Connect with us

News

മിഡില്‍ ഈസ്റ്റിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച് യുഎസ്; 24 മണിക്കൂറിനുള്ളില്‍ അയച്ചത് 50-ല്‍ അധികം യുദ്ധവിമാനങ്ങള്‍

മേഖലയില്‍ വിന്യസിച്ചിട്ടുള്ള യുഎസിന്റെ നാവിക, വ്യോമ സേനകളെ ശക്തിപ്പെടുത്തുന്നതില്‍ പങ്കുവഹിക്കുന്ന ഒരു വലിയ ചുവടുവെപ്പായാണ് യുഎസ് ഉദ്യോഗസ്ഥര്‍ ഈ നീക്കത്തെ വിശേഷിപ്പിച്ചത്.

Published

on

മിഡില്‍ ഈസ്റ്റിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച് യുഎസ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50-ല്‍ അധികം യുദ്ധവിമാനങ്ങളാണ് യുഎസ് മിഡില്‍ ഈസ്റ്റില്‍ വിന്യസിച്ചിരിക്കുന്നത്. ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് നീക്കം. മേഖലയില്‍ വിന്യസിച്ചിട്ടുള്ള യുഎസിന്റെ നാവിക, വ്യോമ സേനകളെ ശക്തിപ്പെടുത്തുന്നതില്‍ പങ്കുവഹിക്കുന്ന ഒരു വലിയ ചുവടുവെപ്പായാണ് യുഎസ് ഉദ്യോഗസ്ഥര്‍ ഈ നീക്കത്തെ വിശേഷിപ്പിച്ചത്.

വിമാനങ്ങളുടെ നീക്കങ്ങള്‍ യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി അക്‌സിസോ റിപ്പോര്‍ട്ട് ചെയ്തു. എ22, എ35, എ16 ഫൈറ്റര്‍ ജെറ്റുകള്‍ ഉള്‍പ്പെടെ നിരവധി വിമാനങ്ങള്‍ ഈ മേഖലയിലേക്ക് നീങ്ങുന്നതായി സ്വതന്ത്ര ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റയും സൈനിക വിമാന നിരീക്ഷകരും രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധവിമാനങ്ങള്‍ ആക്രമണത്തില്‍ സ്ഥിരത കൈവരിക്കുന്നതിനുവേണ്ടി തയ്യാറെടുക്കുന്നതിന്റെ സൂചനയാണ് ഇതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50-ല്‍ അധികം ഫൈറ്റര്‍ ജെറ്റുകള്‍ ഈ മേഖലയിലേക്ക് മാറ്റിക്കഴിഞ്ഞു. യുഎസ് സൈനിക വിന്യാസത്തിന്റെ വ്യാപ്തിയും വേഗതയും ഇത് അടിവരയിടുന്നു.’ ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അമേരിക്കയുടെയും ഇറാന്റെയും ഉദ്യോഗസ്ഥര്‍ ജനീവയില്‍ രണ്ടാമത്തെ പരോക്ഷ ആണവ ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടയിലാണ് ഈ നീക്കം എന്നതാണ് ശ്രദ്ധേയം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എപ്സ്റ്റീനെ 14 തവണ കണ്ടു, 62 തവണ സന്ദേശം അയച്ചു; ഹര്‍ദീപ് സിങ് പുരി ഉടന്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

അന്താരാഷ്ട്ര തലത്തില്‍ വിവാദമായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയന്നെ ആരോപണവുമായി കോണ്‍ഗ്രസ്.

Published

on

ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തില്‍ വിവാദമായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയന്നെ ആരോപണവുമായി കോണ്‍ഗ്രസ്. ഇരുവരും തമ്മില്‍ 62 തവണ ഇമെയില്‍ സന്ദേശങ്ങള്‍ കൈമാറിയെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വെളിപ്പെടുത്തി. മന്ത്രി ഉടന്‍ രാജി വെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

2014-നും 2017-നും ഇടയില്‍ 14 തവണ ഇരുവരും കൂടിക്കാഴ്ച നടത്തിയെന്നും മോദി സര്‍ക്കാര്‍ അധികാരമേറ്റ 2014-ല്‍ മാത്രം ജൂണ്‍, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി 9 കൂടിക്കാഴ്ചകള്‍ നടന്നെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഹര്‍ദീപ് സിങ് പുരി 32 ഇമെയിലുകള്‍ എപ്സ്റ്റീന് അയച്ചപ്പോള്‍ 30 ഇമെയിലുകള്‍ തിരികെ ലഭിച്ചു. ആകെ 62 ഇമെയില്‍ ആശയവിനിമയങ്ങള്‍ നടന്നതായും പവന്‍ ഖേര വ്യക്തമാക്കി.

