kerala
മഞ്ചേശ്വരത്ത് വോട്ടുവെട്ടൽ; ഫോം-7 ഉപയോഗിച്ച് വ്യാജ പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാൻ നിർദേശം
ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒരു പ്രത്യേക സമുദായത്തിന്റെ വോട്ടുകൾ ലക്ഷ്യം വെച്ചാണ് ബിജെപി യുടെ നീക്കമെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫ് ആരോപിച്ചിരുന്നു
കാസര്‍കോഡ്: മഞ്ചേശ്വരത്ത് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാന്‍ വ്യാജ പരാതി നല്‍കിയ ബിജെപി നേതാവിനെതിരെ കേസ് എടുക്കാന്‍ നിര്‍ദേശം. പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോം–7 പ്രകാരം വ്യാജ പരാതി നല്‍കിയ സംഭവത്തിലാണ് നടപടി. വ്യാജ പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറിയായ ലോകേഷ് നോണ്ടക്കെതിരെ കേസ് എടുക്കും.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറാണ് നിർദ്ദേശം നൽകിയത്. 1950 ലെ സെക്ഷൻ 31 പ്രകാരം എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കാനാണ് നിർദേശം നല്‍കിയത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഒരു വർഷം വരെ തടവോ, പിഴയോ, അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കാവുന്നതാണ്.
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ പൈവളികെ പ്രദേശത്തെ മുഹമ്മദ് എന്നയാള്‍ക്ക് ഇന്ത്യന്‍ പൗരത്വമില്ല എന്നാരോപിച്ചാണ് ഫോം–7 പ്രകാരം ബിജെപി നേതാവ് പരാതി നല്‍കിയത്.
ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒരു പ്രത്യേക സമുദായത്തിന്റെ വോട്ടുകൾ ലക്ഷ്യം വെച്ചാണ് ബിജെപി യുടെ നീക്കമെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫ് ആരോപിച്ചിരുന്നു.ഫോം-7 ദുരുപയോഗം ചെയ്ത് വ്യാജ പരാതി നൽകിയ ബിജെപി നേതാവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഇലക്ഷൻ റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകിയിരുന്നു.
kerala
താമരശ്ശേരിയില്‍ കിണറുകളിലെ വെള്ളത്തിന് നീല നിറം; ആശങ്കയില്‍ വീട്ടുകാര്‍
സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതരെത്തി വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയും പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട്: താമരശ്ശേരിയില്‍ കിണറുകളില്‍ വെള്ളത്തിന് നീല നിറം. കാരാടി തോട്ടക്കര ഭാഗത്തെ കിണറുകളിലെ വെള്ളമാണ് നീല നിറമായത്. തോട്ടക്കര ഷിനോബിന്റെ വീട്ടിലും അബ്ദുള്‍ അസീസിന്റെ വീട്ടിലുമാണ് നിറ വ്യത്യാസം കണ്ടത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വെള്ളത്തിന്റെ നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് നിറം കൂടിക്കൂടി വന്നെന്നും എന്നാല്‍ വെള്ളത്തിന് ദുര്‍ഗന്ധമില്ലെന്നും വീട്ടുകാര്‍ പറയുന്നു. ഇരു കിണറിനും സമീപം ഒരു തോട് ഒഴുകുന്നുണ്ട്.ഇതിലെ വെള്ളത്തിന് നിറവ്യത്യാസമില്ല.
നിറവ്യത്യാസം കണ്ടതിന് പിന്നാലെ വീട്ടുകാര്‍ വെള്ളം ഉപയോഗിക്കുന്നില്ല. സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതരെത്തി വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയും പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലം വന്നാല്‍ മാത്രമേ നിറവ്യത്യാസത്തിന്റെ യഥാര്‍ഥ കാരണം അറിയാനാകൂ.
kerala
സ്വിമ്മിംഗ് പൂളില്‍ വീണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് വയസുകാരിക്ക് ദാരുണാന്ത്യം
അമ്മയോടൊപ്പം തേവര ഫെറിക്കടയ്ക്ക് സമീപമുള്ള ഒരു അപാര്‍ട്‌മെന്റില്‍ എത്തിയതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു.
കൊച്ചി: സ്വിമ്മിംഗ് പൂളില്‍ വീണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് വയസുകാരി മരിച്ചു. കുണ്ടന്നൂര്‍ വലിയവീട്ടില്‍ ഗോകുലിന്റയും സന്ധ്യയുടെയും മകള്‍ ഇനിയയാണ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ അന്തരിച്ചത്. ഈ മാസം ഒന്നിന് അമ്മയോടൊപ്പം തേവര ഫെറിക്കടയ്ക്ക് സമീപമുള്ള ഒരു അപാര്‍ട്‌മെന്റില്‍ എത്തിയതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇനിയയെ പൂളില്‍ വീണ നിലയില്‍ കണ്ടെത്തിയത്.
