Connect with us

News

കടുത്ത ചൂട്: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു

ഈ ക്രമീകരണം മേയ് 20 വരെ പ്രാബല്യത്തില്‍ തുടരും

Published

on

തിരുവനന്തപുരം: പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂര്‍ മാത്രമായി ജോലിസമയം നിശ്ചയിച്ചുകൊണ്ട് തൊഴില്‍വകുപ്പ് ഉത്തരവ് പുറത്തിറക്കി.

ഈ ക്രമീകരണം മേയ് 20 വരെ പ്രാബല്യത്തില്‍ തുടരും. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 3 വരെ നിര്‍ബന്ധിത വിശ്രമം അനുവദിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കണമെന്നും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട് 3ന് ആരംഭിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സമുദ്രനിരപ്പില്‍ നിന്ന് 3,000 അടിയില്‍ കൂടുതല്‍ ഉയരമുള്ളതും സൂര്യാഘാത സാധ്യത കുറഞ്ഞതുമായ പ്രദേശങ്ങളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരള ജനതയുടെ അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും -വി.ഡി സതീശന്‍

മലപ്പുറത്ത് തരംഗമായി പുതുയുഗ യാത്ര

Published

on

By

കൊണ്ടോട്ടി: സംസ്ഥാനത്തെ ജനങ്ങളുടെ ഹൃദയാഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി ഒരു മഹാ യുദ്ധത്തിനൊരുങ്ങുകയാണ് യു.ഡി.എഫെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പുതുയുഗ യാത്രക്ക് മലപ്പുറം കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 വര്‍ഷക്കാലമായി കേരളത്തെ ഇടത് സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കി.

6 ലക്ഷം കോടി രൂപയുടെ കടബാധ്യത ജനത്തിന്റെ തലയില്‍ വെച്ചിട്ടുണ്ട്. എവിടെയെല്ലാം സര്‍ക്കാര്‍ പരാജയപ്പെട്ടോ, അവിടെ നിന്നെല്ലാം കേരളത്തെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് യു.ഡി.എഫിന്റെ ബാധ്യതയാണ്. കട്ടവരെ സംരക്ഷിക്കാന്‍ മാത്രം നിലനിര്‍ത്തുന്ന പാര്‍ട്ടിയായി സി.പി.എം മാറി. വര്‍ഗീയത മാത്രമാണ് എല്‍.ഡി.എഫ് അജണ്ട. മതേതരത്വം നിലനിര്‍ത്തുന്നതില്‍ പാണക്കാട് സാദിഖലി തങ്ങള്‍ നേതൃത്വം നല്‍കുന്ന മുസ്ലിം ലീഗ് വഹിക്കുന്ന പങ്ക് മതേതര കേരളം തിരിച്ചറിഞ്ഞതാണ് എന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കെ.കെ.ആലിബാപ്പു അധ്യക്ഷനായി.

 

Continue Reading

News

പിണറായി എന്ന പീഡകരുടെ രക്ഷകന്‍

സംവിധായകനും മുന്‍ എം.എല്‍.എയുമായ പി.ടി കുഞ്ഞിമുഹമ്മദിനെതിരായി ലൈംഗികാതിക്രമണ പരാതി നല്‍കിയ അതിജീവത കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തല്‍ മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്