ഒരു സാധാരണ പൗരനായിരുന്ന കാലത്ത് എന്തിനാണ് സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് എപ്സ്റ്റീനുമായി ചര്‍ച്ച നടത്തിയതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. മന്ത്രി ഇക്കാര്യത്തില്‍ നുണ പറയുകയാണെന്നും പവന്‍ ഖേര ആരോപിച്ചു.

ആരോപണങ്ങള്‍ നിഷേധിച്ച മന്ത്രി ഹര്‍ദീപ് സിങ് പുരി, എപ്സ്റ്റീന്‍ ചെയ്ത കുറ്റകൃത്യങ്ങളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞു.

 

Continue Reading

kerala

ഇടവേളയ്ക്കു ശേഷം മാറ്റമില്ലാതെ സ്വര്‍ണവില

ഒരിടവേളയ്ക്കുശേഷമാണ് സ്വര്‍ണവില സ്ഥിരതയില്‍ തുടരുന്നത്

Published

on

By

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരിടവേളയ്ക്കുശേഷമാണ് സ്വര്‍ണവില സ്ഥിരതയില്‍ തുടരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,13,080 രൂപയും ഒരു ഗ്രാമിന്റെ വില 14,135 രൂപയുമാണ്. ഇന്നലെ രണ്ടു തവണകളിലായി മൊത്തം 1,640 രൂപയാണ് കുറവുണ്ടായത്. 24 കാരറ്റ് സ്വര്‍ണത്തിന് പവന് 1,23,360 രൂപയും ഗ്രാമിന് 15,420 രൂപയുമാണ് നിലവിലെ വില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്. രണ്ടു ദിവസത്തെ ഇടിവിന് ശേഷം ശനിയാഴ്ചയാണ് അവസാനമായി വര്‍ധന രേഖപ്പെടുത്തിയത്. അന്ന് ഒറ്റയടിക്ക് 1,920 രൂപ ഉയര്‍ന്നിരുന്നു. ജനുവരി 29 ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ ഉണ്ടായിരുന്ന റെക്കോര്‍ഡ് വില. ഡിസംബര്‍ 23 നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

 

Continue Reading

kerala

ശബരിമല സ്വര്‍ണകൊള്ള; തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം

തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.

Published

on

ശബരിമല സ്വര്‍ണകൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം. തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് രണ്ട് കേസുകളിലും കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്‍കിയത്. വിശദമായ വാദം കേട്ട ശേഷമാണ് കൊല്ലം വിജിലന്‍സ് കോടതി വിധി പറഞ്ഞത്.

തന്ത്രിയുടെ പേരില്‍ രണ്ട് കോടി അഞ്ച് ലക്ഷം രൂപയും, ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപമുണ്ടെന്ന്, അന്വേഷണസംഘം കോടതിയെ അറിയിച്ചു. തന്ത്രിയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്ന് ഏഴര ലക്ഷം രൂപ കൈപ്പറ്റിയതായും എസ്‌ഐടി കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ വാദങ്ങളെ പ്രതിഭാഗം പൂര്‍ണമായും എതിര്‍ത്തു. അനുകൂല വിധി വന്നാല്‍ തന്ത്രിക്ക് ജയില്‍ മോചിതന്‍ ആകാന്‍ കഴിയും. അതേസമയം ജാമ്യഹരജി തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലും തന്ത്രി കണ്ഠരര് രാജീവരര് പ്രതിയാണ്. ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് ബന്ധം, ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നും പ്രതിഭാഗം ജാമ്യ ഹരജിയില്‍ വാദിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രിയുമായി ഉള്ള ബന്ധം സ്വര്‍ണക്കൊള്ളയിലേക്ക് വഴിവച്ചു എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയത്.

അതേസമയം, കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറും ജയിലിന് പുറത്തേക്ക്.കട്ടിളപ്പാളി കേസില്‍ പത്മകുമാര്‍ അറസ്റ്റിലായിട്ട് ഇന്ന് 90 ദിവസം പൂര്‍ത്തിയാകും. ദ്വാരപാലക ശില്പ കേസില്‍ അടുത്ത ദിവസമാണ് 90 ദിവസം പൂര്‍ത്തിയാവുക. രണ്ടു കേസുകളിലും 90 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ പത്മകുമാര്‍ ജാമ്യാപേക്ഷ നല്‍കും. അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചേക്കും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കം ജാമ്യം ലഭിച്ച് ജയില്‍ മോചിതരായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

 

Continue Reading

Trending