kerala
കെ-റെയിലിനെ പരിഹസിച്ച് ചെന്നിത്തല: മഞ്ഞക്കുറ്റികള്‍ ഊരി ജനങ്ങളെ രക്ഷിക്കണം
കെ-റെയിലിനായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട്: അതിവേഗ റെയില്‍പാത പദ്ധതിക്കെതിരെയും കെ-റെയിലിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ-റെയിലിനായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
”നാട്ടില്‍ മുഴുവന്‍ മഞ്ഞക്കുറ്റികള്‍ ഇട്ടിരിക്കുകയാണ്. ഇതോടെ ജനങ്ങള്‍ക്ക് ഭൂമി വില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. അവിടെ ക്രയവിക്രയങ്ങള്‍ നിലച്ചിരിക്കുകയാണ്. ശ്രീധരനാണെങ്കിലും പിണറായി ആണെങ്കിലും മഞ്ഞക്കുറ്റി ഊരി ജനങ്ങളെ രക്ഷിക്കണം,” ചെന്നിത്തല പറഞ്ഞു.
നിലവിലെ സര്‍ക്കാര്‍ കാലത്ത് ഒരു റെയില്‍പദ്ധതിയും യാഥാര്‍ത്ഥ്യമാകില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ”ഈ സര്‍ക്കാരിന്റെ കാലത്ത് ഏതായാലും ഒരു റെയിലും വരാന്‍ പോകുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിലുള്ള പല അഭ്യാസങ്ങളും കാണേണ്ടിവരും. ഇതൊന്നും നടക്കാന്‍ പോകുന്നില്ല,” എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
kerala
ചികിത്സ പിഴവ് ആരോപണം: വിളപ്പില്‍ശാല സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ യുവാവ് മരിച്ചു
ശ്വാസതടസത്തെ തുടര്‍ന്ന് അടിയന്തര ചികിത്സയ്ക്കെത്തിച്ച രോഗിക്ക് വേണ്ടത്ര ചികിത്സ ലഭിക്കാത്തതിനാല്‍ മരണമുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം
തിരുവനന്തപുരം: വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. ശ്വാസതടസത്തെ തുടര്‍ന്ന് അടിയന്തര ചികിത്സയ്ക്കെത്തിച്ച രോഗിക്ക് വേണ്ടത്ര ചികിത്സ ലഭിക്കാത്തതിനാല്‍ മരണമുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. വിളപ്പില്‍ശാല കൊല്ലംകൊണം സ്വദേശിയായ ബിസ്മീര്‍ (37) ആണ് മരിച്ചത്.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ബിസ്മീറിന് ജീവനക്കാര്‍ ഗേറ്റ് തുറന്ന് നല്‍കാന്‍ തയ്യാറായില്ലെന്നും സിപിആറും ഓക്സിജനും ഉള്‍പ്പെടെയുള്ള അടിയന്തര ചികിത്സ നല്‍കാന്‍ വിസമ്മതിച്ചുവെന്നും കുടുംബം ആരോപിച്ചു. പട്ടി കയറാതിരിക്കാന്‍ ഗേറ്റ് അടച്ചിട്ടതായാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം.
സ്വിഗ്ഗി ജീവനക്കാരനായ ബിസ്മീറിന് പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സിപിആര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല. ”രക്ഷിക്കണേ” എന്ന് പറഞ്ഞ് ബിസ്മീര്‍ നിലവിളിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ച് 20 മിനിറ്റ് കഴിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചുവെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.
ആംബുലന്‍സില്‍ പോലും ആവശ്യമായ ചികിത്സാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഈ മാസം 19നാണ് ബിസ്മീര്‍ മരിച്ചത്. പുലര്‍ച്ചെയായിരുന്നു ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. ഭാര്യയായിരുന്നു ഒപ്പമുണ്ടായിരുന്നത്. കൃത്യമായ ചികിത്സ നല്‍കണമെന്ന് ഭാര്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതര്‍ ഒന്നും ചെയ്യാന്‍ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.
kerala
ദീപക് ആത്മഹത്യ കേസ്; ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി ജനുവരി 27ന്
കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ വാദം പൂര്‍ത്തിയായി. പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ ജനുവരി 27ന് ചൊവ്വാഴ്ച വിധി പറയും. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ഷിംജിത നിരപരാധിയാണെന്നും കേസില്‍ മനഃപൂര്‍വമായ കുറ്റകൃത്യം നടന്നിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ടി.പി. ജുനൈദ് കോടതിയില്‍ വാദിച്ചു. എന്നാല്‍ ദീപകിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ഷിംജിതയുടെ മനഃപൂര്‍വ പ്രവര്‍ത്തനങ്ങളാണെന്നായിരുന്നു വാദിഭാഗം അഭിഭാഷകന്‍ കെ.പി. രാജഗോപാലന്റെ വാദം. കേസ് സെഷന്‍സ് കോടതിയുടെ അധികാര പരിധിയില്‍ വരുന്നതായതിനാല്‍ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിന് മറുപടിയായി, വിചാരണ സെഷന്‍സ് കോടതിയില്‍ നടക്കുമെന്ന കാരണത്താല്‍ മാത്രം ജാമ്യാപേക്ഷ താഴത്തെ കോടതിയില്‍ പരിഗണിക്കരുതെന്ന നിയമതടസം നിലവിലില്ലെന്ന് ടി.പി. ജുനൈദ് വ്യക്തമാക്കി.
