News
അസമില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തും -ഡി.കെ ശിവകുമാര്‍
ബി.ജെ.പി ഭരണം അസം ജനതക്ക് മടുത്തു കഴിഞ്ഞതായും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. അസം ജനതമാറ്റം ആഗ്രഹിക്കുന്നു.
ന്യൂഡല്‍ഹി: ബി.ജെ.പി ഭരണം അസം ജനതക്ക് മടുത്തു കഴിഞ്ഞതായും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. അസം ജനതമാറ്റം ആഗ്രഹിക്കുന്നു.
അതിനായി അവര്‍ ഒരുങ്ങിക്കഴിഞ്ഞു. ഹിമന്ത ബിശ്വശര്‍മ്മയുടെ നേതൃത്വത്തിലു ള്ള ബി.ജെ.പി സര്‍ക്കാര്‍ പൂര്‍ണപരാജയമാണ്. ഭരണനേട്ടം മുന്നോട്ടു വെക്കാനില്ലാത്ത സര്‍ക്കാര്‍ വിദ്വേഷം പടര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. അസംജനത ഇത് തിരിച്ചറിയും.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. ഇതിനിടെ എസ്.ഐ.ആര് അടിസ്ഥാനത്തിലുള്ള അസമിലെ അന്തിമ വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ചു. കരടു വോട്ടര്‍ പട്ടികയില്‍ നിന്ന് 2,33,485 പേരുകളാണ് അന്തിമ പട്ടിക പ്രകാരം കുറവുവന്നിരിക്കുന്നത്. കരടു പട്ടികയില്‍ 2,52,01,624 പേരുണ്ടായിരുന്നത് അന്തിമ പട്ടിക യില്‍ 2,49,58,139 ആയാണ് ചുരുങ്ങിയത്.
News
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്: പവന് 1,920 രൂപ കുറഞ്ഞു
ഗ്രാമിന് 240 രൂപ കുറഞ്ഞ് 22 കാരറ്റ് സ്വര്‍ണം 14,280 ആയി.
കൊച്ചി: സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. രാജ്യാന്തര വിപണിയിലെ വിലത്തകര്‍ച്ചയെ തുടര്‍ന്ന് കേരളത്തിലും ഇന്ന് രാവിലെ തന്നെ വില ഗണ്യമായി താഴ്ന്നു. ഗ്രാമിന് 240 രൂപ കുറഞ്ഞ് 22 കാരറ്റ് സ്വര്‍ണം 14,280 ആയി. പവന് 1,920 കുറഞ്ഞ് 1,14,200 ആയി. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് വില ഒരുവേള 4,906 ഡോളര്‍ വരെ ഇടിഞ്ഞു. ഇന്നലെ 5,000 ഡോളറിന് മുകളിലായിരുന്ന വില കനത്ത വില്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തകര്‍ച്ചയുടെ പാതയിലായി.
ഇന്ന് രാവിലെ വില 95 ഡോളര്‍ കുറഞ്ഞ് 1,977 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 4,906 ഡോളറില്‍ നിന്നുള്ള ചെറിയ കരകയറ്റമില്ലായിരുന്നുവെങ്കില്‍ സംസ്ഥാനത്ത് വില ഇതിലും കൂടുതല്‍ ഇടിയുമായിരുന്നെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. അമേരിക്കയില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതും യുഎസ് ഡോളര്‍ ഇന്‍ഡക്സ് ശക്തിപ്പെട്ടതും ട്രഷറി യീല്‍ഡുകള്‍ ഉയര്‍ന്നതുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്.
ഇന്ന് രാവിലെ 18 കാരറ്റ് സ്വര്‍ണവില ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (എകെജിഎസ്എംഎ) കണക്കുപ്രകാരം ഗ്രാമിന് 200 രൂപ കുറഞ്ഞ് 11,800 ആയി. അതേസമയം കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (കെജിഎസ്എംഎ) നിര്‍ണയപ്രകാരം 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,735 ആയി. വെള്ളിവില ഗ്രാമിന് 15 രൂപ കുറഞ്ഞ് 280 രൂപആയി. ആഭരണപ്രിയര്‍ക്കു ആശ്വാസമാകുന്ന ഈ ഇടിവ്, നിക്ഷേപകര്‍ക്ക് നിരാശയാണ് നല്‍കുന്നത്.
kerala
പുതുയുഗ യാത്രക്ക് വിടചൊല്ലി സത്യത്തിന്റെ തുറമുഖം; ഇന്ന് മലപ്പുറത്ത്
കോഴിക്കോട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കിയ ജാഥ ഇന്നു മുതല്‍ മലപ്പുറം ജില്ലയില്‍ പര്യടനം തുടരും.
