EDUCATION
‘റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ ഗസ്റ്റ് ടീച്ചേഴ്സിനെ എന്തിനാണ് വെക്കുന്നത് ?’; സംസ്ഥാനത്ത് ഹൈസ്ക്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനം നടക്കുന്നില്ലന്ന് പരാതി
എറണാകുളം ജില്ലയിൽ 56 പേരുടെ റാങ്ക് പട്ടികയിൽ നിന്ന് ഒരാൾക്ക് പോലും നിയമനം ലഭിച്ചില്ല
മലപ്പുറം: സംസ്ഥാനത്ത് ഹൈസ്ക്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനം കൃത്യമായി നടക്കുന്നില്ലന്ന് പരാതി. പിഎസ്സി റാങ്ക് പട്ടികയുടെ കാലാവധി തീരാൻ ഇനി മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പല ജില്ലകളിലും വിരലിൽ എണ്ണാവുന്നവരെ മാത്രമാണ് നിയമിച്ചത്. റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽ താൽക്കാലിക നിയമനം മാത്രം നടക്കുന്നുവെന്നാണ് ആക്ഷേപം.
2023 ലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഏതാനും മാസങ്ങൾക്കുള്ളിൽ ലിസ്റ്റിന്റെ കാലാവധി തീരും. പക്ഷേ, അധ്യാപക നിയമനം നടക്കുന്നില്ല എന്നാണ് ആക്ഷേപം. എറണാകുളം ജില്ലയിൽ 56 പേരുടെ റാങ്ക് പട്ടികയിൽ നിന്ന് ഒരാൾക്ക് പോലും നിയമനം ലഭിച്ചില്ല. എന്നാൽ 60 പേരുടെ താൽക്കാലിക തസ്തികളാണ് സൃഷ്ടിച്ചത്. മലപ്പുറത്ത് 32 ഒഴിവുകളിലാണ് താൽക്കാലിക അധ്യാപകരെ നിയമിച്ചു.
ഒരു റാങ്ക് ലിസ്റ്റ് നിലനിൽക്കുന്ന സമയത്ത് ഗസ്റ്റ് അധ്യാപകരെ വെക്കാന്‍ പാടില്ലെന്നും 32 ഒഴിവുകളില്‍ ഇപ്പോൾ താൽക്കാലിക അധ്യാപകരെ വെച്ചുകൊണ്ടാണ് നിയമനം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
ലിസ്റ്റിന്റെ കാലാവധി തീരാനായതോടെ ആശങ്കയിലാണ് ഉദ്യോഗാർഥികൾ. പലർക്കും ഇനി അവസരം ലഭിക്കണമെന്നില്ല. റാങ്ക് ലിസ്റ്റ് നിലനിൽക്കെ സ്ഥിര നിയമനം നടത്താതെ താൽക്കാലിക നിയമനം നടത്തുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഉദ്യോഗാർഥികളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ നടത്തും.
EDUCATION
ചീഫ് മിനിസ്റ്റേഴ്സ് റിസര്‍ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജനുവരി 15ന്
അപേക്ഷകര്‍ക്ക് ഏതെങ്കിലും ഷെഡ്യൂള്‍ഡ്, കൊമേഴ്സ്യല്‍ ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.
തിരുവനന്തപുരം: 2025-26 സാമ്പത്തിക വര്‍ഷത്തെ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ചീഫ് മിനിസ്റ്റേഴ്സ് റിസര്‍ച് ഫെലോഷിപ്പ് ഫോര്‍ മൈനോറിറ്റീസിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 ആണ്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ഷെഡ്യൂള്‍ഡ്, കൊമേഴ്സ്യല്‍ ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.
ഡയറക്ടര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്, തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ നിശ്ചിത തീയതിക്കകം പൂരിപ്പിച്ച പൂര്‍ണമായ അപേക്ഷ നേരിട്ടോ, തപാല്‍ മുഖേനയോ ലഭ്യമാക്കേണ്ടതാണ്. അപേക്ഷ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉള്‍പ്പെടുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2300523, 0471 2300524, 0471-2302090 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
2025-26 അധ്യയന വര്‍ഷത്തില്‍ യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്(യു.ജി.സി) അംഗീകരിച്ച എല്ലാ സര്‍വകലാശാലകളിലും/സ്ഥാപനങ്ങളിലും റെഗുലര്‍/ഫുള്‍ടൈം ഗവേഷണം ചെയ്യുന്ന കേരളീയര്‍ ആയ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട (മുസ്ലിം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാര്‍ക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ”ചീഫ് മിനിസ്റ്റേഴ്സ് റിസര്‍ച് ഫെലോഷിപ് ഫോര്‍ മൈനോറിറ്റീസ്” സ്കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.
