kerala
‘ഞാനാണോ സര്‍ക്കാര്‍ ?, എല്ലാം മാറിക്കൊണ്ടിരിക്കുകയല്ലേ ?’; ശബരിമല യുവതീ പ്രവേശന കേസില്‍ ഉരുണ്ടു കളിച്ച് എംവി ഗോവിന്ദന്‍
പാലക്കാട്: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന നിലപാടു തന്നെയാണോ സിപിഎമ്മിനുള്ളതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോടതി പറയട്ടെ. കോടതി അന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അന്ന് നിലപാടെടുത്തത്. കോടതി കയറ്റണമെന്ന് പറഞ്ഞാല്‍ കയറ്റണം, കയറ്റണ്ട എന്നു പറഞ്ഞാല്‍ കയറ്റണ്ട. കോടതി പറയട്ടെ എന്നും എം വി ഗോവിന്ദന്‍ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.
യുവതി പ്രവേശന കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാടു പറഞ്ഞോളും അതില്‍ നിങ്ങളാരും വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഇന്നുതന്നെ വാര്‍ത്തയാക്കേണ്ട കാര്യമില്ല. കോടതി എന്തു നിലപാട് സ്വീകരിക്കുമെന്ന് നമുക്ക് നോക്കാം. ജനാധിപത്യ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചാണ് സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കക്ഷികള്‍ മുന്നോട്ടു പോകുന്നത്. അതല്ലാതെ ഫ്യൂഡല്‍ അന്തസ്സൊന്നുമല്ല. ഗോവിന്ദന്‍ പറഞ്ഞു.
യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍, അക്കാര്യത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിക്കുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. ‘സര്‍ക്കാര്‍ നിലപാട് എന്തെന്ന് എനിക്കെങ്ങനെ പറയാന്‍ കഴിയും. ഞാനാണോ സര്‍ക്കാര്‍?. കോടതിയുടെ ഭാഗമായിട്ട് പറയേണ്ട കാര്യം കോടതിയിലല്ലേ പറയുക’യെന്നും ഗോവിന്ദന്‍ ചോദിച്ചു.
kerala
സ്റ്റേജില്‍ കയറി ഡാന്‍സ് കളിക്കാന്‍ അനുവദിച്ചില്ല’; തിരുവനന്തപുരത്ത് ഗാനമേള ട്രൂപ്പിനെതിരെ ആക്രമണം
മദ്യപിച്ചെത്തിയവരാണ് അക്രമം നടത്തിയതെന്ന് പരാതി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗാനമേള ട്രൂപ്പിനെതിരെ ആക്രമണം. സ്റ്റേജില്‍ കയറി ഡാന്‍സ് കളിക്കാന്‍ അനുവദിക്കാത്തതിനെച്ചൊല്ലിയാണ് ആക്രമണം. ഇന്നലെ രാത്രി വട്ടപ്പാറ നമ്പാടില്‍ അമ്പലത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. ട്രൂപ്പിന്റെ ഉപകരണങ്ങള്‍ തല്ലി തകര്‍ത്തു. മദ്യപിച്ചെത്തിയവരാണ് അക്രമം നടത്തിയതെന്ന് പരാതി.
അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സമീപപ്രദേശത്തെ ആളുകളാണ് അക്രമം നടത്തിയതെന്നും പൊലീസ് പറയുന്നു. കസേരകളും വാഹനങ്ങളും അക്രമി സംഘം അടിച്ചു തകര്‍ത്തിട്ടുണ്ട്.
EDUCATION
‘റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ ഗസ്റ്റ് ടീച്ചേഴ്സിനെ എന്തിനാണ് വെക്കുന്നത് ?’; സംസ്ഥാനത്ത് ഹൈസ്ക്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനം നടക്കുന്നില്ലന്ന് പരാതി
എറണാകുളം ജില്ലയിൽ 56 പേരുടെ റാങ്ക് പട്ടികയിൽ നിന്ന് ഒരാൾക്ക് പോലും നിയമനം ലഭിച്ചില്ല
മലപ്പുറം: സംസ്ഥാനത്ത് ഹൈസ്ക്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനം കൃത്യമായി നടക്കുന്നില്ലന്ന് പരാതി. പിഎസ്‍സി റാങ്ക് പട്ടികയുടെ കാലാവധി തീരാൻ ഇനി മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പല ജില്ലകളിലും വിരലിൽ എണ്ണാവുന്നവരെ മാത്രമാണ് നിയമിച്ചത്. റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽ താൽക്കാലിക നിയമനം മാത്രം നടക്കുന്നുവെന്നാണ് ആക്ഷേപം.