Published

on

By

പിണറായി എന്ന പീഡകരുടെ രക്ഷകന്‍

സംവിധായകനും മുന്‍ എം.എല്‍.എയുമായ പി.ടി കുഞ്ഞിമുഹമ്മദിനെതിരായി ലൈംഗികാതിക്രമണ പരാതി നല്‍കിയ അതിജീവത കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തല്‍ മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. നിന്ദ്യവും നീജവുമായ സാഹചര്യങ്ങളെ അഭി മുഖീകരിക്കേണ്ടിവന്നിട്ടും മനസ്സിനെ തകര്‍ന്നുപോകാതെ പിടിച്ചുനിര്‍ത്തുകയും അനീതിക്കെതിരെ പോരാടാനുറച്ച് രംഗത്തുവരികയും ചെയ്ത ഒരു സ്ത്രീയെ, ഭരണകൂടം തന്നെ നിശബ്ദമാക്കാന്‍ ശ്രമിച്ചതിന്റെ ഭീതിതമായ കഥകളാണ് അവര്‍ തുറന്നുപറഞ്ഞിരിക്കുന്നത്. നീതിയുടെ വെളിച്ചം സ്വപ്നംകണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ നടപടിയൊന്നും കൈക്കൊള്ളാതെ അത് പൂഴ്ത്തിവെക്കാന്‍ ശ്രമങ്ങളുണ്ടായെന്നുള്ള തുറന്നുപറച്ചില്‍ ഈ സര്‍ക്കാറിനെ മാത്രമല്ല, മലയാളികളെ ഒന്നടങ്കം നാണക്കേടിനാല്‍ തല താഴ്ത്തിപ്പിക്കുകയാണ്. ഇത്രയും നഗ്‌നമായ രീതിയില്‍ പീഡകര്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ഒരു സര്‍ക്കാറിന്റെ കീഴില്‍ ജീവിക്കേണ്ടി വന്നതിന്റെ ഗതികേടിനെ ഓര്‍ത്ത് നെടുവീര്‍പ്പിടുകയാണ് ഓരോ കേരളീയനുമെന്നതാണ് യാഥാര്‍ത്ഥ്യം.
നവംബര്‍ 24 ന് സംഭവം വിവരിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടും രണ്ടു വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയെന്നല്ലാതെ മാസങ്ങള്‍ പിന്നിട്ടിട്ടും എഫ്.ഐ.ആര്‍ രേഖപ്പെടുത്താന്‍ പോലും പൊലീസ് തയാറായില്ലെന്നാണ് പരാതിക്കാരി വ്യക്തമാക്കിയത്. സംഭവത്തിനു ശേഷം പരാതി നല്‍കാതിരിക്കാനും നിശബ്ദയായിരിക്കാനുമൊക്കെയുള്ള ഉപദേശങ്ങള്‍ പല കോണില്‍ നിന്നുയര്‍ന്നുവെന്നും അവര്‍ പറയുന്നു. താരതമ്യേന തന്നെപ്പോലെ ഭേദപ്പെട്ട സാഹചര്യങ്ങളില്‍ ജീവിക്കുന്ന സത്രീകള്‍ക്കുപോലും ഇതാണ് അവസ്ഥയെങ്കില്‍ ഇന്നാട്ടിലെ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന ഗൗരവതരമായ ചോദ്യവും അവര്‍ ഉയര്‍ത്തിയിരിക്കുകയാണ്. നിശബ്ദതക്കുള്ള പ്രേരണയും സുരക്ഷയുടെ മൂടുപടവുമൊക്കെയായി അവരെ സമീപിച്ചിരിക്കുന്നത് ഭരണക്കാരുടെ പിണിയാളുകള്‍ തന്നെയായിരിക്കുമെന്നതില്‍ കഴിഞ്ഞ ഒമ്പതര വര്‍ഷക്കാലമായി ഈ സര്‍ക്കാറിനെ അനുഭവിക്കുന്ന ഒരാള്‍ക്കും സംശയമുണ്ടാവാനിടയില്ല. കുഞ്ഞുമുഹമ്മദിന്റെ പ്രായവും അസുഖവുമൊക്കെ പറഞ്ഞുകൊണ്ടായിരുന്നവത്രെ വക്കാലത്തുകളുമായി പലരും എത്തിയത്. ഇതുവഴി സഹിക്കാനാകാത്ത സമ്മര്‍ദ്ദമായിരുന്നു സഹിക്കേണ്ടി വന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.
കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. നവംബര്‍ ആറിനായിരുന്നു സംഭവം നടന്നത്. ആദ്യം മുതലേ പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രതിക്കൊപ്പമാണ് ഉണ്ടായിരുന്നത്. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകി. പലതവണ പൊലീസില്‍ വിളിച്ച് പറഞ്ഞിട്ടും കേസെടുത്തില്ല. ഒടുവില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. കേസ് എടുക്കുന്നത് മനഃപൂര്‍വം വൈകിപ്പിച്ചു. കേസ് എടുത്തിട്ടും മുന്‍കൂര്‍ ജാമ്യം കിട്ടുന്നത് വരെ സമയം അനുവദിച്ചുവെന്നുമാണ് അതിജീവിതയുടെ ആരോപണം. കേസില്‍ സര്‍ക്കാര്‍ നടപടികളിലെ കാലതാമസം വിശദീകരിച്ചും വിമര്‍ശിച്ചും വനിത ചലച്ചിത്ര കൂട്ടായ്മയായ ഡബ്ല്യു.സി.സിയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിപ്പെട്ടിട്ടും നേരിട്ട് ഒരു മറുപടിയും നല്‍കിയില്ലെന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടും എഫ്.ഐ.ആര്‍ ഇട്ടത് എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണെന്നുമായിരുന്നു ഡബ്ല്യു.സി.സി സോഷ്യല്‍ മീഡിയ വഴി കുറ്റപ്പെടുത്തിയത്. സംസ്ഥാനത്ത് ഇരട്ടനീതി സംജാതമാക്കി എന്നതാണ് ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ കേരളത്തിലുണ്ടാ ക്കിയ ഏറ്റവും വലിയ മാറ്റം. തങ്ങളുടെ സ്വന്തക്കാരും ബന്ധുക്കാരുമാണെങ്കില്‍ ഒരു മടിയും മറയുമില്ലാതെ ജനങ്ങളുടെ സാമാന്യ ബോധത്തെപോലും വെല്ലുവിളിച്ചുകൊണ്ട് എന്തു നെറികേടിനേയും വെളിപ്പിച്ചെടുക്കുന്നതില്‍ ഈ സര്‍ക്കാര്‍ ഒരു അമാന്തവും കാണിക്കാറില്ല. കണ്ടാ മൃഗത്തെ വെല്ലുന്ന തൊലിക്കട്ടിയാണ് പിണറായിയും കൂട്ടരും ഇക്കാര്യത്തില്‍ കാത്തുസൂക്ഷിക്കുന്നത്. അതിന്റെ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങളിലൊന്നുമാത്രമാണ് പി.ടി കുഞ്ഞുമുഹമ്മദിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ഒരു അതിജീവത നല്‍കിയ പരാതി മാസങ്ങളോളം കോന്തലക്കല്‍ തിരുകിവെച്ച്, കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റംവരെ സ്ത്രീസുരക്ഷയെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തിയ ഈ മുഖ്യമന്ത്രിയെ വഞ്ചകനെന്നല്ലാതെ മറ്റെന്തുപേരിട്ടാണ് വിളിക്കാന്‍ കഴിയുക.

Continue Reading

News

എളമക്കര ആറ് വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം; കൊല്ലപ്പെട്ട ആറുവയസുകാരി പീഡനത്തിനിരയായതായി റിപ്പോര്‍ട്ട്

മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പും കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്.

Published

on

By

കൊച്ചി: എളമക്കരയില്‍ ആറുവയസുള്ള മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായകവും ഞെട്ടിക്കുന്നതുമായ കണ്ടെത്തല്‍ പുറത്തുവന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പും കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ കേരള പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ശക്തമാക്കി. പീഡനവുമായി ബന്ധപ്പെട്ട് നിര്‍ണായക സൂചനകള്‍ ലഭിച്ചതായും പ്രതിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ 16നാണ് ദുരന്തം നടന്നത്. വീട്ടിലില്ലാതിരുന്ന അമ്മ മടങ്ങിയെത്തിയപ്പോഴാണ് ഭര്‍ത്താവിനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തുവന്ന പുതിയ വിവരം കേസിന് ഗൗരവമേറിയ വഴിത്തിരിവായി.

Continue Reading

Trending