പ്രതിമാസം 20,000 രൂപ വീതം ഒരു വര്‍ഷത്തേക്ക് ഒറ്റത്തവണയായി 2,40,000 രൂപ ഫെലോഷിപ്പായി അനുവദിക്കുന്നു. അപേക്ഷകര്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാരിന്റെയോ സര്‍കലാശാലകളുടെയോ ഫെലോഷിപ്പുകളോ മറ്റു സഹായമോ ലഭിക്കാത്ത ഗവേഷണ വിദ്യാര്‍ഥികള്‍ ആയിരിക്കണം. അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്ന വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള റെഗുലര്‍/ഫുള്‍ടൈം ഗവേഷണ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള എ.പി.എല്‍ വിഭാഗത്തെയും പരിഗണിക്കും. 30% ഫെലോഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്കായും 5% ഫെലോഷിപ്പുകള്‍ ഭിന്നശേഷിക്കാര്‍ക്കായും സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെണ്‍കുട്ടികള്‍ ഇല്ലാത്തപക്ഷം അര്‍ഹരായ ആണ്‍കുട്ടികളേയും സ്കോളര്‍ഷിപ്പിന് പരിഗണിക്കുന്നതാണ്. അപേക്ഷകരുടെ പ്രായം 40 വയസ്സില്‍ കവിയാന്‍ പാടുള്ളതല്ല. ന്യൂനപക്ഷ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ജനസംഖ്യാനുപാതികമായിട്ടാണ്.
EDUCATION
കേരളത്തില്‍ ഒരു കിലോമീറ്ററില്‍ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ വേണം; നിര്‍ണായക നിര്‍ദേശവുമായി സുപ്രീം കോടതി
കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി:-കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ അവകാശനിയമപ്രകാരം അത് സര്‍ക്കാര്‍ ചെയ്യേണ്ടതാണെന്നും മഞ്ചേരിയിലെ എളാമ്പ്രയില്‍ അടിയന്തരമായി എല്‍പി സ്കൂള്‍ നിര്‍മിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എളാമ്പ്രയില്‍ എല്‍പി സ്കൂള്‍ നിര്‍മിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലീല്‍ ആണ് സുപ്രീം കോടതിയുടെ നിര്‍ണായ നിര്‍ദേശം.
മഞ്ചേരി എളാമ്പ്രയില്‍ ഒരു എല്‍പി സ്കൂള്‍ എന്ന ആവശ്യവുമായി നാട്ടുകാര്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിക്കുയും അനുകൂല വിധി നേടുകയും ചെയ്തു. എളാമ്പ്രയിലെ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ ഇല്ലെന്നും അവിടെ വിദ്യാഭ്യാസത്തിന് സാധ്യതയില്ലെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ എളാമ്പ്രയില്‍ ശാസ്ത്രീയ പഠനം നടത്തിയിരുന്നെന്നും അവിടെ ഒരു സ്കൂളിന്റെ ആവശ്യമില്ലെന്നും അഥവാ വിദ്യാര്‍ഥികള്‍ക്ക് മറ്റ് എവിടെയെങ്കിലും പോയി പഠിക്കണമെങ്കില്‍ അതിനുള്ള യാത്രാസൗകര്യം ഒരുക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.
വിദ്യാഭ്യാസമേഖലയില്‍ പണം ചെലവഴിച്ചതുകൊണ്ടാണ് കേരളം നൂറ് ശതമാനം സാക്ഷരത കരസ്ഥമാക്കിയത്. എളമ്പ്രയില്‍ അടിന്തരമായി സ്കൂള്‍ സ്ഥാപിക്കണം. കൂടാതെ കേരളത്തില്‍ എവിടെയെങ്കിലും ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ ആരംഭിക്കണം. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യുപി സ്കൂള്‍ ഇല്ലെങ്കില്‍ അവിടെ യുപി സ്കൂള്‍ സ്ഥാപിക്കണമെന്നുമാണ് കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദേശം.
