Connect with us

News

ബന്ധങ്ങളില്‍ ജാഗ്രത വേണം; വിവാഹത്തിന് മുമ്പുള്ള വാഗ്ദാനങ്ങളില്‍ വിശ്വസിക്കരുത് – സുപ്രിംകോടതി

വ്യാജ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന കേസില്‍ വാദം കേള്‍ക്കവേയാണ് ബെഞ്ചിന്റെ പരാമര്‍ശം

Published

on

ന്യൂഡല്‍ഹി: വിവാഹത്തിന് മുമ്പുള്ള വാഗ്ദാനങ്ങളില്‍ അന്ധവിശ്വാസം കാണിക്കരുതെന്നും ശാരീരികബന്ധങ്ങളിലെത്തുമ്പോള്‍ പരമാവധി ജാഗ്രത പാലിക്കണമെന്നും സുപ്രീംകോടതി. വ്യാജ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന കേസില്‍ വാദം കേള്‍ക്കവേയാണ് ബെഞ്ചിന്റെ പരാമര്‍ശം.
”ഞങ്ങള്‍ പഴയ ചിന്താഗതിക്കാരായിരിക്കാം.

എന്നാല്‍ വിവാഹത്തിന് മുമ്പ് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അപരിചിതരായിരിക്കുമ്പോള്‍, വിവാഹം കഴിക്കാതെ ശാരീരികബന്ധത്തിലേര്‍പ്പെടുന്നത് എങ്ങനെ സാധ്യമാണ് എന്ന് മനസ്സിലാകുന്നില്ല. ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ആരെയും അന്ധമായി വിശ്വസിക്കരുത്,” എന്ന് ജസ്റ്റിസ് ബി.വി നാഗരത്നയും ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാനും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

2022-ല്‍ മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവാവിനെതിരെ 30കാരി നല്‍കിയ പരാതിയിലാണ് കോടതി വാദം കേട്ടത്. വിവാഹ വാഗ്ദാനം നല്‍കി ഡല്‍ഹിയിലും ദുബൈയിലും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. 2024-ല്‍ യുവാവ് മറ്റൊരാളെ വിവാഹം ചെയ്തതിനെത്തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്.

പരസ്പര സമ്മതത്തോടെയായിരുന്നു ബന്ധമെങ്കില്‍ ഇത് ശിക്ഷ വിധിക്കേണ്ട ക്രിമിനല്‍ കേസായി കാണാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ കേസ് മധ്യസ്ഥതയിലൂടെ തീര്‍പ്പാക്കാന്‍ ശ്രമിക്കണമെന്ന് ഇരുകക്ഷികളോടും നിര്‍ദേശിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഷോട്ട് പുട്ടില്‍ ദേശീയ റെക്കോര്‍ഡ് മെച്ചപ്പെടുത്തി കൃഷ്ണ

ഒരു വര്‍ഷം മുമ്പ് 6.01 മീറ്ററില്‍ നിന്നാരംഭിച്ച ഉയര്‍ച്ചയാണ് ഇത്ര വേഗത്തില്‍ ദേശീയ റെക്കോര്‍ഡിലേക്കെത്തിയത്.

Published

on

By

അമേരിക്കന്‍ മണ്ണില്‍ വീണ്ടും ഇന്ത്യയ്ക്ക് അഭിമാനമായി കൃഷ്ണ ജയശങ്കര്‍ മേനോന്‍, ഫെബ്രുവരി 14ന് ഡോണ്‍ കിര്‍ബി എലീറ്റ് ഇന്‍വിറ്റേഷനില്‍ മത്സരത്തില്‍ വനിതകളുടെ ഷോട്ട് പുട്ടില്‍ 16.83 മീറ്റര്‍ ദൂരം താണ്ടിയാണ് കൃഷ്ണ സ്വന്തം ദേശീയ ഇന്‍ഡോര്‍ റെക്കോര്‍ഡ് മെച്ചപ്പെടുത്തിയത്.

ജനുവരി 31ന് 16.63 മീറ്റര്‍ നേടിയതായിരുന്നു മുന്‍ നേട്ടം. ഒരു വര്‍ഷം മുമ്പ് 6.01 മീറ്ററില്‍ നിന്നാരംഭിച്ച ഉയര്‍ച്ചയാണ് ഇത്ര വേഗത്തില്‍ ദേശീയ റെക്കോര്‍ഡിലേക്കെത്തിയത്.

ഈ മാസം 27, 28 തീയതികളില്‍ എന്‍. സി.എ. എ മൗണ്ടന്‍ വെസ്റ്റ് ചാംപ്യന്‍ഷിപ്പ് ആണ് കൃഷ്ണയുടെ അടുത്ത വേദി. ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യതയായ 16.25 മീറ്റര്‍ ഇതിനകം തന്നെ കൃഷ്ണ മറികടന്നിട്ടുണ്ട്.

എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സീനിയര്‍ ഫെഡറേഷന്‍ കപ്പില്‍ പങ്കെടുക്കണം. ഇതിന് ഏപ്രിലില്‍ ഇന്ത്യയിലെത്താനാണ് തീരുമാനം.

മുന്‍ ഇന്ത്യന്‍ ബാസ്‌കറ്റ്‌ബോള്‍ ടീം നായകന്‍ ജയശങ്കര്‍ മേനോന്റെയും പ്രസന്നകുമാരിയുടെയും മകളായ കൃഷ്ണ, യു.എസ് വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് ഈ മികവ് കൈവരിച്ചത്.

