരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് കാണാം”- അദ്ദേഹം പറഞ്ഞു. ബാബറൊരു വിദേശ അധിനിവേശക്കാരനാണ്. ഹുമയൂൺ, ഔറംഗസീബ്, അക്ബർ, ഷാജഹാൻ എന്നിവരുൾപ്പെടെയുള്ള മുഗൾ ചക്രവർത്തിമാർ ഇന്ത്യയിൽ നടന്ന അതിക്രമങ്ങൾക്ക് ഉത്തരവാദികളാണ്. ഇവർ നിർബന്ധിത മതപരിവർത്തനം നടത്തുകയും ക്ഷേത്രങ്ങൾ നശിപ്പിക്കുകയും സ്ത്രീകൾക്കെതിരെ അക്രമം അഴിച്ചുവിടുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

“ഡാർജിലിംഗ് മുതൽ ദിഘ വരെ, കൂച്ച് ബെഹാർ മുതൽ കക്ദ്വീപ് വരെ, എവിടെയൊക്കെയാണോ അവരുടെ പേരുകൾ എഴുതിയിരിക്കുന്നത്, അതൊക്കെ ബംഗാളിലെ ബിജെപി സർക്കാർ ഇല്ലാതാക്കും”- അദ്ദേഹം വ്യക്തമാക്കി..

Continue Reading

india

‘മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ?’: ദേശീയ പണിമുടക്കിന് പൂര്‍ണ്ണ പിന്തുണയുമായി രാഹുല്‍ ഗാന്ധി

കര്‍ഷകരുടെയും തൊഴിലാളിവര്‍ഗത്തിന്റെയും ശബ്ദം ദീര്‍ഘകാലമായി അവഗണിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

Published

on

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി തൊഴിലാളികളും കര്‍ഷകരും നടത്തുന്ന പണിമുടക്കിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെയും തൊഴിലാളിവര്‍ഗത്തിന്റെയും ശബ്ദം ദീര്‍ഘകാലമായി അവഗണിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

പുതിയ നാല് ലേബര്‍ കോഡുകള്‍ തൊഴിലാളികളുടെ അവകാശങ്ങളെ ഇല്ലാതാക്കുമെന്നും അവര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കില്ലെന്നും രാഹുല്‍ ആരോപിച്ചു. ഇന്ത്യ-യുഎസ് വ്യാപാര കരാറുകള്‍ കര്‍ഷകരുടെ ഉപജീവനത്തിന് വലിയ തിരിച്ചടിയാകുമെന്നുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലയുടെ കരുത്തായ തൊഴിലുറപ്പ് പദ്ധതിയെ സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

‘അവരുടെ ഭാവി നിശ്ചയിക്കുന്ന തീരുമാനങ്ങളില്‍ നിന്ന് അവരെ പൂര്‍ണ്ണമായും ഒഴിവാക്കി. മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ? അതോ അദ്ദേഹത്തിന് മേലുള്ള സമ്മര്‍ദ്ദം അത്രയ്ക്ക് ശക്തമാണോ?’ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.

പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാന്‍ മോര്‍ച്ചയും (SKM) സംയുക്തമായാണ് ഇന്ന് പണിമുടക്ക് ആഹ്വാനം ചെയ്തത്. നാല് ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, വൈദ്യുതി ഭേദഗതി ബില്‍ 2025 ഉപേക്ഷിക്കുക, കര്‍ഷക വിരുദ്ധമായ വ്യാപാര കരാറുകളില്‍ നിന്ന് പിന്മാറുക, തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയതും ബജറ്റ് വെട്ടിക്കുറച്ചതും പുനഃപരിശോധിക്കുക എന്നിവയാണ് പ്രധാനമായും യൂണിയന്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

Continue Reading

india

‘ധനക്കമ്മി കുറച്ചുകാണിക്കാന്‍ നികുതി റീഫണ്ട് തടഞ്ഞുവെക്കുന്നു’

കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ഹാരിസ് ബീരാന്‍

Published

on

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിലെ ധനക്കമ്മി സംബന്ധിച്ച കണക്കുകളില്‍ കൃത്രിമം നടക്കുന്നുണ്ടോ എന്ന സംശയം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് അംഗം അഡ്വ. ഹാരിസ് ബീരാന്‍ എം.പി. രാജ്യസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. രാജ്യത്തെ സത്യസന്ധരായ നികുതിദായകര്‍ക്ക് ലഭിക്കേണ്ട റീ ഫണ്ട് തുക സര്‍ക്കാര്‍ ബോധപൂര്‍വ്വം തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
സി.ബി.ഡി.ടിയുടെ കണക്കുകള്‍ ഉദ്ദരിച്ചുകൊണ്ട്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വലിയൊരു ശതമാനം തുക റിഫണ്ട് നല്‍കാതെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതിക വിദ്യകളും നിര്‍മിത ബുദ്ധിയും ഉപയോഗിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം കാല
താമസം ഉണ്ടാകുന്നത് സ്വാഭാവികമല്ല. ഈ റീഫണ്ട് തുക കൂടി കണക്കിലെടുത്താല്‍ ബജറ്റില്‍ പറയുന്ന ധനക്കമ്മി 0.4 ശതമാനം കൂടി വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 31 വരെയുള്ള കണക്കുകള്‍ പ്രകാരം എത്ര കോടി രൂപയാണ് നികുതി ദായകര്‍ക്ക് നല്‍കാനുള്ളതെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാക ണമെന്നും ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ പൂര്‍ണ്ണമായും അവഗണിച്ച സര്‍ക്കാര്‍ നടപടിയും എം.പി ചോദ്യം ചെയ്തു. 2016ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചവര്‍ ഇന്ന് അവരുടെ കടബാധ്യത ഇരട്ടിയാക്കിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കാര്‍ഷിക ഉല്‍പ്പന്ന
ങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ നിയമപരമായ പരിരക്ഷ നല്‍കണമെന്ന കര്‍ഷകരുടെ ആവശ്യത്തില്‍ ബജറ്റ് നിശബ്ദത പാലിക്കുകയാണെന്നും ഡല്‍ഹി അതിര്‍ ത്തിയില്‍ കര്‍ഷകര്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന കടുത്ത പ്രതിസന്ധിക്ക് പരിഹാരമായി റബ്ബറിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനോ, കിലോയ്ക്ക് 250 രൂപ തറവില നിശ്ചയിക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തത് കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷക വിരുദ്ധമായ ഈ സമീപനം തിരുത്തണമെന്നും കാര്‍ഷിക മേഖലയ്ക്ക് അടിയന്തരമായി കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും എം.പി കൂട്ടിച്ചേര്‍ത്തു. വഖഫ് ബോര്‍ഡുകളുടെ വികസനത്തിനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയിരുന്ന ഫ ണ്ട് ഇത്തവണ സര്‍ക്കാര്‍ വെട്ടിക്കുറച്ചതും വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് പകരം അവയില്‍ അനാവശ്യ ഇടപെടലുകള്‍ നടത്താനുള്ള സര്‍ക്കാര്‍ ശ്ര മിങ്ങളും എം.പി സഭയില്‍ ഉയര്‍ത്തിക്കാട്ടി.
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുട്ടികള്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ജി.എസ്.ടി ഇളവ് നല്‍കണമെന്ന മാനുഷികമായ ആവശ്യം അദ്ദേഹം സഭയില്‍ ഉന്നയിച്ചു. കേരളത്തിന്റെ റെയില്‍വേ വികസനവും റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളും കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണെന്നുമുള്‍പ്പടെ കേരളത്തെയും രാജ്യത്തെ ന്യൂനപക്ഷത്തെയും പൂര്‍ണ്ണമായും തഴഞ്ഞ കേന്ദ്ര ബജറ്റിനോടുള്ള വിയോജിപ്പ് ഹാരിസ് ബീരാന്‍ എം.പി പ്രകടിപ്പിച്ചു.

 

Continue Reading

Trending