സത്യത്തിന്റെ തുറമുഖം ചരിത്രമെഴുതി; പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നയിക്കുന്ന പുതുയുഗ യാത്രക്ക് സാമൂതിരിയുടെയും കുഞ്ഞാലി മരക്കാരുടെയും മൈത്രിയുടെ മണ്ണില്‍ ജനസഹസ്രങ്ങളുടെ വരവേല്‍പ്പ്. കോഴിക്കോട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കിയ ജാഥ ഇന്നു മുതല്‍ മലപ്പുറം ജില്ലയില്‍ പര്യടനം തുടരും. കോഴിക്കോട് ജില്ലയിലെ രണ്ടാം ദിനമായ ഇന്നലെ രാവിലെ പതുയുഗത്തിനായുള്ള സംവാദത്തിന് ശേഷം ആരോഗ്യം വെന്റിലേറ്ററിലാണ് എന്ന യു.ഡി.എഫ് ഹെല്‍ത്ത് കമ്മീഷന് റിപ്പോര്‍ട്ട് പുറത്തിറക്കിയാണ് ആദ്യ സ്വീകരണ കേന്ദ്രമായ തിരുവമ്പാടിയിലേക്ക് തിരിച്ചത്.
ഹര്‍ത്താലിനെ പോലും വകവെക്കാതെ ആയിരങ്ങളാണ് സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്. തിരുവമ്പാടിയില്‍ നടന്ന സ്വീകരണ സമ്മേളനം എം.കെ രാഘവന് എംപിയും കുന്ദമംഗലത്തെ സ്വീകരണം ടി സിദ്ദീഖ് എംഎല്‍എയും ഉദ്ഘാടനം ചെയ്തു. കൊടുവള്ളിയിലെ സ്വീകരണ സമ്മേളനം ഡോ.എം.കെ മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പത്ത് വര്‍ഷത്തെ ഇടത് ഭരണം കൊണ്ട് കാലിയായ കേരളത്തിന്റെ ഖജനാവ്, സമഗ്രമായ പദ്ധതികള്‍ കൊണ്ട് വന്നും നികുതി പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയും നികുതി മാനേജ്മെന്റും ഫിനാന്‍ഷ്യല്‍ മാനേജ്മെന്റും ഫലപ്രദമായി നിര്‍വ്വഹിച്ചും നിറക്കുമെന്ന് വി.ഡി സതീശന് വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പറഞ്ഞു. കേരളത്തില്‍ ആരും വര്‍ഗീയത പറയേണ്ടതില്ല.
പറയുന്നത് ഭൂരിപക്ഷ വര്‍ഗീയതയായാലും ന്യൂനപക്ഷ വര്‍ഗീയതയായാലും ശക്തമായി എതിര്‍ക്കും. മുസ്ലിംലീഗ് ദുര്‍ബലമായാല്‍ അവിടേക്ക് കയറി വരുന്നത് തീവ്രവാദ നിലപാടുള്ളവരായിരിക്കും. പിന്നെ കേരളം ഉണ്ടാകില്ല. അത് കൊണ്ട് മുസ്ലിംലീഗ് ദുര്‍ബലമാകരുതെന്നാണ് മതേതര കേരളം ആഗ്രഹിക്കുന്നതെന്നും വി.ഡി സതീശന് കൂട്ടിച്ചേര്‍ത്തു. എലത്തൂര്‍ നിയോജക മണ്ഡലത്തിലെ നന്മണ്ടയില് നടന്ന സ്വീകരണം സിഎംപി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പര്യടനത്തിന് സമാപനം കുറിച്ച് വൈകീട്ട് അഞ്ചിന് മുതലക്കുളത്ത് നടന്ന പൊതുസമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, എം.എം ഹസ്സന്, കെ.എം ഷാജി, പാറക്കല്‍ അബ്ദുള്ള, സി.പി ചെറിയ മുഹമ്മദ്, എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍, എം.കെ രാഘവന് എം.പി, കെ പ്രവീണ്‍കുമാര്‍, പി.കെ ഫിറോസ്, അഹമ്മദ് പുന്നക്കല്‍, ഷാനിമോള്‍ ഉസ്മാന്, വി.എം ഉമ്മര്‍ മാസ്റ്റര്‍, കെ.സി അബു, വി.ഡി ജോസഫ്, അഹമ്മദ് പുന്നക്കല്‍, കെ.ജയന്ത്, പി.എം നിയാസ്, പി.സി ഹബീബ് തമ്പി തുടങ്ങിയവര്‍ സംസാരിച്ചു.
