Connect with us

kerala

സിപിഎമ്മിനകത്ത് ഒരുപാട് നയവ്യതിയാനം സംഭവിക്കുന്നുണ്ട്: എ. സുരേഷ്

Published

on

പാലക്കാട്:പാര്‍ട്ടിക്കകത്ത് ഒരുപാട് നയവ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് വിഎസ് അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് എ. സുരേഷ്. പാര്‍ട്ടിക്ക് നിരക്കാത്ത വ്യക്തികളും നയങ്ങളും കയറിക്കൂടിയിട്ടുണ്ടെന്ന് ആദ്യമായി പറയുന്നയാളല്ല ഞാന്‍. കഴിഞ്ഞ പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് ശേഷം പാര്‍ട്ടിക്കകത്ത് ഗൗരവത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടായിരുന്നു. എന്തുകൊണ്ട് കൊണ്ട് തോറ്റുവെന്ന ചര്‍ച്ചകളില്‍ വന്ന കാര്യങ്ങളാണ് ഞാനീ പറയുന്നത്. അകത്ത് കയറിക്കൂടാന്‍ പാടില്ലാത്ത നിറയെ പുഴുക്കുത്തുകള്‍ പാര്‍ട്ടിയില്‍ കയറിക്കൂടിയിട്ടുണ്ട്.

‘നീ വല്ല ബിജെപിയിലും ചെന്ന് ചേര്‍ന്ന് പ്രവര്‍ത്തിച്ച് കുറച്ച് കാലത്തിന് ശേഷം തിരിച്ചുവരികയാണെങ്കില്‍ നിന്നെ പാര്‍ട്ടിയിലെടുക്കുമെന്ന് അടുത്ത സുഹൃത്തുക്കള്‍ തമാശരൂപത്തില്‍ പറയാറുണ്ട്. അതാണ് ഇപ്പോള്‍ എല്ലായിടത്തും കണ്ടുകൊണ്ടിരിക്കുന്നത്. പലസ്ഥലങ്ങളിലും പല പാര്‍ട്ടികളിലുമുള്ളവരെ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് നല്ല കാര്യം തന്നെയാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് നമ്മളുടെ പരിശ്രമങ്ങള്‍. സ്വാഭാവികമായും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിക്കകത്ത് സ്പേസ് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞാനടക്കമുള്ള അനേകം പ്രവര്‍ത്തകര്‍. വിഭാഗീയതയുടെ പേരില്‍ ബലിയാടുകളായി കഴിയേണ്ടിവന്ന നിരവധിപേരുടെ ശബ്ദമാണ് ഞാന്‍ പറഞ്ഞത്’.

‘കെപിസിസി നേതാക്കള്‍ വളരെ അനുതാപപൂര്‍വമാണ് തന്നോട് സംസാരിച്ചത്. അവരോട് അതെയെന്നോ അല്ലായെന്നോ ഞാന്‍ ഉറപ്പുപറഞ്ഞിട്ടില്ല. ഇതൊന്നും ദോശ ചുട്ടെടുക്കുന്നത് പോലെ നിസാരമായ കാര്യങ്ങളല്ലോ. ഇനിയും ആലോചിക്കാനുണ്ട്. ആളുകളുടെ വ്യക്തിത്വത്തെയും നയങ്ങളെയും ബാധിക്കുന്ന കാര്യമാണ്. പാര്‍ട്ടിക്കകത്തും പുറത്തുമുള്ള എന്നെ സ്നേഹിക്കുന്നവരുമായി ആലോചിക്കാനുണ്ട്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

kerala

‘വേദിയിലുണ്ടായത് സ്‌നേഹത്തള്ളല്‍’: പുതുയുഗ യാത്രയുടെ വേദിയില്‍ ഉന്തും തള്ളും ഉണ്ടായെന്ന പ്രചാരണം വാസ്തവ വിരുദ്ധം: ഡിസിസി പ്രസിഡന്റ്

Published

on

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയിൽ ഉന്തും തള്ളും ഉണ്ടായെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍.

