News
വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയാ പിഴവ്; യുവതിയുടെ വയറ്റില്‍ അഞ്ച് വര്‍ഷത്തിന് ശേഷം കത്രിക കണ്ടെത്ത
അഞ്ച് വര്‍ഷമായി തുടര്‍ന്നുവരുന്ന കടുത്ത വയറുവേദനയ്ക്ക് പിന്നില്‍ ശസ്ത്രക്രിയാ പിഴവാണെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്ത്.
ആലപ്പുഴ: അഞ്ച് വര്‍ഷമായി തുടര്‍ന്നുവരുന്ന കടുത്ത വയറുവേദനയ്ക്ക് പിന്നില്‍ ശസ്ത്രക്രിയാ പിഴവാണെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. പുന്നപ്ര സ്വദേശിനിയായ ഉഷാ ജോസഫിന്റെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവമാണ് വിവാദമായത്.
2021 മെയ് 5-ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഉഷയ്ക്ക് നിരന്തരം വയറുവേദന അനുഭവപ്പെട്ടു. വര്‍ഷങ്ങളോളം വേദനാശമന മരുന്നുകള്‍ കഴിച്ചുകൊണ്ടാണ് അവര്‍ മുന്നോട്ട് പോയത്.
വേദന ശക്തമായതിനെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളേജില്‍ സമീപിച്ചപ്പോള്‍ മൂത്രത്തില്‍ കല്ലാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്ന് മടക്കി അയച്ചതായി കുടുംബം ആരോപിക്കുന്നു. തുടര്‍ന്ന് സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് വയറ്റില്‍ കത്രികയുണ്ടെന്ന വിവരം പുറത്തുവന്നത്. ബുധനാഴ്ച എടുത്ത എക്സറേയിലൂടെയാണ് കത്രിക വ്യക്തമായത്.
സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, മുന്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് പോകാന്‍ ഭയമാണെന്ന് ഉഷ വ്യക്തമാക്കുന്നു.
സംഭവത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് യുവതിയുടെ കുടുംബം അറിയിച്ചു.
News
ഇറാനെ തൊട്ടാല്‍ തീക്കളി; ഹോര്‍മൂസ് കടലിടുക്കില്‍ ചൈനയും റഷ്യയും ഇറാനുമായി കൈകോര്‍ത്ത് സംയുക്ത നാവികാഭ്യാസം
ഹോര്‍മൂസ് കടലിടുക്കില്‍ മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് ‘മാരിടൈം സെക്യൂരിറ്റി ബെല്‍റ്റ്’ എന്ന പേരില്‍ വമ്പന്‍ സംയുക്ത നാവികാഭ്യാസം ആരംഭിച്ചു.
ടെഹ്റാന്: മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതി നിലനില്‍ക്കെ, അമേരിക്കയ്ക്കും ഇസ്രാഈലിനും മുന്നറിയിപ്പുമായി ഇറാന്-റഷ്യ-ചൈന സഖ്യം. ഹോര്‍മൂസ് കടലിടുക്കില്‍ മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് ‘മാരിടൈം സെക്യൂരിറ്റി ബെല്‍റ്റ്’ എന്ന പേരില്‍ വമ്പന്‍ സംയുക്ത നാവികാഭ്യാസം ആരംഭിച്ചു.
ഇറാനെതിരായ സൈനിക നീക്കം ‘തീക്കളിയാണെന്ന്’ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് മുന്നറിയിപ്പ് നല്കി. മേഖലയില്‍ ഇറാന് റഷ്യയുടെയും ചൈനയുടെയും പൂര്‍ണ്ണ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കന്‍-ഇസ്രാഈല്‍ ആക്രമണ ഭീഷണി നിലനില്‍ക്കെയാണ് ഇറാന് കരുത്തുപകര്‍ന്ന് റഷ്യയും ചൈനയും നാവികാഭ്യാസത്തില്‍ പങ്കുചേരുന്നത്. ഒമാന്‍ കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന്‍ ഭാഗത്തുമായാണ് ഈ സംയുക്ത അഭ്യാസം. ഇറാനെ ആക്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മേഖലയില്‍ ആരും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും റഷ്യ വ്യക്തമാക്കി.
അതേസമയം ഇറാന്റെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായാല്‍ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കയുടെ അതിശക്തമായ പടക്കപ്പല്‍ യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ഡ് ഉടന്‍ ഇസ്രാഈല്‍ തീരത്തെത്തും.
