kerala
പി.ടി കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമക്കേസ്: ‘അയച്ച ആറ് കത്തുകളും മുഖ്യമന്ത്രി അവഗണിച്ചു’: അതിജീവിത
കൊച്ചി: സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ആറോ ഏഴോ കത്തുകൾ അയച്ചെന്ന് പരാതിക്കാരി ഡോ. ആശ ആച്ചി ജോസഫ്. ഒരു കത്തിനു മാത്രം ‘കിട്ടി’ എന്ന മറുപടി ലഭിച്ചു. ബാക്കി എല്ലാ കത്തുകളും അവഗണിക്കപ്പെട്ടുവെന്ന് ഡോ. ആശ പറഞ്ഞു.
മറുപടി പ്രതീക്ഷിച്ചാണ് കത്തുകൾ അയക്കുന്നത്. പോഷ് നിയമപ്രകാരം കേസ് എടുക്കും മുൻപ് തന്നോട് അഭിപ്രായം ചോദിക്കേണ്ടതായിരുന്നു. അതുമുണ്ടായില്ലെന്നും ആശ ആച്ചി ജോസഫ് പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി ആ സ്ഥാനത്തിരുന്ന് നിർവഹിക്കേണ്ട സമീപനം കൈക്കൊണ്ടില്ലെന്ന് ഡോ.ആശ ആച്ചി ജോസഫ് പറഞ്ഞു. വ്യക്തിപരമായി തന്നെ വിളിച്ച് കൂടെയുണ്ടെന്ന് പറഞ്ഞു. പക്ഷേ ചെയർമാനിൽ നിന്ന് ആ സ്ഥാനത്തിരുന്ന് വേണ്ട സമീപനം ഉണ്ടായില്ലെന്ന് അവര്‍ പറഞ്ഞു.
kerala
ചിന്നുവിന്റെ മരണശേഷം സന്ദീപിന് നേരെ സൈബർ ആക്രമണം; ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് പൊലീസ്
കാസര്‍കോട്: ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് സന്ദേശ് ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് പൊലീസ്. ചിന്നുവിന്റെ മരണത്തിന് ശേഷം സന്ദേശിനെതിരെ സൈബര്‍ ആക്രമണമുണ്ടായെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ചിന്നുവിനെ മരണത്തിലേക്ക് നയിച്ചത് ആണ്‍സുഹൃത്തുമായുള്ള തര്‍ക്കമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ചിന്നുവിന്റെ മരണത്തില്‍ സന്ദേശിന്റെ പ്രേരണയില്ലെന്ന് പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസമായിരുന്നു ചിന്നു പാപ്പുവിനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഇന്നലെ സന്ദേശും ജീവനൊടുക്കിയത്. കാസര്‍കോട് ചൗക്കി സ്വദേശിയാണ് സന്ദേശ്. വീടിനുള്ളില്‍ തൂങ്ങിയ നിലയിലായിരുന്നു സന്ദേശിന്റെ മൃതദേഹം കണ്ടെത്തിയത്.
Health
ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്, ഒ പി ബഹിഷ്‌കരിക്കും
തിരുവനന്തപുരം: കേരളത്തിലെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം ഇന്ന് മുതല്‍. വിവിധ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് സമരം കടുപ്പിക്കാന്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിറ്റിഎയുടെ തീരുമാനം. ഇന്ന് മുതല്‍ വീണ്ടും അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണവും അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണവും ആരംഭിക്കും.
ആവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാല്‍റ്റി, ലേബര്‍ റൂം, ഐ.സി.യു, ഐ.പി. ചികിത്സ, മറ്റ് അടിയന്തര ചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കി. എല്ലാ മെഡിക്കല്‍ കോളജുകളിലും ഇന്ന് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.
സമരത്തിന്റെ ഭാഗമായി ഫെബ്രുവരി 19 ന് സെക്രട്ടേറിയേറ്റിനു മുന്നില്‍ സംഘടന ധര്‍ണ നടത്തും. രാവിലെ 10 മണി മുതല്‍ ആണ് ധര്‍ണ്ണ. അന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തും. ഫെബ്രുവരി 26 മുതല്‍ എല്ലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കാനാണ് കെജിഎംസിറ്റിഎ ആഹ്വാനം ചെയ്തിരിക്കുന്നത്.
kerala
തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം
തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിര്‍ണായ ദിനം. തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ആന്റണി രാജുവിന്റെ നിയമസഭാംഗത്വത്തിലും നിര്‍ണായകമാണ് ഇന്നത്തെ കോടതി വിധി.
തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്നാണ് ആന്റണി രാജുവിന്റെ ആവശ്യം. മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റദ്ദാക്കിയാല്‍ ആന്റണി രാജുവിന് എംഎല്‍എയായി തിരികെയെത്താം.
അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയ സംഭവത്തിലാണ് ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നത്. ഇതോടെ എംഎല്‍എ സ്ഥാനത്തുനിന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെടുകയായിരുന്നു.
-
News2 days agoഐഎസ്എല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
-
News2 days agoആഗോള അയ്യപ്പ സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടി, ഇപ്പോള്‍ തട്ടിപ്പുകളിലൂടെ നല്ല പ്രശസ്തി കിട്ടി’ -രമേശ് ചെന്നിത്തല
-
News2 days agoകടുത്ത ചൂട്: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
-
kerala2 days agoമുസ്ലിം യൂത്ത് ലീഗ് യൂത്ത് കോണ്‍ക്ലേവ് നാളെ
-
News2 days ago16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം;’ബ്ലാക്ക് വെനം’ അക്കൗണ്ട് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ്
-
News2 days agoരണ്ടുദിവസത്തെ ഇടിവിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
-
kerala2 days ago‘ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയാണ് ആഗോള അയ്യപ്പ സംഗമം’ -വി.ഡി. സതീശന്
-
News2 days ago‘കോമഡി ആരെയും വേദനിപ്പിക്കരുത്”; മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവെച്ച് ഊര്‍വശി
