Connect with us

kerala

സ്വിമ്മിംഗ് പൂളില്‍ വീണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് വയസുകാരിക്ക് ദാരുണാന്ത്യം

അമ്മയോടൊപ്പം തേവര ഫെറിക്കടയ്ക്ക് സമീപമുള്ള ഒരു അപാര്‍ട്‌മെന്റില്‍ എത്തിയതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു.

Published

on

കൊച്ചി: സ്വിമ്മിംഗ് പൂളില്‍ വീണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് വയസുകാരി മരിച്ചു. കുണ്ടന്നൂര്‍ വലിയവീട്ടില്‍ ഗോകുലിന്റയും സന്ധ്യയുടെയും മകള്‍ ഇനിയയാണ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ അന്തരിച്ചത്. ഈ മാസം ഒന്നിന് അമ്മയോടൊപ്പം തേവര ഫെറിക്കടയ്ക്ക് സമീപമുള്ള ഒരു അപാര്‍ട്‌മെന്റില്‍ എത്തിയതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇനിയയെ പൂളില്‍ വീണ നിലയില്‍ കണ്ടെത്തിയത്.

ഗുരുതരാവസ്ഥയില്‍ ആദ്യം എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് മാതാപിതാക്കളുടെ അഭ്യര്‍ഥന അനുസരിച്ച് ആറാം തീയതി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ സൗത്ത് പൊലീസ് കേസ് എടുത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഇനി ഒളിച്ചുകളി പറ്റില്ല, യുവതീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നുണ്ടോ ?’; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: വിഡി സതീശന്‍

Published

on

കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ നല്‍കിയ സത്യവാങ്മൂലം മാറ്റി പുതിയ സത്യവാങ്മൂലം നല്‍കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഈ വിഷയത്തില്‍ ഒളിച്ചുകളി പറ്റില്ല. അഴകൊഴമ്പന്‍ നിലപാടും ഇനി പറ്റില്ല. എന്താണ് നിലപാടെന്ന് കൃത്യമായി പറയണം. വിഡി സതീശന്‍ ആവശ്യപ്പെട്ടു.

യുവതീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നുണ്ടോ?. അനുകൂലിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കാം. നേരത്തെ അന്നത്തെ ദേവസ്വം മന്ത്രി പരസ്യമായി മാപ്പു പറഞ്ഞതാണ്. ക്ഷമ ചോദിച്ചതാണ്. തെറ്റിപറ്റിപ്പോയി എന്നെല്ലാം പറഞ്ഞതാണ്. അങ്ങനെയെങ്കില്‍ ഈ സത്യവാങ്മൂലം പിന്‍വലിക്കണം. ഏതെങ്കിലും ഒരു നിലപാടു വേണം.

ഇപ്പോഴാണ് ഏതാണ് സര്‍ക്കാരിന്റെ സ്റ്റാന്‍ഡ് എന്നു വ്യക്തമാകാന്‍ പോകുന്നത്. അക്കാര്യത്തില്‍ അവര്‍ തീരുമാനിക്കട്ടെ. ഇനി സര്‍ക്കാര്‍ മാറിയാല്‍, യുഡിഎഫിന് ഒരു നിലപാടുണ്ട്. ആ നിലപാട് കോടതിയെ അറിയിക്കും. നാളെ സുപ്രീംകോടതിയില്‍ കേസു വരുമ്പോള്‍ മുമ്പ് നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കേണ്ടതുണ്ട്. അതു മുഖ്യമന്ത്രിയാണ് പറയേണ്ടത്. സമയം നീട്ടി ചോദിച്ചാല്‍ അതിനര്‍ത്ഥം തീരുമാനം ഇല്ലെന്നാണ്. നിലപാട് മാറിയെങ്കില്‍, മുന്‍ സത്യവാങ്മൂലം മാറ്റി നല്‍കാന്‍ അത്ര വലിയ കാര്യമൊന്നുമല്ലല്ലോ എന്നും വിഡി സതീശന്‍ പറഞ്ഞു.

അയ്യപ്പന്റെ പേരിലാണ് മുഴുവന്‍ കൊള്ളയും അതിക്രമവും നടന്നത്, ആയിരക്കണക്കിന് ആളുകളുടെ പേരില്‍ കേസുകളെടുത്തു. ഇപ്പോള്‍ ആഗോള അയ്യപ്പസംഗമത്തിന്റെ പേരില്‍ തട്ടിപ്പും വെട്ടിപ്പും നടത്തി കോടികളാണ് സിപിഎം അടിച്ചുമാറ്റിയത്. സിപിഎം നേതൃത്വത്തിന് ഇതില്‍ പങ്കുണ്ട്. സംഗമത്തിന്റെ ഫ്‌ലക്‌സ് കേരളം മുഴുവന്‍ വെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനും സിപിഎം ശ്രമിച്ചു. മുമ്പ് സര്‍ക്കാര്‍ മുമ്പന്തിയിലുണ്ടായിരുന്നു. എന്നാല്‍ വിവാദമായതോടെ, ഫണ്ട് സംബന്ധിച്ച് ഒന്നുമറിയില്ലെന്ന് പറഞ്ഞ് കൈകഴുകാനാണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നതെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

