Connect with us

News

ആഗോള അയ്യപ്പ സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടി, ഇപ്പോള്‍ തട്ടിപ്പുകളിലൂടെ നല്ല പ്രശസ്തി കിട്ടി’ -രമേശ് ചെന്നിത്തല

നടന്നത് വന്‍ ക്രമക്കേടാണെന്നും ശരിയായ അന്വേഷണം നടന്നാല്‍ പലരും ജയിലില്‍ പോകേണ്ടിവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു .

Published

on

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടിയാണ്. എന്നാല്‍ അവിടെ നടന്ന തട്ടിപ്പുകളിലൂടെ ഇപ്പോള്‍ നല്ല പ്രശസ്തി കിട്ടിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.

നടന്നത് വന്‍ ക്രമക്കേടാണെന്നും ശരിയായ അന്വേഷണം നടന്നാല്‍ പലരും ജയിലില്‍ പോകേണ്ടിവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു . ഏഴു കോടി രൂപയുടെ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിന് ശേഷമാണ് സ്‌പോണ്‍സര്‍മാരെ തേടി നടക്കുന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം. യുവതി പ്രവേശനത്തെ തുടര്‍ന്ന് തുടങ്ങിയ പ്രശ്‌നങ്ങളാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയാണ് ആഗോള അയ്യപ്പ സംഗമം’ -വി.ഡി. സതീശന്‍

ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടന്നെന്നും ദേവസ്വം മന്ത്രി കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

Published

on

By

മലപ്പുറം: ശബരിമലയില്‍ നടന്നതുപോലെയുള്ള കൊള്ളയാണ് ആഗോള അയ്യപ്പ സംഗമത്തിലും നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആഗോള അയ്യപ്പ സംഗമം നടത്തി. അവിടെ നടന്ന കൊള്ളയുടെ കണക്കുകളാണ് പുറത്ത് വരുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടന്നെന്നും ദേവസ്വം മന്ത്രി കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. സര്‍ക്കാര്‍ പരസ്പരം വിരുദ്ധമായ കണക്കുകളാണ് ഹൈക്കോടതിയില്‍ കൊടുത്തത്. അയ്യപ്പന്റെ പേരില്‍ മുഖ്യമന്ത്രി തട്ടിപ്പ് നടത്തേണ്ടിയിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.

ഉത്തരവാദി ആരാണെങ്കിലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ദേവസ്വം ബോര്‍ഡിനും സര്‍ക്കാറിനും ഉത്തരവാദിത്വമുണ്ട്. ദേവസ്വം ബോര്‍ഡ് വാര്‍ത്താ കുറിപ്പ് ഇറക്കാതെ കൃത്യമായി കണക്ക് കോടതിയില്‍ കൊടുക്കണം. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തിയ പരിപാടിയുടെ പരിണിതഫലമാണ് ഇത്. സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെങ്കില്‍ ഗോവിന്ദന്‍ മാസ്റ്റര്‍ എന്തിനാണ് പ്രതിരോധിക്കുന്നത്. മുഖ്യമന്ത്രി ഇതില്‍ ശ്രദ്ധിക്കണമായിരുന്നെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

Continue Reading

News

രണ്ടുദിവസത്തെ ഇടിവിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില

പവന് 1,920 രൂപയാണ് ഇന്നലെ മാത്രം വര്‍ധിച്ചത്.

Published

on

By

കൊച്ചി: തുടര്‍ച്ചയായ രണ്ട് ദിവസത്തെ വില ഇടിവിന് പിന്നാലെ ശനിയാഴ്ച സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഗ്രാമിന് 240 രൂപ വര്‍ധിച്ചതോടെ പവന് 1,15,680 രൂപയായി. ഒറ്റയടിക്ക് പവന് 1,920 രൂപയാണ് ഇന്നലെ മാത്രം വര്‍ധിച്ചത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 195 രൂപ കൂടി, പവന് 95,000 രൂപയ്ക്ക് മുകളിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന് പവന് 74,000 രൂപയും, 9 കാരറ്റിന് പവന് 47,720 രൂപയുമാണ് പുതിയ നിരക്ക്. വെള്ളിക്ക് ഗ്രാമിന് 275 രൂപയാണ് വില.