EDUCATION
കടല്‍നിരപ്പിലെ മാറ്റം പഠിക്കാന്‍ നാസയൂറോപ്യന്‍; സ്പേസ് ഏജന്‍സികളുടെ പുതിയ ഉപഗ്രഹം വിക്ഷേപിച്ചു
കടല്‍നിരപ്പ് ഉയരുന്നതിനാല്‍ ലോകത്തെ നിരവധി ദ്വീപുകളും തീരപ്രദേശങ്ങളും അപകടഭീഷണിയിലായി വരുന്ന സാഹചര്യത്തില്‍, കടല്‍നിരപ്പിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക അത്യന്തം നിര്‍ണായകമാണ്.
ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ഏറ്റവും ദ്രുതഗതിയില്‍ ബാധിച്ചത് സമുദ്രങ്ങളെയാണ്. കടല്‍നിരപ്പ് ഉയരുന്നതിനാല്‍ ലോകത്തെ നിരവധി ദ്വീപുകളും തീരപ്രദേശങ്ങളും അപകടഭീഷണിയിലായി വരുന്ന സാഹചര്യത്തില്‍, കടല്‍നിരപ്പിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക അത്യന്തം നിര്‍ണായകമാണ്.
ഇതിന്റെ ഭാഗമായി, നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും (ഇഎസ്എ) സംയുക്തമായി പുതിയൊരു സമുദ്രനിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു. ‘സെന്റിനല്‍-6ബി’ എന്ന പേരിലുള്ള ഈ ഉപഗ്രഹം, വരുംദിവസങ്ങളില്‍ ഭൂമിയിലെ സമുദ്രനിരപ്പ്, കാറ്റ്, തിരമാലകള്‍ തുടങ്ങിയ ഘടകങ്ങളെ അത്യന്തം കൃത്യതയോടെ പരിശോധിക്കും.
സെക്കന്‍ഡില്‍ 7.2 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഉപഗ്രഹം 112 മിനിറ്റില്‍ ഒരിക്കല്‍ ഭൂമിയെ പൂര്‍ണ്ണമായി വലംവയ്ക്കും. ഇതിലൂടെ ലോകത്തിന്റെ മുഴുവന്‍ സമുദ്ര ഉപരിതലത്തെയും നിരന്തരമായി നിരീക്ഷിക്കാനുള്ള കഴിവ് ഈ ഉപഗ്രഹത്തിനുണ്ടാകും.
സെന്റിനല്‍-6 മിഷന് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച സെന്റിനല്‍-6അയുടെ തുടര്‍ച്ചയാണെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ഗ്ലോബല്‍ വാര്‍മിംഗിന്റെ ഫലമായി വരും വര്‍ഷങ്ങളില്‍ കടല്‍നിരപ്പ് എത്രമാത്രം ഉയരാം, അതിനുള്ള പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കാം എന്നിവ വിലയിരുത്തുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ ഉപകരണമാകും പുതിയ ഉപഗ്രഹം.
-
News24 hours agoഐഎസ്എല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
-
News24 hours agoകടുത്ത ചൂട്: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
-
News21 hours agoആഗോള അയ്യപ്പ സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടി, ഇപ്പോള്‍ തട്ടിപ്പുകളിലൂടെ നല്ല പ്രശസ്തി കിട്ടി’ -രമേശ് ചെന്നിത്തല
-
kerala3 days agoസിപിഎമ്മിനകത്ത് ഒരുപാട് നയവ്യതിയാനം സംഭവിക്കുന്നുണ്ട്: എ. സുരേഷ്
-
News23 hours ago16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം;’ബ്ലാക്ക് വെനം’ അക്കൗണ്ട് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ്
-
kerala3 days agoഎന്തിനാണ് പച്ചക്കള്ളങ്ങള്‍ പറയുന്നത്? സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്, സംഭവിച്ചത് കുടുംബത്തില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യങ്ങള്‍: വി.ഡി സതീശന്
-
kerala20 hours agoമുസ്ലിം യൂത്ത് ലീഗ് യൂത്ത് കോണ്‍ക്ലേവ് നാളെ
-
More3 days agoയുഎസില്‍ വാഹനാപകടം: മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