സര്‍ക്കാരിന് ഒരു പങ്കുമില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ പടം വെച്ച് കേരളം മുഴുവന്‍ ആഗോള അയ്യപ്പസംഗമത്തിന്റെ പരസ്യം വെച്ചത് എന്തിനാണ്? . കോടിക്കണക്കിന് രൂപയാണ് പരസ്യത്തിന് ചെലവഴിച്ചത്. മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്ത്, സര്‍ക്കാരിന്റെ പിന്തുണയോടെ ദേവസ്വം ബോര്‍ഡാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് പറഞ്ഞു.

ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ ഒരു ബന്ധവുമില്ലേ?. സര്‍ക്കാരിന്റെ രാഷ്ട്രീയ നിയമനമാണ് ദേവസ്വം ബോര്‍ഡ്. അവര്‍ നടത്തിയ കള്ളക്കണക്കുകളാണ് കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. ശബരിമല വിടാതെ സര്‍ക്കാരിനെ പിന്തുടരുകയാണ്. അത്രമാത്രം കൊള്ളയും ക്രമക്കേടും വൃത്തികേടുകളുമാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ നടന്നിട്ടുള്ളതെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

Continue Reading

kerala

‘ഞാനാണോ സര്‍ക്കാര്‍ ?, എല്ലാം മാറിക്കൊണ്ടിരിക്കുകയല്ലേ ?’; ശബരിമല യുവതീ പ്രവേശന കേസില്‍ ഉരുണ്ടു കളിച്ച് എംവി ഗോവിന്ദന്‍

Published

on

പാലക്കാട്: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന നിലപാടു തന്നെയാണോ സിപിഎമ്മിനുള്ളതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോടതി പറയട്ടെ. കോടതി അന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അന്ന് നിലപാടെടുത്തത്. കോടതി കയറ്റണമെന്ന് പറഞ്ഞാല്‍ കയറ്റണം, കയറ്റണ്ട എന്നു പറഞ്ഞാല്‍ കയറ്റണ്ട. കോടതി പറയട്ടെ എന്നും എം വി ഗോവിന്ദന്‍ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.

യുവതി പ്രവേശന കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാടു പറഞ്ഞോളും അതില്‍ നിങ്ങളാരും വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഇന്നുതന്നെ വാര്‍ത്തയാക്കേണ്ട കാര്യമില്ല. കോടതി എന്തു നിലപാട് സ്വീകരിക്കുമെന്ന് നമുക്ക് നോക്കാം. ജനാധിപത്യ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചാണ് സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കക്ഷികള്‍ മുന്നോട്ടു പോകുന്നത്. അതല്ലാതെ ഫ്യൂഡല്‍ അന്തസ്സൊന്നുമല്ല. ഗോവിന്ദന്‍ പറഞ്ഞു.

യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍, അക്കാര്യത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിക്കുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. ‘സര്‍ക്കാര്‍ നിലപാട് എന്തെന്ന് എനിക്കെങ്ങനെ പറയാന്‍ കഴിയും. ഞാനാണോ സര്‍ക്കാര്‍?. കോടതിയുടെ ഭാഗമായിട്ട് പറയേണ്ട കാര്യം കോടതിയിലല്ലേ പറയുക’യെന്നും ഗോവിന്ദന്‍ ചോദിച്ചു.

Continue Reading

kerala

സ്റ്റേജില്‍ കയറി ഡാന്‍സ് കളിക്കാന്‍ അനുവദിച്ചില്ല’; തിരുവനന്തപുരത്ത് ഗാനമേള ട്രൂപ്പിനെതിരെ ആക്രമണം

മദ്യപിച്ചെത്തിയവരാണ് അക്രമം നടത്തിയതെന്ന് പരാതി.

Published

on

By

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗാനമേള ട്രൂപ്പിനെതിരെ ആക്രമണം. സ്റ്റേജില്‍ കയറി ഡാന്‍സ് കളിക്കാന്‍ അനുവദിക്കാത്തതിനെച്ചൊല്ലിയാണ് ആക്രമണം. ഇന്നലെ രാത്രി വട്ടപ്പാറ നമ്പാടില്‍ അമ്പലത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. ട്രൂപ്പിന്റെ ഉപകരണങ്ങള്‍ തല്ലി തകര്‍ത്തു. മദ്യപിച്ചെത്തിയവരാണ് അക്രമം നടത്തിയതെന്ന് പരാതി.

അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സമീപപ്രദേശത്തെ ആളുകളാണ് അക്രമം നടത്തിയതെന്നും പൊലീസ് പറയുന്നു. കസേരകളും വാഹനങ്ങളും അക്രമി സംഘം അടിച്ചു തകര്‍ത്തിട്ടുണ്ട്.

 

Continue Reading

Trending