2023 ലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഏതാനും മാസങ്ങൾക്കുള്ളിൽ ലിസ്റ്റിന്റെ കാലാവധി തീരും. പക്ഷേ, അധ്യാപക നിയമനം നടക്കുന്നില്ല എന്നാണ് ആക്ഷേപം. എറണാകുളം ജില്ലയിൽ 56 പേരുടെ റാങ്ക് പട്ടികയിൽ നിന്ന് ഒരാൾക്ക് പോലും നിയമനം ലഭിച്ചില്ല. എന്നാൽ 60 പേരുടെ താൽക്കാലിക തസ്തികളാണ് സൃഷ്ടിച്ചത്. മലപ്പുറത്ത് 32 ഒഴിവുകളിലാണ് താൽക്കാലിക അധ്യാപകരെ നിയമിച്ചു.
ഒരു റാങ്ക് ലിസ്റ്റ് നിലനിൽക്കുന്ന സമയത്ത് ഗസ്റ്റ് അധ്യാപകരെ വെക്കാന്‍ പാടില്ലെന്നും 32 ഒഴിവുകളില്‍ ഇപ്പോൾ താൽക്കാലിക അധ്യാപകരെ വെച്ചുകൊണ്ടാണ് നിയമനം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
ലിസ്റ്റിന്റെ കാലാവധി തീരാനായതോടെ ആശങ്കയിലാണ് ഉദ്യോഗാർഥികൾ. പലർക്കും ഇനി അവസരം ലഭിക്കണമെന്നില്ല. റാങ്ക് ലിസ്റ്റ് നിലനിൽക്കെ സ്ഥിര നിയമനം നടത്താതെ താൽക്കാലിക നിയമനം നടത്തുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഉദ്യോഗാർഥികളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ നടത്തും.
kerala
സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; കടബാധ്യതമൂലമെന്ന് സൂചന
മുഖ്യമന്ത്രിയില്‍ നിന്ന് മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയ ആളാണ് ഏലിയാസ് അമ്പാട്ട്.
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. ചെറുപുഴ സ്വദേശിയായ ഏലിയാസ് അമ്പാട്ട് ആണ് ജീവനൊടുക്കിയത്. കടബാധ്യതമൂലമെന്നാണ് സൂചന. കീടനാശിനി കുടിച്ച് ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ജില്ലയിലെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരം ഏലിയാസ് അമ്പാട്ടിന് ലഭിച്ചിട്ടുണ്ട്.
പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്തിരുന്ന ആളാണ് ഏലിയാസ് അമ്പാട്ട്. കാര്‍ഷിക വിളകള്‍ക്ക് വില കിട്ടാത്തത് അടക്കമുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് വലിയ സാമ്പത്തിക ബാധ്യത ഏലിയാസ് അമ്പാട്ട് നേരിട്ടിരുന്നതായി നാട്ടുകാരും ബന്ധുക്കളും പറയുന്നു. സര്‍ക്കാര്‍ ആനുകൂല്യം പോലും സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന് ഏലിയാസ് നേരത്തെ പരാതിപ്പെട്ടിരുന്നതായും ബന്ധുക്കള്‍ പറയുന്നു. മുഖ്യമന്ത്രിയില്‍ നിന്ന് മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയ ആളാണ് ഏലിയാസ് അമ്പാട്ട്.
-
News1 day agoഐഎസ്എല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
-
News22 hours agoആഗോള അയ്യപ്പ സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടി, ഇപ്പോള്‍ തട്ടിപ്പുകളിലൂടെ നല്ല പ്രശസ്തി കിട്ടി’ -രമേശ് ചെന്നിത്തല
-
News1 day agoകടുത്ത ചൂട്: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
-
News1 day ago16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം;’ബ്ലാക്ക് വെനം’ അക്കൗണ്ട് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ്
-
kerala3 days agoഎന്തിനാണ് പച്ചക്കള്ളങ്ങള്‍ പറയുന്നത്? സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്, സംഭവിച്ചത് കുടുംബത്തില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യങ്ങള്‍: വി.ഡി സതീശന്
-
kerala21 hours agoമുസ്ലിം യൂത്ത് ലീഗ് യൂത്ത് കോണ്‍ക്ലേവ് നാളെ
-
News23 hours agoരണ്ടുദിവസത്തെ ഇടിവിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
-
kerala23 hours ago‘ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയാണ് ആഗോള അയ്യപ്പ സംഗമം’ -വി.ഡി. സതീശന്