News
ക്ഷീര കര്‍ഷകര്‍ അല്ലെന്ന് പരാതി: എറണാകുളത്ത് മില്‍മ സംഘങ്ങളില്‍ മിന്നല്‍ പരിശോധന
മൂവാറ്റുപുഴ വാളകം സ്വദേശി അനന്തു ഭാസിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ നടപടിയിലാണ് പരിശോധന.
കൊച്ചി: എറണാകുളം ജില്ലയിലെ വാരപ്പെട്ടിയും പുത്തന്‍കുരിശും ഉള്‍പ്പെടെയുള്ള മില്‍മ ക്ഷീര സഹകരണ സംഘങ്ങളില്‍ ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. മൂവാറ്റുപുഴ വാളകം സ്വദേശി അനന്തു ഭാസിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ നടപടിയിലാണ് പരിശോധന.
പരാതിയില്‍ പറയുന്നതനുസരിച്ച്, മില്‍മ എറണാകുളം മേഖലാ യൂണിയന് ചെയര്മാന് ചട്ടം ലംഘിച്ച് ഭരണസമിതിയില്‍ പ്രവേശിച്ചുവെന്നാണ് ആരോപണം. ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും ക്ഷീര കര്‍ഷകര്‍ അല്ലെന്നും, വര്‍ഷത്തില്‍ കുറഞ്ഞത് 500 ലിറ്റര്‍ പാല് സ്വന്തമായി അളക്കുന്ന കര്‍ഷകനായിരിക്കണം ഭരണസമിതി അംഗമാകാന്‍ യോഗ്യതയുള്ളതെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. പുറത്ത് നിന്ന് പാല് എത്തിച്ച് സംഘത്തില്‍ സ്വന്തം പേരില്‍ അളക്കുന്നതായും ആരോപണമുണ്ട്.
ഇതിന്റെ ഭാഗമായി മില്‍മ എറണാകുളം മേഖലാ യൂണിയന് ചെയര്മാന് സി.എന്‍ വത്സലന്‍ പിള്ളയുടെ വീട്ടിലും പരിശോധന നടത്തി. കൂടാതെ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ പി.എസ് നജീബിന്റെ വീട്ടിലും റെയ്ഡ് നടന്നു.
പരാതിയിലെ ആരോപണങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശോധനകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
-
kerala22 hours agoഎന്തിനാണ് പച്ചക്കള്ളങ്ങള്‍ പറയുന്നത്? സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്, സംഭവിച്ചത് കുടുംബത്തില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യങ്ങള്‍: വി.ഡി സതീശന്
-
kerala24 hours agoസിപിഎമ്മിനകത്ത് ഒരുപാട് നയവ്യതിയാനം സംഭവിക്കുന്നുണ്ട്: എ. സുരേഷ്
-
india22 hours agoസി.ജെ റോയിയുടെ മരണം: ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് എസ്ഐടി
-
More20 hours agoയുഎസില്‍ വാഹനാപകടം: മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
-
india1 day ago‘മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ?’: ദേശീയ പണിമുടക്കിന് പൂര്‍ണ്ണ പിന്തുണയുമായി രാഹുല്‍ ഗാന്ധി
-
kerala21 hours agoവാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് ഞാൻ തന്നെ; മോഹൻലാൽ സ്വർണം നൽകാമെന്നു പറഞ്ഞു, പലരും പങ്കാളികളായി: സുരേഷ് ഗോപി
-
india23 hours agoപശ്ചിമബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യും: വിദ്വേഷ പരാമര്‍ശവുമായി സുവേന്ദു അധികാരി
-
News22 hours agoകൊല്ലപ്പെട്ട ഫലസ്തീനികളുടെ അവയവങ്ങള്‍ അടിച്ചുമാറ്റാന്‍ നെതന്യാഹു അനുമതി തേടി; സോഷ്യല്‍ മീഡിയ പോസ്റ്റ്