കുറ്റ്യാടിയിൽ വേദിയിലുണ്ടായത് സ്നേഹത്തള്ളലാണെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. സംസാരിക്കാൻ വിളിക്കാൻ വൈകിയതിൽ ഷാഫിക്ക് ഒരു നീരസവും ഉണ്ടായിട്ടില്ല. എം.കെ രാഘവനെയും പാറക്കൽ അബ്ദുല്ലയേയും വിളിക്കാൻ ആവശ്യപ്പെട്ടത് ഷാഫി പറമ്പിൽ. കുറ്റ്യാടിയിൽ പുതുയുഗ യാത്രയെ കുറിച്ച് ഉണ്ടായവാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍മീഡിയയിലെ സൈബര്‍ ആക്രമണം ഉള്‍കൊള്ളാം. മാധ്യമങ്ങള്‍ വാസ്തവ വിരുദ്ധമായ വാര്‍ത്ത കൊടുക്കരുത്. വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണ് ഇന്നലെ വന്നത്. ദയവായി അതിന്റെ പിന്നാലെ പോകരുത്. ജാഥയുടെ പോസിറ്റീവ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യൂവെന്നും പ്രവീണ്‍ കുമാര്‍.

Continue Reading

kerala

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 880 രൂപ കുറഞ്ഞു

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സ്വര്‍ണവില വലിയ രീതിയില്‍ ഉയര്‍ന്നിരന്നു.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുറവ്. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,520 രൂപയായും, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,16,160 രൂപയായി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സ്വര്‍ണവില വലിയ രീതിയില്‍ ഉയര്‍ന്നിരന്നു. എന്നാല്‍ ഇന്ന് ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വില താഴേക്ക് വരുന്നതാണ് കണ്ടത്.

അമേരിക്കയില്‍ നിന്നുള്ള ശക്തമായ തൊഴില്‍ റിപ്പോര്‍ട്ട് പുറത്തുവന്നതാണ് വില കുറയാന്‍ പ്രധാന കാരണം. ഇത് യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉടന്‍ കുറയ്ക്കാനുള്ള സാധ്യത ഇല്ലാതാക്കിയിട്ടുണ്ട്. കൂടാതെ അന്താരാഷ്ട്ര വിപണിയില്‍ ഡോളര്‍ ഇന്‍ഡക്‌സ് ശക്തി പ്രാപിച്ചത് സ്വര്‍ണത്തിന് തിരിച്ചടിയായി.

രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.3 ശതമാനം ഇടിഞ്ഞ് 5,065.98 ഡോളറിലെത്തി. യു.എസ് ഗോള്‍ഡ് ഫ്യൂചര്‍ നിരക്കും 0.2 ശതമാനം താഴ്ന്നു.

അമേരിക്കയിലെ നിലവിലെ സാമ്പത്തിക സാഹചര്യം ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

 

Continue Reading

kerala

ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്ത് കടും വേനലിന് സമാനമായ ചൂട്

Published

on

വേനലിനു മുമ്പേ കേരളം പൊള്ളുന്നു. സംസ്ഥാനത്ത് പല ജില്ലകളിലും അനുഭവപ്പെടുന്നത് കടും വേനലിന് സമാനമായ ചൂട്. വരും ദിവസങ്ങളിലും ചൂട് കൂടും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മിക്ക ജില്ലകളിലും താപനില സാധാരണയേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. രാജ്യത്തെ ഇന്നലത്തെ ഉയർന്ന താപനില വീണ്ടും കണ്ണൂർ വിമാനത്താവളത്തിൽ രേഖപെടുത്തി.37.2°c ചൂടാണ് രേഖപ്പെടുത്തിയത്.

പാലക്കാട്‌, വെള്ളാണിക്കര, പുനലൂർ, തിരുവനന്തപുരം വിമാനത്താവളം ഒഴികെയുള്ള പ്രധാന സ്റ്റേഷനുകളിൽ സാധാരണയെക്കാൾ കൂടിയ താപനില രേഖപ്പെടുത്തി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും,നിർജലീകരണം ഉൾപ്പെടെയുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണെമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. കോന്നി,മൂന്നാർ, മാനന്തവാടി, കൊട്ടാരക്കര, ചെങ്ങന്നൂർ, തൃത്താല , ചങ്ങനാശ്ശേരി, പൊന്നാനി, ഒല്ലൂർ എന്നിവിടങ്ങളിൽ ഇന്നലെ അൾട്രാ വയലറ്റ് ഇൻഡക്സിൽ യെല്ലോ അലർട്ട് രേഖപ്പെടുത്തി.

Continue Reading

Trending