 

 

 

Continue Reading

kerala

ആഗോള അയ്യപ്പ സംഗമം; വിതരണത്തിനെത്തിച്ച അരവണയിലും വെട്ടിപ്പ് നടന്നെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

3200 അരവണയും, അപ്പ പായ്ക്കറ്റും അനുബന്ധ പ്രസാദങ്ങളും ഉദ്യോഗസ്ഥരും, ദേവസ്വം ജീവനക്കാരും വീതിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

Published

on

By

ആഗോള അയ്യപ്പ സംഗമത്തില്‍ വിതരണത്തിനെത്തിച്ച അരവണയിലും വെട്ടിപ്പ് നടന്നെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വിതരണം ചെയ്യുന്നതിനായി നാലായിരത്തി ഒരുന്നൂറ് ടിന്‍ അരവണയും, അതേ അളവ് ഉണ്ണിയപ്പം പായ്ക്കറ്റ്, ആടിയ ശിഷ്ടം നെയ്യ്, വിഭൂതി, കുങ്കുമം എന്നിവ പമ്പയില്‍ എത്തിച്ചിരുന്നു. ഇതില്‍ 900 പേര്‍ക്ക് മാത്രമാണ് പ്രസാദം വിതരണം ചെയ്തതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

3200 അരവണയും, അപ്പ പായ്ക്കറ്റും അനുബന്ധ പ്രസാദങ്ങളും ഉദ്യോഗസ്ഥരും, ദേവസ്വം ജീവനക്കാരും വീതിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. കൊണ്ടുവന്ന സാധനങ്ങളുടെ മൂല്യം കണക്കാക്കിയില്ലെന്നും വിതരണം ചെയ്തതിനോ, തിരികെ എത്തിച്ചതിനോ കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ദേവസ്വം വിജിലന്‍സ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തിയത്.

 

Continue Reading

kerala

പി.ആറില്‍ നാണം കെട്ട് സിപിഎം; എം.വി ഗോവിന്ദന് സംഭാവന ചെയ്ത പണം സിപിഎം നേതാക്കള്‍ നല്‍കിയതാണെന്ന് വയോധികന്‍

പണം കൊടുത്താല്‍ ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെ അതു തിരികെ തരുമെന്നും, പണം നല്‍കിയവര്‍ പറഞ്ഞിരുന്നതായും മൊയ്തീന്‍ വ്യക്തമാക്കി.

Published

on

By

വികസന മുന്നേറ്റ ജാഥയ്ക്കിടെ പെന്‍ഷന്‍ പണം ആണെന്ന് പറഞ്ഞ് നല്‍കിയ 2000 രൂപ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വൃദ്ധന് തന്നെ തിരികെ നല്‍കിയ വീഡിയോയില്‍ നാണം കെട്ട് സി.പി.എം. സ്വമനസ്സാലെ പണം നല്‍കിയതല്ലെന്നും, ചിലര്‍ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നല്‍കി വീഡിയോ എടുത്തതാണെന്നുമാണ് പണം നല്‍കിയ മൊയ്തീന്‍ പറയുന്നത്. പണം കൊടുത്താല്‍ ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെ അതു തിരികെ തരുമെന്നും, പണം നല്‍കിയവര്‍ പറഞ്ഞിരുന്നതായും മൊയ്തീന്‍ വ്യക്തമാക്കി.

‘ആ പണം എന്റേതല്ല. പണം എന്റെ കയ്യില്‍ തന്നതാണ്. ഫോട്ടോ എടുപ്പിച്ചതാണ്. ഞാന്‍ പോരുവാന്ന് പറഞ്ഞ് പോന്നതാണ്. പിന്നെ അവര്‍ അങ്ങോട്ട് തന്നെ കൂട്ടിക്കൊണ്ടുപോയതാണ്. ഗോവിന്ദന്‍ മാഷിന് കൊടുത്ത പണം തിരികെ തരുമെന്നും നേതാക്കന്മാര് പറഞ്ഞിരുന്നു. അങ്ങനെ കൊടുത്തു. തിരിച്ച് തരുകയും ചെയ്തു. ഞാന്‍ മനസ്സറിഞ്ഞ് കൊടുത്തതല്ല. സ്റ്റേജില്‍ കേറ്റാന്‍ വേണ്ടി ചെയ്ത പണിയാ… ചെയ്യണ്ടായിരുന്നു.’ മൊയ്തീന്‍ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് ബാലുശ്ശേരിയില്‍ എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ എത്തിയപ്പോഴാണ് വയോധികന്‍ എത്തി, പെന്‍ഷന്‍ ലഭിച്ചതാണെന്ന് പറഞ്ഞ് 2000 രൂപ പോക്കറ്റില്‍ നിന്നെടുത്ത് എംവി ഗോവിന്ദന് നല്‍കിയതിന്റെ വീഡിയോ വൈറലായിരുന്നു. സര്‍ക്കാരില്‍ നിന്നും പെന്‍ഷന്‍ കിട്ടിയ തുടകയാണെന്നും, യുഡിഎഫ് വന്നാല്‍ ഇനി ഇതു കിട്ടില്ലെന്നും പറഞ്ഞാണ് മൊയ്തീന്‍ പണം നല്‍കിയത്. പണം വാങ്ങി എണ്ണിനോക്കിയ എംവി ഗോവിന്ദന്‍ തിരികെ തുക മൊയ്തീന്റെ പോക്കറ്റില്‍ ഇട്ടു നല്‍കുകയുമായിരുന്നു.

 

Continue Reading

Trending