india
‘ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ ശബ്ദമുയര്‍ത്തി, അദ്ദേഹം മികച്ച പാര്ലമെന്റേറിയന്’: ശശി തരൂരിനെ പ്രശംസിച്ച് ഉപരാഷ്ട്രപതി
ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാടുകളും സന്ദേശങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ പ്രശംസിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്. തരൂര്‍ മികച്ച പാര്‍ലമെന്റേറിയനാണെന്നും ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാടുകളും സന്ദേശങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെയും ദര്‍ശനങ്ങളെയും ആസ്പദമാക്കി ശശി തരൂര്‍ രചിച്ച ‘ദി സേജ് ഹു റീഇമാജിന്‍സ് ഹിന്ദുയിസം: ദി ലൈഫ്, ലെസണ്‍സ് ആന്‍ഡ് ലെഗസി ഓഫ് ശ്രീ നാരായണ ഗുരു’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷന് സിന്ദൂറിന് ശേഷം അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ ശബ്ദമുയര്‍ത്താന്‍ തരൂരിന് സാധിച്ചുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
ആത്മീയതയ്ക്കൊപ്പം സാമൂഹ്യനീതിയും ഉയര്‍ത്തിപ്പിടിച്ച വിപ്ലവകാരിയായിരുന്നു ശ്രീനാരായണ ഗുരുവെന്ന് ശശി തരൂര്‍ പറഞ്ഞു. കേരളത്തിന് പുറത്തുള്ളവര്‍ക്ക് ഗുരുവിന്റെ ദര്‍ശനങ്ങളെക്കുറിച്ച് അറിവ് കുറവാണെന്നും, അത് പരിഹരിക്കാനാണ് ഈ പുസ്തകം ഇംഗ്ലീഷില്‍ തയ്യാറാക്കിയതെന്നും തരൂര്‍ വ്യക്തമാക്കി.
എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന ഗുരുവിന്റെ കാഴ്ചപ്പാട് ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ പ്രസക്തമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
india
മുസ്ലിം സംവരണം റദ്ദാക്കിയത് ബിജെപിയുടെ ‘റമദാന് സമ്മാനം’, വെറുപ്പാണ് അവരുടെ രാഷ്ട്രീയം: എം.കെ. സ്റ്റാലിന്
രാജ്യത്താകമാനം ബിജെപി നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങളുടെ ‘ബ്ലൂ പ്രിന്റ്’ ആണ് മഹാരാഷ്ട്രയില്‍ കണ്ടതെന്ന് സ്റ്റാലിന് പറഞ്ഞു.
ചെന്നൈ: മഹാരാഷ്ട്രയില്‍ മുസ്ലിം സംവരണം റദ്ദാക്കിയ ബിജെപിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. രാജ്യത്താകമാനം ബിജെപി നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങളുടെ ‘ബ്ലൂ പ്രിന്റ്’ ആണ് മഹാരാഷ്ട്രയില്‍ കണ്ടതെന്ന് സ്റ്റാലിന് പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു സ്റ്റാലിന്റെ വിമര്‍ശനം.
2014-ല്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യസര്‍ക്കാര്‍ പിന്നാക്ക മുസ്ലിംകള്ക്കായി ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം സംവരണം ഇല്ലാതാക്കിയ നടപടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഇത് മുസ്ലിംകള്ക്കുള്ള ബിജെപിയുടെ ‘റമദാന് സമ്മാനമാണോ’ എന്ന് അദ്ദേഹം ചോദിച്ചു.
ബിജെപിക്ക് വികസനത്തിന്റെ രാഷ്ട്രീയം അറിയില്ലെന്നും വെറുപ്പും മതഭ്രാന്തുമാണ് അവരുടെ കൈമുതലന്നും സ്റ്റാലിന് കുറ്റപ്പെടുത്തി.
എന്‍ഡിഎ സഖ്യം ഒരിക്കലും തമിഴ്നാട്ടില്‍ അധികാരത്തില്‍ വരരുത് എന്ന് താന്‍ പറയുന്നത് ഇത്തരം നടപടികള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണെന്ന് സ്റ്റാലിന് വ്യക്തമാക്കി. അവര്‍ അധികാരത്തിലെത്തിയാല്‍ സംവരണ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടികള്‍ ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സ്റ്റാലിന് ആഹ്വാനം ചെയ്തു.
-
Film3 days ago‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
-
News3 days agoകണ്ണൂരില്‍ ദുരൂഹ മരണം; ടാപ്പിങ് തൊഴിലാളി വീടിനുള്ളില്‍ മരിച്ച നിലയില്‍
-
News3 days agoഉപ്പ് മുതല്‍ ഉറക്കക്കുറവ് വരെ: ഹൃദയം തകര്‍ക്കുന്ന ജീവിതശൈലികള്‍
-
News3 days agoപിഡബ്ല്യുഡിയുടെ അനാസ്ഥ; കലുങ്ക് നിര്‍മാണ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
-
main stories3 days agoമുണ്ടക്കൈ-ചൂരല്‍മല ഭവന പദ്ധതി; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, ഫെബ്രുവരി 28ന് ശേഷം മാത്രം പ്രവേശനം – പി.എം.എ സലാം
-
News3 days agoആഗോള അയ്യപ്പ സംഗമം; കണക്കു പിഴവിൽ പൂർണ ഉത്തരവാദിത്വം ബോർഡിന്, കെ ജയകുമാർ
-
main stories3 days agoമുസ്ലിംകളെ പുറത്താക്കാൻ ആഹ്വാനം ചെയ്ത ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്ര ധനസഹായം; വിവാദ പ്രസ്താവനകൾക്കെതിരെ വിമർശനം
-
News3 days ago‘ഒരേ പോലുള്ള പാട്ടുകള്‍ പാടി മടുത്തു’; അരിജിത് സിംഗിന്റെ വിരമിക്കല്‍ കാരണം വ്യക്തമാക്കി അനുരാഗ് കശ്യപ്
