Connect with us

News

16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം;’ബ്ലാക്ക് വെനം’ അക്കൗണ്ട് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ്

രാവിലെ 7.45ഓടെ ട്യൂഷനും തുടര്‍ന്ന് സ്‌കൂളിലേക്കുമായി പോയ ആദിത്യയെ പിന്നീട് പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Published

on

കൊച്ചി: മാമല കക്കാട് കിണറ്റിങ്കല്‍പറമ്പില്‍ മഹേഷിന്റെ ഏകമകള്‍ ആദിത്യ (16)യെ സമീപത്തെ പാറമടയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്തുവന്നു. ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ആദിത്യ.

രാവിലെ 7.45ഓടെ ട്യൂഷനും തുടര്‍ന്ന് സ്‌കൂളിലേക്കുമായി പോയ ആദിത്യയെ പിന്നീട് പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ ബാഗും ലഞ്ച് ബോക്സും കരയില്‍ വച്ച നിലയിലായിരുന്നു. ഇവ പരിശോധിക്കുമ്പോഴാണ് നാല് പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയത്. ഇതില്‍ സംഗീതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൊറിയന്‍ വംശജനായ സുഹൃത്ത് ഈ മാസം 19ന് അപകടത്തില്‍ മരിച്ചുവെന്നും ആ വിഷമം സഹിക്കാനാകാത്തതിനാലാണ് ജീവന്‍ വെടിയുന്നതെന്നും എഴുതിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണ് മരണകാരണമെന്ന് വ്യക്തമാക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിനെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം മുതല്‍ പൊലീസ് അന്വേഷണം. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അധ്യാപകരില്‍ നിന്നും സഹപാഠികളില്‍ നിന്നും ഉള്‍പ്പെടെ മൊഴികള്‍ രേഖപ്പെടുത്തി. അടുത്ത കാലത്തായി സാമൂഹിക മാധ്യമങ്ങളിലെ കൊറിയന്‍ സംഗീതവും സിനിമയും സംബന്ധിച്ച ഉള്ളടക്കങ്ങളില്‍ ആദിത്യ കൂടുതല്‍ സമയം ചെലവഴിച്ചിരുന്നതായും വിവരമുണ്ട്.

ഇതിനിടെ ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ആദിത്യ ഫോളോ ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കൊറിയന്‍ മോഡലുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഉള്ളടക്കങ്ങളുള്ള ഈ അക്കൗണ്ടിന് നിരവധി ഫോളോവേഴ്‌സുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ നിരവധി പേര്‍ അക്കൗണ്ട് അണ്‍ഫോളോ ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്‍സ്റ്റ അക്കൗണ്ടുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

അന്വേഷണത്തില്‍ അലംഭാവമുണ്ടെന്ന മാതാപിതാക്കളുടെ ആരോപണത്തെ തുടര്‍ന്ന് എറണാകുളം റൂറല്‍ എസ്.പി കെ.എസ്. സുദര്‍ശന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

 ഐഎസ്എല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സും എ.ടി.കെ മോഹന്‍ ബഗാനും നേര്‍ക്കുനേര്‍

Published

on

By

കൊല്‍ക്കത്ത: കാത്തിരിപ്പിന് വിരാമം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സോക്കറില്‍ ഇന്ന് മുതല്‍ പന്തുരുളുന്നു. പന്ത്രണ്ടാം സീസണ്‍ ആരംഭിക്കുമ്പോള്‍ പതിവ് പോലെയല്ല കാര്യങ്ങള്‍. പതിനാല് ടീമുകള്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഇത് വരെയുള്ള ഫോര്‍മാറ്റ് ഹോം ആന്‍ഡ് എവേ മല്‍സരങ്ങള്‍ ആയിരുന്നെ ങ്കില്‍ മാറിയ സാഹചര്യത്തില്‍ അതില്ല. 14 ടീമുകള്‍ പരസ്പരം മാറ്റുരക്കുന്ന 91 മത്സരങ്ങള്‍.

ടേബിളില്‍ ആദ്യ സ്ഥാനത്ത് വരുന്നവര്‍ക്ക് കിരീടം. ഇന്നത്തെ ആദ്യ അങ്കത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സും എ.ടി.കെ മോഹന്‍ ബഗാനുമാണ് നേര്‍ക്കുനേര്‍. സാള്‍ട്ട് ലെക്ക് സ്റ്റേഡിയത്തില്‍ വൈകീട്ട് അഞ്ച് മുതലാണ് കളി. ഇന്ന് ഒരു മത്സരം മാത്രമാണുള്ളത്.

സാമ്പത്തിക പരാധീനതയില്‍ കാലം തെറ്റിയാണ് സീസണ്‍ ആരംഭിക്കുന്നത്. സ്‌പോണ്‍സര്‍മാരില്ലാതെ വൈകിയ ചാമ്പ്യന്‍ഷിപ്പ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ സജീവ പിന്തുണയിലാണ് സാധ്യമായിരിക്കുന്നത്. സ്ഥിരമായി കളിക്കുന്ന ബെംഗളുരു എഫ്.സി, ചെന്നൈയിന്‍ എഫ്.സി, ഈസ്റ്റ് ബംഗാള്‍, ഗോവ എഫ്.സി, ജാംഷഡ്പൂര്‍ എഫ്.സി, മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ്, മുംബൈ സിറ്റി എഫ്.സി, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, ഒഡീഷ എഫ്.സി, പഞ്ചാബ് എഫ്.സി, സ്‌പോര്‍ട്ടിങ് ഡല്‍ഹി എന്നിവര്‍ക്കൊപ്പം ഇത്തവണ ഐ ലീഗ് ചാമ്പ്യന്മാരായ ഇന്റര്‍ കാശിയുമുള്‍പ്പെടുന്നതാണ് മത്സരക്രമം.