ഗുരുതരാവസ്ഥയില്‍ ആദ്യം എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് മാതാപിതാക്കളുടെ അഭ്യര്‍ഥന അനുസരിച്ച് ആറാം തീയതി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ സൗത്ത് പൊലീസ് കേസ് എടുത്തു.
kerala
‘ഇനി ഒളിച്ചുകളി പറ്റില്ല, യുവതീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നുണ്ടോ ?’; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: വിഡി സതീശന്‍
കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ നല്‍കിയ സത്യവാങ്മൂലം മാറ്റി പുതിയ സത്യവാങ്മൂലം നല്‍കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഈ വിഷയത്തില്‍ ഒളിച്ചുകളി പറ്റില്ല. അഴകൊഴമ്പന്‍ നിലപാടും ഇനി പറ്റില്ല. എന്താണ് നിലപാടെന്ന് കൃത്യമായി പറയണം. വിഡി സതീശന്‍ ആവശ്യപ്പെട്ടു.
യുവതീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നുണ്ടോ?. അനുകൂലിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കാം. നേരത്തെ അന്നത്തെ ദേവസ്വം മന്ത്രി പരസ്യമായി മാപ്പു പറഞ്ഞതാണ്. ക്ഷമ ചോദിച്ചതാണ്. തെറ്റിപറ്റിപ്പോയി എന്നെല്ലാം പറഞ്ഞതാണ്. അങ്ങനെയെങ്കില്‍ ഈ സത്യവാങ്മൂലം പിന്‍വലിക്കണം. ഏതെങ്കിലും ഒരു നിലപാടു വേണം.
ഇപ്പോഴാണ് ഏതാണ് സര്‍ക്കാരിന്റെ സ്റ്റാന്‍ഡ് എന്നു വ്യക്തമാകാന്‍ പോകുന്നത്. അക്കാര്യത്തില്‍ അവര്‍ തീരുമാനിക്കട്ടെ. ഇനി സര്‍ക്കാര്‍ മാറിയാല്‍, യുഡിഎഫിന് ഒരു നിലപാടുണ്ട്. ആ നിലപാട് കോടതിയെ അറിയിക്കും. നാളെ സുപ്രീംകോടതിയില്‍ കേസു വരുമ്പോള്‍ മുമ്പ് നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കേണ്ടതുണ്ട്. അതു മുഖ്യമന്ത്രിയാണ് പറയേണ്ടത്. സമയം നീട്ടി ചോദിച്ചാല്‍ അതിനര്‍ത്ഥം തീരുമാനം ഇല്ലെന്നാണ്. നിലപാട് മാറിയെങ്കില്‍, മുന്‍ സത്യവാങ്മൂലം മാറ്റി നല്‍കാന്‍ അത്ര വലിയ കാര്യമൊന്നുമല്ലല്ലോ എന്നും വിഡി സതീശന്‍ പറഞ്ഞു.
സര്‍ക്കാരിന് ഒരു പങ്കുമില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ പടം വെച്ച് കേരളം മുഴുവന്‍ ആഗോള അയ്യപ്പസംഗമത്തിന്റെ പരസ്യം വെച്ചത് എന്തിനാണ്? . കോടിക്കണക്കിന് രൂപയാണ് പരസ്യത്തിന് ചെലവഴിച്ചത്. മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്ത്, സര്‍ക്കാരിന്റെ പിന്തുണയോടെ ദേവസ്വം ബോര്‍ഡാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് പറഞ്ഞു.
ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ ഒരു ബന്ധവുമില്ലേ?. സര്‍ക്കാരിന്റെ രാഷ്ട്രീയ നിയമനമാണ് ദേവസ്വം ബോര്‍ഡ്. അവര്‍ നടത്തിയ കള്ളക്കണക്കുകളാണ് കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. ശബരിമല വിടാതെ സര്‍ക്കാരിനെ പിന്തുടരുകയാണ്. അത്രമാത്രം കൊള്ളയും ക്രമക്കേടും വൃത്തികേടുകളുമാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ നടന്നിട്ടുള്ളതെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.
-
News1 day agoഐഎസ്എല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
-
News1 day agoകടുത്ത ചൂട്: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
-
News1 day agoആഗോള അയ്യപ്പ സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടി, ഇപ്പോള്‍ തട്ടിപ്പുകളിലൂടെ നല്ല പ്രശസ്തി കിട്ടി’ -രമേശ് ചെന്നിത്തല
-
kerala23 hours agoമുസ്ലിം യൂത്ത് ലീഗ് യൂത്ത് കോണ്‍ക്ലേവ് നാളെ
-
News1 day ago16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം;’ബ്ലാക്ക് വെനം’ അക്കൗണ്ട് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ്
-
News1 day ago‘കോമഡി ആരെയും വേദനിപ്പിക്കരുത്”; മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവെച്ച് ഊര്‍വശി
-
More3 days agoയുഎസില്‍ വാഹനാപകടം: മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
-
News1 day agoരണ്ടുദിവസത്തെ ഇടിവിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