വെള്ളിയാഴ്ച രണ്ട് ഘട്ടങ്ങളിലായി പവന് 240 രൂപ വീതം കുറഞ്ഞിരുന്നു. വ്യാഴാഴ്ചയും വില താഴ്ന്നിരുന്നു. ഈ തിരിച്ചടികള്‍ക്ക് ശേഷമാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 1.15 ലക്ഷം രൂപ കടന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് നിലവിലെ ഉയര്‍ന്ന റെക്കോര്‍ഡ് വില. ഡിസംബര്‍ 23നാണ് ആദ്യമായി സ്വര്‍ണം ലക്ഷം രൂപ കടന്നത്. പത്തു ദിവസം മുമ്പ് വില 1.17 ലക്ഷം രൂപയിലെത്തിയതിന് ശേഷം വീണ്ടും ഇടിഞ്ഞ് 1.11 ലക്ഷത്തിലെത്തിയിരുന്നു. അവിടെ നിന്നാണ് ഇപ്പോള്‍ പതുക്കെ വീണ്ടും ഉയര്‍ച്ച ആരംഭിച്ചിരിക്കുന്നത്.

 

Continue Reading

News

16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം;’ബ്ലാക്ക് വെനം’ അക്കൗണ്ട് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ്

രാവിലെ 7.45ഓടെ ട്യൂഷനും തുടര്‍ന്ന് സ്‌കൂളിലേക്കുമായി പോയ ആദിത്യയെ പിന്നീട് പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Published

on

By

കൊച്ചി: മാമല കക്കാട് കിണറ്റിങ്കല്‍പറമ്പില്‍ മഹേഷിന്റെ ഏകമകള്‍ ആദിത്യ (16)യെ സമീപത്തെ പാറമടയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്തുവന്നു. ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ആദിത്യ.

രാവിലെ 7.45ഓടെ ട്യൂഷനും തുടര്‍ന്ന് സ്‌കൂളിലേക്കുമായി പോയ ആദിത്യയെ പിന്നീട് പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ ബാഗും ലഞ്ച് ബോക്സും കരയില്‍ വച്ച നിലയിലായിരുന്നു. ഇവ പരിശോധിക്കുമ്പോഴാണ് നാല് പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയത്. ഇതില്‍ സംഗീതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൊറിയന്‍ വംശജനായ സുഹൃത്ത് ഈ മാസം 19ന് അപകടത്തില്‍ മരിച്ചുവെന്നും ആ വിഷമം സഹിക്കാനാകാത്തതിനാലാണ് ജീവന്‍ വെടിയുന്നതെന്നും എഴുതിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണ് മരണകാരണമെന്ന് വ്യക്തമാക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിനെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം മുതല്‍ പൊലീസ് അന്വേഷണം. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അധ്യാപകരില്‍ നിന്നും സഹപാഠികളില്‍ നിന്നും ഉള്‍പ്പെടെ മൊഴികള്‍ രേഖപ്പെടുത്തി. അടുത്ത കാലത്തായി സാമൂഹിക മാധ്യമങ്ങളിലെ കൊറിയന്‍ സംഗീതവും സിനിമയും സംബന്ധിച്ച ഉള്ളടക്കങ്ങളില്‍ ആദിത്യ കൂടുതല്‍ സമയം ചെലവഴിച്ചിരുന്നതായും വിവരമുണ്ട്.

ഇതിനിടെ ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ആദിത്യ ഫോളോ ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കൊറിയന്‍ മോഡലുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഉള്ളടക്കങ്ങളുള്ള ഈ അക്കൗണ്ടിന് നിരവധി ഫോളോവേഴ്‌സുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ നിരവധി പേര്‍ അക്കൗണ്ട് അണ്‍ഫോളോ ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്‍സ്റ്റ അക്കൗണ്ടുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

അന്വേഷണത്തില്‍ അലംഭാവമുണ്ടെന്ന മാതാപിതാക്കളുടെ ആരോപണത്തെ തുടര്‍ന്ന് എറണാകുളം റൂറല്‍ എസ്.പി കെ.എസ്. സുദര്‍ശന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്.

Continue Reading

Trending