ഇതിനിടെ ഷിംജിതക്കെതിരെ മറ്റൊരു പരാതി കൂടി ഉയര്‍ന്നിട്ടുണ്ട്. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയാണ് കണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. തന്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ വിശദാംശങ്ങള്‍ തേടി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കു വിവരാവകാശ അപേക്ഷ നല്‍കിയതായി ദീപകിന്റെ ബന്ധു സനീഷ് അറിയിച്ചു.
kerala
തിരുവനന്തപുരത്ത് അമ്മയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഗ്രീമയുടെ ഭർത്താവിനെ കേരളത്തിൽ എത്തിച്ചു
തിരുവനന്തപുരം: കമലേശ്വരം സ്വദേശികളായ സജിതയെയും മകൾ ഗ്രീമയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിടിയിലായ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ നാട്ടിൽ എത്തിച്ചു. ഉണ്ണികൃഷ്ണനെ ഇന്നലെ മുംബൈയിൽ നിന്ന് പിടികൂടിയിരുന്നു അതിന്ശേഷമാണ് ഇപ്പോൾ നാട്ടിൽ എത്തിച്ചുകൊണ്ടുള്ള ചോദ്യംചെയ്യൽ നടക്കാൻ പോകുന്നത്.
ഗുരുതര വകുപ്പുകളാണ് ഉണ്ണിക്കൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതും ഭാര്യയോടുള്ള ക്രൂരതയും ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്ധേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാട്ടിലേക്ക് കൊണ്ടുപോകാൻ കോടതി അനുവദിച്ചിരുന്നു. ഇരുവരുടെയും ആത്മഹത്യയ്ക്ക് പിന്നാലെ കണ്ടെടുത്ത ആത്മഹത്യത്തെക്കുറിപ്പിൽ ഉണ്ണികൃഷ്ണനെ കുറിച്ച് ഗുരുതരാരോപണങ്ങളാണ് ഉണ്ടായിരുന്നത് ഇതോടെ അയർലന്റിലേക്ക് ഇയാൾ കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ പൊലീസ് ആണ് മുംബൈ എയർപോർട്ടിൽ വച്ച് ഇയാളെ പിടികൂടിയത്.
മകളുടെ കുടുംബജീവിതത്തിലെ സാധാരണ പ്രശ്നങ്ങളെന്നതിലുപരി ഗുരുതരമായ സ്ത്രീധന പീഡനവും മാനസിക പീഡനവും നടന്നിട്ടുണ്ടെന്നതാണ് പൊലീസ് വ്യക്തമാക്കുന്നത്. ആറു വർഷത്തെ ദാമ്പത്യജീവിതത്തിനിടെ ഭർത്താവ് ഉണ്ണികൃഷ്ണൻ ഗ്രീമയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഉപയോഗിച്ച വസ്ത്രം പോലെ മകളെ ഉപേക്ഷിച്ചുവെന്ന പരാമർശവും കുറിപ്പിലുണ്ട്.
-
News2 days agoട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് അംഗങ്ങളായി സൗദിയടക്കമുള്ള രാജ്യങ്ങള്‍; ഒന്നും മിണ്ടാതെ ഇന്ത്യ
-
More3 days agoഗസ്സയിൽ രണ്ട് കുഞ്ഞുങ്ങളും മൂന്ന് മാധ്യമപ്രവർത്തകരുമുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു
-
Cricket2 days agoടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്
-
kerala2 days ago‘രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതമായിരിക്കും ചിന്ത’; സന്ദീപ് വാര്യര്‍
-
kerala3 days agoകാലിക്കറ്റ് സർവകലാശാല വി.സിയായി ഡോ. പി രവീന്ദ്രനെ നിയമിച്ചു
-
kerala3 days ago‘സിപിഎമ്മും സിപിഐയും NDAയിൽ ചേരണം’, പിണറായിയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി
-
kerala2 days ago‘വി.ഡി സതീശന് നയിക്കുന്ന പുതുയുഗയാത്ര വിജയിപ്പിക്കും’: മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി
-
Cricket2 days agoരഞ്ജി ട്രോഫി: 139ന് പുറത്തായി കേരളം; ചണ്ഡിഗഢ് ഒരു വിക്കറ്റിന് 142 റണ്‍സെന്ന നിലയില്‍