അഡ്രിയാന്‍ ലുണ ഉള്‍പ്പെടെ ടീമിലെ വിദേശ സൂപ്പര്‍ താരങ്ങളെല്ലാം കൂടുമാറിയ സാഹചര്യത്തില്‍ ആഭ്യന്തര താരങ്ങളുമായാണ് മഞ്ഞപ്പട ഇത്തവണ കളിക്കുന്നത്. ഇവാന്‍ വുകുമനോവിച്ച് എന്ന പരിശീലകന് കീഴില്‍ ലുണ, ഹോര്‍ഹെ പെരേര ഡയസ്, അല്‍വാരോ വാസ്‌കസ്, മാര്‍കോ ലെസ്‌കോവിച്ച്, നോവ സദോയി, ക്വാമെ പെപ് തുടങ്ങിയ വിദേശ താരങ്ങളുടെ നീണ്ട നിര ടീമിലുണ്ടായിരുന്നെങ്കില്‍ ഡേവിഡ് കറ്റാല പരിശീലിപ്പിക്കുന്ന നിലവിലെ സംഘ ത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ്.

വുകുമനോവിച്ച് സംഘത്തിലെ വിപിന്‍ മോഹന്‍, സച്ചിന്‍ സുരേഷ്, ഹോര്‍മിപാം, സന്ദീപ് സിങ്, നവോച്ച സിങ് എന്നിവര്‍ നിലവില്‍ ടീമിലുണ്ട്. സെര്‍ജിയോ ലൊബേരക്ക് കീഴിലാണ് ബഗാന്‍. ഐ.എഫ്.എ ഷീല്‍ഡ് നേടിയതാണ് സീസണില്‍ ബഗാന്റെ വലിയ നേട്ടം. എ.ഐ.എഫ്.എഫ് സൂപ്പര്‍ കപ്പില്‍ പമ്പരാഗത വൈരികളായ ഈസ്റ്റ് ബാംഗിളിനോട് തോറ്റ് പുറത്തായിരുന്നു.

ഗോള്‍ വലയത്തില്‍ വിശാല്‍ കൈത് വരുമ്പോള്‍ മുന്‍നിരയിലെ ദിമിത്രോ പെട്രറ്റോസ്, മന്‍വീര്‍ സിംഗ്, ലി സ്റ്റണ്‍ കൊളോസോ, ജാസോണ്‍ കമിന്‍സ് തുടങ്ങിയവരെല്ലാമാണ് അപകടകാരികള്‍. മലയാളിയായ സഹല്‍ അബ്ദുള്‍ സമദ് മധ്യനിരയിലുണ്ട്. അദ്ദേഹത്തിന് ഇന്ന് ഇലവനില്‍ അവസരമുണ്ടാവും.

Continue Reading

News

കടുത്ത ചൂട്: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു

ഈ ക്രമീകരണം മേയ് 20 വരെ പ്രാബല്യത്തില്‍ തുടരും

Published

on

By

തിരുവനന്തപുരം: പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂര്‍ മാത്രമായി ജോലിസമയം നിശ്ചയിച്ചുകൊണ്ട് തൊഴില്‍വകുപ്പ് ഉത്തരവ് പുറത്തിറക്കി.

ഈ ക്രമീകരണം മേയ് 20 വരെ പ്രാബല്യത്തില്‍ തുടരും. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 3 വരെ നിര്‍ബന്ധിത വിശ്രമം അനുവദിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കണമെന്നും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട് 3ന് ആരംഭിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സമുദ്രനിരപ്പില്‍ നിന്ന് 3,000 അടിയില്‍ കൂടുതല്‍ ഉയരമുള്ളതും സൂര്യാഘാത സാധ്യത കുറഞ്ഞതുമായ പ്രദേശങ്ങളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Continue Reading

kerala

കേരള ജനതയുടെ അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും -വി.ഡി സതീശന്‍

മലപ്പുറത്ത് തരംഗമായി പുതുയുഗ യാത്ര

Published

on

By

കൊണ്ടോട്ടി: സംസ്ഥാനത്തെ ജനങ്ങളുടെ ഹൃദയാഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി ഒരു മഹാ യുദ്ധത്തിനൊരുങ്ങുകയാണ് യു.ഡി.എഫെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പുതുയുഗ യാത്രക്ക് മലപ്പുറം കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 വര്‍ഷക്കാലമായി കേരളത്തെ ഇടത് സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കി.

6 ലക്ഷം കോടി രൂപയുടെ കടബാധ്യത ജനത്തിന്റെ തലയില്‍ വെച്ചിട്ടുണ്ട്. എവിടെയെല്ലാം സര്‍ക്കാര്‍ പരാജയപ്പെട്ടോ, അവിടെ നിന്നെല്ലാം കേരളത്തെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് യു.ഡി.എഫിന്റെ ബാധ്യതയാണ്. കട്ടവരെ സംരക്ഷിക്കാന്‍ മാത്രം നിലനിര്‍ത്തുന്ന പാര്‍ട്ടിയായി സി.പി.എം മാറി. വര്‍ഗീയത മാത്രമാണ് എല്‍.ഡി.എഫ് അജണ്ട. മതേതരത്വം നിലനിര്‍ത്തുന്നതില്‍ പാണക്കാട് സാദിഖലി തങ്ങള്‍ നേതൃത്വം നല്‍കുന്ന മുസ്ലിം ലീഗ് വഹിക്കുന്ന പങ്ക് മതേതര കേരളം തിരിച്ചറിഞ്ഞതാണ് എന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കെ.കെ.ആലിബാപ്പു അധ്യക്ഷനായി.

 

Continue Reading

Trending